വിനീത് ഏട്ടൻ പറഞ്ഞ ഡയലോഗ് അന്ന് മനസിലാക്കിയില്ല, വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച് വധുവരന്മാർ

Pics of Marriage Aparna Das and Deepak Parambol

നടി അപർണ ദാസും നടൻ ദീപക് പറമ്പോലിനും ഏപ്രിൽ 24-ന് വിവാഹിതരായി, ഗുരുവായൂർ ക്ഷേത്രത്തിൽ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ പുലർച്ചെയാണ് വിവാഹം കഴിഞ്ഞത്. വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

2019-ൽ പുറത്ത് ഇറങ്ങിയ ‘മനോഹരം’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു, അപർണ ദാസും ദീപക് പറമ്പോലിനും പ്രണയത്തിൽ ആകുന്നത്. ആ സിനിമയിൽ വിനീത് ശ്രീനിവസൻ പറയുന്ന ഡയലോഗ്, ഇരുവരുടെ വിവാഹ കാര്യം അറിഞ്ഞ സോഷ്യൽ മിഡിയ ഒരു സേവ് ദി ഡേറ്റ് പോലെ പുറത്ത് ഇറങ്ങിക്കിയിരുന്നു.

ഇപ്പോൾ ഇതാ, വിവാഹ ശേഷം ആദ്യമായി മാധ്യമങ്ങളോട് ആ സിനിമയിലെ ഡയലോഗിനെ കുറിച് അപർണയും ദീപകും സംസാരിക്കുകയുണ്ടായി. ‘വിനീത് ഏട്ടൻ ആ സ്പോട്ടിൽ കൈയിൽ നിന്ന് എടുത്ത ഡയലോഗ് ആണ്, അന്ന് ഞാൻ മനസ്സിൽ ആക്കില്ല ഇന്ന് ഇവിടെ വരെ എത്തുന്നുള്ളത് ‘ അപർണ ദാസ് പറഞ്ഞു.

അതേസമയം ഇരുവരുടെ പ്രണയത്തെ കുറിച്ച് നടൻ വിനീത് ശ്രീനിവാസൻ ഒരു ആഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സെറ്റിൽ വച്ചായിരുന്നു ഇവർ ഇഷ്ട്ടത്തിൽ ആകുന്നത്, ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ബേസിൽ കൂടെ ഇവരുടെ കാര്യം പിടിക്കുന്നത്. അത് വരെ അപർണയും ദീപകും ഇക്കാര്യം പറഞ്ഞട്ടില്ല, പ്രോമോഷൻ ഇന്റർവ്യൂ പോകുന്ന സമയത്ത് ചെറിയ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിട്ട് പിടിച്ചതാണ് എന്ന് വിനീത് പറഞ്ഞിരുന്നു.

2018-ൽ റിലീസ് ചെയ്ത ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെയാണ് അപർണ ദാസ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് എന്നി ഭാഷയിൽ നല്ല സിനിമകൾ താരം ചെയ്തിരുന്നു. 2024-ൽ റിലീസ് ചെയ്ത ‘സീക്രെറ്റ് ഹോം’ സിനിമയാണ് അപർണയുടെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്‌ ‘ ചിത്രത്തിലൂടെയാണ്, ദീപക് പറമ്പോൽ അഭിനയത്തിൽ തുടക്കം കുറിച്ചത്. ബോക്സ്‌ ഓഫീസിൽ വൻ വിജയം നേടിയ ‘മഞ്ഞുമ്മേൽ ബോയ്സ് ‘, വർഷങ്ങൾക്ക് ശേഷം എന്നി ചിത്രങ്ങൾ ആണ് ദീപകിന്റെ അവസാനമായി പുറത്ത് ഇറങ്ങിയത്.

Other Articles