ബോളിവുഡ് കിങ് ഖാന്റെ വീണ്ടും കാണാൻ കൊതിക്കുന്ന മികച്ച 10 ചിത്രങ്ങൾ

  1. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
  2. മെയ് ഹൂൻ നാ
  3. റബ് നേ ബനാ ദി ജോഡി
  4. ഓം ശാന്തി ഓം
  5. ദിൽ തോ പാഗൽ ഹേ
  6. ദിൽ സേ
  7. കുച്ച് കുച്ച് ഹോതാ ഹേ
  8. മൊഹബത്തേൻ
  9. കഭി ഖുഷി കഭി ഗം
  10. ദേവദാസ്

ബോളിവുഡിലെ ഏറെ ആരാധകർ ഉള്ള ഒരേയൊരു നടൻ ആണ് ഷാരൂഖ് ഖാൻ, ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 അഭിനേതാക്കളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് അദ്ദേഹത്തിന്. സമ്പന്നരായ ബോളിവുഡ് അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതും ഷാരൂഖ് ഖാൻ തന്നെയാണ്. ഷാരൂഖ് ഖാൻ ഇതുവരെ അഭിനയിച്ചിട്ടുള്ള സിനിമകൾ പലവട്ടം കണ്ടാലും ഒരു മടുപ്പ് വരില്ല. അത്തരത്തിൽ ഉള്ള മികച്ച 10 ചിത്രങ്ങൾ ആണ് നൽകിയിരിക്കുന്നത്.

1. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ

ആദിത്യ ചോപ്ര സംവിധാനത്തിൽ, 1995-ലെ ഹിന്ദി പ്രണയ ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ. ഈ ചിത്രം തിയേറ്റർ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രം കൂടി ആണ്. രണ്ട് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും പ്രേക്ഷകരുടെ മനം കവരുന്ന ഈ ചിത്രത്തിൽ, ഷാറൂഖ് ഖാനും കാജോളും ആണ് പ്രധാന കഥാപാത്രമായി അഭിനയിച്ച് ഇരിക്കുന്നത്. ഈ ചിത്രം തൊട്ട് തന്നെ ബോളിവുഡിലെ റൊമാറ്റിക് കോമ്പോയാണ് ഇവർ രണ്ട് പേരും.

യൂറോപ്യൻ അവധിക്കാലത്താണ് സിമ്രാനും രാജ് മൽഹോത്രയും പ്രണയത്തിലാകുന്നത്, എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ സിമ്രാന്റെ വിവാഹം നിച്ഛയിക്കുന്നു. അവസാനം സിമ്രാനും രാജും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം, 90 കളിൽ പുറത്ത് ഇറങ്ങിയ ചിത്രം ആണെങ്കിലും ഇന്നും പ്രേക്ഷകർ കാണുന്നുണ്ട്. ചിത്രത്തിൽ അമരീഷ് പുരി, ഫരീദ ജലാൽ, പൂജ രൂപരേൽ, അനുപം, കരൺ ജോഹർ, മന്ദിര ബേദി, സതീഷ് ഷാ, ഹിമാനി ശിവപുരി, അർജുൻ സാബ്ലോക്, ലളിത് തിവാരി എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

ബോക്സ്‌ ഓഫീസിൽ 200 കോടിയ്ക്ക് മേലേ മുകളിൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ. ചിത്രത്തിലെ മറ്റൊരു പ്രത്യേകത രാജിൻ്റെയും സിമ്രാൻ്റെയും ക്ലൈമാക്‌സ് ട്രെയിൻ രംഗം, നിരവധി സിനിമകളിൽ നടന്മാരും നടിയും അനുകരിക്കപ്പെട്ടിട്ടുണ്ട്.

2. മെയ് ഹൂൻ നാ

രാജ്യത്തോടുള്ള വിശ്വാസം, കുടുംബസ്‌നേഹം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് മെയ് ഹൂൻ നാ. ഫറാ ഖാൻ സംവിധാനം ചെയ്ത് 2004-ൽ റിലീസ് ചെയ്ത ഈ ചിത്രം, നിർമ്മിച്ചത് ഗൗരി ഖാനും രത്തൻ ജെയിനും ആണ്. ഷാറൂഖ് ഖാൻ കൂടാതെ സുസ്മിത സെൻ, സുനിൽ ഷെട്ടി, അമൃത റാവു, സായിദ് ഖാൻ എന്നിവർ ആണ് കേന്ദ്ര കഥാപാത്രംങ്ങൾ. ജനറൽ അമർജീത് മകളുടെ സുരക്ഷയ്ക്ക് മേജർ രാം കോളേജ് വിദ്യാർത്ഥിയായി എത്തുന്നു, അവിടെ വച്ച് അവന്റെ രണ്ടാനാമ്മയും അനിയനെയും കണ്ടുമുട്ടുന്നു.

കോളേജ് ടീച്ചറുമായി മേജർ രാം പ്രണയത്തിൽ ആവുന്നുണ്ട്, രാമിന്റെ പിതാവിനെ കൊന്ന രാഘവൻ ദത്തയെയും സംഘത്തെയും രാം കൊല്ലുന്നു. ചിത്രത്തിൽ ആക്ഷൻ മാത്രം അല്ല കോമഡി, റൊമാൻസ്, ത്രില്ലർ എന്നിവയും ഉൾപ്പെടുന്നുണ്ട്. ബൊമൻ ഇറാനി, നസീറുദ്ദീൻ ഷാ, രാഖി സാവന്ത്, കബീർ ബേദി, കിരൺ ഖേർ, ബിന്ദു, മുരളി ശർമ്മ, പ്രവീൺ സിരോഹി, രാജീവ് പഞ്ചാബി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

3. റബ് നേ ബനാ ദി ജോഡി

ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ 2008-ൽ പുറത്ത് ഇറങ്ങിയ റൊമാറ്റിക് ചിത്രമാണ് റബ് നേ ബനാ ദി ജോഡി. ഷാരൂഖ് ഖാനൊപ്പമുള്ള അനുഷ്‌ക ശർമ്മയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് റബ് നേ ബനാ ദി ജോഡി. ചിത്രത്തിൽ മനോഹരമായ എല്ലാ ഗാനങ്ങളും തന്നെയാണ് ചിത്രത്തെ കൂടുതൽ സ്പെഷ്യൽ ആക്കുന്നത്. സുരേന്ദ്ര സാഹ്നി തന്റെ അദ്ധ്യാപകന്റെ നിർബന്ധ പ്രകാരം മകളെ വിവാഹം ചെയ്യുന്നു, എന്നാൽ ടാനിയ്ക്ക് ഒട്ടും തന്നെ ഇഷ്ട്ടമിണ്ടായില്ല.

എന്നാൽ സുരേന്ദ്ര തന്റെ സുഹൃത്തിന്റെ സഹായത്താൽ, മേക്ക് ഓവർ ചെയ്ത് രാജ് എന്ന പേരിൽ ടാനിയ്ക്ക് മുന്നിൽ എത്തുന്നു. അവസാനം രാജ് എന്ന പേരിൽ മേക്കോവർ നടത്തിയെത്തിയത് തന്റെ ഭർത്താവ് സുരേന്ദ്രനാണെന്ന് അറിയുന്നു. ഷാരൂഖ് ഖാൻ്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് സുരേന്ദ്ര സാഹ്നി എന്ന കഥാപാത്രം. പ്രീതി സിൻ്റ, വിനയ് പഥക്, ലാറ ദത്ത, രാജേഷ് ജെയ്സ്, എം കെ റെയ്ന, അനുജ് ടിക്ക്, ബൽവീന്ദർ സിംഗ് സൂരി, മാർക്ക് സാഗറ്റോ, മൻമീത് സിംഗ്, അനീഷ ദലാൽ എന്നിവർ ആണ് ചിത്രത്തിലെ അഭിനയതാക്കൾ.

4. ഓം ശാന്തി ഓം

ക്ലാസിക് ബോളിവുഡ് സിനിമയിൽ ഒരുക്കിയ ചിത്രം ആണ് ഓം ശാന്തി ഓം, ഫറാ ഖാൻ സംവിധാനം ചെയ്ത ചിത്രം 2007-ലാണ് റിലീസ് ചെയ്തത്. ഓം പ്രകാശിന്റെ ജീവിതത്തിലെ പ്രണയത്തിന് നീതി തേടുന്ന പ്രതികാര മനോഭാവത്തിലേക്ക്, അനായാസമായി മാറുന്നു ചിത്രമാണിത്. ചിത്രത്തിൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണും പൂനർജന്മ കാലഘട്ടത്തിലെ രണ്ട് കഥാപാത്രങ്ങൾ ആയിട്ടാണ് എത്തുന്നത്. ഓമും ശാന്തിപ്രിയയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ തുടക്കത്തിൽ, എന്നാൽ ഒരു തീപ്പിടുതത്തിൽ ഇവർ മരിക്കുന്നു. എന്നാൽ പുനർജന്മത്തിലൂടെ ഓമുന്റെയും ശാന്തിയുടെയും കൊലയാളിയെ കൊല്ലുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

കൂടാതെ നടി ദീപിക പദുക്കോണിന്റെ ആദ്യ ബോളിവുഡ് സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടി ആണ് ഓം ശാന്തി ഓം. ചിത്രത്തിൽ ഒരു താരസംഘത്തെ അവതരിപ്പിക്കുന്ന ഇതിഹാസമായ “ദീവാംഗി ദീവാംഗി” ഗാനം, ബോളിവുഡ് സിനിമയുടെ ആഘോഷത്തിൻ്റെ തെളിവാണ്.

അർജുൻ രാംപാൽ, ശ്രേയസ് തൽപാഡെ, കിരൺ ഖേർ, യുവിക ചൗധരി, ജാവൈദ് ഷെയ്ഖ്, ബിന്ദു, സതീഷ് ഷാ, നിതേഷ് പാണ്ഡെ, ഊർമിള മട്ടോണ്ട്കർ, കരിഷ്മ കപൂർ, റാണി മുഖർജി, ഡിനോ മോറിയ, മിഥുൻ ചക്രവർത്തി, രേഖ, ശിൽപ ഷെട്ടി, സായിദ് ഖാൻ, മലൈക അറോറ, വിദ്യാ ബാലൻ, ജൂഹി ചൗള, ബോബി ഡിയോൾ, ജിതേന്ദ്ര, ഗോവിന്ദ, സഞ്ജയ് ദത്ത്, അമൃത അറോറ, പ്രിയങ്ക ചോപ്ര, കാജോൾ, അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ എന്നിവർ ആണ് മറ്റ് താരങ്ങൾ.

5. ദിൽ തോ പാഗൽ ഹേ

ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ, അക്ഷയ് കുമാർ എന്നിവരെ പ്രധാന കഥാപാത്രമാക്കി യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രമാണ് ദിൽ തോ പാഗൽ ഹേ. നിരവധി അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം, ലോകമെമ്പാടും ബോക്സ്‌ ഓഫീസിൽ കളക്ഷൻ 710 ദശലക്ഷമാണ് നേടിയത്. രാഹുൽ എന്ന നൃത്തസംവിധായകൻ്റെ, രണ്ട് നർത്തകർ മത്സരിക്കുന്ന ഒരു സംഗീത ട്രൂപ്പിലെ അംഗങ്ങളുടെ പ്രണയ ജീവിതമാണ് സിനിമ.

രാഹുലിന്റെ സുഹൃത്തായ നിഷ രാഹുൽ അറിയാതെ സ്നേഹിക്കുന്നു, എന്നാൽ രാഹുൽ വിവാഹം നിഛയം കഴിഞ്ഞ പൂജയോട് പ്രണയം തോന്നുന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിൽ ഷാരൂഖ് ഖാനും മാധുരി ദീക്ഷിതും തമ്മിലുള്ള മനോഹരമായ കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫരീദ ജലാൽ, അരുണ ഇറാനി, ദേവൻ വർമ്മ, മുറാദ് അലി, സുരേഷ് മേനോൻ, താന്യ മുഖർജി, ഹേമലത ദീപക് തുടങ്ങിയവർ ആണ് മറ്റ് അഭിനയതാക്കൾ.

6. ദിൽ സേ

ഷാറൂഖ് ഖാനെ നായകനാക്കി, മണിരത്നം സംവിധാനം ചെയ്ത് 1998-ൽ റിലീസ് ചെയ്ത ചിത്രം ആണ് ദിൽ സേ. 28 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രത്തിൽ മനീഷ കൊയ്രാള, പ്രീതി സിൻ്റ എന്നിവർ ആണ് നായിക ആയി എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഗാനമാണ് “ദിൽ സേ “, എ ആർ റഹ്മാൻ്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് ഈ ഗാനം. ഒരു ഇന്ത്യൻ പത്രപ്രവർത്തകനായ അമർ എന്ന വ്യക്തി കാശ്മീരിൽ വച്ച് മേഘനയെ കണ്ടുമുട്ടുകയും പ്രണയത്തിലാകുന്നു.

എന്നാൽ പ്രീതി നായരുമായി അമർ വിവാഹം ഉറപ്പിക്കുന്നു, അതേസമയം മനീഷ കൊയ്രാളയും എസ്ആർകെയും തമ്മിലുള്ള കെമിസ്ട്രിയാണ് കഥയുടെയും ഏറ്റവും മികച്ച ഭാഗം. മലൈക അറോറ, സൊഹ്റ സെഹ്ഗാൾ, സഞ്ജയ് മിശ്ര, ആദിത്യ ശ്രീവാസ്തവ, വിക്രം ഗോഖലെ, രാജീവ് ഗുപ്ത, അരുന്ധതി നാഗ്, ജനഗരാജ്, അൽക്ക, സബ്യസാചി ചക്രവർത്തി, പിയൂഷ് മിശ്ര എന്നിവർ ആണ് മറ്റ് താരങ്ങൾ.

7. കുച്ച് കുച്ച് ഹോതാ ഹേ

1998-ൽ കരൺ ജോഹർ സംവിധാനം ചെയ്ത്, പുറത്ത് ഇറക്കിയ സൂപ്പർ ഹിറ്റ് റൊമാറ്റിക് ചിത്രം ആണ് കുച്ച് കുച്ച് ഹോതാ ഹേ. കാജോൾ, ഷാരൂഖ് ഖാൻ, റാണി മുഖർജി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. കോളേജ് വിദ്യാർത്ഥിനികൾ ആയ അഞ്ജലിയും രാഹുലും ഉറ്റസുഹൃത്താണ്, എന്നാൽ അപ്രതീക്ഷതമായി ടീനയെ കാണുകയും പ്രണയത്തിൽ ആവുന്നു. എന്നാൽ അഞ്ജലി രാഹുലിൽ അറിയാതെ സ്നേഹിച്ചിരുന്നു, 8 വർഷങ്ങൾക്ക് ശേഷം ടീനയുടെയും രാഹുലിന്റെ മകൾ അഞ്ജലി ആവളുടെ അമ്മയുടെ കത്തിൽ പ്രകാരം അഞ്ജലിയെയും രാഹുലിനെയും ഒന്നിപ്പിക്കുന്നു.

സംവിധായകൻ കരൺ ജോഹറിൻ്റെ ആദ്യ ചിത്രവും കൂടിയായ ഈ ചിത്രത്തിന് 1 ബില്യണിന് മുകളിൽ ആണ് ബോക്സ്‌ ഓഫീസിൽ നിന്ന് നേടാൻ സാധിച്ചത്. സൽമാൻ ഖാൻ, സന സയീദ്, അനുപം ഖേർ, അർച്ചന പുരൺ സിംഗ്, ഫരീദ ജലാൽ, ജോണി ലിവർ, റീമ ലഗൂ, ഹിമാനി ശിവപുരി എന്നിവർ ആണ് മറ്റ് താരങ്ങൾ.

8. മൊഹബത്തേൻ

ഷാരൂഖ് ഖാന്റെയും ഐശ്വര്യ റായുടെയും ഏറ്റവും മികച്ച റൊമാറ്റിക് ചിത്രം ആണ് മൊഹബത്തേൻ. ബോക്സ്‌ ഓഫീസിൽ 900 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം, ആദിത്യ ചോപ്ര 2000-ലാണ് സംവിധാനം ചെയ്തത് പുറത്തിറക്കിയത്. രാജ് ആര്യൻ എന്ന വ്യക്തിയുമായി മേഘ പ്രണയത്തിൽ ആവുകയും, പിതാവിന് വിവാഹത്തിന് എതിർക്കുന്നതിനാൽ മേഘ മരിക്കുന്നു.

പ്രണയത്തിൽ വിശ്വസിക്കാത്ത നാരായൺ വിദ്യാർത്ഥികളിൽ ഭയം ജനിപ്പിക്കുമ്പോൾ, പ്രണയത്തിൽ മാത്രം വിശ്വസിക്കുന്ന രാജ് ആര്യൻ സ്നേഹം പ്രചരിപ്പിച്ച് ഈ ഭയം തകർക്കാൻ ശ്രമിക്കുന്നു. ചിത്രത്തിൽ ഷാരൂഖ്, അമിതാഭ്, ഐശ്വര്യ എന്നിവരുടെ അഭിനയം മികച്ചതായിരുന്നു. ജിമ്മി ഷെർഗിൽ, ജുഗൽ ഹൻസ്‌രാജ്, ഉദയ് ചോപ്ര, പ്രീതി ജാംഗിയാനി, കിം ശർമ്മ, ഷമിത ഷെട്ടി, അർച്ചന പുരൺ സിംഗ്, സൗരഭ് ശുക്ല, അനുപം ഖേർ, അമരീഷ് പുരി, ഹെലൻ എന്നിവർ ആണ് അഭിനയതാക്കൾ.

9. കഭി ഖുഷി കഭി ഗം

2001-ൽ തിയറ്ററിൽ റിലീസ് ചെയ്ത ഫാമിലി റൊമാറ്റിക് ചിത്രം ആണ് കഭി ഖുഷി കഭി ഗം. കരൺ ജോഹർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഷാരൂഖ് ഖാൻ, കാജോൾ, ഹൃത്വിക് റോഷൻ, കരീന കപൂർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. സമ്പനാർ ആയ യശ്വർദ്ധൻ നന്ദിനി ഇവർക്ക് രണ്ട് ആൺക്കുട്ടികൾ ആണ്. മൂത്തമകനെ ഇവർ ദത്തെടുത്തതാണ്, എന്നാൽ യശ്വർദ്ധൻ തന്റെ സുഹൃത്തിന്റെ മകളെ കൊണ്ട് രാഹുലിനെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം രാഹുൽ മറ്റൊരു പെൺക്കുട്ടിയുമായി പ്രണയത്തിൽ ആവുകയും വിവാഹിതരാകുന്നു.

യശ്വർദ്ധൻ രാഹുലിനെയും അഞ്ജലിനെയും വീട്ടിൽ നിന്ന് പുറത്താക്കുന്നു, എന്നാൽ ഇളയമകൻ രോഹൻ തന്റെ സഹോദരനെ തേടി കണ്ട് പിടിച്ച് വീട്ടിലേക്ക് കൊണ്ട് വരുന്നു എന്നതാണ് കഥ. ഈ സിനിമയുടെ പ്രധാന ചിത്രീകരണം കുടുംബങ്ങളുടെ സംഘട്ടനങ്ങളായിരുന്നു, ബന്ധിപ്പിക്കുന്ന ഒരേയൊരു വികാരം അവരുടെ പരസ്പര സ്നേഹമാണ്.

ജിബ്രാൻ ഖാൻ, റാണി മുഖർജി, ഫരീദ ജലാൽ, കവിഷ് മജ്മുദാർ, ജോണി ലിവർ, അലോക് നാഥ്, സുഷമ സേത്ത്, സിമോൺ സിംഗ്, ഹിമാനി ശിവപുരി എന്നിവർ ആണ് താരങ്ങൾ. ബോക്സ്‌ ഓഫീസിൽ 1 ബില്യണിന് മുകളിൽ ആണ് കളക്ഷൻ കിട്ടിയത്.

10. ദേവദാസ്

ബോളിവുഡ് സിനിമയിലെ ഏറ്റവും മികച്ച പ്രണയകഥകളിൽ ഒന്നാണ് ദേവദാസ്, സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം ആണ്. 2002-ൽ റിലീസ് ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവർ ആണ് പ്രധാന കഥാപാത്രം അവതരിപ്പിച്ച് ഇരിക്കുന്നത്. ചിത്രത്തിൽ മാധുരിയുടെയും ഐശ്വര്യയുടെയും ഗംഭീര നൃത്ത പ്രകടനമാണ് ഗംഭീരം ആയത്, ലോക ചലച്ചിത്ര വ്യവസായത്തിലും ഒരു മാസ്റ്റർപീസ് ആണ് ഈ ചിത്രം.

ദേവദാസ് കുട്ടിക്കാലത്തെ പാർവതിയുമായി പ്രണയത്തിൽ ആവുന്നു, എന്നാൽ പാർവതി മറ്റൊരു വിവാഹം കഴിക്കുന്നു. തുടർന്ന് ദേവദാസ് ചന്ദ്രമുഖിയെ വിവാഹം കഴിക്കുകയയും സ്വയം മദ്യപിക്കുകയും ചെയ്യുന്നു. ജാക്കി ഷ്രോഫ്, കിരൺ ഖേർ, മിലിന്ദ് ഗുണാജി, സ്മിത ജയ്കർ, വിജയേന്ദ്ര ഗാട്‌ഗെ, ജയ ഭട്ടാചാര്യ, വിജയ് കൃഷ്ണ, ദിന പഥക്, നേഹ പെൻഡ്സെ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

Other Related Articles Are :

Share Now