ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ

2015-ലെ ബ്ലോക്ക്‌ ബസ്റ്റർ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി, ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് അടുത്തിടെ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിൽ സംവിധായകൻ നദിർഷാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അമർ അക്ബർ അന്തോണിയുടെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആണ്, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു എന്ന് നദിർഷാ പറഞ്ഞിരുന്നു.

‘ അമർ അക്ബർ അന്തോണി-യുടെ സെക്കന്റ്‌ പാർട്ടിന് വേണ്ടി രാജുനെ ഗുരുവായൂർ അമ്പല നടയിലെ സെറ്റിൽ വച്ച് കണ്ടിരുന്നു. അത് വർക്ക് ഔട്ട്‌ ആണെങ്കിൽ ചെയ്യാം എന്നാണ് രാജു പറഞ്ഞത്, കാരണം ആദ്യത്തെ പാർട്ടിലെ എല്ലാവരും ഉണ്ടായലാണ് ഇവർ ഡേറ്റ് തരുകയോള്ളു’.

‘ അമർ അക്ബർ അന്തോണി-യിലെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആയിരുന്നു, പക്ഷെ രാജുവിലേക്ക് വന്നപ്പോൾ ‘എടോ പോടോ’ എന്നൊക്കെ വിളിച്ച് അഭിനയിക്കാൻ പറ്റുന്ന ഒരു ഗ്രുപ്പ് ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ്. ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് ഒരു മടിയും കൂടാതെയാണ് മാറി തന്നത് ‘.

‘അമർ അക്ബർ അന്തോണി-യുടെ ഡയറക്ടർ ഞാൻ ആണ് എന്ന് കേട്ടപ്പോൾ, കഥ പോലും കേൾക്കണ്ട ഇക്ക അല്ലെ ഡയറക്ടർ ഞാൻ വന്നു ചെയ്തോളാം എന്നാണ് ആസിഫ് പറഞ്ഞത് ‘ നദിർഷാ പറഞ്ഞു.

നഷ്ട്ടപ്പെട്ട കീരിടം വീണ്ടെടുക്കാൻ എത്തുന്നു, തങ്കമണി ടീസർ പുറത്ത്

Thankamani Movie Teaser Out

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ജനപ്രിയ നായകൻ ദിലീപും രതീഷ് രഘുനന്ദനും ഒന്നിക്കുന്ന ‘തങ്കമണി’ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.

ഇഫാർ മീഡിയ റാഫി മതിര ബാനറും, സൂപ്പർ ഗുഡ് ഫിലിമുകളുടെ ബാനറിൽ ആർ ബി ചൗധരിയും ചേർന്നാണ് ‘തങ്കമണി’ ചിത്രം നിർമ്മിക്കുന്നത്. 1986 ഒക്‌ടോബറിൽ തങ്കമണി വില്ലേജിലെ പോലീസ് ക്രൂരതയെക്കുറിച്ചുള്ള കഥയാണ് ‘തങ്കമണി’ മ്യൂസിക് റൈറ്റ്‌സ് സൈന മ്യൂസിക് സ്വന്തമാക്കി.

‘കമ്മാര സംഭവം’ത്തിന് ശേഷം വരുന്ന ദിലീപിന്റെ 148-മത്തെ മറ്റൊരു ക്വാളിറ്റി ഐറ്റം ചിത്രം കൂടിയാണ് ‘തങ്കമണി’. പ്രണിത സുഭാഷ്, നീത പിള്ള, രമ്യ പണിക്കർ, മനോജ് കെ ജയൻ, അജ്മൽ അമീർ, അസിസ് നെടുമങ്ങാട്, സിദ്ധിഖ്, തൊമ്മൻ മാങ്കുവ, അരുൺ ശങ്കരൻ, മാളവിക മേനോൻ, മുക്ത, അംബിക മോഹൻ, സന്തോഷ് കീഴാറ്റൂർ, മേജർ രവി, കോട്ടയം രമേഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Other Related News

‘സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗം എന്ന് എപ്പോൾ ഉള്ള ചോദ്യം കേട്ട് മടുത്തോ, മറുപടിയുമായി ജോണി ആന്റണി

മലയാളികൾ ഏറെ നാൾ കാത്തിരിക്കുന്ന ദിലീപിന്റെ ചിത്രമാണ് ‘സി.ഐ.ഡി മൂസ’. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് എന്നുള്ള വാർത്ത പുറത്തു വിട്ടത്തോടെ, കാത്തിരിപ്പിനു ഇതുവരെ ഒരു അവസാനം ഉണ്ടായിട്ടില്ല മലയാളികൾക്ക്.

‘സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ദിലീപും ജോണി ആന്റണിയുമാണ്. ഈ വിവരം അറിഞ്ഞ പ്രേക്ഷകർ ദിലീപിനെയും ജോണി ആന്റണിയെയും കാണുമ്പോൾ, എന്നാണ് സി.ഐ.ഡി മൂസ എത്തുന്നത് തുടങ്ങിയ ചോദ്യങ്ങൾ താരങ്ങളെ തേടിയെത്താറുണ്ട്.

ഇപ്പോഴിതാ ‘സി.ഐ.ഡി മൂസ’ എപ്പോൾ വരും എന്നുള്ള ചോദ്യം കേട്ട് മടുത്തോ, എന്ന് ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ നടനും സംവിധായകനുമായ ജോണി ആന്റണി നൽകിയ മറുപടി ഇങ്ങനെ ;

” അവർ പറയുന്നതിന് അനുസരിച്ച് സംഭവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു. സംസാരങ്ങൾ കാണുമ്പോൾ നടക്കുന്നുണ്ട്, കൃത്യമായിട്ട് ഒരു ഒഫീഷ്യൽ ആയിട്ടുള്ള കാര്യങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.”

“സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗത്തിൽ എന്തായാലും ഹരിശ്രീ അശോകനും ദിലീപും ആ ഡോഗും ഉണ്ടാകും. പുതുമുഖങ്ങളെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നതിലുള്ള ആലോചനയില്ല” ജോണി ആന്റണി പറഞ്ഞു.

എങ്ങനെയോ ഞാനായിട്ട് പറയണം എന്ന് ഇരിക്കുപ്പോൾ ആണ് അവൾ ചെന്ന് പറഞ്ഞത്, കാളിദാസ് ജയറാം

Kalidas Jayaram Got Engaged Latest News

മലയാളികളുടെ എന്നും പ്രിയ താരങ്ങളാണ് ജയറാമും പാർവതിയും. നിരവധി നല്ല മലയാള സിനിമയിലൂടെ ജനമനസ്സിൽ കയറി പറ്റിയ താരങ്ങൾ കൂടിയാണ് ഇരുവരും. ഇരുവരുടെ വിവാഹശേഷം പാർവതി സിനിമ മേഖലയിൽ നിന്ന് പിന്മാറി. അച്ഛന്മ്മാരെ പോലെ തന്നെ അതെ പാത പിന്തുടരുന്നത് മക്കളിൽ കാളിദാസ് ജയറാമാണ്. തമിഴിലും മലയാളത്തിലും കാളിദാസ് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Kalidas Jayaram Got Engaged Latest News

ഈ അടുത്തിടെയാണ് ചെന്നൈയിൽ വച്ച് നടൻ കാളിദാസ് ജയറാമിന്റെ വിവാഹനിഛയം കഴിഞ്ഞത്. വിവാഹ നിഛയത്തിന്റെ വീഡിയോസും ചിത്രങ്ങലും എല്ലാം സോഷ്യൽ മിഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഡലും നടിയുമായ തരിണി കിലംഗരയരാണ് കാളിദാസിന്റെ വധു. കാളിദാസ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി തരിണിയുമായി പ്രണയത്തിൽ ആണെന്നുള്ള വിവരം പങ്കു വച്ചത്.

ഇപ്പോൾ ഇതാ കാളിദാസിന്റെ തമിഴിലും മലയാളത്തിലും വരാനിരിക്കുന്ന ‘രാജിനി’ ചിത്രത്തിന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ, തരിണിയുടെ കാര്യം വീട്ടിൽ അറിയിച്ചത് അനിയത്തി മാളവിക ആയിരുന്നു എന്ന് സംസാരിക്കുകയാണ് കാളിദാസ് ജയറാം. അവൾ വീട്ടിൽ പറഞ്ഞത് കൊണ്ട് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി എന്ന് കാളിദാസ് പറഞ്ഞു.

” എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ തരിണിയെ പരിചയപ്പെടുത്തത്. കണ്ടപ്പോൾ തന്നെ സിനിമയിൽ കാണുന്നത് പോലെ ഐ ലാവ് യു ചെന്ന് ഒന്നും പറഞ്ഞെതേയില്ല. അത് എങ്ങനെയോ മനസ്സിൽ ആക്കി എന്നുള്ളതാണ് സത്യം.”

” തരിണിയുമായിട്ടുള്ള പ്രണയം അനിയത്തി മാളവികയാണ് ആദ്യം കണ്ടെത്തിയത്, എന്റെ കാറിലെ ബ്ലൂട്ടൂത്ത് തരിണിയുടെ കോളുമായി കണക്റ്റ് ആയിരുന്നു. ആ പേര് വച്ച് എന്റെ അനിയത്തി കണ്ടെത്തി, അപ്പോഴേക്കും അമ്മയോടും അച്ഛനോടും ചെന്ന് പറഞ്ഞു. എങ്ങനെയോ ഞാൻ ആയിട്ട് പറയണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവൾ ചെന്ന് പറഞ്ഞത്. പക്ഷെ അത്‌ എനിക്ക് കൂടുതൽ എളുപ്പമായി.”

” തരിണിയുടെ അച്ഛനും അമ്മയും എന്റെ അച്ചന്മ്മാരെ പോലെ ചില്ല് ആണ്. വിവാഹ കാര്യം വീട്ടിൽ ചെന്ന് പറഞ്ഞതൊന്നും കൊഴപ്പമുണ്ടയിൽ അവർക്ക് ഒക്കെ ആയിരുന്നു. കല്യാണം എപ്പോൾ എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടില്ല, തീയതി തീർച്ചയായും അടുത്ത വർഷമായിരിക്കും തീരുമാനിക്കുക”കാളിദാസ് പറഞ്ഞു.

Related News

കാർത്തി കാരണമാണ് ഞാൻ തമിഴ് പഠിച്ചത്, കാർത്തിയോട് നന്ദി രേഖപ്പെടുത്തി; തമന്ന

ഈ അടുത്തിടെ നടന്ന ‘ജപ്പാൻ’ ട്രെയിലർ ലോഞ്ചിൽ നടി തമന്ന 75 സിനിമകളിലെ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കുക ഉണ്ടായി.

‘പയ്യ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ തമിഴ് പഠിപ്പിച്ച കാർത്തിയോട് നന്ദി എന്നും, കാർത്തിയുടെ കരിയർ വളരുന്നത് താൻ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്നും തമന്ന പറഞ്ഞു.

“അദ്ദേഹത്തിന്റെ എല്ലാ സംവിധായകരും വന്ന് അദ്ദേഹം എത്ര നല്ലവൻ ആണെന്നതിനെക്കുറിച്ച് കടുത്ത വികാരങ്ങൾ പ്രകടിപ്പിക്കുമായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ, എത്ര കഠിനാധ്വാനിയായ നടനാണ് കാർത്തി, നിങ്ങൾക്ക് അത് മതിയായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.”

“ഞാൻ ‘പയ്യ’യുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞങ്ങൾ കാറിൽ കുടുങ്ങിയിരുന്നു, ലിംഗു സാറിനോട് സംസാരിക്കാനുള്ള ഏക മാർഗം തമിഴ് പഠിക്കുക എന്നതാണ്. അതിനാൽ 75 സിനിമകൾക്ക് ശേഷം എന്റെ കരിയറിലെ വളരെ വലുതും വളരെ പ്രധാനപ്പെട്ടതുമായ ചിത്രമായിരുന്നു ‘പയ്യ’.”

“75 സിനിമകൾക്ക് ശേഷവും ആളുകൾ എന്നോട് പയ്യയെക്കുറിച്ച് ചോദിക്കാറുണ്ട്, ‘പയ്യ’ ഷൂട്ടിങ്ങിനിടെ എന്നെ തമിഴൻ എന്ന് കരുതിയ ആളാണ് കാർത്തി. ചിത്രത്തെ അവിസ്മരണീയമാക്കിയതിന് നന്ദി കാർത്തി, അദ്ദേഹത്തിന്റെ കരിയർ അടുത്ത് വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൻ തന്റെ പ്രേക്ഷകരെ സ്നേഹിക്കുന്നു, അവൻ എപ്പോഴും എല്ലാവരേയും രസിപ്പിക്കാൻ ആഗ്രഹിക്കുന്നു” തമന്ന പറഞ്ഞു.

കാവാല പോലൊരു കിടിലൻ ഐറ്റം ഡാൻസ് ‘ബാന്ദ്ര’യിൽ പ്രതീക്ഷിക്കാം, വൈറലായ പോസ്റ്റർ

നവംബർ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ബാന്ദ്ര’യുടെ പുതിയ പോസ്റ്റർ ഈ അടുത്തിടെയാണ് റിലീസ് ചെയ്തിരുന്നത്, ഏറെ കാലങ്ങൾക്ക് ശേഷം ദിലീപിന്റെ ഒരു മാസ് എന്റർടൈൻമെന്റ് ചിത്രം കൂടിയായ ബാന്ദ്ര ദിലീപിന്റെ കരിയറിലെ 147 മത്തെ ചിത്രം കൂടിയാണിത്.

‘ബാന്ദ്ര’യുടെ സെക്കൻഡ് ടീസർ ദളപതി വിജയുടെ ലിയോ റിലീസിനൊപ്പം തന്നെ തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ട്, രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം തമന്നയാണ്. നടി തമന്നയുടെ ആദ്യ മലയാള ചിത്രമായതിനാൽ ഈ അടുത്തിടെ പുറത്തിറങ്ങിയ രാജിനികാന്തിന്റെ ചിത്രമായ ജയിലർ ചിത്രത്തിലെത് പോലെതന്നെ ശ്രദ്ധ നേടിയ കാവാല ഗാനപോലെ ‘ബാന്ദ്ര’യിലും തമന്നയുടെ ഒരു തകർപ്പൻ ഗാനമുണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നുത്.

വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

റാഫി സംവിധാനം ചെയ്ത ‘വോയിസ്‌ ഓഫ് സത്യനാഥൻ’ എന്ന ചിത്രമാണ് ദിലീപിന്റെ ഈ അടുത്തിടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. വർഷങ്ങൾക്ക് ശേഷം വോയിസ്‌ ഓഫ് സത്യനാഥനിലേക്ക് എത്തിയ ദിലീപിന്റെ പ്രകടനത്തിന് ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയെടുത്തത്.