ദക്ഷിണ കൊറിയൻ ത്രില്ലർ സിനിമ ഇഷ്ട്ടപ്പെടാത്തവർ ആരും ഇല്ല, തീവ്രമായ പ്ലോട്ടുകൾ മുതൽ നഖം കടിക്കുന്ന ട്വിസ്റ്റുകൾ വരെ സിനിമയിൽ ഉണ്ടാകും. അത്തരത്തിലുള്ള 12 മികച്ച ത്രില്ലർ ചിത്രമാണ് ഇവിടെ പറയാൻ പോകുന്നത്.
- ദി പോയിന്റ് മെൻ
- ദി മാൻ ഫ്രം നൗഹിയർ
- മിഡ്‌നൈറ്റ്
- ബേണിംഗ്
- ദി എജ് ഓഫ് ഷാഡോസ്
- ഫോർഗോട്ടൻ
- പാരസൈറ്റ്
- മെമോറിയസ് ഓഫ് മർഡർ
- ടൈം ടു ഹണ്ട്
- ദി കാൾ
- ദി ബെർലിൻ ഫിലേ
- കോൺഫെഷൻ ഓഫ് മർഡർ
1. ദി പോയിന്റ് മെൻ
യിം സൂൺ-റൈയുടെ സംവിധാനത്തിൽ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദി പോയിന്റ് മെൻ. ഹ്വാങ് ജംഗ്-മിൻ, ഹ്യൂൻ, ബിൻ കാങ് കി-യംഗ് എന്നിവർ പ്രധാന കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ചത്. രസകരമായ രംഗങ്ങളുള്ള ഒരു നല്ല ആക്ഷൻ സിനിമയാണ് ദി പോയിന്റ് മെൻ. ചിത്രം എന്നത് കൊറിയൻ നയതന്ത്രജ്ഞനും താലിബാനും തമ്മിലുള്ള കഥയാണ്. അഫ്ഗാനിസ്ഥാനിലെ തട്ടിക്കൊണ്ടുപോകലിനെ കേന്ദ്രീകരിച്ചുള്ള കൊറിയൻ ത്രില്ലർ ഡ്രാമ.
ഇരുവരും തമ്മിലുള്ള ചർച്ചയെ ചുറ്റിപ്പറ്റിയാണ് മുഴുവൻ തിരക്കഥയും. ചിത്രം കാണുമ്പോൾ തന്നെ വളരെ റിയലിസ്റ്റിക് ആയതും നന്നായി നിർമ്മിച്ചതുമായിട്ടാണ് തോന്നുന്നത്. അഫ്ഗാനിസ്ഥാനിലെ ഒരു തീവ്രവാദി സംഘത്തിൽ കുടുങ്ങിപ്പോകുകയും ബന്ദികളാക്കപ്പെടുകയും ചെയ്ത കൊറിയൻ വിനോദസഞ്ചാരികളെ രക്ഷിക്കാനുള്ള ഓട്ടത്തിൽ കൊറിയയിൽ നിന്നുള്ള ഒരു നയതന്ത്രജ്ഞനും ഏജന്റും സാധ്യതയില്ലാത്ത സഖ്യകക്ഷികളായി മാറുന്നു എന്നത് ആണ് ചിത്രത്തിന്റെ ഇതിവ്യത്തം. ക്വോൺ ഹ്യൂക്ക്, ബ്രയാൻ ലാർകിൻ, ജിയോൺ സുങ്-വൂ, ഫാഹിം ഫാസിലി, ലീ സെയുങ്-ചുൽ, പാർക്ക് ജിയോൺ-റിയാക്ക് എന്നിവർ ആണ് മറ്റ് അഭിനയതാക്കൾ.
2. ദി മാൻ ഫ്രം നൗഹിയർ
കൊറിയൻ ഇൻഡസ്ടറിയിൽ തന്നെ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് ദി മാൻ ഫ്രം നൗഹിയർ. ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പെട്ട് ഈ ചിത്രം, 2010-ൽ ലീ ജിയോങ്-ബീം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വോൺ ബിൻ, കിം സെ-റോൺ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ കഥ പോകുന്നത് ഒരു അമ്മയും മകളെയും കുറച്ച് പേര് തട്ടിക്കൊണ്ട് പോവുകയും. കഥ നായകൻ ഇവരെ തേടി അന്വേക്ഷിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം. ചിത്രത്തിന്റെ കഥ പോകുന്നത് ഒരു അമ്മയും മകളെയും കുറച്ച് പേര് തട്ടിക്കൊണ്ട് പോവുകയും. കഥ നായകൻ ഇവരെ തേടി അന്വേക്ഷിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.
ചിത്രത്തിൽ സ്‌പെഷ്യൽ ഫോഴ്‌സ് ഏജന്റായ ചാ തേ സിക്കിനെയാണ് വോൺ ബിൻ അവതരിപ്പിക്കുന്നത്. അടിസ്ഥാനപരമായി ഈ ചിത്രം എക്കാലത്തെയും മികച്ച സിനിമ കൂടിയാണ്, ഏറെ എടുത്ത് പറയേണ്ടത് അതിൽ അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രം അത്രയും മികച്ചതായി കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ കിം ഹീ-വോൺ, കിം സുങ്-ഓ, കിം തേ-ഹൂൺ, തനയോങ് വോങ്ട്രാകുൻൽ, ലീ ഡോ-ഗ്യോം, ജോ ജേ-യൂൺ, ക്വാക്ക് ബ്യുങ്-ക്യു തുടങ്ങിയവർ ആണ് അഭിനയതാക്കൾ.
3. മിഡ്‌നൈറ്റ്
സൈക്കോ ത്രില്ലരിൽ പെടുന്ന ചിത്രമാൻ മിഡ്‌നൈറ്റ്, 2021-ൽ ക്വോൺ ഓ-സിയുങ്ങിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്ത് ഇറങ്ങിയ ചിത്രമാണ് മിഡ്‌നൈറ്റ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് ജിൻ കി-ജൂ, വി ഹാ-ജൂൻ, കിം ഹൈ-യൂൻ, പാർക്ക് ഹൂൻ, ഗിൽ ഹേ-യോൻ എന്നിവർ ആണ്. ഒരു രാത്രിയിൽ നടക്കുന്ന കാര്യങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്, ഒരു സൈക്കോയുടെ മുന്നിൽ സംസാര ശേഷിയും കേൾവി ശക്തിയുള്ള ഒരു അമ്മയും മകളും അകപ്പെടുന്നതാണ് ചിത്രം.
ചിത്രത്തിൽ ഓരോ അഭിനേതാക്കളും അവരവരുടെ കഥാപാത്രത്തിന് ജീവൻ നൽകിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആംഗ്യഭാഷ പ്രകടിപ്പിക്കുന്നതിലും, കൊലയാളിയെ നേരിടുമ്പോൾ നിർഭയനായിരിക്കുന്നതിലും, കിം-ക്യുങ്-മി മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചിട്ടുള്ളത്. സീരിയൽ കില്ലർ എന്ന നിലയിൽ വി ഹാജൂൺ മികച്ച രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. മൊത്തത്തിൽ, ഈ സിനിമ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണ് സമ്മാനിക്കുന്നത്. എന്നിരുന്നാലും, വൈകല്യമുള്ള ആളുകൾക്ക് ജീവിതം എത്രത്തോളം ബുദ്ധിമുട്ടാണെന്ന് സിനിമ പ്രേക്ഷകർക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.
4. ബേണിംഗ്
ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ബേണിംഗ്, 2018 ലീ ചാങ്-ഡോംഗ് സംവിധാനം ചെയ്ത ചിത്രമാണ് ബേണിംഗ്. ത്രില്ലർ ചിത്രം ആണെങ്കിലും കൂടുതൽ ഡ്രാമയെ ആസ്പതമാക്കിയാണ് ഒരുക്കി ഇരിക്കുന്നത്. ചിത്രത്തിന്റെ കഥയിലേക്ക് പോവുകയാണെങ്കിൽ, പാർട്ട് ടൈം ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന യുവഎഴുത്തുകാരൻ ആണ് നായകൻ.
ജോലിയ്ക്ക് കിടെ ബാല്യസുഹ്യത്തിനെ കാണുകയും, പിന്നീട് ഇവർക്കിടയിൽ ബെൻ എന്ന വ്യക്തി ഒരു സൗഹൃദം സ്ഥാപിക്കുന്നു. അതിന് ശേഷം ഇവർക്കിടയിൽ നടക്കുന്ന കാര്യങ്ങൾ ആണ് ചിത്രത്തിൽ. ജാപ്പനീസ് എഴുത്തുകാരനായ ഹരുകി മുറകാമി എഴുതിയ ‘ബേൺ ബേണിംഗ്’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണ് ബേണിംഗ്. മൂന്ന് പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. യൂ ആഹ്-ഇൻ, സ്റ്റീവൻ യൂൻ, ജിയോൺ ജോങ്-സിയോ എന്നിവർ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്.
5.ദി എജ് ഓഫ് ഷാഡോസ്
മികച്ച ആക്ഷൻ സീക്വൻസുകൾ കൊണ്ട് ആകർഷണീയമായ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദി എജ് ഓഫ് ഷാഡോസ്. കിം ജീ-വൂൺ സംവിധാനം ചെയ്ത് 2016-ൽ റിലീസ് ചെയ്ത ചിത്രം, 1920-കളിലെ കൊറിയൻ പ്രതിരോധ പോരാളികളുടെയും ജാപ്പനീസ് സേനയുടെയും റിയലിസ്റ്റിക് കാലഘട്ടത്തെ ചുറ്റിപ്പറ്റിയാണ് സിനിമ.
തങ്ങളുടെ മാതൃഭൂമി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ജനതയെക്കുറിച്ചുള്ള ഒരു കഥയാണ് ഇത്. വളരെ വിശദമായ ഒരു കാലഘട്ടത്തിൽ നടക്കുന്ന നാടകമാണിത് ദി എജ് ഓഫ് ഷാഡോസ്. ചിത്രത്തിൽ ഗാനം കാങ്-ഹോ, ഗോങ് യൂ, ഹാൻ ജി-മിൻ, ഷിംഗോ സുറുമി, ഉം തേ-ഗൂ, ഷിൻ സുങ്-റോക്ക് തുടങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്.
6. ഫോർഗോട്ടൻ
ജാങ് ഹാങ്-ജുനിന്റെ സംവിധാനത്തിൽ 2017-ൽ പുറത്ത് ഇറങ്ങിയ ചിത്രം ആണ് ഫോർഗോട്ടൻ. എക്കാലത്തെയും ത്രില്ലർ മിസ്റ്ററി സിനിമകളുടെ ചാർട്ടിൽ നിൽക്കുന്ന ഒന്നാമത്തെ ചിത്രം കൂടിയാണ് ഫോർഗോട്ടൻ. ത്രില്ലർ ചിത്രം ആണെങ്കിലും ഹൊറർ ചിത്രമായിട്ടാണ് കാണിക്കുന്നത്. പ്രതീക്ഷിക്കാത്ത നിരവധി പ്ലോട്ട് ട്വിസ്റ്റുകളും, ഓരോ സീനും ഒരു പുതിയ അത്ഭുതം പോലെയാണ് തോന്നിക്കുന്നത്.
തട്ടികൊണ്ട് പോയ സഹോദരൻ 19 ദിവസം കഴിഞ്ഞ് വീട്ടിൽ എത്തുകയും, തട്ടികൊണ്ട് പോയ കാര്യങ്ങൾ കുറിച്ച് ഓർമ്മയില്ലാതെയും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങൾ ആണ് സിനിമയുടെ കഥ നീങ്ങുന്നത്. ചിത്രത്തിൽ ഹാ-ന്യൂളിന്റെ, കിം മു-യോൾ, മൂൺ സുങ്-ക്യൂൻ, നാ യംഗ്-ഹീ, ചോയ് ഗോ, കിം ഹ്യൂൻ-മോക്ക്, യൂ ഇൻ-സൂ, നാം മിയോങ്-റിയോൾ എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ.
7. പാരസൈറ്റ്
കോമഡി ത്രില്ലർ ചിത്രമായ പാരസൈറ്റ് 2019-ൽ ബോങ് ജൂൺ-ഹോ ആണ് സംവിധാനം ചെയ്ത് ഇരിക്കുന്നത്. നാല് ഓസ്‌ക്കാർ നേടിയ ഈ ചിത്രം, ചരിത്രത്തിൽ ആദ്യമായി നോൺ ഇംഗ്ലീഷിന് ഏറ്റവും ബെസ്റ്റ് പിക്ചർസ് എന്ന് ഈ സിനിമ ബഹുമതി കിട്ടിട്ടുണ്ട്. രണ്ട് കുടുംബങ്ങൾ ഉൾപ്പെടുന്ന യുദ്ധത്തെക്കുറിച്ചുള്ള വളരെ ആകർഷകമായ ഒരു കഥയാണ് പാരസൈറ്റ്, കിമ്മിന്റെയും പാർക്കിന്റെയും പാതകൾ, നിരപരാധിയെന്ന രീതിയിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ദരിദ്രരും തൊഴിലില്ലാത്തവരുമായ ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ മുഴുവൻ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിലും ഓരോ വ്യക്തിത്വവും ഊന്നൽ നൽകുന്നുണ്ട്. ചിത്രത്തിൽ ഗാനം കാങ്-ഹോ, ലീ സൺ-ക്യുൻ ചോ, യോ-ജിയോങ്, ചോയി വൂ-ഷിക്, പാർക്ക് സോ-ഡാം, ജാങ് ഹൈ-ജിൻ, ലീ ജംഗ്-യൂൻ, പാർക്ക് സിയോ-ജൂൺ, ജംഗ് യി-സിയോ എന്നിവർ ആണ് അഭിനയതാക്കൾ.
8. മെമോറിയസ് ഓഫ് മർഡർ
ബോങ് ജൂൺ-ഹോയുടെ സംവിധാനത്തിൽ, 2003-ൽ പുറത്ത് ഇറങ്ങിയ സൗത്ത് കൊറിയൻ ക്രൈം ത്രില്ലർ ചിത്രം ആണ് മെമോറിയസ് ഓഫ് മർഡർ. അവിശ്വസനീയമായ കഥാ സന്ദർഭങ്ങളിലൂടെ നീങ്ങുന്ന മെമോറിയസ് ഓഫ് മർഡർ, ഏകദേശം 1986-91 കാലഘട്ടത്തിൽ ദക്ഷിണ കൊറിയയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
കൊറിയൻ സോഡിയാക് എന്നറിയപ്പെടുന്ന പ്രശസ്ത സീരിയൽ കില്ലറിന്റെ, കൊലപാതകങ്ങൾ ആണ് ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്. ഗാനം കാങ്-ഹോ, കിം സാങ്-ക്യുങ്, കിം റോയ്-ഹ, സോങ് ജേ-ഹോ, ബ്യുൻ ഹീ-ബോംഗ്, പാർക്ക് ഹിയോൺ-ഗ്യു, ജിയോൺ മി-സിയോൺ, യോം ഹൈ-റൺ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.
9. ടൈം ടു ഹണ്ട്
2020-ൽ സൗത്ത് കൊറിയയിൽ പുറത്ത് ഇറങ്ങിയ ക്രൈം തീല്ലർ ചിത്രം ആണ് ടൈം ടു ഹണ്ട്. ചിത്രത്തിന്റെ കഥ പറയുക ആണെങ്കിൽ, മോഷണക്കേസിൽ മൂന്ന് വർഷത്തെ ജയിലിൽ പുറത്ത് വന്ന നായകൻ സുഹൃത്തുക്കൾക്കൊപ്പം കാസിനോ കൊള്ളയടിക്കുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രത്തിൽ ഉടൻ നീളം കാണിക്കുന്നത്. ചിത്രത്തിൽ ഏറെ കുറെ എടുത്ത് പറയേണ്ടത്, സൗഹൃദ കഥാപാത്രങ്ങളാണ് ഈ സിനിമയുടെ അടിത്തറ.
വേട്ടയാടപ്പെടുമ്പോൾ ഒറ്റ വഴക്ക് പോലും ഉണ്ടായില്ല എന്നതാണ്, മൊത്തത്തിൽ ഇത് ഒരു അതിശയകരമായ സിനിമയാണ് ടൈം ടു ഹണ്ട്. ലീ ജെ-ഹൂൺ, അഹ്ൻ ജേ-ഹോങ്, ചോയി വൂ-ഷിക്ക്, പാർക്ക് ജംഗ്-മിൻ, പാർക്ക് ഹേ-സൂ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.
10. ദി കാൾ
ലീ ചുങ്-ഹ്യുൻ എഴുതി സംവിധാനം ചെയ്ത് 2020-ൽ പുറത്ത് ഇറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ദി കാൾ. 2011-ൽ പുറത്ത് ഇറക്കിയ ദി കാളർ എന്ന ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം പുറത്ത് ഇറക്കിയിരിക്കുന്നത്. ക്യാൻസർ ബാധിച്ച അമ്മയെ കാണണം എന്നുള്ള ആഗ്രഹം കൊണ്ട് പോകുന്ന വഴിയ്ക്ക് നായികയ്ക്ക് ഫോൺ നഷ്ട്ടമാകുന്നു.
വീട്ടിൽ എത്തിയ നായികയുടെ ലാൻ ഫോണിൽ, 20 വർഷത്തെ ഇടവേളയിൽ ഒരു സീരിയൽ കില്ലർ മറ്റൊരു സ്ത്രീയുടെ ഭൂതകാലത്തെയും ജീവിതത്തെയും സ്വന്തം വിധി മാറ്റാൻ ലൈനിൽ നിർത്തുന്നു. യംഗ്-സൂക്ക് എന്ന സീരിയൽ കില്ലർ സിയോണിന്റെ മുൻകാല ജീവിതത്തെ വേട്ടയാടുന്നതാണ് ശ്രമിക്കുന്നത്. ചിത്രത്തിൽ പാർക്ക് ഷിൻ ഹൈയും ജിയോൺ ജോങ് സോങ്ങും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പാർക്ക് ഷിൻ-ഹൈ, ജിയോൺ ജോങ്-സിയോ, കിം സുങ്-ര്യൂങ്, ലീ എൽ എന്നിവർ ആണ് പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്.
11. ദി ബെർലിൻ ഫിലേ
റിയോ സ്യുങ്-വാന്റെ സംവിധാനത്തിലും എഴുത്തിലും, പുറത്ത് ഇറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദി ബെർലിൻ ഫിലേ. 2013-ലെ വൻ വിജയം നേടിയ സിനിമകളിൽ മുൻപന്തിയിൽ ഈ ചിത്രം കൂടി ഉണ്ടായിരുന്നു. ചിത്രത്തിലെ പേര് സൂചിപ്പിക്കുന്നത് പോലെ ജർമനിയിലെ ബെർലിൻ പട്ടണത്തെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്.
ഹാ ജംഗ്-വൂ, ഹാൻ സുക്-ക്യു, ജുൻ ജി-ഹ്യുൻ, റിയോ സ്യുങ് -ബം എന്നി നാല് പേര് ആണ് ചിത്രത്തിൽ പ്രധാനമായും അഭിനയിച്ചിരിക്കുന്നത്. ലീ ഗ്യൂങ്-യംഗ്, നുമാൻ അസാർ, പാസ്ക്വേൽ അലെർഡി, ചോയ് മൂ-പാടി, ക്വാക് ഡോ-വോൺ, കിം സിയോ-ഹ്യുങ്, തോമസ് തീം, വെർണർ ഡെയ്ൻ തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.
12. കോൺഫെഷൻ ഓഫ് മർഡർ
2012-ൽ പുറത്ത് ഇറങ്ങിയ സൗത്ത് കൊറിയൻ ത്രില്ലർ ചിത്രമാണ് കോൺഫെഷൻ ഓഫ് മർഡർ. ജംഗ് ബ്യുങ്-ഗിൽ സംവിധാനം ചെയ്ത ചിത്രം എന്നത്, ഒരു സൈക്കോ വില്ലനും അദ്ദേഹത്തെ പിടിക്കാൻ നടക്കുന്ന ഒരു പോലീസുക്കാരനാണ് ചിത്രത്തിന്റെ ഉടനീളം. പതിനഞ്ച് വർഷം മുമ്പ്, ഒരു സീരിയൽ കില്ലർ പത്ത് സ്ത്രീകളെ കൊലപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ കുറ്റങ്ങളെ വിശദീകരിച്ച് കൊണ്ട് ഒരു ആത്മകഥ പുസ്തകം ഇറക്കുന്നു. കൊലപാതകങ്ങളുടെ ഉടമസ്ഥാവകാശം രചയിതാവ് ഏറ്റെടുക്കുന്നു, പക്ഷേ പരിമിതികളുടെ ചട്ടം കടന്നുപോയി. ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ സാങ്കേതിക സ്റ്റേജിൽ ഏറെ ശ്രദ്ധേയമാണ്. ജംഗ് ജെ-യംഗ്, പാർക്ക് സി-ഹൂ, ബേ സിയോങ്-വൂ, കിം യംഗ്-എ, ചോയി വോൺ-യംഗ്, ജോ യൂൻ-ജി, ലീ ബോങ്-റ്യൂൺ, ജാങ് ഗ്വാങ് എന്നിവർ ആണ് താരങ്ങൾ.
Other Articles
- 2023-ലെ ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട 10 സിനിമകൾ
- ഹോളിവുഡിലെ ടോപ് 10 ഹൊറർ സിനിമകൾ
- വൺ. പ്രിൻസസ്സ് സ്ട്രീറ്റിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത് സോണി മ്യൂസിക്
- ജയറാമിന്റെ വരവ് ആഘോഷിച്ച് എങ്കിലും, മമ്മൂക്കയുടെ പ്രെസെൻസ് സിനിമയെ വേറെ തലത്തിൽ കൊണ്ട് പോയി
- 2023-ലെ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് ഉള്ള ഗാനങ്ങൾ