ലോകേഷിനു പിന്നാലെ ധനുഷിന്റെ ഡയറക്ഷനിൽ മാത്യു തോമസ് നായകൻ, പോസ്റ്റർ പുറത്ത്

ധനുഷിന്റെ മൂന്നാമത്തെ ഡയറക്ഷനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസ് നായകനാകുന്നു. ചിത്രത്തിന് ‘നിലവുക്ക് എൻമേൽ എന്നടീ കൊപം ‘ എന്നാണ് പേരിട്ടിരിക്കുന്ന മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കൂടെ എ യൂഷ്വല്‍ ലവ് സ്റ്റോറി എന്ന ടാഗ് ലൈനും ചിത്രത്തിന് നൽകിയിട്ടുണ്ട്.

ലോകേഷിന്റെ സംവിധാനത്തിൽ വിജയെ നായകനാക്കി പുറത്തിറങ്ങിയ ‘ലിയോ’ ചിത്രത്തിൽ, വിജയുടെ മകനായി മാത്യു തോമസ് അഭിനയിച്ചിരുന്നു. ‘നിലവുക്ക് എൻമേൽ എന്നടീ കൊപം ‘ ചിത്രം മാത്യു തോമസിന്റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്.

ചിത്രത്തിൽ മാത്യു തോമസിനെ കൂടാതെ റാബിയ, അനിഖ സുരേന്ദ്രൻ, പവിഷ്, പ്രിയ പി വാര്യർ, രമ്യ, വെങ്കി എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജി.വി പ്രകാശ് ആണ്, ചിത്രം ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി എന്നാണ് സൂചന.

ചിത്രം 2024-ൽ റിലീസ് ചെയ്യുന്നതാണ്. ധനുഷിന്റെ തിരക്കഥയിൽ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

എനിക്ക് സിനിമ വിടാൻ ആഗ്രഹമില്ല, പക്ഷേ എനിക്ക് വേറെ വഴിയില്ല ; അൽഫോൺസ് പുത്രൻ

പ്രേമം’ സംവിധായകൻ പുറത്തുവിട്ട പ്രഖ്യാപനമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ആരാധകരിൽ ചർച്ച വിഷയമായി മാറുന്നത്. ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ സ്ഥിരീകരിച്ചു എന്നും, ഇനി സിനിമ സംവിധാനം ചെയ്യുന്നില്ല എന്ന് അൽഫോൺസ് പുത്രൻ സോഷ്യൽ മിഡിയായിലൂടെ അറിയിച്ചു.

‘ ഞാൻ എന്റെ സിനിമ, തിയറ്റർ കരിയർ നിർത്തുകയാണ്.എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉണ്ട്, അത് ഇന്നലെ ഞാൻ സ്വന്തമായി കണ്ടെത്തി.മറ്റാർക്കും ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാട്ടുകളും, വീഡിയോകളും, ഷോർട്ട് ഫിലിമുകളും ചെയ്യുന്നത് തുടരും, പരമാവധി ഒടിടി-യിൽ ചെയ്യാൻ ശ്രമിക്കും.’

‘ എനിക്ക് സിനിമ വിടാൻ ആഗ്രഹമില്ല, പക്ഷേ എനിക്ക് വേറെ വഴിയില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം ദുർബലമാകുമ്പോൾ അല്ലെങ്കിൽ പ്രവചനാതീതമായ ജീവിതം ഒരു ഇടവേള പഞ്ച് പോലെയുള്ള ഒരു ട്വിസ്റ്റ് കൊണ്ടുവരുന്നു.’ അൽഫോൺസ് പുത്രൻ കുറിച്ചു

ഒരു പുതിയ യാത്രയുടെ തുടക്കം, രശ്മിക മന്ദന്നയെ ഡി51 ബോർഡിലേക്ക്

ശേഖര് കമ്മുള സംവിധാനം ചെയ്ത് വരാനിരിക്കുന്ന ധനുഷിന്റെ പേരിടാത്ത ‘ഡി51’ സിനിമയിൽ രശ്മിക മന്ദന്ന നായികയായി എത്തുന്നു, രസകരമായ ഒരു വീഡിയോയിലൂടെയാണ് രശ്മിക ഇൻസ്റ്റാഗ്രാമിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ധനുഷും രശ്മിക മന്ദന്നയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡി51’.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുനിൽ നാരംഗും, പുസ്കൂർ, രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടട്ടില്ല.

ധനുഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ കോണ്സെപ്റ്റ് പോസ്റ്റർ റിലീസ് ചെയ്തിരുന്നു, ധനുഷിന്റെ വരാനിരിക്കുന്ന ക്യാപ്റ്റൻ മില്ലറിന്റെ ജോലികൾ പൂർത്തിയാക്കിയതിന് ശേഷം ഉടൻ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ട്.