- ദി റെയിൽവേ മെൻ
- ഗൺസ് ആൻഡ് ഗുലാബ്സ്
- സ്കൂപ്പ
- ട്രയൽ ബൈ ഫയർ
- കൊഹ്‌റ
- കാല പാനി
- ലസ്റ്റ് സ്റ്റോറീസ് 2
- മിഷൻ മജ്നു
2022-ലെ കോവിഡ് മൂലം തിയറ്ററിൽ റിലീസ് ചെയ്യാൻ ഇരുന്ന മികച്ച ചിത്രങ്ങൾ, ആക്കാലത്ത് നെറ്റ്ഫ്ലിക്സ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴിയാണ് റിലീസ് ചെയ്തിരുന്നത്. അതിന് ശേഷം നെറ്റ്ഫ്ലിക്സ് വഴി മികച്ച ചിത്രങ്ങളും സീരിയസുകളും റിലീസ് ചെയ്യുക ആണ്. ഇംഗ്ലീഷ് കൂടാതെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഒട്ടനവധി സിനിമകൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുണ്ട്. നമ്മുക്ക് ഇഷ്ട്ടമുള്ള സമയത്ത് സിനിമകൾ കാണുന്നുള്ള സൗകര്യം കൂടിയാണ് ഒടിടി പ്ലാറ്റ്ഫോം. ഇക്കഴിഞ്ഞ 2023-ൽ മികച്ച ചിത്രങ്ങൾ ആണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ മികച്ച വെബ് സീരിസും നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്തിട്ടുണ്ട്.
1. ദി റെയിൽവേ മെൻ
2023 നവംബർ 18-നാണ് ദി റെയിൽവേ മെൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്, ശിവ് റവയിൽ സംവിധാനത്തിൽ ആർ.മാധവൻ കയ് കയ് മേനോൻ, ദിവ്യേന്ദു, ബാബിൽ ഖാൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സണ്ണി ഹിന്ദുജ, ജൂഹി ചൗള മേത്ത, ദിബ്യേന്ദു ഭട്ടാചാര്യ, ഡെൻസിൽ സ്മിത്ത്, രഘുബീർ യാദവ്, മന്ദിര ബേദി, സിഖ് എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങൾ. 1984-ൽ പതിനായിര കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ഭോപ്പാൽ ദുരന്തത്തിൻ്റെ സീരീസ് ആവിഷ്ക്കാരം ദി റെയിൽവേ മെൻ. ബോളിവുഡിൽ നിന്ന് മറ്റൊരു ഇതിഹാസ സീരിസ് കൂടിയാണ് ഇത് , ചിത്രം ഒരു ഡിസാസ്‌റ്റർ ത്രില്ലർ സീരീസ് കൂടിയാണ്, ചിത്രം നെറ്റ്ഫ്ലിക്സിൽ തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നിവയിൽ ലഭ്യമാണ്. ചിത്രം 2023-ലെ ഏറ്റവും മികച്ച വെബ്‌സീരീസ് കൂടി ആണ് ദി റെയിൽവേ മെൻ. നാല് എപ്പിസോഡ് ആണ് ചിത്രത്തിന് ഒള്ളത്. ആയുഷ് ഗുപ്തയുടെ തിരക്കഥയിൽ റുബൈസ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. യഷ് രാജ് ഫിലിംസ് എന്റർടൈൻമെന്റ് ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, സാം സ്ലേറ്റർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കി ഇരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ 36 രാജ്യങ്ങളിലെ ട്രെൻഡുകളിലെ മികച്ച 10 സീരിസുകളിൽ ഒന്നാണ് ദി റെയിൽവേ മെൻ.
2. ഗൺസ് ആൻഡ് ഗുലാബ്സ്
രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത് ഓഗസ്റ്റ് 18-ന്, നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സീരിസ് ആണ് ഗൺസ് ആൻഡ് ഗുലാബ്സ്. ദി ഫാമിലി മാൻ, ഫർസി എന്നി വെബ് സീരിസിന് ശേഷം രാജ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഗൺസ് ആൻഡ് ഗുലാബ്സ്. ഗൺസ് ആൻഡ് ഗുലാബ്സ് വെബ് സീരിസിൽ ഏഴ് എപ്പിസോഡുകൾ ആണ് ഉള്ളത്. ചിത്രത്തിൽ രാജ്‌കുമാർ റയോ, ദുൽഖുർ സൽമാൻ, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ എന്നിവർ ആണ് കഥാപാത്രങ്ങൾ. രജതവ ദത്ത, സതീഷ് കൗശിക്, ടി ജെ ഭാനു പാർവതിമൂർത്തി, പൂജ ഗോർ, ശ്രേയ ധന്വന്തരി, വിപിൻ ശർമ്മ, അഷ്മിത്ത് കുന്ദർ എന്നിവർ ആണ് മറ്റ് അഭിനയതാക്കൾ. നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് ഡി2ആർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം കൂടിയാണ് ഗൺസ് ആൻഡ് ഗുലാബ്സ്. 90-ന്റെ തുടക്കത്തിൽ നടക്കുന്ന ബ്ലാക്ക്-കോമഡി ക്രൈം ത്രില്ലർ ചിത്രം കൂടി ആണ് ഗൺസ് ആൻഡ് ഗുലാബ്സ്, ചിത്രം ദുൽഖുർ സൽമാന്റെ ആദ്യ വെബ് സീരിസ് കൂടിയാണ് ഇത്. അമൻ പാന്റ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കി ഇരിക്കുന്നത്, പങ്കജ് കുമാർ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 12 രാജ്യങ്ങളിലെ മികച്ച 10 സീരിയസുകളിലെ ട്രെൻഡുകളിൽ ആണ് ഗൺസ് ആൻഡ് ഗുലാബ്സ്.
3. സ്കൂപ്പ
ഹൻസാൽ മേത്ത സംവിധാനം ചെയ്ത് ജൂൺ 2-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത വെബ് സീരിസാണ് സ്കൂപ്പ. ചിത്രത്തിൽ പ്രൊസെൻജിത് ചാറ്റർജി, കരിഷ്മ തന്ന, മുഹമ്മദ് സീഷൻ അയ്യൂബ്, ഹർമൻ ബവേജ, തന്നിഷ്ട ചാറ്റർജി, ദേവൻ ഭോജാനി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. ഇറാ ദുബെ, ഇഷിത്ത അരുൺ, അമർ ഉപാധ്യായ, അയാസ് ഖാൻ, രവിഷ് ദേശായി, നിനാദ് കാമത്ത്, ഡാനിഷ് സെയ്ത്, പ്രതീക് ഗാന്ധി, മെഹുൽ കജാരിയ, മൽഹർ തകർ, മാനസി റാച്ച്, തേജസ്വിനി കോലാപുരെ, സ്വരൂപ ഘോഷ്, ചിരാഗ് വോറ, അതുൽ കാലെ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജിഗ്ന വോറയുടെ ‘ബിഹൈൻഡ് ബാർസ് ഇൻ ബൈകുല്ല മൈ ഡേയ്സ് ഇൻ പ്രിസൺ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരിസ്. ആറ് എപ്പിസോഡുകളുള്ള ഈ സീരീസിലേക്ക് മനോഹരമായി രൂപപ്പെടുത്തി ഇരിക്കുന്നു. സ്കൂപ്പ എന്ന സീരിസ് ഹൻസൽ മേത്തയുടെ ബുദ്ധി, മിടുക്ക് എന്നിവയിൽ പൊതിഞ്ഞ മറ്റൊരു മികച്ച കഥയാണ് ഇത്. അചിന്ത് തക്കറിന്റെ സംഗീതം എപ്പോഴത്തെയും പോലെ ഗംഭീരമായിട്ടാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറിൽ സരിതാ പാട്ടീലും ദിക്ഷ ജ്യോതെ റൗത്രയും ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. ആധുനിക പത്ര പ്രവർത്തനത്തിന്റെയും പത്ര പ്രവർത്തന സിനിമകളുടെയും ഉപഭോക്താക്കൾ എന്ന നിലയിൽ ആണ് ‘സ്‌കൂപ്പിന്റെ’ സത്ത സ്ഥിതിചെയ്യുന്നത്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഏഷ്യൻ സീരീസ് പുരസ്‌കാരം സ്‌കൂപ്പിന് ലഭിച്ചിട്ടുണ്ട്. പ്രഥമൻ മേത്ത ആണ് ഛായാഗ്രഹണം ഒരുക്കി ഇരിക്കുന്നത്, അമിതേഷ് മുഖർജി ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. അനു സിംഗ് ചൗധരി ആണ് തിരക്കഥ എഴുതി ഇരിക്കുന്നത്.
4. ട്രയൽ ബൈ ഫയർ
പ്രശാന്ത് നായർ, രൺദീപ് ഝാ, അവനി ദേശ്പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത്, ജനുവരി 13-ന് നെറ്റ്ഫ്ലിക്സിൽ പുറത്തിറക്കിയ വെബ് സീരിസ് ആണ് ട്രയൽ ബൈ ഫയർ. അഭയ് ഡിയോൾ, ആശിഷ് വിദ്യാർത്ഥി, അനുപം ഖേർ, രാജശ്രീ ദേശ്പാണ്ഡെ, രാജേഷ് തൈലാങ്, രത്ന പഥക് ഷാ,ശിൽപ ശുക്ല, രാജേഷ് തൈലാംഗ്, ടി.എം കാർത്തിക് എന്നി വൻ താര നിര ആണ് സീരിസിൽ ഉള്ളത്. ഫിലിംഫെയർ ഒടിടി അവാർഡുകളിൽ ട്രയൽ ബൈ ഫയർ മികച്ച സീരീസ് നേടിയ ട്രയൽ ബൈ ഫയർ, ഏഴ് എപ്പിസോഡ് ആണ് ഒള്ളത്. ജൂൺ 1997-ൽ ദുരന്തങ്ങളുടെ ഒരു പാത അവശേഷിപ്പിച്ചുകൊണ്ട് ഉപഹാർ സിനിമയെ അഗ്നിബാധ ഏറ്റെടുത്ത രക്ഷിതാക്കൾ, നീലം, ശേഖർ കൃഷ്ണമൂർത്തി എന്നിവരുടെ നീതിക്കായുള്ള 25 വർഷത്തെ യാത്രയാണ് ട്രയൽ ബൈ ഫയർ. എൻഡെമോൾ ഷൈൻ ഇന്ത്യ ഹൗസ് ഓഫ് ടാക്കീസ് ബാനറിൽ ഹെൻറി ഡികുൻഹ, സിദ്ധാർത്ഥ് ജെയിൻ, ഋഷി നേഗി, വിനോദ് ല്യേർ, പ്രശാന്ത് നായർ എന്നിവർ ചേർന്ന് ആണ് സീരിസ് നിർമ്മിച്ചിരിക്കുന്നത്. സൌമ്യാനന്ദ സാഹി ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, പ്രശാന്ത് നായർ, കെവിൻ ലുപെർച്ചിയോ എന്നിവർ ചേർന്ന് ആണ് തിരക്കഥ ഒരുക്കി ഇരിക്കുന്നത്.
5. കൊഹ്‌റ
രൺദീപ് ഝാ സംവിധാനം ചെയ്ത് ജൂലൈ 15-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത, വെബ് സീരിസ് ആണ് കൊഹ്‌റ. ബരുൺ സോബ്തി സുവീന്ദർ വിക്കി, റേച്ചൽ ഷെല്ലി, ഹർലീൻ സേത്തി, മനീഷ് ചൗധരി, സൗരവ് ഖുറാന, വിശാൽ ഹാൻഡ എന്നി വൻ താരങ്ങൾ ആണ് ഈ വെബ് സീരിസിൽ അഭിനയിച്ചത്. 17 രാജ്യങ്ങളിലെ മികച്ച 10 സീരിസിൽ ട്രെൻഡുകളിൽ ആണ് കൊഹ്‌റ, മൊത്തം ആറ് എപ്പിസോഡ് ആണ് ഇതിൽ ഉള്ളത്. ക്ലീൻ സ്ലേറ്റ് ഫിലംസ് ബാനറിൽ രോഹിത് ജയസ്വാൾ ആണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയാണ് കൊഹ്‌റ. നരേൻ ചന്ദവർക്കർ, ബെനഡിക്ട് ടെയ്‌ലർ എന്നിവർ ചേർന്ന് ആണ് സംഗീതം ഒരുക്കി ഇരിക്കുന്നത്. സൗരഭ മോങ്ങ ആണ് സീരിസിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗുൻജിത് ചോപ്ര, സുദീപ് ശർമ്മ, ഡിഗ്ഗി സിസോദിയ എന്നിവർ ചേർന്ന് ആണ് കഥ എഴുതി ഇരിക്കുന്നത്.
6. കാല പാനി
സമീർ സക്‌സേന, അമിത ഗോലാനി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത്, ഒക്ടോബർ 18-ന് റിലീസ് ചെയ്ത വെബ് സീരിസ് ആണ് കാല പാനി. മോനാ സിംഗ്, അശുതോഷ് ഗോവാരിക്കർ, ആമി വാഗ്, ആരുഷി ശർമ്മ, വികാസ് കുമാർ, ചിന്മയ് മണ്ഡ്ലേക്കർ, പൂർണിമ ഇന്ദ്രജിത്, രാജേഷ് ഖട്ടർ, എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്. 11 രാജ്യങ്ങളിലെ മികച്ച 10 സീരിസുകളിൽ ആണ് കാല പാനി, മൊത്തം ഏഴ് എപ്പിസോഡ് ആണ് ഒള്ളത്. അതിജീവന വെബ് സീരീസ് കഥാസന്ദർഭം വളരെ ആകർഷകമാണ്, ആൻഡമാൻ നിക്കോബാർ ദ്വീപിൽ മാരകമായ ഒരു രോഗം പടർന്നു പിടിക്കുന്ന കഥ ആണ് നടക്കുന്നത്. ഈ വെബ് സീരിസിൽ മലയാളി താരം പൂർണിമ ഇന്ദ്രജിത് ഒരു വേഷമിടുന്നുണ്ട്. പോഷം പാ പിക്ചർസ് ബാനറിൽ സമീർ സക്‌സേന ആണ് നിർമ്മിച്ചിരിക്കുന്നത്. ഇവാൻ മുല്ലിഗൻ, ബാർണി ക്രോക്കർ, ധനഞ്ജയ് നവഗ്രഹ എന്നിവർ ചേർന്ന് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
7.ലസ്റ്റ് സ്റ്റോറീസ് 2
ആർ.ബാൽക്കി, കൊങ്കോ സെൻ ശർമ്മ, അമിത് രവീന്ദർനാഥ്, ശർമ്മ, സുജോയ് ഘോഷ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് ലസ്റ്റ് സ്റ്റോറീസ് 2. കാജോൾ, മൃണാൽ താക്കൂർ, കുമുദ് മിശ്ര, അംഗദ് ബേദി, അമൃത സുഭാഷ്, നീന ഗുപ്ത, തമന്ന ഭാട്ടിയ, തിലോത്തമ ഷോം, വിജയ് വർമ്മ തുടങ്ങിയവർ ആണ് കഥാപാത്രങ്ങൾ. ജൂൺ 29-ന് നെറ്റ്ഫ്ലിക്സ് വഴി ആണ് റിലീസ് ചെയ്തത്, പ്രണയം, ലൈംഗികത, അക്രമം എന്നി നാല് വ്യത്യസ്ത കഥകളിൽ ഒരുങ്ങുന്ന ഹിന്ദി ഡ്രാമ റൊമാന്റിക് ഫാന്റസി ചിത്രമാണ്. ആർ.എസ്.വി.പി മൂവീസ്, ഫ്ലയിങ് യൂണികോൺ എന്റർടൈൻമെന്റ് ബാനറിൽ റോണി സ്ക്രൂവാല, അഷി ദുവാ സാറ എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. രാജ നാരായൺ ദേബ്, അമൻ പന്ത്, സാഗർ ദേശായി, സുഭജിത് മുഖർജിഎന്നിവർ ചേർന്ന് ആണ് സംഗീതം ഒരുക്കി ഇരിക്കുന്നത്. തപൻ തുഷാർ ബസു, പി സി ശ്രീറാം, ആനന്ദ് ബൻസാൽ എന്നിവർ ചേർന്ന് ആണ് സിനിമയ്ക്ക് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
8. മിഷൻ മജ്നു
ശന്തനു ബാഗ്ചി സംവിധാനത്തിൽ ജനുവരി 20-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയാണ് മിഷൻ മജ്നു. സിദ്ധാർത്ഥ് മൽഹോത്ര, രശ്മിക മന്ദന്ന, പർമീത് സേതി, ഷരീബ് ഹാഷ്മി, കുമുദ് മിശ്ര, രജിത് കപൂർ തുടങ്ങിവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു ഇന്ത്യൻ ബോളീവുഡ് എക്‌ഷൻ ഡ്രാമ ത്രില്ലർ സിനിമ ആണ് മിഷൻ മജ്നു. ആർ. എസ്. വി. പി മൂവീസ്, ഗൈൽറ്റി ബൈ അസോസിയേഷൻ മീഡിയ എൽഎൽപി ബാനറിൽ റോണി സ്ക്രൂവാല, അമർ ബുട്ടാല, ഗരിമ മേത്ത എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് മൽഹോത്ര കരിയറിലെ മികച്ച സിനിമ കൂടി ആണ് മിഷൻ മജ്നു. സിനിമയിലെ മിക്ക ഗാനങ്ങളും സോഷ്യൽ മിഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ബിജിതേഷ് ദേ ആണ് സിനിമയ്ക്ക് ഛായാഗ്രഹണം നൽകി ഇരിക്കുന്നത്. തനിഷ്ക് ബാഗ്ചി, രോചക് കോഹ്ലി, രാഘവ് സച്ചാർ, ആർക്കോ എന്നിവർ ചേർന്ന് ആണ് സിനിമയ്ക്ക് സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്.
Other Articles :
- 90-സ് കാലഘട്ടത്തിലെ ലെജൻട്രി മോഹൻലാലിന്റെ മികച്ച ചിത്രങ്ങൾ
- വൻ കളക്ഷൻ സ്വന്തമാക്കിയ മഹേഷ് ബാബുവിന്റെ സിനിമകൾ
- ഹൃത്വിക് റോഷൻ്റെ സിനിമ കരിയറിലെ മികച്ച ചിത്രങ്ങൾ
- ജാക്കി ചാന്റെ മികച്ച 10 സിനിമകൾ
- കേരളത്തിന്റെ കൊറിയൻ ലാലേട്ടനായ മാ ഡോങ്-സിയോക്കിന്റെ ടോപ് 10 സിനിമകൾ
- കൊറിയയിൽ ടോപ് ലെവലിൽ നിൽക്കുന്ന കൊറിയൻ റൊമാറ്റിക് ഡ്രാമകൾ
- സൗത്ത് കൊറിയയിലെ ടോപ് 10 റൊമാറ്റിക് സിനിമകൾ
- ദക്ഷിണ കൊറിയയിലെ മികച്ച 12 ത്രില്ലർ സിനിമകൾ
- കപൂർ കുടുംബത്തിന്റെ ക്രിസ്മസ് വീഡിയോ വൈറൽ, കേക്കിൽ തീ കൊളുത്തിയതിനു ശേഷം രൺവീർ ‘ജയ് മാതാ ദി’
- ഐശ്വര്യയെയും ഷാരൂഖിനെയും ഓർമ്മിപ്പിച്ച ആരാധ്യയുടെയും അബ്രാമിന്റെയും വൈറലായ വീഡിയോ