ഇന്ത്യൻ സിനിമയിലെ ഹൊറർ സിനിമകൾ വച്ച് നോക്കുമ്പോൾ, ഭയങ്കരമായി പേടിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഹോളിവുഡ് ഹൊറർ സിനിമകൾ. അത്തരം ഹൊറർ സിനിമകൾ നിർമ്മിക്കുന്നത് യഥാർത്ഥത്തിൽ നടന്ന സംഭവത്തെ ആസ്പതമാക്കി ആണ് ഒരുക്കുന്നത്. എന്നാലും ഹൊറർ സിനിമകൾ കാണാൻ ഇഷ്ട്ടപ്പെടാത്തവർ ആരുണ്ട്, അതും ഹോളിവുഡ് ഹൊറർ സിനിമകൾ. ഇപ്പോൾ ഇതാ ഹോളിവുഡിലെ ടോപ് ലെവൽ നിൽക്കുന്ന ഹൊറർ സിനിമകളുടെ ലിസ്റ്റ് ഇതാ.
- നൺ 2
- കോബ്‌വെബ്
- നോക്ക് അറ്റ് ദ ക്യാബിൻ
- കോൺസെക്രേഷൻ
- സെവു ഡിനോ
- വെൻ ഈവിൾ ലർക്സ്
- ഇൻസിഡിയസ്: ദി റെഡ് ഡോർ
- ഈവിൾ ഡെഡ് റൈസ്
- സോ എക്സ്
- സ്‌ക്രീം 6
1. നൺ 2
നൺ സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് പേടിപ്പെടുത്തുന്ന കന്യാസ്ത്രീയുടെ രൂപത്തെയാണ്. കൺജറിംഗ് യൂണിവേഴ്സിലെ ഒൻപതാമത്തെ സിനിമയാണ് നൺ 2, 2018-ൽ പുറത്തിറങ്ങിയ നൺ-ന്റെ രണ്ടാം ഭാഗം കൂടിയാണ് നൺ 2. മൈക്കൽ ഷാവ്സ് സംവിധാനം ചെയ്ത് സെപ്റ്റംബർ 8-ന് റിലീസ് ചെയ്ത ചിത്രം കൂടിയാണ് നൺ 2.
വലാക്ക് എന്ന് ഭീമനെ കൺജറിംഗ് രണ്ടാം ഭാഗത്തിലാണ് കാണുന്നതെങ്കിലും, അതിന് ശേഷമാണ് വാലക്കിന്റെ കഥയുമായി നൺ ഒന്നാം ഭാഗം എത്തിയത്. ആദ്യത്തെ സിനിമയെ അപേക്ഷിച്ച്, വാലക്ക് എന്തിനാണ് തിരിച്ചു വന്നത് എന്ന് വ്യക്തമായിട്ട് രണ്ടാം ഭാഗത്തിൽ കാണിക്കുന്നുണ്ട്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ എത്തുമ്പോൾ 1956-ൽ ഫ്രാൻസിൽ ഒരു പുരോഹിതൻ ദുഷ്ട്ട ശക്തികളാൽ കൊല്ലപ്പെടുകയും, പിന്നീട് ഒരു ബോർഡിങ് സ്‌കൂൾ കേന്ദ്രീകരിച്ച് പറഞ്ഞു പോകുന്നു കഥയാണ്. അവിടെ വസിക്കുന്ന ഫ്രഞ്ചിയും അവിടെ നടക്കുന്ന ആവിശ്വാസനീയ സംഭവങ്ങൾ, തുടർന്ന് അവിടേക്ക് എത്തി പെടുന്ന സിസ്റ്റർ ഐറിനെയെ പുരോഗമിച്ചു പോവുന്ന സിനിമയാണ്.
വൻ ഹൈപ്പിൽ എത്തിയ സിനിമയ്ക്ക് തിയറ്ററിൽ നിന്ന് മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞില്ല. മുൻ ചിത്രത്തെ അപേക്ഷിച്ച്, ഈ സിനിമയിലെ വാലക്കിന്റെ സ്‌ക്രീൻ സമയവും ഈ സിനിമ കാണാൻ ഒരു കാരണമായി. ചിത്രത്തിൽ ടൈസ ഫാർമിഗ, ജോനാസ് ബ്ളോക്യുറ്റ്, സ്റ്റോർമം റെയ്ഡ്, അന്ന പോപ്പിൾവെൽ എന്നിവർ ആണ് പ്രധാന താരങ്ങൾ.
2. കോബ്‌വെബ്
2023 ജൂലൈ 21-ന് പുറത്തിറങ്ങിയ അമേരിക്കൻ ത്രില്ലർ ചിത്രമാണ് കോബ്‌വെബ്, ത്രില്ലർ കൂടാതെ ഹൊറർ എലമെന്റിന് ആധിപത്യം നൽകുന്ന നിഗൂഢതയുടെയും സസ്പെൻസിന്റെയും ഒരു ഘടകമാണ് സിനിമയിലുള്ളത്. നെറ്റ്ഫ്ലിക്സിൽ മരിയൻ എന്ന ഹൊറർ സീരീസ് സംവിധാനം ചെയ്ത, ഫ്രഞ്ച് സംവിധായകൻ സാമുവൽ ബോഡിൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
പീറ്റർ എന്ന എട്ടുവയസ്സുകാരൻ തന്റെ വീടിന്റെ ചുവരുകൾക്കുള്ളിൽ നിന്ന് വരുന്ന നിഗൂഢമായ ശബ്ദങ്ങളെക്കുറിച്ചും. അവരുടെ മാതാപിതാക്കൾ അവനിൽ നിന്ന് മറച്ചുവെച്ച ഒരു ഇരുണ്ട രഹസ്യത്തെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിക്കുമ്പോൾ ഉള്ള കഥയാണ് കോബ്‌വെബ്.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഹാലോവീൻ സിനിമ ആണ് കോബ്‌വെബ്, ഈ സിനിമയിൽ നിരവധി ട്വിസ്റ്റുകളാണ് ഉള്ളത്. ചിത്രത്തിന്റെ അവസാന 15 മുതൽ 20 മിനിറ്റ് വരെ ഭയാനകമായ രംഗം ആണ് കാണിക്കുന്നത്. വുഡി നോർമൻ, ലിസി കപ്ലാൻ, ക്ലിയോപാട്ര കോൾമാൻ, ആന്റണി സ്റ്റാർ എന്നിവരുടെ അസ്വാസ്ഥ്യകരമായ പ്രകടനങ്ങളാണ്.
3. നോക്ക് അറ്റ് ദ ക്യാബിൻ
വ്യത്യസ്ത കഥകൾ കൊണ്ട് സിനിമയാക്കി തീർക്കുന്ന സംവിധായകൻ ആണ് എം. നൈറ്റ് ശ്യാമളൻ. അദ്ദേഹം സംവിധാനം ചെയ്തതിൽ ഏറെ കുറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു നോക്ക് അറ്റ് ദ ക്യാബിൻ. പ്രേക്ഷകരെ അവരുടെ ഇരിപ്പിടത്തിൽ നിർത്തുന്ന സസ്പെൻസും ത്രില്ലിംഗും നിറഞ്ഞ ഒരു ചിത്രമാണ് നോക്ക് അറ്റ് ദ ക്യാബിൻ. അവധിക്കാലത്ത് ഒരു കുടുംബത്തിന് അപ്പോക്കലിപ്സ് ഒഴിവാക്കാൻ കുടുംബത്തോട് ആവശ്യപ്പെടാൻ വരുന്ന 4 ആൺകുട്ടികളുടെ, നിർഭാഗ്യകരമായ സന്ദർശനം ലഭിക്കുന്ന രസകരമായ ഒരു ത്രില്ലർ ചിത്രം ആണിത്.
തുടക്കം മുതൽ അവസാനം വരെ പിരിമുറുക്കവും അപകടകരവും ഉത്കണ്ഠ ഉളവാക്കുന്നതുമാണ് സിനിമയിൽ കാണിക്കുന്നത്. ചിത്രത്തിന്റെ ഓരോ അഭിനയതാക്കളുടെ പ്രകടനങ്ങൾ സിനിമയെ ഉയർത്താൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. തീർച്ചയായും മറ്റ് ചിത്രങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ ഒരു അപ്പോക്കലിപ്‌സ് സിനിമയാണ്. ചിത്രത്തിൽ ഡേവ് ബൗട്ടിസ്റ്റ, ജോനാഥൻ ഗ്രോഫ്, ബെൻ ആൽഡ്രിഡ്ജ്, നിക്കി അമുക്ക-ബേർഡ്, ക്രിസ്റ്റൻ കുയി, ആബി ക്വിൻ, റൂപർട്ട് ഗ്രിന്റ്എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്.
4. കോൺസെക്രേഷൻ
ക്രിസ്റ്റഫർ സ്മിത്ത് സംവിധാനത്തിൽ ക്രിസ്റ്റഫർ സ്മിത്ത്, ലോറി കുക്കിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രമാണ് കോൺസെക്രേഷൻ. ഒരു വൈദികനായിരുന്ന തന്റെ സഹോദരന്റെ പെട്ടെന്നുള്ളതും ദുരൂഹവുമായ മരണത്തെത്തുടർന്ന്, സ്കോട്ടിഷ് ഹൈലാൻഡ്‌സിലെ മൗണ്ട് സേവിയർ കോൺവെന്റിലേക്ക് വിളിക്കപ്പെടുന്ന പ്രശസ്ത ലണ്ടൻ നേത്രരോഗവിദഗ്ദ്ധയായ ഗ്രേസിന്റെ (ജെയ്ൻ മലോൺ) കഥയാണ് ചിത്രം പറയുന്നത്.
മതപരമായ തരത്തിലുള്ള ഹൊറർ സിനിമകളിൽ ഒന്നായ ഈ സിനിമ, ഫെബ്രുവരി 10-ന് ആണ് തിയറ്ററിൽ റിലീസ് ചെയ്തത്. ഒരു ക്ലാസിക് ഡിറ്റക്ടീവ് സ്റ്റോറി പോലെ തോന്നിക്കുന്ന ഒരു സ്പെക്ട്രൽ ത്രില്ലർ ചിത്രമാണ്. ഹൊറർ ത്രില്ലർ എന്നിവയുടെ അതിരുകൾ കടക്കുമ്പോൾ ആഖ്യാനം അതിന്റെ പാരമ്യത്തിലെത്തുന്നു, സദാചാരം, ആത്മീയത, ഉള്ളിൽ പതിയിരിക്കുന്ന ഭൂതങ്ങൾ എന്നിവയെക്കുറിച്ചുള്ള നിലപാടുകൾ പുനർവിചിന്തനം ചെയ്യാൻ കാഴ്ചക്കാരെ അനുവദിക്കുന്നു. ചിത്രത്തിൽ ജെന മലോൺ, ഡാനി ഹസ്റ്റൺ, ജാനറ്റ് സുസ്മാൻ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
5. സെവു ഡിനോ
കിമോ സ്റ്റാംബോൽ സംവിധാനത്തിൽ ഒരു ഇന്തോനേഷ്യൻ ഹൊറർ ചിത്രം ആണ് സെവു ഡിനോ. മീഖാ തംബയോങ്, ഗിവിന ലുകിതാ ദേവി, അഗ്ല അർത്താലിഡിയ, ഗിസെൽമ ഫിർമൻസ്യാഹ്, മാർട്ടീനോ ലിയോ, പ്രിറ്റ് തിമോത്തി, റിയോ ദേവാന്തോ, കരീന സുവണ്ടി എന്നിവർ ആണ് ചിത്രത്തിലെ പ്രധാനമായി അഭിനയിച്ചിരിക്കുന്നത്.
ഹൗസ്‌ഹോൾഡ് അസിസ്റ്റന്റ് എന്ന ജോലി പ്രലോഭിപ്പിച്ച ശ്രീയുടെ കഥയാണ് സെവു ഡിനോ പറയുന്നത്. അബോധ അവസ്ഥയിലായ പെൺകുട്ടിക്ക് വേണ്ടി ഒരു ശുദ്ധീകരണ ചടങ്ങ് നടത്താൻ ശ്രീയോട് നിർദ്ദേശിച്ച്. അവളുടെ സുഹൃത്ത് ആചാരം പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് ഭീകരത ആരംഭിക്കുന്നത് ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
സെവു ഡിനോ ഒരു സാധാരണ സ്ലോ-ബേൺ ഹൊറർ ചിത്രമാണ്, ചിത്രത്തിന് ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമുണ്ട്. സിനിമയിൽ അഭിനേതാക്കളുടെ അഭിനയ വൈദഗ്ദ്ധ്യം കൊണ്ട് ഐക്കണിക് വ്യക്തികളാകാൻ സാധ്യതയുണ്ട്. പെനാരി വില്ലേജിലെ കെകെഎൻ-ന്റെ ബെസ്റ്റ് സെല്ലിംഗ് രചയിതാവിൽ നിന്ന്, യഥാർത്ഥ കഥയാണ് സെവു ഡിനോ എന്നാണ് റിപ്പോർട്ട്.
6. വെൻ ഈവിൾ ലർക്സ്
ഡെമിയൻ രുഗ്നയുടെ സംവിധാനത്തിൽ സെപ്റ്റംബർ 13-ന് പുറത്തിറങ്ങിയ ചിത്രം ആണ് വെൻ ഈവിൾ ലർക്സ്. സൈക്കോളജിക്കൽ ഹൊറർ ചിത്രം കൂടിയായ ഈ ചിത്രം ആദ്യത്തെ ലാറ്റിനമേരിക്കൻ സിനിമ കൂടിയാണിത്. അർജന്റീനയിലെ ഒരു ഗ്രാമത്തിലെ ജനങ്ങൾ പതുക്കെ രോഗബാധിതരായ ദ്രവിച്ച പിശാചുക്കളായി മാറിക്കൊണ്ടിരിക്കുന്നതിനാൽ, അവിടെ താമസിക്കുന്ന രണ്ട് സഹോദരന്മാർ രക്ഷപ്പെടാനുള്ള ശ്രമമാണ് ചിത്രം. ചിത്രത്തിൽ എസെക്വൽ റോഡ്രിഗസ്, ഡെമിയൻ സലോമൻ, ലൂയിസ് സീംബ്രോവ്സ്കി, സിൽവിയ ഷൂമേക്കർ, മാർസെലോ മിച്ചിനോക്സ് എന്നിവർ ആണ് പ്രധാനമായി അഭിനയിച്ചിരിക്കുന്നത്.
7.ഇൻസിഡിയസ്: ദി റെഡ് ഡോർ
ഇൻസിഡിയസ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രം ആണ് കൂടിയാണ് ഇൻസിഡിയസ്: ദി റെഡ് ഡോർ. ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പാട്രിക് വിൽസണാണ് സംവിധാനം ചെയ്ത ചിത്രമാണീത്. 2011ലും 2013 ലും ജെയിംസ് വാനയുടെ സംവിധാനത്തിൽ ഇൻസിഡിയസ് ആദ്യത്തെയും രണ്ടാമത്തെയും ചാപ്റ്റർ പുറത്ത് ഇറങ്ങുന്നത്. 2015-ൽ ലീ വാനെൽടെ സംവിധാനത്തിൽ ചാപ്റ്റർ മൂന്നും, 2018-ൽ ആദം റോബിറ്റെൽ സംവിധാനത്തിൽ ദി ലാസ്റ്റ് കീ എന്ന പേരിൽ നാലാമത്തെ ചാപ്റ്റർ പുറത്തിറങ്ങി.
ചിത്രത്തിന്റെ കഥയിലേക്ക് പോവുകയാണെങ്കിൽ, ചിത്രത്തിന്റെ രണ്ടാം എവിടെ അവസാനിച്ചോ അവിടെ നിന്നാണ് തുടങ്ങുന്നത്. ചിത്രത്തിൽ ടൈ സിംപ്കിൻസ്, പാട്രിക് വിൽസൺ, സിൻക്ലെയർ ഡാനിയൽ, ഹിയാം അബ്ബാസ്, റോസ് ബൈർൺ എന്നിവർ ആണ് പ്രധാനമായും അഭിനയിച്ചിരിക്കുന്നത്. ഡാൾട്ടനും അവരുടെ കുടുംബത്തിന്റെ ഇരുണ്ട ഭൂതകാലത്തിലേക്കാണ് ചിത്രം കൊണ്ട് പോകുന്നത്, ചുവന്ന വാതിലിനു പിന്നിൽ പതിയിരിക്കുന്ന കൂടുതൽ ഭയാനകമായ ഭീകരതയാണ് ചിത്രത്തിൽ.
8. ഈവിൾ ഡെഡ് റൈസ്
പ്രേതീക്ഷതിനേക്കാൾ ഹൊറർ ത്രില്ലർ ചിത്രമാണ് ഈവിൾ ഡെഡ് റൈസ്, ഈവിൾ ഡെഡ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ്. ഇതിനു മുൻപ് പുറത്തിറക്കിയ ഈവിൾ ഡെഡിന്റെ തുടർച്ച കൂടിയാണ് ഈ ചിത്രം, ലീ ക്രോണിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1981,1987, 1992-ൽ ആയിരുന്നു ഈവിൾ ഡെഡ് ഫ്രാഞ്ചൈസിയിലെ മൂന്ന് അധ്യായങ്ങൾ, സാം റൈമി ആണ് സംവിധാനം ചെയ്തത്. പിന്നീട് 2013-ൽ ഈവിൾ ഡെഡിന്റെ നാലാം ഭാഗം ഫെഡെ അൽവാരസയുടെ സംവിധാനത്തിൽ പുറത്തിറക്കി.
ചിത്രത്തിൽ ഐക്കണിക് ആയ സൗണ്ട് സിക്വൻസുകളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്, അത് പോലെ ഒരു ഫ്ലാറ്റിന് അകത്താണ് നടക്കുന്ന ഭീകരമായ സംഭവമാണ് കാണിക്കുന്നത്. ചിത്രത്തിൽ ലില്ലി സള്ളിവൻ, അലീസ സതർലാൻഡ്, മോർഗൻ ഡേവീസ്, ഗബ്രിയേൽ എക്കോൾസ്, നെൽ ഫിഷർ എന്നിവർ ആണ് പ്രധാനമായും അഭിനയിച്ചിരിക്കുന്നത്. ഈ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ മുഴുവനും, ഒരു കുടുംബ നാടകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
9. സോ എക്സ്
കെവിൻ ഗ്ര്യൂട്ടർട്ടയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം ആയിരുന്നു സോ എക്സ്. സോ സിനിമയിലെ പത്താമത്തെ ചിത്രം ആണ് സോ എക്സ്, ചിത്രം ഒരു സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണിത്. 2004-ൽ സോ ആദ്യ ഭാഗം പുറത്തിറക്കുന്നത്, ജെയിംസ് വാൻ ആണ് സംവിധാനം ചെയ്തത്.
പിന്നിട് 2005 മുതൽ 2007 പിന്നീട് 2021- ൽ സോയുടെ അധ്യായം ഡാർരം ലിന്ന് ബൗസ്മാൻ ആണ് സംവിധാനം ചെയ്തത്. അഞ്ചാമത്തെ അധ്യായം 2008-ൽ ഡേവിഡ് ഹാക്കൾ, ആറാമത്തെയും ഏഴാമത്തെയും അധ്യായം കെവിൻ ഗ്രേറ്റ്റ്റ് സംവിധാനം ചെയ്തു. ഏഴാമത്തെയും അധ്യായം ത്രിഡിയിൽ ആണ് പുറത്ത് ഇറക്കിയത്.
ദി സ്പിറിഗ് ബ്രോതെഴ്സ് 2017-ൽ ജിഗ്സോ എന്ന പേരിൽ ചിത്രം സംവിധാനം ചെയ്തിരുന്നു, ഈ വർഷം ചിത്രത്തിന്റെ പതിനൊന്നാം ഭാഗം പുറത്ത് ഇറങ്ങുന്നത് ആണ്. ചിത്രം സോ ആദ്യ ഭാഗത്തിന്റെ തുടർച്ച ആയിട്ടാണ് സോ പത്തിൽ ഉള്ളത്, ചിത്രത്തിൽ ഏറെക്കുറെ ശ്രദ്ധനേടിയത് ക്യാൻസർ ചികിത്സയ്ക്കായി മെക്സിക്കോയിലേക്ക് യാത്ര ചെയ്യുന്ന ജോൺ കഥാപാത്രമായി അവതരിപ്പിച്ച ടോബിൻ ബെൽ. ചിത്രത്തിൽ ഷോണി സ്മിത്ത്, ദൃക്‌സാക്ഷി മകോഡി ലണ്ട്, സ്റ്റീവൻ ബ്രാൻഡ്, റെനാറ്റ വാക്ക, മൈക്കൽ ബീച്ച് എന്നിവർ ആണ് മറ്റ് താരങ്ങൾ.
10. സ്‌ക്രീം 6
വൻ താരനിരയെ അഭിനയിപ്പിച്ച്, മാറ്റ് ബെറ്റിനെല്ലിയും ഓൾപിൻ ടൈലർ ഗില്ലറ്റയും സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ് സ്‌ക്രീം 6. കഴിഞ്ഞ വർഷം പുറത്ത് ഇറങ്ങിയ ഈ ചിത്രം ആറാമത്തെ ചാപ്റ്റർ ആണ്, വെസ് ക്രാവന്റെ സംവിധാനത്തിൽ 1996, 1997,2000, 2011-ലാണ് സ്‌ക്രീം നാല് വരെയുള്ള ചാപ്റ്റർ പുറത്ത് ഇറത്തിറക്കിയത്. 2022-ൽ ചിത്രത്തിന്റെ അഞ്ചാമത്തെ ചാപ്റ്റർ മാറ്റ് ബെറ്റിനെല്ലിയും ഓൾപിൻ ടൈലർ ഗില്ലറ്റയും ആണ് സംവിധാനം ചെയ്തത്.
ഗോസ്റ്റ്ഫേസ് കൊലപാതകങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വുഡ്സ്ബോറോ നിന്ന് ന്യൂയോർക്കിലേക്ക് ഒരു പുതിയ തുടക്കത്തിനായി. എന്നിരുന്നാലും, അവിടെയും മറ്റൊരു കൊലയാളിയുടെ രക്തരൂക്ഷിതമായ ആക്രമണത്തിൽ സ്വയരക്ഷ കണ്ടെത്തുന്നതാണ് സിനിമയുടെ ഇതിവ്യത്തം.
ചിത്രത്തിൽ മെലിസ ബാരേര, ജാസ്മിൻ സാവോയ് ബ്രൗൺ, ജാക്ക് ചാമ്പ്യൻ, ഹെൻറി സെർണി, മേസൺ ഗുഡിംഗ്, ലിയാന ലിബറാറ്റോ, ഡെർമോട്ട് മൾറോണി, ഒമ്പത് നെക്കോഡ, ജെന്ന ഒർട്ടേഗ, ടോണി റിവോലോറി, ജോഷ് സെഗാര, സമര നെയ്ത്ത്, ഹെയ്ഡൻ പനേറ്റിയർ തുടങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്.
Related Article
- നെറ്റ്ഫ്ലിക്സിലെ ടോപ് 10 ഹൊറർ സിനിമകൾ
- സൗത്ത് കൊറിയയിലെ ടോപ് 10 റൊമാറ്റിക് സിനിമകൾ
- ഉർവശി തന്നെ പറഞ്ഞു ഇവൾക്ക് ഇട്ട് പിടയ്ക്കണ്ടേ, അവർ അതുല്യ പ്രതിഭയാണ്; ജയറാം
- 2023-ൽ കോടികൾ വാരി കൂട്ടിയ സിനിമകൾ
- 2023-ൽ ദുൽഖർ സൽമാൻ മുതൽ മോഹൻലാലിന്റെ വരെ തിയറ്ററിൽ പാളിപോയ സിനിമകൾ
- ഞാൻ ആ സ്പോട്ടിൽ എല്ലാ ദിവസവും പോകുന്നത് മമ്മൂക്കയെ കാണാൻ വേണ്ടിയാണ്, നരേൻ
- കപൂർ കുടുംബത്തിന്റെ ക്രിസ്മസ് വീഡിയോ വൈറൽ, കേക്കിൽ തീ കൊളുത്തിയതിനു ശേഷം രൺവീർ ‘ജയ് മാതാ ദി’
- പല നടൻമാർ ചെയ്തിട്ടുണ്ടെങ്കിലും ആ ഭാഗ്യം തന്നിരിക്കുകയാണ് സംവിധായകൻ നിതിഷ്, വൈറലായ ജഗതീഷിന്റെ മൊട്ടയടിക്കൾ വീഡിയോ
- നിങ്ങള് രണ്ട് പേരും ഒരുമിച്ച് വന്നാൽ ഫ്രെയിം അങ്ങ് നിറഞ്ഞു നിക്കും, നിവിവിന്റെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
- നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, അനശ്വര രാജൻ