Bramayugam poster out

മമ്മൂക്ക വില്ലനോ, ബ്രമയുഗം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്റർ പുറത്ത്

“ഭൂതകാലം” എന്ന ചിത്രത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ബ്രമയുഗം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക്‌ പോസ്റ്റർ ഇന്ന് താരത്തിന്റെ 72-മത്തെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്, കറപിടിച്ച പല്ലുകൾ കാണിക്കുന്ന പൈശാചിക ചിരിയിൽ ഒരു എതിരാളിയുടെ മികച്ച രൂപം നൽകുന്ന ഒരു ഇരുണ്ട മാന്ത്രികവിദ്യ അഭ്യസിക്കുന്ന ഒരു വൃദ്ധന്റെ വേഷത്തിലാണ് മമ്മൂട്ടിയെ ബ്രമയുഗത്തിൽ കണ്ണപ്പെടുന്നത്.

സംവിധാനം

രാഹുൽ ശിവദാസാണു ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. കേരളത്തിലെ ഇരുണ്ട കാലഘട്ടത്തിൽ (അന്ധവിശ്വാസങ്ങൾ) വേരൂന്നിയ കഥയാണ് ബ്രമയുഗം എന്ന ഇതിഹാസ ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പൂജാ ചടങ്ങിനെ അഭിസംബോധന ചെയ്ത് രാഹുൽ ശിവദാസ് പറഞ്ഞു.

മറ്റു കഥാപാത്രങ്ങൾ

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും അഭിനയിക്കുന്ന ചിത്രം സെപ്റ്റംബർ 8 മുതൽ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്നത്.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി, വൈ നോട്ട് സ്റ്റുഡിയോ ബാനറിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽഎത്തുന്നത്.

ലൊക്കേഷനുകൾ

കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകൾ, ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 2024 ൽ തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

Other Film News