ഞങ്ങളുടെ സ്വപ്നം വെറും 30 ദിവസത്തിനുള്ളിൽ, മറ്റൊരു സന്തോഷ വാർത്ത പങ്കു വച്ച് നയൻ‌താര

തെന്നിന്ത്യൻ താര സുന്ദരിയും ലേഡി സൂപ്പർ സ്റ്റാറും ആണ് നയൻ‌താര, ഇപ്പോൾ ഇതാ താരത്തിന്റെ ഓഫീസിന്റെ കുറച്ചു ചിത്രങ്ങൾ ആണ് പങ്കു വച്ചിരിക്കുന്നത്. വെറും 30 ദിവസത്തിനുള്ളിൽ ആണ് പണിതു തീർന്ന ഓഫീസ് കെട്ടിടമാണ് പണിതത്, നികിത റെഡിയാണ് കെട്ടിടത്തിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്.

‘അതിൻ്റെ സൃഷ്ടിയിലേക്കുള്ള ഒരു ദർശനത്തിൻ്റെ മാന്ത്രിക യാത്ര, ഞങ്ങളുടെ സ്വപ്ന ഓഫീസ് രൂപപ്പെടുത്തുന്നു. എല്ലായ്പ്പോഴും അസാധ്യമായത് ചെയ്യുന്നതിനും, അക്ഷരാർത്ഥത്തിൽ ഈ സ്വപ്നം 30 ദിവസത്തിനുള്ളിൽ സാക്ഷാത്കരിക്കുന്നതിനും ഈ രത്നത്തിന് നിഖിതറെഡി വളരെ സ്നേഹം!.

നിങ്ങളാണ് ഏറ്റവും മികച്ചത്, ഇത് ഒരു അവിസ്മരണീയമായ അനുഭവമായിരുന്നു, ഈ ഇടം ഒരുമിച്ച് ഉണ്ടാക്കിയത്.എല്ലാം പൂർണതയിൽ ചെയ്തുവെന്ന് ഉറപ്പാക്കുന്നതിന് ദി സ്റ്റോറേ കളക്റ്റീവിലെ നിങ്ങളുടെ ടീമിന് വലിയ ആലിംഗനം! ‘ എന്ന് അടിക്കുറുപ്പോടെയാണ് നയൻ‌താര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നയൻ‌താരയുടെ ഈ പോസ്റ്റിന് താഴെ ഡിസൈനർ നിഖിതറെഡി, ‘ഓ ഇത് വളരെ മധുരമാണ്, എപ്പോഴും എന്നപോലെ നിങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഓരോ ഭാഗവും നന്നായി ആസ്വദിച്ചു. വലുതും മികച്ചതും, നിങ്ങളോട് മാത്രമുള്ളതും മാത്രം സ്നേഹിക്കുന്നതും ചെയ്യാൻ നിങ്ങൾ ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു.

എന്നേയും നിങ്ങളുടെ സ്വപ്ന ഓഫീസിൽ എന്നേയും വിശ്വസിച്ചതിന് നിങ്ങൾക്ക് വലിയ നന്ദി. ഇതിലും നല്ല അവസരം ചോദിക്കാമായിരുന്നില്ലേ. നിങ്ങളുടെ സ്നേഹത്തിനും നല്ല വാക്കുകൾക്കും വളരെ നന്ദി ‘ എന്ന് കമന്റ്‌ ബോക്സിൽ കുറിച്ചു.

എത്ര വലിയ താരം ആണെങ്കിലും, നയൻ‌താര താരത്തിന്റെ കുറച്ചു സമയം എങ്കിലും കുടുംബത്തിന് വേണ്ടി മാറ്റി വെക്കാറുണ്ട്. മക്കൾ ഉണ്ടായതിന് ശേഷം മക്കളെയും കൂടെ കൂട്ടി കൊണ്ട് പോകാറും ഉണ്ട്‌. താരം ഇപ്പോഴും കേരളത്തിൽ തന്നെയാണ്. നയൻ‌താരയുടെ ഇൻസ്റ്റാഗ്രാമിൽ ഭർത്താവിനോപ്പവും ഇരട്ടക്കുട്ടികൾക്ക് ഒപ്പവുമുള്ള പുതിയ ചിത്രം പങ്കിട്ടുണ്ട്. ‘ ശാന്തത കൊടുങ്കാറ്റിൽ നിന്നുള്ള മോചനമല്ല, കൊടുങ്കാറ്റിനിടയിലെ സമാധാനമാണ് ‘ എന്ന് കുറിപ്പ് എഴുതി മകൾക്കൊപ്പം സൂര്യാസ്ഥമയം കാണുകയാണ് നയൻ‌താര.

ഇക്കഴിഞ്ഞ ദിവസമായിരുന്നു നയൻ‌താര കൊച്ചിയിൽ എത്തിയിരുന്നത്, നയൻ‌താരയുടെ അച്ഛന്റെ ജന്മദിനം ആഘോഷമാക്കൻ വേണ്ടി. പിറന്നാളിന് അച്ഛന് ഒപ്പമുള്ള നയൻ‌താരയുടെ ചെറുപ്പത്തിലുള്ള ചിത്രം വൈറലായി കഴിഞ്ഞു, ചെറുപ്പത്തിലുള്ള അതെ നയൻ‌താരയുടെ മുഖഛായം ആണ് മക്കളിൽ ഉലഗത്തിന്. പിന്നാലെ വിഘ്‌നേഷ് ശിവന്റെ മുഖഛായവുമാണ് ഉയിരിനും എന്ന് ആരാധകർ കണ്ടെത്തിയത്.

അതേസമയം കൊച്ചി എംജി റോഡിൽ സുഹൃത്തുകൾക്കൊപ്പം ഐസ് ക്രീം കഴിച്ച്, നയൻ‌താരയുടെ ഫോട്ടോയുള്ള തനിഷ്ക് എന്ന ജ്വല്ലറിയ്ക്ക് മുന്നിൽ ഉള്ള കടയിൽ താരം എത്തിയിരുന്നു. ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ ആണ്, വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കു വച്ചത്.

ഇപ്പോൾ നയൻ‌താരയും വിഘ്‌നേഷ് ശിവനും തെന്നിന്ത്യയിലെ തന്നെ പവർ ഫുൾ ദമ്പതിമാർ ആണ്. ഈ കഴിഞ്ഞ ദിവസമാണ് ഇരുവരുടെ വ്യക്തി ജീവിതത്തെ പറ്റിയും, വിവാഹത്തിന് ശേഷവും, മക്കളെ കുറിച്ചും ഹലോ ഇന്ത്യ മാഗസിനിൽ പങ്കു വച്ചിരുന്നു. അതിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടും സോഷ്യൽ മിഡിയയിൽ വൈറൽ ആണ്, തൂവെള്ള നിറത്തിലുള്ള ഗൗൺ ധരിച്ച് നയൻ‌താരയും കറുത്ത കോട്ടും വെളുത്ത ഷർട്ട്‌ ധരിച്ച് വിഘ്‌നേഷ് ശിവനും.

ആര് എന്ത് പറഞ്ഞാലും ഇവരാണ് രണ്ട് കുട്ടികളുടെ അമ്മ, മക്കളെ കൊഞ്ചിക്കുന്ന നയൻ‌താരയുടെ വീഡിയോ

മെയ് 12-ന് ലോകമെമ്പാടും മാതൃദിനത്തോടനുബന്ധിച്ച്, നിരവധി താരങ്ങൾ ആണ് അവരുടെ അമ്മയുടെ ചിത്രങ്ങൾ പങ്കു വച്ച് ആഘോഷമാക്കിയത്. എന്നാൽ തമിഴ് സംവിധായകൻ അതിമനോഹരമായ ഒരു വീഡിയോ ആണ് ഇന്നലെ പോസ്റ്റ് ചെയ്തത്. അതും ഇരട്ടകുട്ടികളായ ഉയിരിനെയും ഉലഗത്തിനെയും അമ്മ നയൻ‌താര, കൊഞ്ചിക്കുന്നതും ആവരോടൊപ്പം കളിക്കുന്നതുമായ വീഡിയോ ആണ് പോസ്റ്റ് ചെയ്തത്.

വീഡിയോയ്ക്ക് താഴെ വിഘ്‌നേഷ് ശിവൻ ’10 എന്ന സ്കെയിലിൽ നിങ്ങൾ അമ്മയാകുമ്പോൾ 99 ആണ്! മാതൃദിനാശംസകൾ! വീണ്ടും വീണ്ടും പറയും! നിങ്ങളാണ് എൻ്റെ ഉയിർ ഉലകം ഏറ്റവും മികച്ചത് ‘ എന്നൊരു ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

അതും കൂടാതെ വീഡിയോ കണ്ട് നിരവധി ആരാധകർ ആണ്, യഥാർത്ഥ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് അമ്മ എന്നും. ഒരു നവജാത ശിശുവിൻ്റെ അമ്മ എന്ന നിലയിൽ, ലേഡി സൂപ്പർ സ്റ്റാറിനെ ഒരു അമ്മയായി കാണുന്നതിൽ വളരെ സന്തോഷമുണ്ട്. ലോകം എന്ത് പറഞ്ഞാലും സാരമില്ല, നിറഞ്ഞ മനസ്സോടെ അവർ 2 കുട്ടികളെ പരിപാലിക്കുന്നു എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റ്‌ വരുന്നത്.

More From Flix Malayalam :

Share Now