നിങ്ങളാരും ഇല്ലാതിരിട്ടും പഞ്ചാബി ഹൌസ് വരെ ഹിറ്റായി, മാന്യമായിട്ട് റിവ്യൂ പറയുക ; മിഡിയ്ക്ക് മറുപടി നൽകി ഹരിശ്രീ അശോകൻ

സിനിമ റിവ്യൂസിനെ പറ്റി ഈ അടുത്തിടെയാണ് സോഷ്യൽ മിഡിയയിൽ താരങ്ങൾക്കിടയിൽ ചർച്ചയായ വിഷയമായി മാറിയിരിക്കുന്നത്, ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുക്കിയ ചാവേർ ചിത്രത്തിന് റിലീസ് മുന്നേതന്നെ മികച്ച പ്രതികാരം ലഭിച്ചിരുന്ന ചിത്രം റിലീസ് ചെയ്ത ഒറ്റ ദിവസം കൊണ്ട് മോശ പ്രതികരണം ലഭിച്ചിരുന്നത്.

റിലീസ് ചെയ്ത ചിത്രത്തിന് മോശമായ റിവ്യൂ സിനിമയെ കൂടുതൽ ബാധിക്കുന്നുണ്ട് എന്നും, റിവ്യൂ പറയേണ്ട വിധത്തിൽ പറയുന്നില്ല എന്നും സിനിമയെ എത്രത്തോളം മോശമക്കുവോ എത്ര മലയാള ഇൻഡസ്ടറിയെ കൂടുതൽ ബാധിക്കും എന്ന് നടൻ ഹരിശ്രീ അശോകൻ പറഞ്ഞു.

” നിങ്ങൾക്ക് അഭിപ്രായങ്ങൾ പറയാം വലിച്ചു കീറി മുറിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ അല്ല, പണ്ട് ഇങ്ങനെ ഒരു സംഭവമില്ലാത്ത സമയത്തായിരുന്നു പഞ്ചാബി ഹൌസ് പോലുള്ള സിനിമകൾ ഹിറ്റായത് പണ്ടൊന്നും ഇതൊന്നും ഇണ്ടാർന്നില്ല അപ്പോഴൊന്നും ഒരു മിഡിയാസുമുണ്ടായില്ല ഒന്നുമിണ്ടായില്ല പത്രങ്ങളല്ലാതെ അപ്പോഴും സിനിമ ഓടിട്ടില്ലേ നിങ്ങൾക്ക് പറയാം പറയേണ്ട വിധത്തിൽ നിങ്ങൾ പറയണം വേണ്ടാന്ന് ഒരിക്കലും പറയുന്നില്ല നല്ല രീതിയിൽ സപ്പോർട്ട് ചെയ്യാൻ വേണ്ടി വെറുതെ പറയണ്ട മാന്യമായ രീതിയിൽ പറയണം.

നിങ്ങളുടെ റിവ്യൂ പോലെ ഇരിക്കും നിങ്ങളുടെ റിവ്യൂ പല തരത്തിൽ സിനിമയെ ബാധിക്കും നന്നാവണം മോശാക്കാനും പറ്റും അത് ഇല്ലാതിരിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോൾ ഒരു ട്രോൾ ഇറക്കുകയാണെങ്കിൽ ഒരാളെ വേദനിപ്പിച്ച് കൊണ്ട് ട്രോൾ ഇറക്കരുത് എന്ന് ഞാൻ പറഞ്ഞു, ഇപ്പൊ രമണന്റെ ട്രോളുകൾ ഒരുപാട് ഇറങ്ങുന്നുണ്ട് അവരോട് ഒറ്റ വാക്ക് മാത്രം പറയാൻ ഒള്ളു വേറെ ആളെ വേദനിപ്പിച്ചുകൊണ്ട് ട്രോൾ ഉണ്ടാക്കരുത്. അത് പോലെതന്നെയാണ് സിനിമയുടെ കാര്യം, ചില സിനിമകൾ നമ്മൾ കൊണ്ട് പരാജയപ്പെടുത്താൻ പറ്റും അത് ഈസിയാണ്.

എല്ലാ സിനിമകളും ഒരു പ്രൊഡ്യൂസർ വന്ന് കഥ കേട്ട് ഒരു മൂന്നോ നാലോ വർഷം കൊണ്ട് സിനിമകൾ ഉണ്ടാക്കുന്നത്, അവരൊക്കെ തന്നെ സിനിമ ഹിറ്റക്കണം എന്നാലേ ആഗ്രഹം. ഒരു പ്രൊഡ്യൂസർ അല്ലെങ്കിൽ ഡയറക്ടർ എടുക്കുന്ന സിനിമ മോശമാകും എന്ന് പറഞ്ഞു ആരെങ്കിലും സിനിമ എടുക്കോ, അപ്പോൾ അതിനെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെപോലെയുള്ള ആൾക്കാരാണ് സപ്പോർട്ട് ചെയ്യേണ്ടത് മലയാള ഇൻഡസ്ടറിയിൽ നിങ്ങളുടെ സപ്പോർട്ട് വേണമെന്നാണ് എന്റെ അഭ്യർത്ഥന” നടൻ ഹരിശ്രീ അശോകൻ പറഞ്ഞു.

ഇവരൊക്കെയാണ് ഒരു മാറ്റം വേണെന്നൊന്നുള്ള ചിന്ത എന്നിൽ ഉണർത്തിയത്, കുഞ്ചോക്കോ ബോബൻ

Chaver movie news - Kunjakko in chaver

Chaver movie News: വരാനിരിക്കുന്ന ചാവേർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ഇപ്പോൾ വരുന്ന ചാക്കോച്ചന്റെ സിനിമകളുടെ പ്രത്യേകത ഒന്നിലും ചക്കൊച്ചനെ കാണുന്നില്ല പകരം ആ നായക കഥാപാത്രം പൂന്ദുവിളയാടുകയാണ് എന്ന ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ.

Chaver movie news - kunjakko in chaver

” അതിനു വേണ്ടിട്ടല്ലേ നമ്മൾ മരിച്ച് പണിയെടുക്കുന്നത്, അതിനു വേണ്ടിട്ടാണ് ഞാൻ ഇത്രെയും കാലം ശ്രമിച്ചത് ഇത് ഒരു സുപ്രാപതത്തിൽ നടന്ന ചേഞ്ചോ കാര്യങ്ങളോ അല്ല ഇതിന്റെ മേലെ ഒരുപാട് സമയം എടുത്തിട്ടുണ്ട് ഒരുപാട് ബുദ്ധിമുട്ടുകലുണ്ട് ഒരുപാട് സാക്രിഫൈസ് ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മൾ എന്താണോ ആഗ്രഹിച്ചത് എന്താണോ നേടാനായിട്ട് ഉദ്ദേശിച്ചത് അതിലേക്ക് അടിപ്പിക്കുന്നു എന്നുള്ളതാണ്. ഇത് എല്ലാം വീണ്ടും വീണ്ടും പുതിയ കാര്യങ്ങൾ അല്ലെങ്കിൽ ഇതിനേക്കാൾ ഇന്റർസ്റ്റിംഗ് ആയിട്ടുള്ള ക്യാരക്റ്റസായിട്ടുള്ള സിനിമകൾ ചെയ്യാനായിട്ടുള്ള ഫെയറാണ്.

ചാക്കോച്ചന്റെ കാലത്തു എത്ര മാത്രം വർക്ക് ഷോപ്പ് കാര്യങ്ങൾ ഓക്കെ ഉണ്ടാകോ എന്നും സിനിമയിലേക്ക് വരുന്നതിന് മുൻപ് ട്രെയിനിങ്ങോ പുറത്ത് പോയി പഠിച്ചിരുന്നോ ചോദ്യത്തിന് കുഞ്ചാക്കോ ബോബന്റെ മറുപടി.

” ട്രെയിനിങ് ഒന്നും ഞാൻ എടുത്തിട്ടില്ല പക്ഷെ സിനിമയേ സ്നേഹിക്കുന്ന ഒരുപാട് മനസ്സിലാക്കുകയും ചെയ്തിരുന്ന ഒരുപാട് ആൾക്കാരുടെ സമയം ചെലവാഴിച്ചിരുന്നു, ഇടക്കാല സമയം കൂടുതൽ സമയം ചെലവാഴിച്ചത് ലാൽ ജോസ്, ഷാഫി, വി ക്കേ പ്പി ഇവരുടെ കൂടെയായിരുന്നു. ഇവരൊക്കെ ആ രീതിയിൽ എന്നെ ഒരു ആക്ടർ എന്ന നിലയിൽ മാറ്റങ്ങൾ കൊണ്ടുവരണം മാറ്റപ്പെടണമേന്നുള്ള ഒരു ചിന്ത എന്നിൽ ഉണർത്തിയ ആൾക്കാരാണ്, അല്ലെങ്കിൽ വേണോന്ന് നിർബന്ധിച്ച ആൾക്കാരാണ്. അപ്പൊ ആ രീതിയിൽ ആക്ടിങ് ക്ലാസ്സിൽ പോകുന്നതിനേക്കാൾ ഗുണം ഇവരുടെയുള്ള സഹവാസം കൊണ്ട് കിട്ടിട്ടുള്ളതാണ് സത്യം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ഒക്ടോബർ 5 ന് റിലിസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ചാവേർ, കുഞ്ചാക്കോ ബോബനെ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ്ഈ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ അശോകൻ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ എത്തുന്നത്, മുടിയൊക്കെ പറ്റവെട്ടി കട്ട താടിയുള്ള വാണ്ടഡ് നോട്ടീസ് രൂപത്തിൽ ചാക്കോച്ചന്റെ ലൂക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു.

കഥ കേൾക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്ന അശോകൻ ഇങ്ങനെയല്ല; കുഞ്ചാക്കോ ബോബൻ

ക്യാരക്റ്റർ സ്കെച്ച് കണ്ടപ്പോ തന്നെ ദൈവമേ ഇത് ഒരു ഹൊററോർ പടമാണോ എന്നൊരു ചിന്ത വന്നു, ടിനു പാപ്പച്ചന്റെ സിനിമ അത് നമ്മുക്ക് കിട്ടുമ്പോൾ ഓക്കെ ഇനി അടിമുടി മാറി പൊളിക്കും നമ്മൾ സിക്സ് പാക്ക് വർക്ക് ഔട്ട്‌ ചെയ്യണം എന്നിരിക്കുമ്പോഴാണ് ഈ ചെങ്ങായി വന്നിട്ട് എന്നോട് പറഞ്ഞത് ഇങ്ങനെ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

” ഞാൻ ഈ കഥ കേൾക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്ന അശോകൻ ഇങ്ങനെയല്ല, കാരണം ടിനു പാപ്പച്ചന്റെ സിനിമ അത് നമ്മുക്ക് കിട്ടുമ്പോൾ ഓക്കെ ഇനി അടിമുടി മാറി പൊളിക്കും നമ്മൾ സിക്സ് പാക്ക് വർക്ക് ഔട്ട്‌ ചെയ്യണം എന്നിരിക്കുമ്പോഴാണ് ഈ ചെങ്ങായി വന്നിട്ട് എന്നോട് പറഞ്ഞു നമ്മുക്ക് ഒരു പത്ത് കിലോ കൂട്ടണം ഞാൻ ഓഹോ ശെരി പിന്നെ കോട വയറും വേണം ഞാൻ പറഞ്ഞു എടൊ താൻ എന്നെ ഫീൽഡ് ഔട്ട്‌ ചെയ്യാൻ നോക്കെണോ.

പക്ഷെ എന്റെ അശോകൻ പറഞ്ഞത് ഇങ്ങനെയാണ് അല്ലാതെ ചാക്കോച്ചൻ വിചാരിക്കുന്നത് പോലെയല്ല. പിന്നെ കണ്ണിമ്പോൾ പേടി തോന്നുന്ന മേക്ക്ഓവർ വേണം അങ്ങനെ ഒരു ക്യാരക്റ്റർ സ്കെച്ച് കൊണ്ടുവന്നു അത് കണ്ടപ്പോ തന്നെ ഞാൻ ദൈവമേ ഇത് ഒരു ഹൊററോർ പടമാണോ എന്നൊരു ചിന്ത വന്നു. പക്ഷെ ഏകദേശം അതെ രീതിയിൽ തന്നെ മോഡേയ്ത് എടുത്തു കണ്ണിലെ ലെൻസിസും കട്ടി മീശയും താടിയും മുടിയും പറ്റ വെട്ടിയും സ്കിൻ മൊത്തം മാറ്റി മുറിവുകളും അതിന്റെ പാടും ഒക്കെ അങ്ങനെ എന്തൊക്കെ ചെയ്യാവോ അതൊക്കെ ചെയ്തട്ട് അശോകനിലേക്ക് കൊണ്ടുവരിക പിന്നെ ആ വസ്ത്രവും ഒക്കെ ഇട്ട് നമ്മൾ ആ ഒരു ആഭ്യൻസിൽ എത്തുന്നു.

ട്രൈലെർ കാണുമ്പോൾ ആൾക്കാർക്ക്ഇ ത് ആരാണ് അല്ലെങ്കിൽ ഇത് ചക്കൊച്ചൻ ആണോ എന്ന് ചോദിക്കുന്നുണ്ടെങ്കിൽ ഈ ഫാക്ടർസ് എല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്, ഇത് ഒരാളുടെയോ രണ്ട് പേരുടെയോ ഇൻപുട്ട് അല്ല ഇത് ഒരു ടീം വർക്കാണ് ഇതൊക്കെ ഒള്ളോണ്ടാണ് അശോകൻ ചക്കൊച്ചൻ അല്ലാതെ അശോകനായിട്ട് സ്ക്രീനിൽ വരാനായിട്ടുള്ള കാരണം ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

റിവ്യൂസിന് ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്യാൻ പറ്റില്ല ; കുഞ്ചാക്കോ ബോബൻ

“റിവ്യൂസിനെ ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല, റിവ്യൂ ചെയ്യുന്നവരുടെ അഭിപ്രായം വച്ചട്ട് നമ്മൾ സിനിമകൾ ചെയ്യാനായിട്ട് പോകുന്നില്ലയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

” എന്നെ സമ്പെന്ധിച്ച് സിനിമ തെരഞ്ഞെടുപ്പിൽ സ്വാധി mനിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും, കാരണം റിവ്യൂസിന് ഇഷ്ട്ടപ്പെടുന്ന സിനിമകൾ ചെയ്യണമെങ്കിൽ നിർബന്ധം പിടിക്കാൻ പറ്റില്ല.

അവരെ ഇഷ്ട്ടപ്പെടുത്തുക എന്നുള്ളതാണ് നമ്മുടെ പർപ്പസ്, അത് ഒരേ ടൈപ്പ് സിനിമകൾ ചെയ്യേണ്ടിരിക്കാനുള്ള സാധ്യത കുറവാണ് ഒരു ഉദാഹരണത്തിന് പറയുകയാണെങ്കിൽ സിനിമാറ്റിക് എക്സ്പീരിയൻസ് പറയുമ്പോൾ നമ്മൾ ഭയങ്കര ഗ്രാൻഡിൽ എടുക്കുന്ന പടങ്ങൾ അത് എല്ലാം വിജയ്ക്കണമെന്നില്ല നമ്മൾ എല്ലാ ആ രീതിയിൽ തന്നെയായിരിക്കും പ്രേസേന്റ് ചെയ്യുന്നത്.പക്ഷെ അതിൽ വിജയ്ക്കുന്ന പടങ്ങൾ വളരെ ചുരുക്കമായിരിക്കും, എന്നാൽ അതിന്റെ പ്രേസേന്റ് ചെയ്യുന്നരീതി കോൺടെന്റ് കാര്യങ്ങളും എല്ലാ ഈ സോകോൾഡ് ഒരേ രീതിയിലുള്ള സിനിമകളായിരിക്കാം. അങ്ങനെയാണെങ്കിൽ എല്ലാ സിനിമകൾ വിജയ്ക്കാം പക്ഷെ അങ്ങനെ സംഭവിക്കുന്നില്ല അപ്പോ വേറെ ഉദാഹരണത്തിൽ ഞാൻ ഒരു ഇന്റർവ്യൂ കാണുമ്പോൾ മലയാളം സിനിമകളിലെ ഒരുപാട് വർഷത്തെ എക്സ്പീരിയൻസുള്ള ആൾ ഇനി വരാൻ പോകുന്ന സിനിമകളെ പറ്റി പറയുമ്പോൾ സ്‌പെക്ഷൻ ഉള്ള കുറച്ച് സിനിമകളുടെ പേരുകൾ പറഞ്ഞു.

ഈ സിനിമ വരുമ്പോൾ തിയറ്ററിൽ ആൾക്കാർ വരും അല്ലെങ്കിൽ 100% ഉറപ്പിച്ചു പുള്ളി പറഞ്ഞു, ആ സിനിമ വിജയ്ക്കും അങ്ങനെ ഇറങ്ങി കഴിഞ്ഞപ്പോൾ പുള്ളി പറഞ്ഞ സിനിമയായിരിക്കും ഏറ്റവും വലിയ പരാജയം.ഇൻസ്‌പെക്ടഡ് ആയിട്ടുള്ള സിനിമകൾ ഭയങ്കരമായി വിജയിക്കും അപ്പോ അങ്ങനെ ആർക്കും ഉറപ്പിച്ച് പറയാൻ പറ്റില്ല, ഏത് സിനിമ 100% വിജയ്ക്കും ഏത് സിനിമ പരാജയപ്പെടും എന്ന് ആർക്കും പ്രെഡിക്റ്റ ചെയ്യാൻ പറ്റില്ല.

പക്ഷെ നമ്മൾ മാക്സിമം ഇൻപുട്ട് ഇടും തിയറ്ററിൽ ഏതെങ്കിലും രീതിയിൽ ആൾക്കാരുമായി കണക്ട് ചെയ്യാൻ പറ്റുമെങ്കിൽ അവരെ എന്റർടൈൻമെന്റ് ചെയ്യാൻ പറ്റുമെങ്കിൽ ഏത് തരത്തിലുള്ള സിനിമകളാണ് വിജയ്ക്കുക.അപ്പോൾ പ്രൊമോഷൻ ഇല്ലെങ്കിലുപോലും സിനിമകൾ വിജയ്ക്കും ഇത് എല്ലാം സംഭവിക്കുന്നതാണ് അപ്പോൾ റിവ്യൂ ചെയ്യുന്നവരുടെ അഭിപ്രായം വച്ചട്ട് നമ്മൾ സിനിമകൾ ചെയ്യാനായിട്ട് പോകരുത്, അങ്ങനെ ചെയ്യാൻ പറ്റില്ല അങ്ങനെയാണെങ്കിൽ റിവ്യൂസ് തന്നെ പടം ഡയറക്റ്റ് ചെയ്ത് അവർ തന്നെ അഭിനയിച്ച് ചെയ്യേണ്ടി വരും ” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനത്തിൽ ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമാണ് ചാവേർ,

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ.

അർജുൻ എന്ന് പറഞ്ഞാൽ ആരും അറിയില്ല, അശോകൻ എന്ന് പറഞ്ഞലാണ്; അർജുൻ അശോകൻ

അർജുൻ അശോകൻ വരാനിരിക്കുന്ന പുത്തൻ രണ്ട് ചിത്രങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി നടക്കുന്ന പരിപാടിയുടെ തിരക്കിലാണ് താരം ഇപ്പോൾ, ജനിച്ച സമയം തൊട്ട് സ്കൂൾ പഠിക്കുന്ന സമയത്തും സിനിമയ്ക്ക് ടിക്കറ്റ് എടുക്കുവാൻ പോകുമ്പോഴും ഫസ്റ്റ് ഷോ കാണ്ണണമെങ്കിൽ നേരെ അച്ഛന്റെ പേര് പറഞ്ഞ മതിയെന്നും. എന്റെ പേരിന്റെ ബാക്കിൽ അശോകൻ ഉണ്ടെങ്കിലേ ആളുകൾ എന്നെ തിരിച്ചറിയൂ എന്ന് വെളിപ്പെടുത്തുകയാണ് അർജുൻ അശോകൻ.

” അതിപ്പോഴും പ്രിവിലേജ്സാണ് കാരണം എന്റെ പേരിന്റെ ബാക്കിൽ അശോകൻ ഉണ്ടെങ്കിൽ അത് വെറുതെ അർജുൻ എന്ന് പറഞ്ഞാൽ ആൾക്കാർക്ക് മനസ്സിലാവില്ല, അർജുൻ അശോകൻ എന്ന് പറഞ്ഞലാണ് മനസ്സിലാവുകയൊള്ളു. ഒരു പോയിന്റ് വരെ പ്രിവിലേജ് തന്നെയായിരുന്നു കാരണം ജനിച്ച സമയം തൊട്ട് സ്കൂൾ പഠിക്കുന്ന സമയത്തും സിനിമയ്ക്ക് ടിക്കറ്റ് എടുക്കുവാൻ പോകുമ്പോഴും ഫസ്റ്റ് ഷോ കണ്ണണമെങ്കിൽ നേരെ അച്ഛന്റെ പേര് പറഞ്ഞു ഓഫീസിൽ പോയമതി ടിക്കറ്റ് കിട്ടും. അതൊക്കെ പ്രിവിലേജിന്റെ ഭാഗ്മാണ് പിന്നെ രണ്ടാമത്തെ ഒരു പോയിന്റ് കഴിഞ്ഞാൽ സിനിമയിലേക്ക് ചാൻസ് ചോദിച്ചു പോകുമ്പോഴും ഒരു സ്റ്റെപ് മുന്നോട്ട് കിട്ടാൻ കാരണം അവരെ മീറ്റ് ചെയ്യണമെങ്കിൽ അച്ഛന്റെ പേര് ഒള്ളുണ്ടാണ്. ചിലപ്പോൾ അത് കിട്ടില്ല, പിന്നെയും വെയിറ്റ് ചെയ്യേണ്ടി വരും അപ്പോ അത് പ്രിവിലേജ് തന്നെയായിരുന്നു എനിക്ക് ഇപ്പോഴും” അർജുൻ അശോകൻ പറഞ്ഞു.

സെപ്റ്റംബർ 22 ന് റിലീസിന് ഒരുങ്ങാനിരിക്കുന്ന തീപ്പൊരി ബെന്നിയും അതോടൊപ്പം തന്നെ സെപ്റ്റംബർ 21 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രമാണ് ചാവേർ.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറക്കിയത്, മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ടിനു പപ്പച്ചന്റെ വെടിക്കെട്ട് മോഷൻ പോസ്റ്റർ, ചാവേർ സെക്കന്റ്‌ ലുക്ക്‌ മോഷൻ പോസ്റ്റർ

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രമാണ് ചാവേർ. ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

” ടിനു പാപ്പച്ചന്റെ കലാവൈഭവം മറ്റൊരു ആകർഷകമായ സിനിമാ രത്നം നൽകുന്നു!!! ചാവേറിന്റെ അതിമനോഹരമായ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്ററിന് സാക്ഷി!!! ” എന്ന അടിക്കുറുപ്പോടെയാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പുറത്തിറങ്ങി കഴിഞ്ഞാൽ അത്ഭുതത്തോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്, ഈ അടുത്തിടെ പുറത്തിറക്കിയ ചാവേറിന്റെ ഫസ്റ്റ് ലുക്ക്‌ പ്രേക്ഷകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററിൽ ആന്റണി വർഗ്ഗീസ് എവിടെ എന്നാണ് ആരാധകരുടെ ചോദ്യം.

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അശോകൻ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്, ഇതിനോടകം തന്നെ വാണ്ടഡ് നോട്ടീസ് രൂപത്തിൽ ചാക്കോച്ചന്റെ ലൂക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. മുടിയൊക്കെ പറ്റവെട്ടി കട്ട താടിയുള്ള ചക്കൊച്ചനെയാണ് കാണുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, നടനും സംവിധായകനുമായജോയ് മാത്യുവിന്റെ തിരക്കഥയിൽ മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു. ഈ അടുത്തിടെയാണ് ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറക്കിയത്, മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

വിസ്മയം തീർത്ത മണൽശിൽപ്പമായി ചാവേർ ഫസ്റ്റ് ലുക്ക്‌

സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വരാനിരിക്കുന്ന ചിത്രമാണ് ചാവേർ. ഈ അടുത്തിടെ പുറത്തിറക്കിയ ചാവേറിന്റെ ഫസ്റ്റ് ലുക്ക്‌ പ്രേക്ഷകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മിഡിയയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ മുനമ്പം ബീച്ചിലെ മണലിൽ തീർത്തിരിക്കുകയാണ് ശിൽപ്പിയായ ഡാവിഞ്ചി സുരേഷ്. ഈ വിസ്മയം സോഷ്യൽ മിഡിയയിൽ വൈറലയത്തോടെ ചിത്രത്തിലെ അണിയറ പ്രവർത്തകാരും കുഞ്ചാക്കോ ബോബനും, അർജുൻ അശോകനും, ആന്റണി വർഗീസും ഈ കാഴ്ച്ച കാണാൻ എത്തിരിക്കുകയാണ്. മണൽ ശിൽപ്പിയിൽ നിർമ്മിച്ചതാണെങ്കിലും കണ്ടാൽ പാറയിൽ കൊതി വച്ച് രൂപകല്പ്പനയെ തോന്നിക്കുന്ന വിധത്തിലാണ് ഈ ഒരു അത്ഭുതം സൃഷ്ട്ടിച്ചിരിക്കുന്നത്.

മാത്യുവിന്റെ തിരക്കഥയിൽ അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു.

.