ആ വേഷത്തിൽ തോന്നാൻ ഭാഗ്യം വേണം, ഒരു നടൻ എന്ന നിലയിൽ ആ ഭാഗ്യം എനിക്ക് കിട്ടി; മോഹൻലാൽ

ലോക നിലവാരമുള്ള പെർഫോമൻസാണ് ‘വാനപ്രസ്ഥം’ത്തിലെ’ ലാലേട്ടന്റെ കഥകളി വേഷം. 1999- ൽ ഷാജി എൻ. കരുണ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വാനപ്രസ്ഥം’. ചിത്രത്തിന് മികച്ച നടന് മോഹൻലാലിന് സംസ്ഥാന അവാർഡും, ദേശിയ അവാർഡും ലഭിച്ചിരുന്നു.

ഇപ്പോൾ ഇതാ, ‘വാനപ്രസ്ഥം’ത്തിൽ കഥകളി വേഷം കിട്ടിയതിനെ കുറിച്ച് പങ്കു വച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ആ വേഷ പകർച്ചയിൽ കാണാൻ ഭാഗ്യം വേണം എന്നും, കഥകളി വേഷം കിട്ടിയതിൽ ഭാഗ്യമായിട്ടാണ് കാണുന്നത് എന്ന് മോഹൻലാൽ പറയുന്നു. ‘നേര്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ച ആഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

” ‘വാനപ്രസ്ഥം’ത്തിൽ ഞാൻ മാത്രമായിരുന്നു കഥകളി ചെയ്തിരുന്ന നടൻ, അതിൽ വലിയ കഥകളി ചെയ്യുന്നവർ എന്റെ ഗുരു ആയ അമ്മാവന്മാരും അമ്മായിച്ചനുമൊക്കെയാണ്. പക്ഷെ അവരുടെ ആഗ്രഹം കൊണ്ടാണ് അത് ചെയ്യാൻ സാധിച്ചത്, എല്ലാത്തിനും അതിന്റെ പുറകിൽ നിൽക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അവരുടെ ശിക്ഷണത്തിലാണ് കഥകളി അവതരിപ്പിച്ചത്, ആ ഒരു ഗുരുത്വം കൊണ്ട് ശരിയായി”.

“കഥകളി എന്ന ആക്റ്റ് ഫോമിൽ എത്ര ഭംഗിയുള്ള ആളായാലും, രാജനബഹു ആയാലും ആ വേഷത്തിൽ വേഷ പകർച്ച കിട്ടണമെന്നില്ല. ചിലപ്പോൾ മോശമായി പോകും കാണാൻ, ആ മുഖ ഛായത്തിൽ ഇറങ്ങിയാൽ തോന്നുന്നതിന് ഭാഗ്യം വേണം. അതിൽ ഒരു ആക്ടർ എന്ന നിലയിൽ ഭാഗ്യം എനിക്ക് കിട്ടി” മോഹൻലാൽ പറഞ്ഞു.

Share Now