കഥ കേൾക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്ന അശോകൻ ഇങ്ങനെയല്ല; കുഞ്ചാക്കോ ബോബൻ

ക്യാരക്റ്റർ സ്കെച്ച് കണ്ടപ്പോ തന്നെ ദൈവമേ ഇത് ഒരു ഹൊററോർ പടമാണോ എന്നൊരു ചിന്ത വന്നു, ടിനു പാപ്പച്ചന്റെ സിനിമ അത് നമ്മുക്ക് കിട്ടുമ്പോൾ ഓക്കെ ഇനി അടിമുടി മാറി പൊളിക്കും നമ്മൾ സിക്സ് പാക്ക് വർക്ക് ഔട്ട്‌ ചെയ്യണം എന്നിരിക്കുമ്പോഴാണ് ഈ ചെങ്ങായി വന്നിട്ട് എന്നോട് പറഞ്ഞത് ഇങ്ങനെ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

” ഞാൻ ഈ കഥ കേൾക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്ന അശോകൻ ഇങ്ങനെയല്ല, കാരണം ടിനു പാപ്പച്ചന്റെ സിനിമ അത് നമ്മുക്ക് കിട്ടുമ്പോൾ ഓക്കെ ഇനി അടിമുടി മാറി പൊളിക്കും നമ്മൾ സിക്സ് പാക്ക് വർക്ക് ഔട്ട്‌ ചെയ്യണം എന്നിരിക്കുമ്പോഴാണ് ഈ ചെങ്ങായി വന്നിട്ട് എന്നോട് പറഞ്ഞു നമ്മുക്ക് ഒരു പത്ത് കിലോ കൂട്ടണം ഞാൻ ഓഹോ ശെരി പിന്നെ കോട വയറും വേണം ഞാൻ പറഞ്ഞു എടൊ താൻ എന്നെ ഫീൽഡ് ഔട്ട്‌ ചെയ്യാൻ നോക്കെണോ.

പക്ഷെ എന്റെ അശോകൻ പറഞ്ഞത് ഇങ്ങനെയാണ് അല്ലാതെ ചാക്കോച്ചൻ വിചാരിക്കുന്നത് പോലെയല്ല. പിന്നെ കണ്ണിമ്പോൾ പേടി തോന്നുന്ന മേക്ക്ഓവർ വേണം അങ്ങനെ ഒരു ക്യാരക്റ്റർ സ്കെച്ച് കൊണ്ടുവന്നു അത് കണ്ടപ്പോ തന്നെ ഞാൻ ദൈവമേ ഇത് ഒരു ഹൊററോർ പടമാണോ എന്നൊരു ചിന്ത വന്നു. പക്ഷെ ഏകദേശം അതെ രീതിയിൽ തന്നെ മോഡേയ്ത് എടുത്തു കണ്ണിലെ ലെൻസിസും കട്ടി മീശയും താടിയും മുടിയും പറ്റ വെട്ടിയും സ്കിൻ മൊത്തം മാറ്റി മുറിവുകളും അതിന്റെ പാടും ഒക്കെ അങ്ങനെ എന്തൊക്കെ ചെയ്യാവോ അതൊക്കെ ചെയ്തട്ട് അശോകനിലേക്ക് കൊണ്ടുവരിക പിന്നെ ആ വസ്ത്രവും ഒക്കെ ഇട്ട് നമ്മൾ ആ ഒരു ആഭ്യൻസിൽ എത്തുന്നു.

ട്രൈലെർ കാണുമ്പോൾ ആൾക്കാർക്ക്ഇ ത് ആരാണ് അല്ലെങ്കിൽ ഇത് ചക്കൊച്ചൻ ആണോ എന്ന് ചോദിക്കുന്നുണ്ടെങ്കിൽ ഈ ഫാക്ടർസ് എല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്, ഇത് ഒരാളുടെയോ രണ്ട് പേരുടെയോ ഇൻപുട്ട് അല്ല ഇത് ഒരു ടീം വർക്കാണ് ഇതൊക്കെ ഒള്ളോണ്ടാണ് അശോകൻ ചക്കൊച്ചൻ അല്ലാതെ അശോകനായിട്ട് സ്ക്രീനിൽ വരാനായിട്ടുള്ള കാരണം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ടിനു പപ്പച്ചന്റെ വെടിക്കെട്ട് മോഷൻ പോസ്റ്റർ, ചാവേർ സെക്കന്റ്‌ ലുക്ക്‌ മോഷൻ പോസ്റ്റർ

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രമാണ് ചാവേർ. ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

” ടിനു പാപ്പച്ചന്റെ കലാവൈഭവം മറ്റൊരു ആകർഷകമായ സിനിമാ രത്നം നൽകുന്നു!!! ചാവേറിന്റെ അതിമനോഹരമായ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്ററിന് സാക്ഷി!!! ” എന്ന അടിക്കുറുപ്പോടെയാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പുറത്തിറങ്ങി കഴിഞ്ഞാൽ അത്ഭുതത്തോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്, ഈ അടുത്തിടെ പുറത്തിറക്കിയ ചാവേറിന്റെ ഫസ്റ്റ് ലുക്ക്‌ പ്രേക്ഷകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററിൽ ആന്റണി വർഗ്ഗീസ് എവിടെ എന്നാണ് ആരാധകരുടെ ചോദ്യം.

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അശോകൻ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്, ഇതിനോടകം തന്നെ വാണ്ടഡ് നോട്ടീസ് രൂപത്തിൽ ചാക്കോച്ചന്റെ ലൂക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. മുടിയൊക്കെ പറ്റവെട്ടി കട്ട താടിയുള്ള ചക്കൊച്ചനെയാണ് കാണുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറക്കിയത്, മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.