മലയാളത്തിലേക്ക് വീണ്ടും തൃഷ, ടോവിനോയുടെ നായികയായി

ടോവിനോ തോമസിനെ നായകനാക്കി ഫോറൻസികിന് ശേഷം അഖിൽ പോൾ, അനസ് ഖാൻ സംവിധാനത്തിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി, റിപ്പോർട്ട് പ്രകാരം, ടോവിനോയുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരി തൃഷ എത്തും എന്നാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മറ്റൊരു നായിക മഡോണയാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നി ഭാഷയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ കൗതുകകരമായി ടൈറ്റിൽ പോസ്റ്ററിൽ പുറത്തിറക്കിയിരുന്നു, വെടിയൊച്ചകളും ഒരു മനുഷ്യന്റെ വരയും ഒരു പാസ്‌പോർട്ടും കാണാനിടയുണ്ട്. രാഗം മൂവിയുടെ ബാനറിൽ രാജു മല്യത്, സെഞ്ച്വറി കൊച്ചുമോനും ചേർന്ന ചിത്രം നിർമ്മിക്കുന്നത്, ഈ വർഷം തന്നെ ചിത്രത്തിന്റെ ചിത്രികരണം ആരംഭിക്കുന്നതാണ്.

ശ്യമപ്രസാദ് സംവിധാനത്തിൽ നിവിൽ പോളിയെ നായകനാക്കി 2018 ൽ പുറത്തിറങ്ങിയ ഹേയ് ജൂഡ് എന്ന ചിത്രത്തിലായിരുന്നു തൃഷയുടെ ആദ്യ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ജീത്തു ജോസഫ് സംവിധാനത്തിൽ വരാനിരിക്കുന്ന റാം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി തൃഷ എത്തുന്നുണ്ട്.

2023 ൽ മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മണ്ട ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് തൃഷയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ, ആരാധകർ ഏറെ കാത്തിരിക്കുന്ന തൃഷയുടെ അടുത്ത പ്രൊജക്റ്റാണ് ലിയോ. ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ലിയോയാണ്, 14 വർഷത്തിന് ശേഷം വിജയ്യും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ.

Share Now