ഇവരൊക്കെയാണ് ഒരു മാറ്റം വേണെന്നൊന്നുള്ള ചിന്ത എന്നിൽ ഉണർത്തിയത്, കുഞ്ചോക്കോ ബോബൻ

Chaver movie news - Kunjakko in chaver

Chaver movie News: വരാനിരിക്കുന്ന ചാവേർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ഇപ്പോൾ വരുന്ന ചാക്കോച്ചന്റെ സിനിമകളുടെ പ്രത്യേകത ഒന്നിലും ചക്കൊച്ചനെ കാണുന്നില്ല പകരം ആ നായക കഥാപാത്രം പൂന്ദുവിളയാടുകയാണ് എന്ന ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ.

Chaver movie news - kunjakko in chaver

” അതിനു വേണ്ടിട്ടല്ലേ നമ്മൾ മരിച്ച് പണിയെടുക്കുന്നത്, അതിനു വേണ്ടിട്ടാണ് ഞാൻ ഇത്രെയും കാലം ശ്രമിച്ചത് ഇത് ഒരു സുപ്രാപതത്തിൽ നടന്ന ചേഞ്ചോ കാര്യങ്ങളോ അല്ല ഇതിന്റെ മേലെ ഒരുപാട് സമയം എടുത്തിട്ടുണ്ട് ഒരുപാട് ബുദ്ധിമുട്ടുകലുണ്ട് ഒരുപാട് സാക്രിഫൈസ് ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മൾ എന്താണോ ആഗ്രഹിച്ചത് എന്താണോ നേടാനായിട്ട് ഉദ്ദേശിച്ചത് അതിലേക്ക് അടിപ്പിക്കുന്നു എന്നുള്ളതാണ്. ഇത് എല്ലാം വീണ്ടും വീണ്ടും പുതിയ കാര്യങ്ങൾ അല്ലെങ്കിൽ ഇതിനേക്കാൾ ഇന്റർസ്റ്റിംഗ് ആയിട്ടുള്ള ക്യാരക്റ്റസായിട്ടുള്ള സിനിമകൾ ചെയ്യാനായിട്ടുള്ള ഫെയറാണ്.

ചാക്കോച്ചന്റെ കാലത്തു എത്ര മാത്രം വർക്ക് ഷോപ്പ് കാര്യങ്ങൾ ഓക്കെ ഉണ്ടാകോ എന്നും സിനിമയിലേക്ക് വരുന്നതിന് മുൻപ് ട്രെയിനിങ്ങോ പുറത്ത് പോയി പഠിച്ചിരുന്നോ ചോദ്യത്തിന് കുഞ്ചാക്കോ ബോബന്റെ മറുപടി.

” ട്രെയിനിങ് ഒന്നും ഞാൻ എടുത്തിട്ടില്ല പക്ഷെ സിനിമയേ സ്നേഹിക്കുന്ന ഒരുപാട് മനസ്സിലാക്കുകയും ചെയ്തിരുന്ന ഒരുപാട് ആൾക്കാരുടെ സമയം ചെലവാഴിച്ചിരുന്നു, ഇടക്കാല സമയം കൂടുതൽ സമയം ചെലവാഴിച്ചത് ലാൽ ജോസ്, ഷാഫി, വി ക്കേ പ്പി ഇവരുടെ കൂടെയായിരുന്നു. ഇവരൊക്കെ ആ രീതിയിൽ എന്നെ ഒരു ആക്ടർ എന്ന നിലയിൽ മാറ്റങ്ങൾ കൊണ്ടുവരണം മാറ്റപ്പെടണമേന്നുള്ള ഒരു ചിന്ത എന്നിൽ ഉണർത്തിയ ആൾക്കാരാണ്, അല്ലെങ്കിൽ വേണോന്ന് നിർബന്ധിച്ച ആൾക്കാരാണ്. അപ്പൊ ആ രീതിയിൽ ആക്ടിങ് ക്ലാസ്സിൽ പോകുന്നതിനേക്കാൾ ഗുണം ഇവരുടെയുള്ള സഹവാസം കൊണ്ട് കിട്ടിട്ടുള്ളതാണ് സത്യം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ഒക്ടോബർ 5 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ചാവേർ, കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ്ഈ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ അശോകൻ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ എത്തുന്നത്, മുടിയൊക്കെ പറ്റവെട്ടി കട്ട താടിയുള്ള വാണ്ടഡ് നോട്ടീസ് രൂപത്തിൽ ചാക്കോച്ചന്റെ ലൂക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു.

കഥ കേൾക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്ന അശോകൻ ഇങ്ങനെയല്ല; കുഞ്ചാക്കോ ബോബൻ

ക്യാരക്റ്റർ സ്കെച്ച് കണ്ടപ്പോ തന്നെ ദൈവമേ ഇത് ഒരു ഹൊററോർ പടമാണോ എന്നൊരു ചിന്ത വന്നു, ടിനു പാപ്പച്ചന്റെ സിനിമ അത് നമ്മുക്ക് കിട്ടുമ്പോൾ ഓക്കെ ഇനി അടിമുടി മാറി പൊളിക്കും നമ്മൾ സിക്സ് പാക്ക് വർക്ക് ഔട്ട്‌ ചെയ്യണം എന്നിരിക്കുമ്പോഴാണ് ഈ ചെങ്ങായി വന്നിട്ട് എന്നോട് പറഞ്ഞത് ഇങ്ങനെ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

” ഞാൻ ഈ കഥ കേൾക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്ന അശോകൻ ഇങ്ങനെയല്ല, കാരണം ടിനു പാപ്പച്ചന്റെ സിനിമ അത് നമ്മുക്ക് കിട്ടുമ്പോൾ ഓക്കെ ഇനി അടിമുടി മാറി പൊളിക്കും നമ്മൾ സിക്സ് പാക്ക് വർക്ക് ഔട്ട്‌ ചെയ്യണം എന്നിരിക്കുമ്പോഴാണ് ഈ ചെങ്ങായി വന്നിട്ട് എന്നോട് പറഞ്ഞു നമ്മുക്ക് ഒരു പത്ത് കിലോ കൂട്ടണം ഞാൻ ഓഹോ ശെരി പിന്നെ കോട വയറും വേണം ഞാൻ പറഞ്ഞു എടൊ താൻ എന്നെ ഫീൽഡ് ഔട്ട്‌ ചെയ്യാൻ നോക്കെണോ.

പക്ഷെ എന്റെ അശോകൻ പറഞ്ഞത് ഇങ്ങനെയാണ് അല്ലാതെ ചാക്കോച്ചൻ വിചാരിക്കുന്നത് പോലെയല്ല. പിന്നെ കണ്ണിമ്പോൾ പേടി തോന്നുന്ന മേക്ക്ഓവർ വേണം അങ്ങനെ ഒരു ക്യാരക്റ്റർ സ്കെച്ച് കൊണ്ടുവന്നു അത് കണ്ടപ്പോ തന്നെ ഞാൻ ദൈവമേ ഇത് ഒരു ഹൊററോർ പടമാണോ എന്നൊരു ചിന്ത വന്നു. പക്ഷെ ഏകദേശം അതെ രീതിയിൽ തന്നെ മോഡേയ്ത് എടുത്തു കണ്ണിലെ ലെൻസിസും കട്ടി മീശയും താടിയും മുടിയും പറ്റ വെട്ടിയും സ്കിൻ മൊത്തം മാറ്റി മുറിവുകളും അതിന്റെ പാടും ഒക്കെ അങ്ങനെ എന്തൊക്കെ ചെയ്യാവോ അതൊക്കെ ചെയ്തട്ട് അശോകനിലേക്ക് കൊണ്ടുവരിക പിന്നെ ആ വസ്ത്രവും ഒക്കെ ഇട്ട് നമ്മൾ ആ ഒരു ആഭ്യൻസിൽ എത്തുന്നു.

ട്രൈലെർ കാണുമ്പോൾ ആൾക്കാർക്ക്ഇ ത് ആരാണ് അല്ലെങ്കിൽ ഇത് ചക്കൊച്ചൻ ആണോ എന്ന് ചോദിക്കുന്നുണ്ടെങ്കിൽ ഈ ഫാക്ടർസ് എല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്, ഇത് ഒരാളുടെയോ രണ്ട് പേരുടെയോ ഇൻപുട്ട് അല്ല ഇത് ഒരു ടീം വർക്കാണ് ഇതൊക്കെ ഒള്ളോണ്ടാണ് അശോകൻ ചക്കൊച്ചൻ അല്ലാതെ അശോകനായിട്ട് സ്ക്രീനിൽ വരാനായിട്ടുള്ള കാരണം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കൊല്ലാനും ചാവാനും നടക്കുന്ന ചാവേറുകളുടെ കഥ…ചാവേർ ട്രൈലെർ

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി. 2 മിനിറ്റും 33 സെക്കന്റ്‌ ദൈർഘ്യമേറിയ ട്രൈലറിൽ രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടിയുള്ള ചോരക്കാളിയും കൊല്ലാനും മടിയില്ലാതെ ചാവേറുകളുടെ കഥയാണ് ട്രൈലെറിൽ കാണിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നത്.

സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്റെ നാലാമത്തെ ചിത്രം കൂടിയാണ് ചാവേർ. ഈ മൂന്ന് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേർ പ്രേക്ഷകർ ആവേശത്തോടെയാണ് നോക്കി കാണുന്നത്.

ജനങ്ങൾ മുഗേഷിനും, ഇന്നസെന്റിനും, ഗണേഷിനും കൊടുത്ത വിജയം എനിക്ക് തന്നില്ല; ജഗദീഷ് കുമാർ

അർജുൻ അശോകൻ, ജഗദീഷ് കുമാർ തകർത്ത് അഭിനയിച്ച് സെപ്റ്റംബർ 22 ന് റിലീസിന് ഒരുങ്ങാനിരിക്കുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ സിനിമയിൽ രാഷ്ട്രീയക്കാരുടെ വേഷമാണ് അഭിനയിക്കുന്നത്, ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരനായിട്ട് അഭിനയിക്കാൻ പറ്റും ജീവിതത്തിൽ അതുപോലെയുള്ള അനുഭവങ്ങൾ താരം നേരിട്ടുട്ടുണ്ട്. മനുഷ്യന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയക്കാർ അത് ഏത് പാർട്ടിയായലും, രാഷ്ട്രീയം എനിക്ക് പറ്റിയതല്ല എന്നും, തീപ്പൊരി ബെന്നിയിൽ ഈ കഥാപാത്രം ചെയ്യാനുള്ള കാരണവും വെളിപ്പെടുത്തുകയാണ് നടൻ ജഗദീഷ് കുമാർ.

” മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയക്കാർ അത് ഏത് പാർട്ടിയായലും, ഞാൻ ഒരു സഖാവായിട്ടു അഭിനയിച്ചു സന്തോഷം ഇനി ഒരു കോൺഗ്രസായിട്ട് അഭിനയിക്കാൻ പറഞ്ഞാൽ അതിനേക്കാൾ സന്തോഷം. നാളെ ഒരു ബി.ജെ.ബി നേതാവായി അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിക്കും, അങ്ങനെ ഒരു കമ്മ്യൂണിസ്റ്റുക്കാരനായി അഭിനയിക്കണമെങ്കിൽ കമ്മ്യൂണിസ്റ്റിനെ കുറിച്ചും ജീവിത രീതിയെ കുറിച്ചും ജനങ്ങൾക്ക് ഏതൊക്കെ നന്മകളാണ് ചെയ്യുന്നതൊക്കെ അറിയണം. ഇനി കമ്മ്യൂണിസ്റ്റ്‌ കൂട്ടത്തിൽ തിന്മകൾ ചെയ്യുന്നുണ്ടെങ്കിൽ അതും അറിയണം ഇതൊക്കെ മനസ്സിലാക്കിട്ടാണ് ഈ കഥാപാത്രം ആവിഷ്ക്കരിച്ചത്.

രാഷ്ട്രീയം എനിക്ക് പറ്റിയതല്ല എന്ന് കരുതി പിന്മാറിയതല്ലാതെ രാഷ്ട്രീയം മോശപ്പെട്ട കാര്യമായതൊണ്ടും അല്ല ആരും തെറ്റിദ്ധരിക്കരുത്, രാഷ്ട്രീയത്തിൽ ജനങ്ങൾ കൊടുത്ത വിജയം മുകേഷിനും, ഇന്നസെന്റിനും, ഗണേഷനും കൊടുത്തു എനിക്ക് പരാജയമാണ് ജനങ്ങൾ സമ്മതിച്ചത്. അതിലൂടെ ജനങ്ങൾ എനിക്ക് തിരിച്ചറിവ് നൽകിയതാണ്, യുവർ നോട്ട് ഫിറ്റ്‌ ഫോർ പൊളിറ്റീഷ്യൻസ് യുവർ നോട്ട് ഫിറ്റ്‌ ഫോർ പൊളിറ്റിക്സ് യുവർ നോട്ട് കമ്പെട്ടന്റ ടു ബി എ പൊളിറ്റീഷ്യൻസ് എന്ന് അവർ എനിക്ക് സീൽ അടിച്ചു സ്റ്റേറ്റ്മെന്റ് തന്നു. പിന്നെ ഞാൻ എന്ത് ചെയ്യണം ” ജഗദീഷ് കുമാർ പറഞ്ഞു.

രാജേഷ് ജോജി സംവിധാനത്തിൽ ഷെബിൻ ബക്കറിന്റെ ബാനറിൽ റുവൈസ് ഷെബിൻ , ഷിബു ബക്കർ , ഫൈസൽ ബക്കർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഫെമിന ജോർജ്, ഷാജു ശ്രീധരൻ, റാഫി എന്നിവരാണ് അഭിനയിക്കുന്നത്.

വിസ്മയം തീർത്ത മണൽശിൽപ്പമായി ചാവേർ ഫസ്റ്റ് ലുക്ക്‌

സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വരാനിരിക്കുന്ന ചിത്രമാണ് ചാവേർ. ഈ അടുത്തിടെ പുറത്തിറക്കിയ ചാവേറിന്റെ ഫസ്റ്റ് ലുക്ക്‌ പ്രേക്ഷകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മിഡിയയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ മുനമ്പം ബീച്ചിലെ മണലിൽ തീർത്തിരിക്കുകയാണ് ശിൽപ്പിയായ ഡാവിഞ്ചി സുരേഷ്. ഈ വിസ്മയം സോഷ്യൽ മിഡിയയിൽ വൈറലയത്തോടെ ചിത്രത്തിലെ അണിയറ പ്രവർത്തകാരും കുഞ്ചാക്കോ ബോബനും, അർജുൻ അശോകനും, ആന്റണി വർഗീസും ഈ കാഴ്ച്ച കാണാൻ എത്തിരിക്കുകയാണ്. മണൽ ശിൽപ്പിയിൽ നിർമ്മിച്ചതാണെങ്കിലും കണ്ടാൽ പാറയിൽ കൊതി വച്ച് രൂപകല്പ്പനയെ തോന്നിക്കുന്ന വിധത്തിലാണ് ഈ ഒരു അത്ഭുതം സൃഷ്ട്ടിച്ചിരിക്കുന്നത്.

മാത്യുവിന്റെ തിരക്കഥയിൽ അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു.

.