മാസ്റ്ററിന് ശേഷം വിജയ് തൃഷ എന്നിവരെ പ്രധാന കഥാപാത്രമാക്കി സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ഒക്ടോബർ 19 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ലിയോ ചിത്രം കണ്ട് സംവിധായകനും നടനുമായ ഉദയനിധി സ്റ്റാലിൻ.

“ദളപതി വിജയ് അണ്ണയുടെ ലിയോ, ലോകേഷ് കനകരാജിന്റെ മികച്ച ഫിലിം മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അൻപറിവ് മാസ്റ്ററിന്റെ ആക്ഷൻ, എല്ലാവിധ ആശംസകൾ ടീം. എൽ. സി. യു ” അവസാനം ഹാഷ് ടാഗിലൂടെ എൽ.സി.യു കണ്ടതോടെ ആരാധകർ ലിയോ എൽ.സി.യു ആണെന്ന ആവേശത്തിലാണ്.
വിജയ് ലോകേഷ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ലിയോ ചിത്രത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി, നാളെ തിയറ്ററിൽ എത്താൻ ഒരുങ്ങുന്ന ലിയോ ആദ്യ ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ ഈ വർഷത്തെ വമ്പൻ കളക്ഷൻ റെക്കോർഡായിരിക്കും ലഭിക്കുക. ലിയോ എൽ.സി.യു ആണെന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി നാളെ കാത്തിരിക്കുന്നത് മികച്ച തീറ്റർ എക്സ്പീരിയൻസ് തന്നെയാണ്.
ലളിത കുമാറും, ജഗതീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ലിയോ ചിത്രത്തിൽ ഗില്ലി ചിത്രത്തിന് ശേഷം തൃഷയും വിജയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സാൻഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
മറ്റു ലിയോ വാർത്തകൾ
- കെ.ജി.എഫ്-2 ന്റെ കേരള ഫസ്റ്റ് ഡേ കളക്ഷൻ പ്രീ സെയിൽ കൊണ്ട് പിന്നിലാക്കി ലിയോ (Leo Movie News)
- ലിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ എത്തിയ തൃഷ
- ബോക്സ് ഓഫീസിൽ നമ്പർ 1 ഫിലിം ലിയോ
- ചുമ്മാതല്ല ലോകേഷ് മാത്യൂവിനെ തേടി വന്നത്, അമ്മാതിരി പെർഫെക്റ്റ് മാച്ചിംഗ് അല്ലേ
- മക്കൾക്കോപ്പവും തൃഷ, ലിയോ സെറ്റിലെ ബിറ്റിഎസ് വീഡിയോമായി തൃഷ