മലയാളികളുടെ എന്നും പ്രിയ താരങ്ങളാണ് ജയറാമും പാർവതിയും. നിരവധി നല്ല മലയാള സിനിമയിലൂടെ ജനമനസ്സിൽ കയറി പറ്റിയ താരങ്ങൾ കൂടിയാണ് ഇരുവരും. ഇരുവരുടെ വിവാഹശേഷം പാർവതി സിനിമ മേഖലയിൽ നിന്ന് പിന്മാറി. അച്ഛന്മ്മാരെ പോലെ തന്നെ അതെ പാത പിന്തുടരുന്നത് മക്കളിൽ കാളിദാസ് ജയറാമാണ്. തമിഴിലും മലയാളത്തിലും കാളിദാസ് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഈ അടുത്തിടെയാണ് ചെന്നൈയിൽ വച്ച് നടൻ കാളിദാസ് ജയറാമിന്റെ വിവാഹനിഛയം കഴിഞ്ഞത്. വിവാഹ നിഛയത്തിന്റെ വീഡിയോസും ചിത്രങ്ങലും എല്ലാം സോഷ്യൽ മിഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഡലും നടിയുമായ തരിണി കിലംഗരയരാണ് കാളിദാസിന്റെ വധു. കാളിദാസ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി തരിണിയുമായി പ്രണയത്തിൽ ആണെന്നുള്ള വിവരം പങ്കു വച്ചത്.
ഇപ്പോൾ ഇതാ കാളിദാസിന്റെ തമിഴിലും മലയാളത്തിലും വരാനിരിക്കുന്ന ‘രാജിനി’ ചിത്രത്തിന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ, തരിണിയുടെ കാര്യം വീട്ടിൽ അറിയിച്ചത് അനിയത്തി മാളവിക ആയിരുന്നു എന്ന് സംസാരിക്കുകയാണ് കാളിദാസ് ജയറാം. അവൾ വീട്ടിൽ പറഞ്ഞത് കൊണ്ട് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി എന്ന് കാളിദാസ് പറഞ്ഞു.
” എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ തരിണിയെ പരിചയപ്പെടുത്തത്. കണ്ടപ്പോൾ തന്നെ സിനിമയിൽ കാണുന്നത് പോലെ ഐ ലാവ് യു ചെന്ന് ഒന്നും പറഞ്ഞെതേയില്ല. അത് എങ്ങനെയോ മനസ്സിൽ ആക്കി എന്നുള്ളതാണ് സത്യം.”
” തരിണിയുമായിട്ടുള്ള പ്രണയം അനിയത്തി മാളവികയാണ് ആദ്യം കണ്ടെത്തിയത്, എന്റെ കാറിലെ ബ്ലൂട്ടൂത്ത് തരിണിയുടെ കോളുമായി കണക്റ്റ് ആയിരുന്നു. ആ പേര് വച്ച് എന്റെ അനിയത്തി കണ്ടെത്തി, അപ്പോഴേക്കും അമ്മയോടും അച്ഛനോടും ചെന്ന് പറഞ്ഞു. എങ്ങനെയോ ഞാൻ ആയിട്ട് പറയണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവൾ ചെന്ന് പറഞ്ഞത്. പക്ഷെ അത് എനിക്ക് കൂടുതൽ എളുപ്പമായി.”
” തരിണിയുടെ അച്ഛനും അമ്മയും എന്റെ അച്ചന്മ്മാരെ പോലെ ചില്ല് ആണ്. വിവാഹ കാര്യം വീട്ടിൽ ചെന്ന് പറഞ്ഞതൊന്നും കൊഴപ്പമുണ്ടയിൽ അവർക്ക് ഒക്കെ ആയിരുന്നു. കല്യാണം എപ്പോൾ എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടില്ല, തീയതി തീർച്ചയായും അടുത്ത വർഷമായിരിക്കും തീരുമാനിക്കുക”കാളിദാസ് പറഞ്ഞു.
Related News
- ഞാൻ എക്സ്പെക്ട് ചെയ്ത ആക്ടർ അല്ല, പക്ഷെ വേറെ ലെവലാണ് റെസ്പോൺസ് കിട്ടിയത്; കാളിദാസ് ജയറാം
- ദിലീപ് സാർ ഒരു സുഹൃത്ത് മാത്രമല്ല, ഒരു വഴിക്കാട്ടി കൂടിയാണ് ; തമന്ന