വിജയ്‌യുടെ ഒക്ടോബർ 19 ന് റിലീസിനായി ഒരുങ്ങാൻ ഇരിക്കുന്ന ലിയോ ചിത്രം കേരളത്തിൽ പ്രീ-സെയിൽസ് 7 കോടി രൂപയിലേക്കാണ് കടന്നിരിക്കുന്നത്, ബോക്‌സ് ഓഫീസിൽ ഒരുക്കാലത്ത് ആർആർആറിന് ശേഷം കെജിഎഫ് ചാപ്റ്റർ-2 77.30 കോടി ആണ് ഓപ്പണിങ് ഡേ റെക്കോർഡ് ലിയോ കടത്തി വിട്ടിരിക്കുന്നത്.
ഇതിനുമുമ്പ് മറ്റൊരു ചിത്രവും സംസ്ഥാനത്ത് ഈ നേട്ടം കൈവരിച്ചിട്ടില്ല എന്നതാണ് സത്യം, ലിയോ കേരളത്തിൽ ഈ വർഷം പുറത്തിറങ്ങിയ ജയിലറിനെയും പത്താനെയും ജവാനെയും ആദ്യ ദിനം കൊണ്ട് 10 കോടിയിലധികം നേടുമെന്ന് പ്രതീക്ഷിക്കുന്നത് കൂടാതെ എക്കാലത്തെയും ഉയർന്ന ഓപ്പണിംഗ് റെക്കോർഡായി ലിയോ മാറിയിരിക്കിക്കയാണ്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലളിത കുമാറും, ജഗതീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ലിയോ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്, വിജയ് കൂടാതെ തൃഷ,സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.