മലയാളത്തിന്റെ പ്രിയ താരദമ്പതിമാരാണ് ജയറാം പാർവതിയും, അതെ അമ്മയുടെയും അച്ഛന്റെയും പാത പിന്തുടരുന്ന മകനാണ് കാളിദാസ് ജയറാം. ജയറാമിനെയും പാർവതിവെയും മലയാളികൾ എങ്ങനെ സ്വികരിച്ചുവോ അതെ സ്നേഹത്തോടെയാണ് സിനിമയിലേക്ക് കാളിദാസനെ പ്രേക്ഷകർ സ്വികരിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ ജയറാമിനെ പോലെതന്നെ നിരവധി തമിഴ് സിനിമ മേഖലയിലും കാളിദാസ് നിറ സ്വാധീനമാണ്. ഇന്നത്തെ സൗത്ത് ഇന്ത്യൻ ബ്രാൻഡ് ഡയറക്ടർ ആയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിക്രം’. ബോക്സ് ഓഫീസിൽ വൻ ഹിറ്റ് സമ്മാനിച്ച ‘വിക്രം’മിൽ ഉലകനായകൻ കമൽ ഹാസന്റെ മകനായി കാളിദാസ് അവതരിപ്പിച്ചിരുന്നു. കാളിദാസന്റെ ഇതുവരെയുള്ള ചിത്രങ്ങൾ വച്ച് നോക്കുമ്പോൾ ‘വിക്രം’ സിനിമയ്ക്ക് ശേഷം താരത്തിന് മികച്ച കരിയർ ആണ് ലഭിച്ചിരുന്നത്.
ഇപ്പോൾ ഇതാ കാളിദാസിന്റെ ‘രാജിനി’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ‘വിക്രം’ സിനിമയെ കുറിച്ച് സംസാരിക്കുകയുണ്ടായി.
” കമൽ സാറിന്റെ മകനായിട്ട് അഭിനയിക്കുക എന്നുള്ളത് വലിയ കാര്യമാണ്, അപ്പയും കമൽ സാറും ഭയങ്കര കൂട്ടാണ്. എന്നാലും ഞാൻ പോയി സംസാരിക്കാനുള്ള ഫ്രീഡം ഞാനായിട്ട് എടുത്തിട്ട് ഇല്ല. വിക്രം ചെയ്യുന്ന സമയത്ത് സാർ എന്നെ അടുത്ത് ഇരുത്തി ഒരുപാട് നേരം സിനിമയെ പറ്റി സംസാരിച്ചിരുന്നു.”
” ‘വിക്രം’ സിനിമയിൽ മരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല, എൽ.സി.യു ‘വിക്രം’മിൽ റോളക്സ് കഥാപാത്രങ്ങമാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം. റോളക്സിനെ ഇഷ്ട്ടപ്പെടാൻ കാരണം, റിലീസിന്റെ അന്ന് വരെ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അറിയില്ല ആയിരുന്നു സൂര്യ സാർ ആയിരുന്നു റോളക്സ് എന്നുള്ളത്. റിലീസിന് തൊട്ട് മുൻപ് ലീക്ക് ആയപ്പോഴാണ് ഞാൻ അറിയുന്നത് റോളക്സ് ആയി എത്തുന്നത് സൂര്യ സാർ ആണ് എന്ന്. ആദ്യം ലോകേഷ് സാർ പറഞ്ഞത് വേറെ ആളാണ് എന്ന്, ഞാൻ എക്സ്പെക്ട് ചെയ്ത ആ ആക്ടർ ആയിരിക്കും എന്നുള്ളത്. പക്ഷെ തിയറ്ററിൽ വേറെ ലെവൽ റെസ്പോൺസ് ആണ് കിട്ടിയത്” കാളിദാസ് പറഞ്ഞു.