Chaver movie News: വരാനിരിക്കുന്ന ചാവേർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ഇപ്പോൾ വരുന്ന ചാക്കോച്ചന്റെ സിനിമകളുടെ പ്രത്യേകത ഒന്നിലും ചക്കൊച്ചനെ കാണുന്നില്ല പകരം ആ നായക കഥാപാത്രം പൂന്ദുവിളയാടുകയാണ് എന്ന ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ.
” അതിനു വേണ്ടിട്ടല്ലേ നമ്മൾ മരിച്ച് പണിയെടുക്കുന്നത്, അതിനു വേണ്ടിട്ടാണ് ഞാൻ ഇത്രെയും കാലം ശ്രമിച്ചത് ഇത് ഒരു സുപ്രാപതത്തിൽ നടന്ന ചേഞ്ചോ കാര്യങ്ങളോ അല്ല ഇതിന്റെ മേലെ ഒരുപാട് സമയം എടുത്തിട്ടുണ്ട് ഒരുപാട് ബുദ്ധിമുട്ടുകലുണ്ട് ഒരുപാട് സാക്രിഫൈസ് ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മൾ എന്താണോ ആഗ്രഹിച്ചത് എന്താണോ നേടാനായിട്ട് ഉദ്ദേശിച്ചത് അതിലേക്ക് അടിപ്പിക്കുന്നു എന്നുള്ളതാണ്. ഇത് എല്ലാം വീണ്ടും വീണ്ടും പുതിയ കാര്യങ്ങൾ അല്ലെങ്കിൽ ഇതിനേക്കാൾ ഇന്റർസ്റ്റിംഗ് ആയിട്ടുള്ള ക്യാരക്റ്റസായിട്ടുള്ള സിനിമകൾ ചെയ്യാനായിട്ടുള്ള ഫെയറാണ്.
ചാക്കോച്ചന്റെ കാലത്തു എത്ര മാത്രം വർക്ക് ഷോപ്പ് കാര്യങ്ങൾ ഓക്കെ ഉണ്ടാകോ എന്നും സിനിമയിലേക്ക് വരുന്നതിന് മുൻപ് ട്രെയിനിങ്ങോ പുറത്ത് പോയി പഠിച്ചിരുന്നോ ചോദ്യത്തിന് കുഞ്ചാക്കോ ബോബന്റെ മറുപടി.
” ട്രെയിനിങ് ഒന്നും ഞാൻ എടുത്തിട്ടില്ല പക്ഷെ സിനിമയേ സ്നേഹിക്കുന്ന ഒരുപാട് മനസ്സിലാക്കുകയും ചെയ്തിരുന്ന ഒരുപാട് ആൾക്കാരുടെ സമയം ചെലവാഴിച്ചിരുന്നു, ഇടക്കാല സമയം കൂടുതൽ സമയം ചെലവാഴിച്ചത് ലാൽ ജോസ്, ഷാഫി, വി ക്കേ പ്പി ഇവരുടെ കൂടെയായിരുന്നു. ഇവരൊക്കെ ആ രീതിയിൽ എന്നെ ഒരു ആക്ടർ എന്ന നിലയിൽ മാറ്റങ്ങൾ കൊണ്ടുവരണം മാറ്റപ്പെടണമേന്നുള്ള ഒരു ചിന്ത എന്നിൽ ഉണർത്തിയ ആൾക്കാരാണ്, അല്ലെങ്കിൽ വേണോന്ന് നിർബന്ധിച്ച ആൾക്കാരാണ്. അപ്പൊ ആ രീതിയിൽ ആക്ടിങ് ക്ലാസ്സിൽ പോകുന്നതിനേക്കാൾ ഗുണം ഇവരുടെയുള്ള സഹവാസം കൊണ്ട് കിട്ടിട്ടുള്ളതാണ് സത്യം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ഒക്ടോബർ 5 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ചാവേർ, കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ്ഈ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ അശോകൻ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ എത്തുന്നത്, മുടിയൊക്കെ പറ്റവെട്ടി കട്ട താടിയുള്ള വാണ്ടഡ് നോട്ടീസ് രൂപത്തിൽ ചാക്കോച്ചന്റെ ലൂക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു.
അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ് അഭിനയിക്കുന്നു.