ദളപതി വിജയുടെ അടുത്തതായി വരാനിരിക്കുന്ന ദളപതി 68 ചിത്രത്തിന്റെ സെറ്റിൽ വച്ച് വിജയ്ക്കോപ്പമുള്ള അജ്മൽ അമീർ ചിത്രമാണ് ആരാധകരിൽ ശ്രദ്ധ നേടുന്നത്, വിജയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ ലിയോ ചിത്രത്തെ പ്രശംസിച്ചുകൊണ്ടാണ് താരം സോഷ്യൽ മിഡിയയിൽ പോസ്റ്റ് പങ്കു വച്ചത്.
‘ ലിയോയുടെ ഉജ്ജ്വല വിജയത്തിന് വിജയ് നാ അഭിനന്ദനങ്ങൾ! നിങ്ങൾ നക്ഷത്രം പോലെ ഹൃദയങ്ങൾ കീഴടക്കുന്നത് തുടരുന്നു! നിങ്ങളും ലോകിയും അനിരുദ്ധും സിനിമാ അനുഭവം മറ്റൊരു തലത്തിലേക്ക് ഉയർത്തി. ഈ വമ്പൻ എന്റർടെയ്‌നറിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. എല്ലാ ഇളയദളപതി ആരാധകരുടെയും പേരിൽ എന്റെ ഊഷ്മളമായ ആശംസകൾ’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം പങ്കു വച്ചത്.
ദളപതി 68 യിൽ അജ്മൽ അമീർ സുപ്രധാന വേഷമിടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു, എന്നാൽ ഇതുവരെ അണിയറപ്രവർത്തകർ സ്ഥികരിച്ചിട്ടില്ല. വിജയുടെ 68-മത്തെ ചിത്രം കൂടിയ ദളപതി 68 വെങ്കട്ട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്, ചിത്രത്തിൽ മീനാക്ഷി ചൗധരി, ജയറാം എന്നിവരെ മറ്റ് കഥാപാത്രങ്ങളായി എത്തുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
എ.ജി.എസ് എന്റർടൈൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ശങ്കർ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാക്കി പുറത്തിറങ്ങിയ ലിയോ ചിത്രമാണ് വിജയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം, ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് ആദ്യ ദിന റെക്കോർഡ് നേടിയിരിക്കുകയാണ് ലിയോ. ലോകമെമ്പാടുമുള്ള ബോക്സ് ബോക്സ് ഗ്രോസ് കളക്ഷൻ 148.5 കോടിയാണ് ലിയോ നേടിയത്.
അതേസമയം അജ്മൽ അമീറിനെ നായകനാക്കി റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത് നവംബർ 10 റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് വ്യൂഹം, അതോടൊപ്പം തന്നെ ശപഥം ഭാഗം 2 ജനുവരി 25 ന് റിലീസ് ചെയ്യും