തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വരാനിരിക്കുന്ന ‘അന്നപൂരണി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോ പുറത്തിറങ്ങി. വിജയദശ്മി ദിനത്തിൽ നയൻതാരയുടെ 75-ാമത്തെ ചിത്രം കൂടിയായ ‘അന്നപൂരണി’ ഗ്ലിംപസ് വീഡിയോയിൽ നയൻതാര കോളേജ് വിദ്യാർത്ഥിനിയായിട്ടാണ് എത്തുന്നത്.

നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ബിസിനെസ്സ് ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റ് വിദ്യാർത്ഥിനിയായിട്ടാണ് വീഡിയോ നയൻതാരയെ കാണിക്കുന്നത്. എന്നാൽ ബുക്കിനുള്ളിൽ ചിക്കൻ റെസിപ്പി എഴുതിയെടുക്കുന്നുന്ന രസകരമായ കാഴ്ച്ച വീഡിയോ കാണാം. ചിത്രത്തിൽ പൂർണി എന്ന കഥാപാത്രമായിട്ടാണ് നയൻതാര അവതരിപ്പിക്കുന്നത്.
സീ സ്റ്റുഡിയോ, ട്രൈഡന്റ് ആർട്സ്, നാദ് എസ്.എസ് ചേർന്നാണ് ‘അന്നപൂരണി’ നിർമ്മിക്കുന്നത്, ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കൂടാതെ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, അച്യുത് കുമാർ, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്കരവർത്തി എന്നിവർ അഭിനയിക്കുന്നു.