- സാമ്രാജ്യം
- അമരം
- സൂര്യ മാനസം
- കൗരവർ
- ഹിറ്റ്ലർ മാധവൻകുട്ടി
- അഴകിയ രാവണൻ
- മേഘം
- ദി ട്രൂത്ത്
- ഭൂതക്കണ്ണാടി
- നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്
- വാത്സല്യം
- ദി കിങ്
മലയാള സിനിമയുടെ ഇതിഹാസം നായകൻ ആണ് മമ്മൂട്ടി, ഓരോ വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ കൊണ്ട് ജനമനസ്സിനെ ശ്രദ്ധ നേടിയിട്ടുണ്ട്. വൈകാരിക സാഹചര്യങ്ങളെ കൊണ്ട് കഥാപാത്രങ്ങൾ കൈകാര്യംചെയ്യുന്ന രീതി അതിശയിപ്പിക്കുന്നതാണ്, ഇപ്പോൾ ഇതാ ലെജൻഡ് മമ്മൂട്ടിയുടെ മികച്ച 12 സിനിമകൾ ആണ് തന്നിരിക്കുന്നത്. അതും 90-കളിൽ വിസ്മയം തീർത്ത ചിത്രങ്ങൾ.
1. സാമ്രാജ്യം
1990-ൽ ജോമോൻ സംവിധാനത്തിൽ ആക്കാലത്ത് മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രം ആയിരുന്നു സാമ്രാജ്യം. ഇന്ത്യൻ മലയാള സിനിമയിലെ സ്റ്റൈലിഷ് ഡോൺ ചിത്രം കൂടി ആണ് സാമ്രാജ്യം. ചിത്രം ഒരു ഗ്യാങ്സ്റ്റർ ചിത്രം ആണ്, ശക്തനായ ക്രൈം ബോസ് അലക്‌സാണ്ടർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച് ഇരിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസിൽ വൻ കളക്ഷൻ ആണ് നേടി എടുത്തത്.
ഒരു മാഫിയ നേതാവ് എന്ന നിലയിൽ അലക്‌സാണ്ടർ, അധോലോകം ഭരിക്കുന്നതിന് ഇടയിൽ വരുന്ന പ്രശ്നങ്ങളെ അഭിമുഖികരിക്കുന്നത് ആണ് ചിത്രത്തിന്റെ ഇതിവ്യത്തം. മധു, ക്യാപ്റ്റൻ രാജു, വിജയരാഘവ, ശ്രീവിദ്യ, ജഗന്നാഥൻ, അശോകൻ, ജഗന്നാഥ വർമ്മ, സി ഐ പോൾ, സത്താർ, പ്രതാപച്ചൻ, രഘു, മധൂ, ബാലൻ കെ . നായർ, സിദ്ദിഖ് എന്നിവർ ആണ് ചിത്രത്തിൽ അഭിനയിച്ച് ഇരിക്കുന്നത്.
2. അമരം
ഭരതൻ സംവിധാനം ചെയ്ത് 1991-ൽ പുറത്ത് ഇറങ്ങിയ ചിത്രം ആണ് അമരം, മമ്മൂട്ടിയുടെ ഏറ്റവും മികച്ചതും റിയലിസ്റ്റിക് ആയതുമായ ചിത്രം കൂടി ആയിരുന്നു അമരം. ചിത്രത്തിൽ യേശുദാസ് ആലപിച്ച ഗാനങ്ങൾ ഇപ്പോഴും ആരാധകരിൽ ശ്രദ്ധയാണ്, അച്ഛനും മകളും തമ്മിലുള്ള അഗാധമായ ബന്ധത്തെയാണ് സിനിമയിൽ കാണിക്കുന്നത്. അച്ചൂട്ടി എന്ന മീൻപിടുത്തക്കാരൻ തന്റെ ഭാര്യയുടെ മരണത്തെ തുടർന്ന്, ഏകമകളെ ഡോക്ടർ ആകാൻ ആഗ്രഹിച്ചു. എന്നാൽ അച്ചൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായ കൊച്ചു രാമന്റെ, മകൻ രാഘവനുമായി പ്രണയിച്ച് വിവാഹം കഴിക്കുന്നത് ആണ് ചിത്രത്തിന്റെ ഇതിവ്യത്തം.
ചിത്രത്തിൽ മുരളി, അശോകൻ, മാതു, ചിത്ര, കെ.പി.എ.സി ലളിത, ബാലൻ കെ.നായർ, കുതിരവട്ടം പപ്പു, സൈനുദ്ദീൻ എന്നിവർ ആണ് മറ്റ് അഭിനയതാക്കൾ. ചിത്രത്തിൽ മുഴുവൻ അഭിനേതാക്കളുടെ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ഹൃദയഭേദകമായ ഗംഭീരമാണ് സിനിമയിൽ. ‘അഴഗെ നിൻ’ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രദ്ധയാണ്.
3. സൂര്യ മാനസം
വിജി തമ്പി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ആണ് സൂര്യ മാനസം, മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രത്തൽ ആണ് ഈ ചിത്രത്തിൽ അവതരിപ്പിച്ച് ഇരിക്കുന്നത്. 1992-ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ, മാനസിക വൈകല്യമുള്ള പുട്ട് ഉറുമീസ് എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഗ്രാമവാസികളുടെ അഭ്യർത്ഥന പ്രകാരം, പുട്ട് ഉറുമീസും അവന്റെ അമ്മയും ആ ഗ്രാമത്തിൽ നിന്ന് പോകുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം. മമ്മൂക്കയുടെ ഏറ്റവും മികച്ചതുമായ കഥാപാത്രങ്ങളിൽ ഒന്ന് ആണ് പുട്ട് ഉറുമീസ്, ചിത്രത്തിൽ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.
തമിഴിലെ പ്രശസ്ത നടിയായ സൗകാർ ജാനകി മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ചത്, അസാധാരണമായ ഹൃദയസ്പർശിയായ വൈകാരികവുമായ കഥയാണ്. ചിത്രത്തിൽ രഘുവരൻ, സിദ്ദിഖ്, ജഗതി ശ്രീകുമാർ, വൈഷ്ണവി, റിസബാവ, ജഗന്നാഥ വർമ്മ, ടി.പി മാധവൻ, അശോകൻ, അഗസ്റ്റിൻ, ജഗന്നാഥൻ എന്നിവർ ആണ് മറ്റ് താരങ്ങൾ.
4. കൗരവർ
സംവിധായാകരിൽ ഏറെ അറിയപ്പെടുന്ന ജോഷിയുടെ സംവിധാനത്തിൽ ഒരുക്കിയ ചിത്രമാണ് കൗരവർ. ആന്റണി എന്ന കഥാപാത്രം ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്, ഇൻസ്‌പെക്ടർ ഹാരിദാസും പോലീസും ചേർന്ന് ആന്റണിയെയും സംഘത്തെ ഇല്ലാതാക്കാക്കുമ്പോൾ, ആന്റണിയുടെ കുടുംബത്തെ തർകർക്കുന്നു. ജയിലിൽ ശിക്ഷ കഴിഞ്ഞ് വരുന്ന ആന്റണി ഹാരിദാസിനെ കൊല്ലാൻ ശ്രമിക്കുന്നു, എന്നാൽ ഹാരിദാസിന്റെ മൂന്ന് മക്കളിൽ ഒരാൾ ആന്റണിയുടെ മകൾ ആണെന്ന് അറിയുന്നു.
ഹാരിദാസിന്റെ മരണത്തെ തുടർന്ന് ആന്റണി ആ മൂന്ന് മക്കളെ സ്വന്തമക്കളായി കാണുന്നതാണ് ചിത്രത്തിന്റെ കഥ. തിലകൻ, ബാബു ആൻ്റണി, മുരളി, ശാന്തി കൃഷ്ണൻ, വിഷ്ണുവർധർ, രഘു, അഞ്ജു പ്രഭാകർ, സുബൈർ, മണിയൻപിള്ള രാജു, രുദ്ര, വത്സല മേനോൻ, കുഞ്ചൻ തുടങ്ങിയവർ ആണ് താരങ്ങൾ. ചിത്രത്തിൽ മമ്മൂക്കയുടെയും മറ്റുള്ളവരുടെയും മികച്ച അഭിനയം ആണ്, ഗ്യാങ്സ്റ്റർ ചിത്രം കൂടി ആണ് കൗരവർ.
5. ഹിറ്റ്ലർ മാധവൻകുട്ടി
1996-ൽ ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി എടുത്ത ചിത്രം ആയിരുന്നു ഹിറ്റ്ലർ മാധവൻകുട്ടി. മമ്മൂട്ടി, മുകേഷ്, ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം ആണ് ഹിറ്റ്ലർ മാധവൻകുട്ടി. അഞ്ച് സഹോദരിമാരുള്ള മാധവൻകുട്ടി എന്ന സഹോദരന്റെ കഥയാണ് ഇത്, പട്ടാള ചിട്ടയോടെയാണ് മാധവൻകുട്ടി തന്റെ അഞ്ച് സഹോദരിമാരെ സംരക്ഷിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളാൽ സഹോദരിമാരിൽ തെറ്റ് പറ്റുകയും ചെയ്താണ് ചിത്രത്തിന്റെ കഥ പോകുന്നത്.
ഹിന്ദി, തെലുങ്ക്, കന്നഡ എന്നി ഭാഷയിൽ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. ഇന്നസെൻ്റ്, ജഗദീഷ്, വാണി വിശ്വനാഥ്, ചിപ്പി, എം ജി സോമൻ, കൊച്ചിൻ ഹനീഫ, ഇടവേള ബാബു, സീന ആൻ്റണി, നാരായണൻ നായർ, സൈനുദ്ദീൻ, കെ.പി.എ.സി ലളിത, കലാഭവൻ റഹ്മാൻ, സുചിത്ര മുരളി, സീത, അടൂർ ഭവാനി എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.
6. അഴകിയ രാവണൻ
കമലിന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രം ആണ് അഴകിയ രാവണൻ, മമ്മൂട്ടി, ഭാനുപ്രിയ, ശ്രീനിവാസൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത്. ശങ്കർ ദാസ് എന്ന കോടിശ്വരനായ വ്യക്തിയുടെ പ്രണയ കഥ ആണ് അഴകിയ രാവണൻ. ചെറുപ്പത്തിൽ നാടുവിട്ട ശങ്കർ ദാസ് തന്റെ നാട്ടിലേക്ക് തിരിച്ചു വരുന്നത് കോടിശ്വരൻ ആയിട്ടാണ്. നാട്ടിലേക്ക് വരുന്നത് അനുരാധയെ വിവാഹ ചെയ്യാൻ ആണ്, എന്നാൽ അനുരാധ മറ്റൊരാളുനായിട്ട് പ്രണയത്തിൽ ആണ്.
അതേസമയം അനുരാധയുടെ വീട് ജപ്തി ചെയ്യുന്നതിൽ ശങ്കർ സഹായിക്കുകയും അനുരാധയെ വിവാഹം ചെയ്യുന്നു. പിന്നീട് ആണ് അനുരാധ താൻ പ്രണയിച്ചിരുന്നു വ്യക്തി ചതിക്കുകയാണ് എന്ന് അറിഞ്ഞത്. ശങ്കറിനോട് ക്ഷമ പറഞ്ഞ് ഇരുവരും ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. ബിജു മേനോൻ, കൊച്ചി ഹനീഫ, കാവ്യാ മാധവൻ, രാജൻ പി ദേവ്, സൈനുദ്ദീൻ, മധു പാൽ, ശാന്തകുമാരി എന്നിവർ ആണ് മറ്റ് താരങ്ങൾ.
7. മേഘം
പ്രിയദർശൻ ഒരുക്കിയ ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രം ആണ് മേഘം, 1999-ൽ റിലീസ് ചെയ്‌ത ഈ ചിത്രത്തിൽ മമ്മൂട്ടി, പ്രിയ ഗിൽ, ദിലീപ്, പൂജ ബത്ര എന്നിവർ ആണ് പ്രധാന താരങ്ങൾ. കേണൽ രവി വർമ്മ എന്ന മമ്മൂട്ടി ചെയ്യുന്ന കഥാപാത്രം, കേണൽ രവി ഭാര്യയുമായി വേർപിരിഞ്ഞ്, കുറച്ചു ദിവസത്തേക്ക് നാട്ടിലേക്ക് പോകുന്നു. അവിടെ ഒരു പെൺക്കുട്ടിയോട് പ്രണയം തോന്നുന്നു, എന്നാൽ അവൾ തന്റെ മുറച്ചെക്കാനുമായി പ്രണയത്തിൽ ആണെന്ന് അറിയുന്നു.
അവസാനം അവരെ ഒന്നിപ്പിച്ച് കേണൽ ജോലി സ്ഥലത്തേക്ക് പുതിയ മനുഷ്യനായി മടങ്ങുന്നു. ശ്രീനിവാസൻ, കൊച്ചി ഹനീഫ, നെടുമുടി വേണു, സുകുമാരി, മാമുക്കോയ, കെ.പി.എ.സി ലളിത, ക്യാപ്റ്റൻ രാജു, മങ്ക, മേയർ രവി, അഗസ്റ്റിൻ, വിജയൻ പെരിങ്ങോട് തുടങ്ങിയവർ ആണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രം കൂടി ആയ മേഘം, വള്ളുവനാടൻ ഗ്രാമങ്ങളുടെ മനോഹാരിതമായിട്ടാണ് ചിത്രീകരിച്ച് ഇരിക്കുന്നത്.
8. ദി ട്രൂത്ത്
ഷാജി കൈലാസ് സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് ദി ട്രൂത്ത്. തിലകൻ, വാണി വിശ്വനാഥ്, മുരളി, ജനാർദ്ദനൻ എന്നിവർ ആണ് മറ്റ് താരങ്ങൾ. ഐആർഎസുക്കാരൻ ആയ ഭാരത് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി അവതരിപ്പിച്ച് ഇരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൊലപാതകത്തെ തുടർന്ന് അന്വേക്ഷിക്കുന്ന കേസിനെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്.
ദിവ്യാ ഉണ്ണി, മുരളി, ബാബു നമ്പൂതിരി, സൈകുമാർ, എൻ.എഫ് വർഗീസ്, കെ.ബി ഗണേഷ് കുമാർ, കുഞ്ചൻ, ബാലചന്ദ്ര മേനോൻ, പ്രവീണ, കൊച്ചിൻ ഹനീഫ, ജഗന്നാഥൻ, വിജയകുമാർ, അഗസ്റ്റിൻ, ബോബി കൊട്ടാരക്കര, സുബൈർ, പ്രേമ, സാദിഖ് എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.
9. ഭൂതക്കണ്ണാടി
എ. കെ ലോഹിതടസ് സംവിധാനം ചെയ്ത് 1997-ൽ റിലീസ് ചെയ്ത ചിത്രം ആണ് ഭൂതക്കണ്ണാടി. മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാർന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച് ഇരിക്കുന്നത്. വിദ്യാധരൻ എന്ന ക്ലോക്ക് പണിക്കാരൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്, ഭാര്യ മരിച്ചിട്ടും ഏകമകൾക്ക് വേണ്ടി ജീവിക്കുന്നു. വിദ്യാധരന്റെ ബാലസുഹൃത്തായ സരോജിനിയുടെ മകളും തന്റെ മകളും കൂട്ടാണ്, ഒരുനാൾ സരോജിനിയുടെ മകൾ രാത്രിയിൽ കൊല്ലപ്പെടുന്നു.
അതിനു പിന്നിൽ വേട്ടക്കാരൻ ആണെന്ന് കരുതി ആപത്തത്തിൽ അയാൾ മരിച്ചുക്കുന്നു, എന്നാൽ വിദ്യാധരൻ ജയിലിൽ ആകുന്നതും പിന്നീട് ഉണ്ടാകുന്ന അദ്ദേഹത്തിന്റെ മനോനില തെറ്റിയുള്ള പെരുമാറ്റം ആണ് ചിത്രം. ചേർത്തല ലളിത, ശ്രീലക്ഷ്മി, കലാഭവൻ മണി, കാവ്യാ മാധവൻ, എം ആർ ഗോപകുമാർ, സിന്ധു ശ്യാം, റിസബാവ എന്നിവർ ആണ് മറ്റ് താരങ്ങൾ.
10. നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്
ഒരു കുടുംബ കഥ പറയുന്ന സൂപ്പർ സിനിമായാണ് നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്. മമ്മൂട്ടി, പ്രിയ രാമൻ, ഇന്നസെന്റ്, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. സത്യൻ അന്തിക്കാട് ഒരുക്കിയ ഈ ചിത്രം 1995-ൽ ആണ് തിയറ്ററിൽ റിലീസ് ചെയ്തത്. വിജയ ഭാസ്കർ പറഞ്ഞു കൊടുത്ത വിവരണം വച്ച്, രണ്ട് മക്കളായ സുധിയും അനുവും അവരുടെ അമ്മയാണ് എന്ന് കരുതി ഹേമയെ കണ്ടുമുട്ടുന്നു.
വിജയയുടെ സമ്മർദപ്രകാരം ഹേമ അവരുടെ അമ്മയായി അഭിനയിക്കുന്നു, എന്നാൽ സുധിയും അനുവും യഥാർത്ഥത്തിൽ വിജയ ഭാസ്കറിന്റെ മക്കൾ അല്ല എന്ന് ഹേമ അറിയുന്നു. അവസാനം ഹേമ വിജയ ഭാസ്കറിന്റെ ഭാര്യ ആകുന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിൽ കവിയൂർ പൊന്നമ്മ, കൽപന, ചിപ്പി, മാമുക്കോയ, സങ്കരടി, ശരത് പ്രകാശ്, ബോബി കൊട്ടാരക്കര, ജനാർദ്ദനൻ എന്നിവർ ആണ് അഭിനയതാക്കൾ.
11. വാത്സല്യം
മലയാളത്തിലെ മികച്ച കുടുംബ ഇമോഷണൽ സിനിമകളിൽ ഒന്നാണ് വാത്സല്യം, കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1993-ൽ പുറത്ത് ഇറങ്ങിയ ചിത്രം ആണ് ഇത്. കുടുംബവും കുടുംബാംഗങ്ങളും തമ്മിലുള്ള അഗാധമായ ബന്ധത്തെ ചിത്രീകരിക്കുന്ന ഒരു സിനിമ ആണ് ഇത്. കർഷകനായ രാഘവൻ അച്ഛന്റെ മരണത്തെ തുടർന്ന് കുടുംബത്തിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കുന്നു, സഹോദരനെ പഠിപ്പിച്ച് വക്കിൽ ആക്കുന്നു. എന്നാൽ സഹോദരന്റെ ഭാര്യ മൂലം രാഘവനും കുടുംബവും വേർപ്പിരിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.
മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ച ഈ ചിത്രത്തിന്, ബോക്സ് ഓഫീസിൽ നിന്ന് 2.45 കോടിയാണ് ചിത്രം നേടിയത്. വാത്സല്യം സിനിമ കാണുമ്പോൾ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോകുന്നത്, ആ പഴമ സിനിമയിൽ ഉടനീളം കാണാം. സിദ്ദിഖ്, ഗീത, സുനിത, കുഞ്ചൻ, രേണുക, ബിന്ദു പണിക്കർ, നാരായണൻ നായർ, കവിയൂർ പൊന്നമ്മ, ഒറ്റപ്പാലം പാപ്പൻ, ഇളവരശി എന്നിവർ താരങ്ങൾ.
12. ദി കിങ്
മലയാളികളുടെ ഇതിഹാസ താരം മമ്മൂട്ടിയുടെ മികച്ച ചിത്രം ആണ് ദി കിങ്, ഷാജി കൈലാസ് ആണ് ചിത്രം ഒരുക്കി ഇരിക്കുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ആയ ജോസഫ് അലക്സ് എന്ന കഥാപാത്രം ആണ് മമ്മൂട്ടി ചെയ്യുന്നത്. ജനങ്ങളുടെ ക്ഷമത്തിന് കോഴിക്കോട് ജില്ലാ കളക്ടറായ ജോസഫ് അലക്‌സ് തിരുമങ്ങൾ എടുക്കുന്നു, എന്നാൽ ചില രാഷ്ട്രീയക്കാർക്ക് അതിന് എതിരെയായി പോരാടുന്നതാണ് ചിത്രത്തിന്റെ കഥ.
1995 ലെ റെക്കോർഡ് കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം, ലെജൻഡ് മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി ഗംഭീര ഇൻഡസ്‌ട്രി ഹിറ്റ് സിനിമയാണ്. മുരളി, സുരേഷ് ഗോപി, വാണി വിശ്വനാഥ്, സങ്കരടി, രാജൻ പി ദേവ്, കെ.ബി ഗണേഷ് കുമാർ, വിജയരാഘവൽ, കെ.പി.എ.സി ലളിത, കുഞ്ചൻ, വിജയ് മേനോൻ, ബിന്ദു പണിക്കർ, കെ.പി.എ.സി സണ്ണി, സി ഐ പോൾ എന്നിവർ ആണ് അഭിനയതാക്കൾ.
Other Related Articles :
- 90-സ് കാലഘട്ടത്തിലെ ലെജൻട്രി മോഹൻലാലിന്റെ മികച്ച ചിത്രങ്ങൾ
- വൺ. പ്രിൻസസ്സ് സ്ട്രീറ്റിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത് സോണി മ്യൂസിക്
- ഉർവശി തന്നെ പറഞ്ഞു ഇവൾക്ക് ഇട്ട് പിടയ്ക്കണ്ടേ, അവർ അതുല്യ പ്രതിഭയാണ്; ജയറാം
- രാവണപ്രഭു തൊട്ട് തുടങ്ങിയതല്ലേ, മോഹൻലാലുമായുള്ള സൗഹൃതത്തെ കുറിച്ച് സിദ്ദിഖ്
- എനിക്ക് എടുത്ത് പറയേണ്ട കാര്യം ഇല്ല, രണ്ട് പേരും ലെജൻട്രിമാരാണ് ; പ്രിയാമണി
- മമ്മൂക്കയെ പോലുള്ള ലേജൻട്രി ആക്ടരോട് ഒരു ബഹുമാനം തോന്നാന്നുള്ള കാരണം ഇതാണ്, വിനയ് ഫോർട്ട്
- ഇത് ലാലേട്ടന്റെ തിരിച്ചു വരവാണെന്ന് എനിക്ക് പേർസണലി ആയിട്ട് തോന്നിട്ടില്ല, പക്ഷെ പ്രേക്ഷകർക്ക് അങ്ങനെ ആയി എന്നുകൂടാ ; പ്രിയാമണി
- ഞാൻ കഥാപാത്രം ആയിട്ട് മാറാറില്ല, കഥാപാത്രത്തിനെ എന്നിലേക്കാണ് എത്തിക്കുന്നത്; വിജയ രാഘവൻ
- ഞാൻ ആ സ്പോട്ടിൽ എല്ലാ ദിവസവും പോകുന്നത് മമ്മൂക്കയെ കാണാൻ വേണ്ടിയാണ്, നരേൻ