ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് നമിത പ്രമോദ്, പിന്നീട് അങ്ങോട്ട് നിരവധി മലയാള സിനിമയിൽ നായികയായി തിളങ്ങി നിന്നു. സിനിമയ്ക്ക് അപ്പുറം താരത്തിന് സ്വന്തമായി രണ്ട് ബിസിനെസ്സ് ആണ് ഉള്ളത്, ഒന്ന് റസ്റ്റോറന്റ് കഫെയും മറ്റൊന്ന് വസ്ത്ര ബ്രാൻഡ് ആയ പെപ്രിക്ക.
ഇപ്പോൾ ഇതാ അടുത്തിടെ നടന്ന അഭിമുഖത്തിൽ, രണ്ടാമത്തെ വസ്ത്ര ബിസിനെസ്സ് ആയ പെപ്രിക്കയുടെ തുടക്കത്തിൽ അനുഭവിച്ച കാര്യം സംസാരിക്കുകയുണ്ടായി. എങ്ങോട്ടും തിരിഞ്ഞാൽ ഞങ്ങളെ പറ്റിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു എന്നും, ഞങ്ങൾ ഇത്ര മണ്ടിയാണോ എന്ന് ആലോചിച്ചു എന്ന് നമിത പ്രമോദ് സംസാരിച്ചു.
‘ ഞാൻ കുഞ്ഞിനാളിൽ കംഫോർട്ട് സ്പേസിൽ വളർന്ന ഒരാൾ ആണ്, പക്ഷെ ബിസിനെസ്സിൽ ഇറങ്ങി കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് ടീ ഷർട്ട് ബ്രാൻഡ്. സമ്മർടൌൺ അത്രയും പ്രശ്നം വന്നില്ല, കാരണം കൂടെ എന്റെ പാർട്ണർസ് ആയിട്ട് അച്ഛനുണ്ട്, അച്ഛന്റെ ബന്ധുണ്ട്, യു.എ-യിലെ ചീഫ് ആയ സന്തോഷ് അങ്കിൾ ഉണ്ട്. ഇവർ ഒള്ളോണ്ട് എന്നെക്കാട്ടും നല്ല പക്വതയുള്ള ആൾക്കാർ ആണ് അവർക്ക് അത്യാവശ്യം ലോകവിവരം ഉണ്ട്’.
‘ഞാൻ ഈയൊരു സ്പേസിൽ നിന്ന് വന്നപ്പോൾ, തുണിയെടുക്കാൻ യാത്ര ചെയ്യാൻ തുടങ്ങി. അതും ഗുജറാത്ത, തിരുപ്പൂർ, സൂറത്ത് എല്ലായിടത്തും പോയി. ഞങ്ങളെ പറ്റിക്ക്യ എന്ന് പറഞ്ഞാൽ, എങ്ങോട്ട് തിരിഞ്ഞാലും ഞങ്ങളെ പറ്റിക്കലാണ്. അവസാനം എനിക്ക് വിഷമമായി, ഇത്ര മണ്ടിയാണ് ഞങ്ങളൾ എന്ന് ആലോചിച്ചു. കാരണം അത്രയ്ക്കും നന്നായി പറ്റിച്ചായിരുന്നു, അപ്പോഴാണ് പല ടൈപ്പ് ആളുകളെ കണ്ടുതുടങ്ങിയത്. ആളുകളെ മനസ്സിൽ ആക്കി നല്ല രീതിയിൽ സംസാരിക്കാൻ പഠിച്ചു’ നമിത പ്രമോദ് പറഞ്ഞു.
2023-ൽ ആണ് പെപ്രിക്ക എന്ന പേരിൽ ടീ ഷർട്ട് ബാൻഡ് ആരംഭിച്ചത്, അതേപോലെ തന്നെ കൊച്ചി പനമ്പള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗൺ റെസ്റ്റോ കഫേയും. ആരാധകർ ഒരു സർപ്രൈസ് ആയിട്ടാണ് റെസ്റ്റോ കഫേ സംരംഭം സോഷ്യൽ മിഡിയയിൽ അറിയിച്ചത്. കഫേ ആരംഭിച്ച് കഴിഞ്ഞ് നടൻ മമ്മൂട്ടി വരെ സമ്മർ ടൗൺ റെസ്റ്റോ കഫേ എത്തിയിരുന്നു.