തെന്നിന്ത്യയിൽ കൂടാതെ ലോകമെമ്പാടും ആരാധകരുള്ള താരമാണ് രശ്മിക മന്ദന്ന, വ്യത്യാസത കഥാപാത്രങ്ങൾ കൊണ്ട് സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തത് ചുരുങ്ങിയ കാലം കൊണ്ടാണ്. രശ്മിക ഇതുവരെ അഭിനയിച്ച ചിത്രങ്ങൾ ഹിറ്റുകൾ മാത്രമാണ് സമ്മാനിച്ചിരുന്നത്, 2018 ൽ പുറത്തിറങ്ങിയ ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോൾ ഇതാ താരത്തിന്റെ അടുത്തത്തായി വരാനിരിക്കുന്ന പുതിയ പ്രൊജക്റ്റ് ‘ദി ഗേൾഫ്രണ്ട്’ ചിത്രത്തിന്റെ ചെറിയ ടീസർ പുറത്തു വിട്ടിരിക്കുകയാണ് താരം, ചിത്രത്തിന്റെ ഗ്ലിംപസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചു കൊണ്ട്
” ലോകം വലിയ പ്രണയകഥകൾ നിറഞ്ഞതാണ്എന്നാൽ ഇതുവരെ കേൾക്കാത്തതും കാണാത്തതുമായ ചില പ്രണയകഥകളുണ്ട്, ‘ദി കാമുകി’ അത്തരത്തിലുള്ള ഒന്നാണ്. @geethaarts പ്രൊഡക്ഷൻ നമ്പർ 51 ആണ് #TheGirlfriend ” എന്ന ക്യാപ്ഷനോടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.
‘ ദി ഗേൾഫ്രണ്ട് ‘ ഗ്ലിംപസ് വീഡിയോയിൽ രശ്മിക മന്ദന്ന വെള്ളത്തിന്റെ അടിയിൽ മുങ്ങിയിരുന്ന് ശ്വാസം അടക്കിപ്പിടിച്ചുള്ള രശ്മികയെ കാണിക്കുന്ന ചെറിയ ഗ്ലിംപസ് വീഡിയോയിൽ കാണിക്കുന്നത്.
രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ദി ഗേൾഫ്രണ്ട് ‘ മാസ് മൂവി മേക്കേഴ്‌സിന്റെയും ധീരജ് മൊഗിലീനേനി എന്റർടൈൻമെന്റിന്റെയും ബാനറിൽ ധീരജ് മൊഗിലിനിനിയും വിദ്യ കോപ്പിനീടിയും എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നത് ഹേഷാം അബ്ദുൾ വഹാബ് ആണ്, ചിത്രത്തിലെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടില്ല.
രശ്മിക മന്ദന്നയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് അനിമൽ, സന്ദീപ് റെഡി വാങ്ങ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ കപൂറാണ് നായകനായി എത്തുന്നത്. ഡിസംബർ 1 ന് റിലീസ് ചെയ്യാനിരിക്കുന്ന അനിമൽ അനിൽ കപൂർ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.