2023-ലെ ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട 10 സിനിമകൾ

സിനിമയെ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നവർ ആണ് നമ്മളിൽ പലരും, ഏതൊരു സാഹചര്യത്തിലും സിനിമ നമ്മളെ കൂടുതൽ റിലാക്സ് ചെയ്യും. എന്തോരം ഉദാഹരണങ്ങൾ ആണ്, കോമഡി ആയിക്കോട്ടെ ഹൊറർ സിനിമ ആയിക്കോട്ടെ സൈക്കോ സിനിമ ആയിക്കോട്ടെ സിനിമ നമ്മളെ തന്നെ മാറ്റിയെടുക്കും.

അതിൽ ചിലതും നമ്മുക്ക് ഏറെ കുറെ പ്രിയപ്പെട്ട സിനിമയും ആകാം, അത് വീണ്ടും വീണ്ടും കാണാനുള്ള ആവേശം കൂട്ടും. എത്ര കണ്ടാലും നമ്മുക്ക് പ്രിയപ്പെട്ട സിനിമ കണ്ട് കണ്ട് മടുപ്പ് തോന്നില്ല അതാണ് സത്യം. ഇപ്പോൾ ഇതാ അത്തരത്തിലുള്ള പത്ത് സിനിമയുടെ ലിസ്റ്റുകൾ ആണ് ഇവിടെ.

  1. മൈ ഫേൾട്ട്
  2. പാസ്റ്റ് ലീവ്
  3. റെഡ് , വൈറ്റ് ആൻഡ് റോയൽ ബ്ലൂ
  4. ആസ്റ്ററോയിഡ് സിറ്റി
  5. സാൾട്ട്ബേൺ
  6. ദി ലിറ്റിൽ മേരിമെയ്ഡ്
  7. ലീവ് ദി വേൾഡ് ബിഹൈന്ദ്
  8. ഗോഡ്‌സില്ല മൈനസ് ഒന്ന്
  9. ദി ബോയ്സ് ഇൻ ദി ബോട്ട്
  10. ആർ യു ദേർ ഗോഡ്? ഇട്സ് മീ, മാർഗരറ്റ്

1. മൈ ഫേൾട്ട്

നിക്കോൾ വാലസ്, ഗബ്രിയേൽ ഗുവേര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡൊമിംഗോ ഗോൺസാലസ് സംവിധാനം ചെയ്ത ചിത്രമാണ് മൈ ഫേൾട്ട്. റൊമാന്റിക് ചിത്രം കൂടി ആയ മൈ ഫേൾട്ട് ഒരു സ്പാനിഷ് ചിത്രം കൂടിയാണ്. കുൽപ മിയ എന്നാണ് ചിത്രത്തിന്റെ യഥാർത്ഥ പേര്. ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഇരിപ്പിടത്തിന്റെ അരികിൽ മാറാൻ ഈ സിനിമ അനുവദിക്കില്ല. ചിത്രത്തിൽ എടുത്ത് പറയേണ്ട കാര്യം അഭിനേതാക്കൾ അവരുടെ റോളുകൾ നന്നായി ചെയ്തു എന്നുള്ളത് ആണ്.

സാധാരണ സിനിമകളിൽ നിന്നും നാടകങ്ങളിൽ നിന്നും വ്യത്യസ്തമായ പുതിയൊരു കഥയാണ്. കൂടാതെ റൊമാൻസിനോടൊപ്പം അൽപ്പം ആക്ഷനും ത്രില്ലറും ഈ സിനിമയിലുണ്ട്. ഒരു ചെറിയ സ്പാനിഷ് പട്ടണത്തിൽ നിന്ന് നായികയും അമ്മയും രണ്ടാം അച്ഛന്റെ അടുത്തേക്ക് പോകുന്നതും. പിന്നീട് രണ്ടാം അച്ഛന്റെ മകനുമായുള്ള നടി നോഹയും തമ്മിലുള്ള ബന്ധത്തെയാണ് ചിത്രം കാണിക്കുന്നത്.

വിവരണാതീതമായ അപകടങ്ങളുടെയും മരണങ്ങളുടെയും ഒരു പരമ്പര സംഭവിക്കുമ്പോൾ, പ്രാദേശിക സമൂഹം ഭയത്തെയും സംശയത്തെയും ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഭവങ്ങളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു കൂട്ടം വ്യക്തികളെയാണ് സിനിമ പിന്തുടരുന്നത്. മാർട്ട ഹസാസ്, ഇവാൻ സാഞ്ചസ് എന്നിവർ ആണ് മറ്റ് താരങ്ങൾ. ചിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകളിൽ ഒന്നാണ് അതിലെ വികസിപ്പിച്ചതുമായ കഥാപാത്രങ്ങളാണ്.

2. പാസ്റ്റ് ലീവ്

സെലിൻ സോങ്ങിന്റെ തിരക്കഥയിലും സംവിധാനത്തിലും അമേരിക്കൻ റൊമാന്റിക് ചിത്രം ആണ് പാസ്റ്റ് ലീവ്സ്. കൗമാര കാലഘട്ടത്തിൽ സുഹൃത്തുക്കളായി കഴിഞ്ഞ പ്രണയ്താക്കളുടെ കഥ ആണ് ഈ സിനിമ അവതരിപ്പിക്കുന്നത്. കുറെ നാളുകൾക്ക് ശേഷം നായികയെ തേടി എത്തുന്ന നായകൻ എന്നതാണ് ചിത്രത്തിന്റെ കഥ പോകുന്നത്.

ചിത്രത്തിൽ ഏറെ കുറെ എടുത്ത് പറയേണ്ടത് ഗ്രെറ്റാ ലീയും ടിയോ യൂവും തമ്മിലുള്ള കെമിസ്ട്രി വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ച് ഇരിക്കുന്നത്. ഒട്ടനവധി അവാർഡ് സിനിമകളേക്കാൾ ആത്മാർത്ഥവും ആപേക്ഷികവുമാണ് ഈ സിനിമ, ഒരു ചെറിയ റൺടൈം പോലും മികച്ച രീതിയിൽ ആസ്വാദകരെ കാഴ്ചാനുഭവമാക്കി മാറ്റി. ചിത്രത്തിൽ ഗ്രേറ്റ ലീ, ടെയോ, യൂ ജോൺ മഗാരോ എന്നി മൂന്ന് താരങ്ങൾ ആണ് പ്രധാനമായും അഭിനയിച്ചിരിക്കുന്നത്.

3. റെഡ് , വൈറ്റ് ആൻഡ് റോയൽ ബ്ലൂ

2023-ൽ മാത്യു ലോപ്പസ് ഒരുക്കിയ ചിത്രം ആണ് റെഡ്, വൈറ്റ് ആൻഡ് റോയൽ ബ്ലൂ. കേസി മക്‌ക്വിസ്റ്റന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിട്ടുള്ള ചിത്രം കൂടി ആണ് ഇത്‌. ചിത്രത്തിൽ ടെയ്‌ലർ സഖർ പെരസ് (അലക്സ്), നിക്കോളാസ് ഗലിറ്റ്‌സൈൻ (ഹെൻറി) എന്നിവരാണ് പ്രധാന ആളുകൾ കഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റിന്റെ മകനായ അലക്സും ബ്രിട്ടനിലെ രാജകുമാരനെ ഹെൻറിയും തമ്മിലുള്ള പ്രണയബന്ധത്തെയും, അവരുടെ പൊതുജീവിതത്തെയും കുടുംബത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള കഥയാണ്. സിനിമയിൽ രണ്ട് പുരുഷന്മാർ സ്‌ക്രീനിലേക്ക് വിവരണാതീതമായി കൊണ്ടു വന്ന പ്രണയം, രസതന്ത്രം, അവർ ഒത്തുചേരുന്ന രീതി അതിശയകരമാണ്. അലക്‌സും ഹെൻറിയും തമ്മിലുള്ള ശാരീരിക അടുപ്പത്തിന്റെ നിമിഷങ്ങൾ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത് സിനിമയെ മികച്ചതാക്കി.

ചിത്രത്തിൽ ടെയ്‌ലർ സഖർ പെരസ്, നിക്കോളാസ് ഗലിറ്റ്സൈൻ, ക്ലിഫ്റ്റൺ കോളിൻസ് ജൂനിയർ, സാറാ ഷാഹി, റേച്ചൽ ഹിൽസൺ, സ്റ്റീഫൻ ഫ്രൈ, ഉമാ തുർമാൻ എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്. പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

4. ആസ്റ്ററോയിഡ് സിറ്റി

വൻ താരനിരയെ അണിയിച്ചൊരുക്കി വെസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രമാണ് ആസ്റ്ററോയിഡ് സിറ്റി. കോമഡി ചിത്രം കൂടിയായ ആസ്റ്ററോയിഡ് സിറ്റി സിനിമ, മനുഷ്യരാശിയുടെ കഥയാണ് പറയുന്നത്. ഒരു മരുഭൂമിയിലെ പട്ടണത്തിൽ അന്യഗ്രഹ സമ്പർക്കത്തെക്കുറിച്ചും. സാർവത്രിക മനുഷ്യരാശിയുടെ ആഴമായ ആഗ്രഹത്തെയും നടനും അവരുടെ സ്വഭാവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് കഥ.

ചിത്രത്തിൽ ജേസൺ ഷ്വാർട്സ്മാൻ, സ്കാർലെറ്റ് ജോഹാൻസൺ, ടോം ഹാങ്ക്സ്, ജെഫ്രി റൈറ്റ്, ടിൽഡ സ്വിന്റൺ, ബ്രയാൻ ക്രാൻസ്റ്റൺ, എഡ്വേർഡ് നോർട്ടൺ, അഡ്രിയൻ ബ്രോഡി, ലീവ് ഷ്രെയ്ബർ, ഹോപ്പ് ഡേവിസ്, സ്റ്റീഫൻ പാർക്ക്, റൂപർട്ട് ഫ്രണ്ട്, മായ ഹോക്ക്, സ്റ്റീവ് കാരെൽ, മാറ്റ് ദില്ലൻ, ഹോങ് ചൗ, വില്ലെം ഡാഫോ, മാർഗോട്ട് റോബി, ടോണി റിവോലോറി, ജേക്ക് റയാൻ, ജെഫ് ഗോൾഡ്ബ്ലം തുടങ്ങിയ താരങ്ങൾ ആണ് അഭിനയിച്ചിരിക്കുന്നത്.

5.സാൾട്ട്ബേൺ

എമറാൾഡ് ഫെന്നന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുക്കിയ കോമഡി ചിത്രം ആണ് സാൾട്ട്ബേൺ. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സാൾട്ട്ബേൺ, ധാരാളം ട്വിസ്റ്റുകളും ഞെട്ടലുകളും ഉള്ള ഒരു ആകർഷിണമായ ചിത്രമാണ് സാൾട്ട്ബേൺ. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും അതിശയകരം ആയിട്ടാണ് ചെയ്ത് വച്ചിരിക്കുന്നത്, ഓരോ കഥാപാത്രവും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

2007-ൽ ഇംഗ്ലണ്ട് പശ്ചാത്തലമാക്കി, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി സമ്പന്നനായ സഹവിദ്യാർത്ഥിയുമായി സൗഹൃദം കൂടുകയും. പിന്നീട് കുടുംബത്തോടൊപ്പം വേനൽക്കാലം ചെലവഴിക്കുമ്പോൾ എസ്റ്റേറ്റിൽ പോകുന്നു, അവിടെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ഇരുണ്ട അടിയൊഴുക്കുകളും കൊലപാതകങ്ങളുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

ചിത്രത്തിൽ ബാരി കിയോഗൻ, ജേക്കബ് എലോർഡ്, റോസാമുണ്ട് പൈക്ക്, റിച്ചാർഡ് ഇ ഗ്രാന്റ്, അലിസൺ ഒലിവർ, ആർച്ചി മഡെക്വെ എന്നിവർ ആണ് പ്രധാനമായും അഭിനയിച്ചിരിക്കുന്നത്. എന്നിരുന്നാലും ചിത്രം വ്യത്യസ്ത തലത്തിൽ ആണ് നമ്മെ കൊണ്ട് പോകുന്നത്, അതും കാഴ്‌ച്ചയിൽ.

6. ദി ലിറ്റിൽ മേരിമെയ്ഡ്

മേരിമെയ്ഡ് കാണാൻ ഇഷ്ട്ടമില്ലാത്തവർ ആരാണ്, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണാൻ താല്പര്യം കാട്ടുന്ന സിനിമയിൽ ഒന്നാണ് മേരിമെയ്ഡിന്റെ സിനിമകൾ. ബാല്യകാലം ഓർമ്മിപ്പിക്കുന്നത് പോലെയായിരുന്നു, കഴിഞ്ഞ വർഷം റോബ് മാർഷലിന്റെ സംവിധാനത്തിൽ, പുറത്ത് ഇറക്കിയ റൊമാന്റിക് ഫാന്റസി സിനിമയാണ് ദി ലിറ്റിൽ മേരിമെയ്ഡ്.

1989-ലെ ദി ലിറ്റിൽ മെർമെയ്ഡിന്റെ ഒരു അത്ഭുതകരമായ റീമേക്ക് കഥയാണീത്. കടലിലെ ട്രൈറ്റൺ രാജാവിന്റെ മകൾ യുവ മത്സ്യകന്യക കടൽ മന്ത്രവാദിനിയുമായി കരാർ ചെയ്യുന്നു. അതും മനോഹരമായ ശബ്ദത്തിനും മനുഷ്യന്റെ കാലുകൾ ലഭിക്കുന്നത്തിനും വേണ്ടി, അങ്ങനെ അവൾക്ക് വെള്ളത്തിന് അപ്പുറമുള്ള ലോകം കാണാനും ഒരു രാജകുമാരനെ ആകർഷിക്കാനും കഴിയുന്നു ഇതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

ചിത്രത്തിൽ ഹാലെ ബെയ്‌ലിയുടെ ഏരിയൽ എന്ന കഥാപാത്രം പോലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. കൂടാതെ ഗാനത്തിലെ ഓരോ സീക്വൻസും സിനിമയെ ഹൈലൈറ്റിലേക്കാണ് കൊണ്ട് പോകുന്നത്. മൊത്തത്തിൽ കുട്ടിക്കാലം മുതലുള്ള ഏവരുടെയും എക്കാലത്തെയും പ്രിയപ്പെട്ട ഡിസ്നി രാജകുമാരി ചിത്രമാണ് ലിറ്റിൽ മെർമെയ്ഡ്.

ചിത്രത്തിൽ ഹാലെ ബെയ്ലി കൂടാതെ ജോനാ ഹോവർ-കിംഗ്, ഡേവിദ് ഡിഗ്സ്, അവ്ക്വാഫിന, ജേക്കബ് ട്രെംബ്ലേ, അല്ലെങ്കിൽ ദുമെസ്വിനി, ആർട്ട് മാലിക്, ഹാവിയർ ബാർഡെം, മെലിസ മക്കാർത്തി തുടങ്ങിയവരാണ് അഭിനേതാക്കൾ.

7. ലീവ് ദി വേൾഡ് ബിഹൈന്ദ്

അപ്പോക്കലിപ്റ്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ലീവ് ദി വേൾഡ് ബിഹൈന്ദ്, കഴിഞ്ഞ വർഷം പുറത്ത് ഇറങ്ങിയ ഈ ചിത്രം സാം എസ്മെയിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഒരു ഭയാനകമായ കാഴ്ച്ചയാണ് നമ്മുക്ക് സമ്മാനിക്കുന്നത്, ചിത്രത്തിന്റെ അവസാനം വരെ മുൽമുനയിൽ നിർത്തും.

അച്ഛനും അമ്മയും രണ്ട് കുട്ടികളും കൂടി അവധിക്കാലത്തെ ആഘോഷിക്കാൻ എത്തുകയും, അവിടെ സാങ്കേതികവിദ്യ തകരുകയും സമൂഹത്തിൽ ഉണ്ടാകുന്ന പ്രതിസന്ധിയുമാണ് കാണിക്കുന്നത്. നമ്മുടെ ലോകം കണക്റ്റഡ് ടെക്നോളജിയിൽ ആശ്രയിക്കുന്നതിനെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ ചിത്രത്തിലൂടെ പറയാനുണ്ട്. ഒരു കൗതുകകരമായ നിഗൂഢത സജ്ജീകരണവും ഭയാനകമായ ഒരു ഭയം സൃഷ്ട്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ജൂലിയ റോബർട്ട്സ്, മഹർഷല അലി, ഏഥൻ ഹോക്ക്, മൈഹാല, കെവിൻ ബേക്കൺ എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്.

8. ഗോഡ്‌സില്ല മൈനസ് ഒന്ന്

ഈ ലോകമെമ്പാടും കട്ടയ്ക്ക് കാത്തിരുന്ന സിനിമയാണ് ഗോഡ്‌സില്ല മൈനസ് ഒന്ന്, സിനിമയുടെ ട്രൈലെർ തന്നെ കോടി കണക്കിന് ആളുകൾ ആണ് കണ്ടിരിക്കുന്നത്. ഇതുവരെ കണ്ടിട്ടുള്ള ഗോഡ്‌സില്ല സിനിമയിൽ നിന്നും, വളരെ വ്യത്യസ്തമായ ചിത്രം കൂടിയാണ് ഗോഡ്‌സില്ല മൈനസ് ഒന്ന്. വൻ ഹൈപ്പിൽ പുറത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച രീതിയിലുള്ള അഭിപ്രായമാണ് ലഭിക്കുന്നത്. ഗോഡ്‌സില്ല ഫ്രാഞ്ചൈസിയിലെ 37- മത്തെ സിനിമയാണ് ഗോഡ്‌സില്ല മൈനസ് ഒന്ന്.

ജപ്പാനിൽ രണ്ടാം മഹാലോകയുദ്ധം ശേഷം നടക്കുന്ന ഭീകരമായ സംഭവം ആണ് ഗോഡ്‌സില്ല മൈനസ് ഒന്ന്. ആ നഗരത്തിൽ ഗോഡ്‌സില്ല മൂലം ഉണ്ടാകുന്ന അനുഭവങ്ങൾ ആണ് ചിത്രത്തിലൂടെ കാണിക്കുന്നത്. റയുനോസുകെ കമികി, മിനാമി ഹമബെ, യുകി യമദ, ഹിഡേതക യോഷിയോക, മുനേതക അയോകി, സകുറ ആൻഡോ, കുറാനോസുകെ സസാക്കി എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്.

9. ദി ബോയ്സ് ഇൻ ദി ബോട്ട്

കഴിഞ്ഞ വർഷം അവസാനമാസം ജോർജ്ജ് ക്ലൂണിയുടെ സംവിധാനത്തിൽ, പുറത്ത് ഇറങ്ങിയ ചിത്രം ആണ് ദി ബോയ്സ് ഇൻ ദി ബോട്ട്. ജോയൽ എഡ്ജർടൺ, കല്ലം ടർണർ എന്നിവർ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസിൽ, ഡാനിയൽ ജെയിംസ് ബ്രൗൺ എഴുതിയ നോവലിനെ ആസ്‌പതമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഏറെ കുറെ എടുത്ത് കാണിക്കുന്നത് ഒരു കായിക മത്സരത്തെയാണ് കാണിക്കുന്നത്.

1936-ൽ ജർമ്മനിയിൽ ഒളിമ്പിക് മത്സരത്തിൽ പങ്കെടുത്ത വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ റോയിംഗ് ടീമിനെക്കുറിച്ചുള്ള സിനിമയാണ്. വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്ന് എല്ലാ വികാരങ്ങളും അനുഭവിച്ചറിയുന്ന അവരോടൊപ്പം സിനിമയിലായിരിക്കുന്നതിന്റെ ഫീൽ നമ്മുക്ക് ലഭിക്കും. ജോർജ്ജ് ക്ലൂണി ഒരു മികച്ച സംവിധായകൻ കൂടിയാണ് എന്ന് ഒന്നും കൂടി തെളിയിച്ചിരിക്കുകയാണ്. ഈ സിനിമ തീർച്ചയായും കാണിക്കളുടെ പ്രതീക്ഷകൾക്ക് അപ്പുറം ആയിരിക്കും സമ്മാനിക്കുക.

10. ആർ യു ദേർ ഗോഡ്? ഇട്സ് മീ, മാർഗരറ്റ്

ഒരു അമേരിക്കൻ കോമഡി ചിത്രമായ ആർ യു ദേർ ഗോഡ്? ഇട്സ് മീ, മാർഗരറ്റ് സംവിധാനം ചെയ്തിരിക്കുന്നത് കെല്ലി ഫ്രീമൺ ക്രെയ്ഗ് ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പേരിന്റെ അവസാനം വരുന്ന മാർഗരറ്റ് എന്നാണ് കഥ നായികയുടെ പേര്. ചിത്രം ജൂഡി ബ്ലൂമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് കെല്ലി ഫ്രീമൺ ക്രെയ്ഗ് ഒരുക്കി ഇരിക്കുന്നത്. ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ, സിനിമ പ്രേക്ഷകരെ 1970-കളിലേക്ക് കൊണ്ടുപോകുന്നുണ്ട്.

മാർഗരറ്റ് എന്ന പ്രായപൂർത്തിയായ പെൺക്കുട്ടിയുടെ ജീവിതത്തിൽ വരുന്ന പുതിയ സൗഹൃദങ്ങൾ, കുടുംബങ്ങളിലെ മതവ്യത്യാസങ്ങൾ, കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ, വളർന്നുവരുന്ന ഒരു കൗമാരക്കാരിയുടെ മനോഹരമായ കഥയാണ് ഇത്‌. മൊത്തത്തിൽ, സ്ത്രീത്വം ലോകത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ആറാം ക്ലാസുകാരിയുടെ യാത്രയെ സംവിധായകൻ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ റേച്ചൽ മക്ആഡംസ്, ആബി റൈഡർ ഫോർട്ട്സൺ, എല്ലെ ഗ്രഹാം, ബെന്നി സഫ്ദി, കാത്തി ബേറ്റ്സ് എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്.

Share Now