ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, മാക്രോ ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ഉണ്ടാക്കിയത്; പൃഥ്വിരാജ്

15 വർഷത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ ആണ് ആടുജീവിതം സിനിമ തിയറ്ററിൽ റിലീസിനായി ഒരുങ്ങി ഇരിക്കുന്നത്. നജീബ് എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പതമാക്കി ബ്ലെസി ഒരുക്കിയ ചിത്രം ആണ് ആടുജീവിതം. ഇപ്പോൾ ഇതാ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ പ്രെസ്സ് മീറ്റിംഗ് നടത്തുക ഉണ്ടായി, മീറ്റിങ്ങിൽ ആടുജീവിതം എന്ന സിനിമയെ കുറിച്ച് നടൻ പൃഥ്വിരാജ് പറയുക ഉണ്ടായി.

ആടുജീവിതം തുടങ്ങിയപ്പോൾ ഞാൻ വിവാഹിതൻ അല്ല, ഞാനൊരു അച്ഛനും അല്ലായിരുന്നു

ആടുജീവിതം എന്ന ഒരു സിനിമ ജീവിതത്തിൽ കടന്നു വന്നപ്പോൾ ഞാൻ അന്നൊരു സംവിധായകനും അല്ല. ഒരു നടൻ എന്ന രീതിയിൽ വളരെ ചെറുപ്പമാണ് അന്ന് ഞാൻ വിവാഹിതനല്, അന്ന് ഞാനൊരു അച്ഛനും അല്ല. ആടുജീവിതത്തിന്റെ യാത്രയ്ക്കിടയിൽ ജീവിതം ഒരുപാട് മാറി, ഒരു ആക്ടർ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. എന്നാൽ ആടുജീവിതത്തിന്റെ എക്സ്പീരിയൻസ് ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നത് ഒരു സിനിമ നടനോ, നിർമ്മിതാവോ ആയിട്ടല്ല ഒരു മനുഷ്യൻ എന്ന നിലയിൽ ആണ്. ആ സ്വാധീനം ഇനി വരും കാലങ്ങളിൽ ഇതൊരു ലൈഫ് എക്സ്പീരിയൻസ് ആണ്, നജീബ് എന്ന ഒരു മനുഷ്യൻ ജീവിച്ച ജീവിതമോ ജീവിതവും ആയിട്ട് യാതൊരു താരതമ്യം ഇല്ല. പക്ഷേ നമ്മുടേതായ രീതിയിൽ വലിയ യാത്രയായിരുന്നു ഈ സിനിമ.

ട്രൈലെറിൽ വൈറൽ ആയ ഒട്ടകത്തിന്റെ ഷോട്ടിനെ കുറിച്ച് പൃഥ്വിരാജ്

ഒട്ടകത്തിന്റെ കണ്ണിലെ റിഫ്ലക്ഷൻ മാക്രോ ലെൻസ് ഉപയോഗിച്ച് ഷൂട്ട് ചെയ്ത ഷോട്ട് ആണ്. അതിൽ മൃഗങ്ങളോട് യാത്ര ചോദിക്കുന്ന സീനായിരുന്നത് അത്, ഒട്ടകത്തിലെ ഏറ്റവും ഇഷ്ട്ടമുള്ള ഒട്ടകത്തെ എടുത്ത് സീനിൽ ഒട്ടകത്തിന് ഭക്ഷണം കൊടുത്ത് ‘ഞാൻ പോവുകയാണ് ഇനി തിരിച്ചു വരില്ല ‘ എന്ന് പറയുന്ന ഷോട്ടിൽ ഒട്ടകത്തിന്റെ സജക്ഷനിൽ എന്റെ ഷോട്ടാണ് എടുക്കുന്നത്. കഴിച്ചുകൊണ്ടിരിക്കുന്ന ഒട്ടകം പെട്ടെന്ന് എഴുന്നേറ്റ് എന്നെ നോക്കി അപ്പോഴേക്കും ആ ഷോട്ട് ഒക്കെ ആയിരിന്നു. ഇനി ഒട്ടകത്തിന്റെ റിയാക്ഷൻ ആണ് എടുക്കേണ്ടത്, അതിനായി ഒരു ദിവസം വൈകുന്നേരം നാലര മണിക്ക് ആണ് എന്റെ ഷോട്ട്.

അതേസമയത്ത് വേണം ഒട്ടകത്തിന്റെ ഷോട്ട് എടുക്കാൻ, അല്ലെങ്കിൽ ലൈറ്റ് വേറെ ആയിരിക്കും. എത്രയോ ദിവസങ്ങൾ മൂന്നര മണിയാകുമ്പോൾ, നമ്മൾ ഷൂട്ട് നിർത്തിയിട്ട് ക്യാമറയായിട്ട് ഒട്ടകത്തിന്റെ ഷോട്ട് എടുക്കാൻ പോയി നിൽക്കും. ഏകദേശം 7, 8 ദിവസങ്ങൾ കഴിഞ്ഞട്ടാണ് ആ കണ്ണിലെ റിഫ്ലക്ഷൻ ഷോട്ട് കിട്ടിയിരിക്കുന്നത്, ഒരുപാട് ദിവസങ്ങളിൽ ബ്ലെസി ഏട്ടനും ഞാനും അങ്ങനെ ഒരു സിനിമ ചിത്രീകരിക്കാൻ സാധിച്ചു. എന്ന് പറയുന്നതിൽ എനിക്ക് ഏറ്റവും വലിയ ഭാഗ്യവും അഭിമാനമുള്ള കാര്യമാണ്.

ട്രൈലെർ കണ്ട് പ്രഭാസിന്റെ റിയാക്ഷനെ കുറിച്ച് പൃഥ്വിരാജ്

പ്രഭാസ് നേരത്തെ ചിത്രത്തിന്റെ ട്രെയിലർ കണ്ടിട്ടുണ്ട്, ചിത്രം ഇറങ്ങുമ്പോൾ വളരെ ആകാംക്ഷയോടെ കൂടി ചിത്രം കാണണമെന്ന് പറഞ്ഞു. ഈ സിനിമയെക്കുറിച്ച് പ്രശാന്ത്‌ എന്നോട് ചോദിച്ചിരുന്നു, അദ്ദേഹത്തിന് നേരത്തെ ചിത്രത്തിന്റെ ട്രൈലെർ ഫോണിൽ കാണിച്ചതാണ്.

ഈ വേഷം ചെയ്യാൻ സാധിച്ചതിൽ എന്റെ ഭാഗ്യം, ബോഡി ട്രാൻസ്ഫോർമേഷനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ

ഒരു ട്രാൻസ്ഫോർമേഷൻ ചെയ്യുമ്പോൾ ന്യൂട്ട്രിയൻഷ്യൻസ് ഓൺ സെറ്റ് ഡോക്ട്ടെഴ്സും ട്രൈയ്നർ ഉണ്ട്‌. അവരവരുടെതായ മേഘലയിലെ എക്സ്പെർട്ട് ആയ സൂപ്പർ വിഷനിലാണ് ചെയ്ത് ഇരുന്നത്, എന്നാലും സേഫ്റ്റി പോസിബിൾ വെയിൽ ചെയ്യാനേയോള്ളു. ഒരു മനുഷ്യന്റെ ശരീരഭാരത്തിൻ്റെ മൂന്നിലൊന്ന് കളയുക എന്നത് ഒരിക്കലും ആരോഗ്യകരമായ കാര്യമല്ല, പക്ഷെ 2008-ൽ ഈ സിനിമ ചെയ്യുന്നു എന്ന് തീരുമാനിച്ചപ്പോൾ തിരിച്ച് അറിഞ്ഞ കാര്യമാണ്.

അതിന് ഞാൻ തയ്യാറായി കൊണ്ടാണ് സിനിമയിൽ ചെയ്യാം എന്ന് തീരുമാനിച്ചത്, ഞാൻ ചെയ്തില്ലെങ്കിലും ഒരുപാട് നടി നടന്മാർ ഈ വേഷം ചെയ്യും. ഈ വേഷം ചെയ്യാൻ സാധിച്ചതിൽ എനിക്ക് ഭാഗ്യമാണ്, ഇതിൽ 10% ട്രൈ ചെയ്യാമെന്ന് ഒരു കാര്യം ആടുജീവിതത്തിൽ ഇല്ല. എന്നെ കൊണ്ട് പറ്റുന്ന മാക്സിമം ആണ് ഈ കഥാപാത്രം.

ഷൂട്ടിങ്ങിന്റെ പാക്ക്അപ്പ്‌ കഴിഞ്ഞിട്ടാണ് റിയൽ നജീബ് ആയിട്ട് സംസാരിച്ച

ബ്ലെസി ചേട്ടൻ ആടുജീവിതത്തിന്റെ പുസ്തകം തന്നുത്തോട്ട്, പുസ്തകം വായിച്ചു കഴിഞ്ഞിട്ട് ആദ്യം അദ്ദേഹത്തെ കണ്ട് സംസാരിക്കുക എന്നതാണ്. പക്ഷേ ബ്ലെസി ചേട്ടൻ അതിനു മുന്നേ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു, ഈ പുസ്തകത്തിൽ ഉള്ളത് പോലെ സിനിമ ആക്കാൻ പറ്റില്ല. അതിൽ നിന്ന് ജീവിതത്തിന്റെ കഥ എടുത്ത് സിനിമാറ്റിക് നരേറ്റീവ് ക്രിയേറ്റീവ് ചെയ്യാം എന്നുള്ളതാണ്, ബ്ലെസി എന്ന നരേറ്റീവിന്റെ ഉത്തരവാദിത്വം. അതിൽ നിന്ന് ക്രിയേറ്റീവ് ചെയ്ത നജീബ് ഉണ്ടാകും ആ നജീബിനെ കുറിച്ച് ചിന്തിക്കാം.

യഥാർത്ഥ നജീബിനോട്‌ സംസാരിക്കുന്നത്, സിനിമയുടെ അവസാനത്തെ ഷോട്ട് എടുത്ത് കഴിഞ്ഞ് ക്യാമറടെ ബാക്കിൽ വന്നിട്ടാണ് അദ്ദേഹത്തോട് ആദ്യമായി സംസാരിക്കുന്നത്. ആടുജീവിതത്തിന്റെ ഏറ്റവും ലാസ്റ്റ് ഷോട്ട് എടുത്ത് അവസാനം ഫിലിം പാക്ക്അപ്പ് പറഞ്ഞതിനു ശേഷമാണ്, റിയൽ നജീബും റീൽ നജീബും ആദ്യമായി കാണുന്നത്.

Other Related Articles Are :

Share Now