മലയാള നടൻ എന്നതിനു അപ്പുറം രാഷ്ട്രീയക്കാരൻ സംവിധായകൻ എന്നി നിലയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മുകേഷ്. മുകേഷിന്റെ 300-ന്റെ നിറവിൽ എത്തുന്ന ചിത്രമാണ് ‘ഫിലിപ്സ്’. ‘ഹെലൻ’ എന്ന ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഫിലിപ്സ്’.
ഇപ്പോൾ ഇതാ, ദൃഷ്ട്ടിദോഷത്തെ കുറിച്ചും അന്തവിശ്വാസങ്ങളെ കുറിച്ചും മുകേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദൃഷ്ട്ടിദോഷം മാറ്റാൻ വേണ്ടിയാണ് ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നത് എന്ന് മുകേഷ് പറയുന്നു. ‘ഫിലിപ്സ്’ ചിത്രത്തിന്റെ ഭാഗമായി യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഈക്കാര്യം വെളിപ്പെടുത്തിയത്.
” എന്നെ സംബന്ധിച്ചിടത്തോളം അന്തവിശ്വാങ്ങൾ കുറവാണ്, ദൈവം ഉണ്ടോ ഇല്ലയോ സൂപ്പർ നാച്ചുറൽ പവർ ഉണ്ടോ ഇല്ലയോ അതൊക്കെ ഓരോരുത്തരുടെ വീക്ഷണം ആണ്. പക്ഷെ രണ്ട് കാര്യങ്ങൾ നല്ലവണ്ണം അറിയാം, ഒന്ന് അനുഗ്രഹം ഒരു വലിയ ശക്തിയാണ് ശാപത്തിനും അതുപോലെ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. “
” അതുപോലെ തന്നെ ദൃഷ്ട്ടിദോഷം, എന്റെ സിനിമ രണ്ട് ദിവസം ഓടി കഴിഞ്ഞാൽ എനിക്ക് പനിയോ, വല്ലായ്മായോ വരുമ്പോൾ ഞാൻ ദൃഷ്ട്ടിദോഷം മാറാൻ വേണ്ടി ഫോൺ കോളുകൾ അറ്റൻഡ് ചെയ്യും. അപ്പോൾ അവരും ഹാപ്പി നമ്മളും ഹാപ്പി, പിന്നീട് പുതിയ ജീവിതം ആരംഭിച്ച് അടിച്ചു പൊളിക്കും. വീണ്ടും ഫോൺ കോൾ എടുക്കുന്നു. ” മുകേഷ് പറഞ്ഞു.