പുതുവർഷത്തിൽ പുതിയ തുടക്കം കുറിച്ച് ഷൈൻ ടോം ചാക്കോ, വൈറലായി താരത്തിന്റെ വിവാഹനിശ്ചയം

പുതുവർഷത്തിൽ നടൻ ഷൈൻ ടോം ചാക്കോ ജീവിതത്തിൽ പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്, താരത്തിന്റെ വിവാഹനിശ്ചയത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഷൈൻ ടോം ചാക്കോയുടെ രണ്ടാം വിവാഹമാണിത്, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കു ചേർന്നിരിക്കുന്നത്. വിവാഹനിശ്ചയ ചിത്രങ്ങൾ വൈറലായത്തോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ഷൈൻ ടോം ചാക്കോയുടെ പ്രണയണി കൂടിയായ തനൂജയാണ് താരത്തിന്റെ വധു, ‘ഡാൻസ് പാർട്ട്‌’ സിനിമയുടെ പ്രൊമോഷൻ പരിപാടിയിലാണ് ഷൈൻ ടോം ചാക്കോയ്ക്കൊപ്പം തനൂജയെ കാണുന്നത്. പിന്നീടാണ് ഷൈൻ ടോം ചാക്കോ തനൂജയുമായി പ്രണയത്തിലാണ് എന്നുള്ള വിവരം അറിയുന്നത്.

‘ഗദ്ദാമ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരം, ഇന്ന് യുവ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന താരം കൂടിയാണിപ്പോൾ. ‘ കണ്ണൂർ സ്‌ക്വാഡ്’ ചിത്രമാണ് ഷൈൻ ടോം ചാക്കോ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

More From Flixmalayalam

Share Now