സൂരാറൈ പോട്രൂവിന് ശേഷം നടൻ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്ന സൂര്യ 43മത്തെ ചിത്രം പ്രഖ്യാപിച്ചു, ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഫാൻ ബോയി ദുൽഖർ സൽമാനും, നസ്രിയ ഫഹദ്, വിജയവർമ്മ എന്നിവർ ചിത്രത്തിൽ എത്തുന്നുണ്ട്.

ജി.വി പ്രകാശ് സംഗീത സംവിധാനം ചെയ്യുന്ന ബി.ജി.എമ്മിന്റെ അകമ്പടിയോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ അന്നൗൺസ്മെന്റ് വീഡിയോ സൂര്യ സോഷ്യൽ മിഡിയായിലൂടെ പങ്കു വച്ചു. ചിത്രത്തിൽ ടൈറ്റിൽ കൊടുത്തിട്ടില്ലെങ്കിലും ‘പുറനാനൂറ് ‘ എന്ന ടാഗ് ലൈൻ വീഡിയോ കാണിക്കുന്നുണ്ട്.
” പ്രിയപ്പെട്ടവരേ, ഞങ്ങൾ ആവേശത്തിലാണ്! ജി.വി പ്രകാശ് മ്യൂസിക്കലിൽ വീണ്ടും സുധ കൊങ്ങരയുമായി കൈകോർക്കുന്നു, അദ്ദേഹത്തിന്റെ നൂറാമത്! എന്റെ സഹോദരൻ ദുൽഖർ സൽമാൻ , പ്രഗത്ഭനായ നസ്രിയ ഫഹദ്, പ്രകടന ചാമ്പ്യൻ വിജയവർമ ഗ്ലാഡ് 2ഡി എന്റർടൈൻമെന്റ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് ഈ പ്രത്യേക ചിത്രത്തിനായി ” എന്ന ക്യാപ്ഷൻ നൽകിയാണ് സൂര്യ വീഡിയോയിൽ കുറിച്ചത്.
സൂര്യയുടെ 43- മത്തെ ചിത്രം കൂടിയായ സൂര്യ 43 2ഡി എന്റർടൈൻമെന്റ് ബാനറിൽ ജ്യോതിക, സൂര്യ, രാജ്ശേഖർ കർപൂര പണ്ഡിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്നാട്ടിലെ 1967-ലെ ഹിന്ദി അടിച്ചേൽപ്പിക്കൽ വിരുദ്ധ പ്രസ്ഥാനത്തെയും ക്യാമ്പസിനെയും ജനകീയ സമരത്തെയും ഈ സിനിമ സ്പർശിക്കുന്നതായി റിപ്പോർട്ട് പറയുന്നത്.
‘ ആയുത എഴുത്ത് ‘ എന്ന ചിത്രത്തിലെ മൈക്കിൾ വസന്തിന്റെ തീവ്രതയോടെ ഒരു ക്യാരക്ടർ പോലെ സൂര്യ എത്തുന്നത് എന്നും, അദ്ദേഹം ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടും, ഒപ്പം ‘ കങ്കുവാ ‘ ചിത്രത്തിന് ശേഷം സൂര്യ 43-ക്കായി വേഷത്തിന് ശരീരഭാരം കുറയ്ക്കും എന്ന് റിപ്പോർട്ട് വന്നിരുന്നു