എല്ലാ റെക്കോർഡുകളും കിംഗ് ഖാൻ തകർത്തു, 24 മണിക്കൂറിനുള്ളിൽ 112 മില്യൺ കാഴ്ച്ചക്കാർ

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനത്തിൽ ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി, 2 മിനിറ്റും 13 സെക്കന്റ്‌ ദൈർഘ്യമേറിയ ട്രൈലെറിൽ വ്യത്യസമാർന്ന ത്രില്ലടിപ്പിക്കുന്ന വിഷ്യലാണ് കാണിക്കുന്നത്.

ഇപ്പോൾ ഇതാ നിലവിലുള്ള എല്ലാ റെക്കോർഡുകളും കിംഗ് ഖാൻ തകർത്തിരിക്കുകയാണ് , 24 മണിക്കൂർ കൊണ്ട് 112 മില്യൺ കാഴ്ച്ചക്കരാണ് കണ്ടത്.

ചിത്രത്തിൽ നയൻ‌താരയാണ് നായികയായി എത്തുന്നത്, പോലീസ് കഥാപാത്രമായിട്ടാണ് നയൻ‌താര എത്തുന്നത് എന്ന് ട്രൈലെറിൽ കാണാം. വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്, ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ.

സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ തയ്യാറെടുക്കുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്രയുടെ രൂപരേഖ നൽകുന്ന ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ. അനിരുദ്ധിന്റെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്, റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

സിദ്ദാർഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനാക്കി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് പത്താൻ,നായികയായി എത്തിയിരുന്നത് ദീപിക പദുക്കോൺ ആണ്. യാഷ് രാജ് ഫിലിംസ് ബാനറിൽ നിർമ്മിച്ച പത്താൻ 2023 ലെ ആഗോള ബോക്സ് ഓഫീസിൽ 1050 കോടിയിലധികം കളക്ഷൻ നേടി. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ‘പത്താൻ’.

Share Now