ജൂൺ 26-ന് ബോളിവുഡ് നടൻ അർജുൻ കപൂറിന്റെ ജന്മദിനം ആയിരുന്നു, 39-ാം വയസ്സ് തകഞ്ഞ അർജുൻ കപൂറിന്റെ പിറന്നാൾ സുഹൃത്തുകൾക്കൊപ്പം ഗംഭീര ആഘോഷമായിരുന്നു. കേക്ക് മുറിക്കുന്ന ദൃശ്യം അനിയത്തി അൻഷുല കപൂർ ആണ് പിറന്നാൾ വീഡിയോ സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്.
എന്നാൽ വീഡിയോ വൈറൽ ആയതിനെ തുടർന്ന് നടി മലൈക അറോറ, താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു. ‘ കണ്ണടച്ചും പുറം തിരിഞ്ഞും എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആളുകളെ ഞാൻ ഇഷ്ടപ്പെടുന്നു’ എന്നാണ് കുറിച്ചത്.
ഏഴ് വർഷത്തോളം ദമ്പതികളായിരുന്ന അർജുൻ കപൂറും, മലൈക അറോറയും വേർപിരിഞ്ഞു എന്നാണ് വാർത്തകൾ വരുന്നത്. അർജുൻ കപൂറിന്റെ പിറന്നാൾ ദിനത്തിൽ മലൈക പങ്കെടുക്കാതെ ഇരുന്നതിനാൽ ഇരുവരും വേർപിരിഞ്ഞു എന്നാണ് സോഷ്യൽ മിഡിയയിൽ അഭ്യൂഹങ്ങൾ പരക്കുന്നത്.
ജാൻവി കപൂർ, ഖുഷി കപൂർ, വരുൺ ധവാൻ, ബോണി കപൂർ, അനിൽ കപൂർ എന്നിവർ അർജുൻ കപൂറിന് പിറന്നാൾ ആശംസകൾ നൽകി.