ബിഗ് സ്ക്രീനിലും ഏട്ടൻ അനിയന്മാരെ പോലെ തന്നെയാണ് ജീവിതത്തിലും സുരേഷ് ഗോപിയും ജയറാം തമ്മിലുള്ള ബന്ധം, ജയറാമിന്റെ ഭാര്യ പാർവതി തനിക്ക് ഒരു സഹോദരിയെപോലെയാണെന്ന് പലപ്പോഴും പരിപാടിയിൽ സുരേഷ് ഗോപി വെളിപ്പെടുത്താറുണ്ട്.
പ്രമുഖ നടന്മാരുടെ ശബ്ദം അനുകരിച്ച് മിമിക്രി ചെയ്യുന്നതിൽ മലയാളത്തിലെ മുൻപതിയിലുള്ള നടനാണ് ജയറാം എന്ന് മലയാളികൾക്ക് അറിയുന്നതാണ്.ഒരു പരിപാടിക്കിടെ സുരേഷ് ഗോപി ആലപിച്ച ഗാനം സോഷ്യൽ മിഡിയായിൽ വളരെ സജിവമായിരുന്നു സമയത്ത് ജയറാം അദ്ദേഹത്തിന്റെ സോഷ്യൽ മിഡിയയിൽ സുരേഷ് ഗോപിയെ അനുകരിച്ചു കൊണ്ടുള്ള വീഡിയോ ആരാധകരിൽ ഏറെ വൈറലായിരുന്നു.
ഇപ്പോൾ ഇതാ ഗോസ്റ്റ് സിനിമയുടെ പ്രെസ്സ് മീറ്റിങ്ങിൽ ആ വീഡിയോ കണ്ട് സുരേഷ് ഗോപിയുടെ മറുപടി എന്തായിരുന്നു എന്ന ചോദ്യത്തിന് ചിരിയോടെ മറുപടി നൽകിയിരിക്കുകയാണ് നടൻ ജയറാം.
” ഞാനും മകനും കൂടി വെറുതെ റീൽ കണ്ടോണ്ട് ഇരുന്നപ്പോൾ അവൻ എന്നോട് പറഞ്ഞു അപ്പാ കണ്ടിരുന്നോ സുരേഷ് ഗോപി അങ്കിൾ പുതിയ പാട്ട് പാടിയത് വീഡിയോ, ഞാൻ കണ്ടു കഴിഞ്ഞാപ്പോൾ എനിക്ക് ഭയങ്കര ഇഷ്ട്ടായി ഞാൻ സുരേഷിനെ അപ്പൊ തന്നെ വിളിച്ച് കോൺഗ്രതതുലേറ്റ് ചെയ്തു. ഫോൺ വച്ച ശേഷം എനിക്ക് തോന്നി ഈ വീഡിയോ എന്ന് ചെയ്താലോ എന്ന്, അപ്പൊ തന്നെ ഞാൻ സുരേഷിനെ വിളിച്ചു ചോദിച്ച് പെർമിഷൻ ചോദിച്ചു ഞാൻ ഇങ്ങനെ ഈ വീഡിയോ റിക്രീയേറ്റ് ചെയ്തോട്ടെ എന്ന്.
തീർച്ചയായും നീ അത് ചെയ്യണം അതൊക്കെ ഒരു സന്തോഷമല്ലേ എന്ന്, പാവം ഞാൻ ഇത്രെയും കാണിക്കും എന്ന് പുള്ളി കരുതിയില്ല. അപ്പോൾ തന്നെ വിളിച്ചു കൂടുതലായോ എന്ന് ഏയ്യ് നന്നായിട്ടുണ്ട്, അതൊക്കെ ഒരു സ്‌പോർട്സ് മാൻ സ്പിരിറ്റ് ഫ്രണ്ടഷിപ്പ് എന്നു പറഞ്ഞാൽ അതാണ്. അപ്പൊ തന്നെ പലരും എന്നെ വിളിച്ചു ഗോകുലും വീട്ടിലെ എല്ലാവരും വിളിച്ച്” ജയറാം പറഞ്ഞു.
എം. ജി ശ്രീനിവാസ് സംവിധാനം ചെയ്ത് ഒക്ടോബർ 19 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന കന്നഡ ചിത്രമാണ് ഗോസ്റ്റ്, ചിത്രത്തിൽ ശിവ കുമാർ, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നവർ. സന്ദീഷ് പ്രൊഡക്ഷൻ ബാനറിൽ സന്ദീഷ് നാഗരാജ് നിർമ്മിക്കുന്ന ചിത്രം കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നി ഭാഷയിൽ റിലീസ് ചെയ്യുന്നതാണ്.