രൺവീർ സിങ്ങുമായിട്ടുള്ള ബേസിൽ ജോസഫിന്റെ ചിത്രം അടുത്ത വർഷം
സംവിധായകൻ ബേസിൽ ജോസഫ് അടുത്തതായി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം ആണ് ‘ശക്തിമാൻ ട്രൈലോജി’. ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യാൻ ഒരുങ്ങുന്നത്, ബോളിവുഡ് താരമായ രൺവീർ സിംഗ് ആണ് എന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നത് ആണ്. സോണി പിക്‌ചേഴ്‌സ് സഹ-നിർമ്മാതാക്കൾക്കൊപ്പം ചിത്രത്തിന്റെ ഷൂട്ട് അടുത്ത വർഷം ആരംഭിക്കുന്നു. കൂടാതെ 2026-ൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.
രാജമൗലിയ്ക്ക് ഒപ്പം ഇനി മഹേഷ് ബാബു
ഇന്ത്യൻ സിനിമ ലോകം അറിയപ്പെടുന്ന സംവിധായകനാണ് രാജമൗലി, ഇപ്പോൾ ഇതാ രാജമൗലിയുടെ 29-മത്തെ ചിത്രത്തിൽ നായകനായി മഹേഷ് ബാബു എത്തുന്നു. എസ്എസ്എംബി 29 എന്ന് താൽക്കാലികം പേര് നൽകിട്ടുള്ള ചിത്രത്തിൽ, മഹേഷ് ബാബു എട്ട് വ്യത്യസ്‌ത ലുക്കുകളിൽ ആണ് എത്തുന്നത്. ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രികരണം തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘ആർആർആർ’ ചിത്രം ആണ് രാജമൗലിയുടെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം.
അമരൻ ചിത്രം ഒടിടി തൂക്കിയത് കോടികൾക്ക്ശി
വകാർത്തികേയൻ്റെ അടുത്തതായി റിലീസിന് ഒരുങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ‘അമരൻ’, ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിട്ടുള്ളത്. 60 കോടി രൂപയ്ക്ക് ആണ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട് പറയുന്നത്, ഇത് തമിഴ് നാട്ടിലെ മറ്റ് ചിത്രങ്ങൾ വച്ചു നോക്കുമ്പോൾറെക്കോർഡ് തുകയാണ്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവ കാർത്തികേയൻ പട്ടാള ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്. അടുത്തിടെ പുറത്ത് ഇറങ്ങിട്ടുള്ള പോസ്റ്ററും ടീസറും ആരാധകരിൽ ഇടം പിടിച്ചു കഴിഞ്ഞു, സായ് പല്ലവിയാണ് നായിക.
ശ്രദ്ധ നേടിയ വൈശാഖിന്റെ ലുക്ക്
വൈശാഖിനെ നായകനാക്കി ഷഹൻ സംവിധാനം ചെയ്ത് ഒരുക്കിയ ചിത്രം ആണ് ‘എക്‌സിറ്റ്’, ഈ അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് ഇറക്കിയത്. ഭയാനകമായ ഒരു രാത്രിയിൽ ബംഗ്ലാവിൽ കുടുങ്ങിക്കിടക്കുന്ന നാല് കൗമാരക്കാരുടെ യാത്രയെ ചുറ്റിപ്പറ്റിയാണ് സിനിമ പോകുന്നത്. സർവൈവൽ ത്രില്ലർ ചിത്രം ആയ ‘എക്സിറ്റ് ‘ മാർച്ച് 8-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ്.
ജോജു ജോർജിന്റെ ആദ്യ സംവിധാനം റിലീസ് ചെയ്യുവാൻ ഒരുങ്ങുന്നു
നടൻ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആണ് പാനി, ദിവസങ്ങൾക്ക് മുന്നേ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ത്രില്ലർ ചിത്രമായ ‘പാനി’ 2024 മെയിൽ ആണ് റിലീസ് ചെയ്യുന്നത്.ജോജു ജോജുവിനെ കൂടാതെ ബിഗ് ബോസ് സാഗർ, ജുനൈസ്, റിനോഷ്, എം ജി അഭിനയ, അലക്സാണ്ടർ പ്രശാന്ത്, അഭയാ ഹിരണ്മയി, സുജിത് ശങ്കർ, സീമ, ചാന്ധിനി ശ്രീധരൻ, ബാബു നമ്പൂതിരി, രഞ്ജിത്ത് വേലായുധൻ, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
രാം ചരണിന്റെ നായികയായി ബോളിവുഡിൽ നിന്ന് ജാൻവി കപൂർ, റിപ്പോർട്ട്
ആർആർആർ ചിത്രത്തിന് ശേഷം നടൻ രാം ചരണിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ആർസി 16′ എന്ന് താൽക്കാലികം പേര് നൽകിട്ടുള്ള ചിത്രത്തിൽ ജാൻവി കപൂർ ആണ് നായികയായി എത്തുന്നത്. നടി ജാൻവി കപൂറിന്റെ ജന്മദിനത്തിൽ, ‘ RC16-ന് വേണ്ടിയുള്ള ആകാശ സുന്ദരിയെ സ്വാഗതം ചെയ്യുന്നു, മയക്കുന്ന ജാൻവി കപൂറിന് ജന്മദിനാശംസകൾ’ എന്ന ക്യാപ്‌ഷൻ നൽകി കൊണ്ടാണ് പ്രൊഡക്ഷൻ ഹൗസ് മൈത്രി മൂവി മേക്കേഴ്സ് ഇക്കാര്യം അറിയിച്ചത്. ബുച്ചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ജാൻവി കപൂറിന്റെ രണ്ടാമത്തെ തെലുങ്ക് സിനിമയാണ്.
Other Related Articles Are :
- നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി കഥാപാത്രമാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. 2 മിനിറ്റും ദൈർഘ്യമേറിയ ചിത്രത്തിന്റെ ഗ്ലിംപ്സ് ഇന്നലെയാണ് പുറത്തിറങ്ങിയത്
- ഈ വർഷം പുറത്തിറങ്ങി സൂപ്പർ ഹിറ്റ് ചിത്രമായ മാമന്നനു ശേഷം, വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു.
- തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും പുതുവത്സരാഘോഷത്തിലെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്ന
- ദളപതി വിജയുടെ 68-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുതുവത്സരദിനത്തിൽ ആരാധകർക്കായി പുറത്തിറക്കിയിരിക്കുകയാണ്.
- വിജയ് അണ്ണനൊപ്പം പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമാണ്, ലിയോ അപ്ഡേറ്റ് പുറത്ത് വിട്ട് ലോകേഷ് കനകരാജ്
- അപാരമായ അഭിമാനവും സന്തോഷവും പങ്കു വച്ച് നിവിൻ പോളിലോകേഷിനു പിന്നാലെ ധനുഷിന്റെ ഡയറക്ഷനിൽ മാത്യു തോമസ് നായകൻ, പോസ്റ്റർ പുറത്ത്
- പുതിയ തുടക്കം കുറിച്ച് വിഘ്നേഷ് ശിവന്റെ, ലവ് ഇൻഷുറൻസ് കോർപ്പറേഷൻ
- ജനങ്ങളുടെ സ്നേഹം കാണുമ്പോൾ എപ്പോഴും എനിക്ക് തോന്നാറുണ്ട്, സിനിമയിൽ ഉള്ളത് ഒന്നും അല്ല; നയൻതാര
- സിനിമയ്ക്ക് വേണ്ടി ഞാൻ എന്തു ചെയ്തു ചെയ്തില്ല എന്നതിലുപരി, എനിക്ക് ശരിയായിട്ടുള്ളതാണ് ചെയ്യുക; നയൻതാര