ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ

2015-ലെ ബ്ലോക്ക്‌ ബസ്റ്റർ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി, ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് അടുത്തിടെ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിൽ സംവിധായകൻ നദിർഷാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അമർ അക്ബർ അന്തോണിയുടെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആണ്, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു എന്ന് നദിർഷാ പറഞ്ഞിരുന്നു.

‘ അമർ അക്ബർ അന്തോണി-യുടെ സെക്കന്റ്‌ പാർട്ടിന് വേണ്ടി രാജുനെ ഗുരുവായൂർ അമ്പല നടയിലെ സെറ്റിൽ വച്ച് കണ്ടിരുന്നു. അത് വർക്ക് ഔട്ട്‌ ആണെങ്കിൽ ചെയ്യാം എന്നാണ് രാജു പറഞ്ഞത്, കാരണം ആദ്യത്തെ പാർട്ടിലെ എല്ലാവരും ഉണ്ടായലാണ് ഇവർ ഡേറ്റ് തരുകയോള്ളു’.

‘ അമർ അക്ബർ അന്തോണി-യിലെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആയിരുന്നു, പക്ഷെ രാജുവിലേക്ക് വന്നപ്പോൾ ‘എടോ പോടോ’ എന്നൊക്കെ വിളിച്ച് അഭിനയിക്കാൻ പറ്റുന്ന ഒരു ഗ്രുപ്പ് ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ്. ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് ഒരു മടിയും കൂടാതെയാണ് മാറി തന്നത് ‘.

‘അമർ അക്ബർ അന്തോണി-യുടെ ഡയറക്ടർ ഞാൻ ആണ് എന്ന് കേട്ടപ്പോൾ, കഥ പോലും കേൾക്കണ്ട ഇക്ക അല്ലെ ഡയറക്ടർ ഞാൻ വന്നു ചെയ്തോളാം എന്നാണ് ആസിഫ് പറഞ്ഞത് ‘ നദിർഷാ പറഞ്ഞു.

കെവിഎൻ പ്രൊഡക്ഷൻനിൽ ചേർന്ന് ലോകേഷ്, വീണ്ടും ചിരി പടക്കവുമായി ദിലീപ്

Dileep Latest Movie

കെവിഎൻ പ്രൊഡക്ഷൻനിൽ നടനായി ലോകേഷ് കനകരാജ്ത

മിഴ് സിനിമയുടെ യുവ സംവിധായകനായ ലോകേഷ് കനകരാജ്, കമൽ ഹാസന്റെ പ്രൊഡക്ഷൻ ഹൗസ് ആയ കെവിഎൻ പ്രൊഡക്ഷൻസിന് കീഴിൽ ലോകേഷ് അഭിനയിക്കുന്നു. കമൽ ഹാസന്റെ മകൾ ശ്രുതി ഹാസൻ ആലപിച്ച ‘ഇനിമേൽ’ എന്ന ആൽബം ഗാനത്തിൽ ലോകേഷ് അഭിനയിക്കുന്നത്. ആൽബത്തിന്റെ പോസ്റ്റർ ഇന്നലെ പുറത്ത് ഇറങ്ങിയിരുന്നു, അതിൽ വീഡിയോ ഗെയിം കളിക്കുന്ന ജോയ് സ്റ്റിക്കുകളും ഒപ്പം ലോകേഷും ശ്രുതിയും നേർക്കുനേർന്ന് നിൽക്കുന്നത് കാണാം.

ഗാനരചയിതാവ് കമൽ ഹാസൻ ആണ്, സംവിധായകൻ എന്ന നിലയിൽ ഒരു മികച്ച നടൻ എന്നൊരു പതവിയിലൂടെ കടന്നിരിക്കുകയാണ് ലോകേഷ് കനകരാജ്. കൂടാതെ പ്രൊഡക്ഷൻ ഹൗസായ കെവിഎൻ പ്രൊഡക്ഷൻസിന് കീഴിൽ, ലോകേഷ് കനഗരാജ് ഒരു സിനിമ സംവിധാനം ചെയ്യുമെന്നാണ് മറ്റൊരു റിപ്പോർട്ട്. ചിത്രത്തിൽ പ്രഭാസ് ആയിരിക്കും നടൻ ആയി എത്തുക.

കല്യാണവേഷത്തിൽ അൽത്താഫ് സലിമും അനാർക്കലിയും, ‘മന്ദാകിനി’ പുറത്ത്അ

നാർക്കലി, അൽത്താഫ് സലീം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മന്ദാകിനി’ എന്ന സിനിമയുടെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്നത്.

അനാർക്കലി, അൽത്താഫ് സലീം കല്യാണവേഷത്തിൽ ചിരിക്കുന്ന ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കാണുന്നത്, ഷിജു എം ഭാസ്കറാണ് ചിത്രം ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. സ്‌പയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഗുഡ് ബാഡ് അഗ്ലി ഇനി പൊങ്കൽ ദിനത്തിൽ

അധിക് രവിചന്ദ്രന്റെ സംവിധാനത്തിൽ, അജിത് കുമാറിൻ്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രമായ ‘എകെ63’ എന്ന ചിത്രത്തിന് ‘ഗുഡ് ബാഡ് അഗ്ലി’ എന്നാണ് പേരിട്ടിരിക്കുന്നത്. 2024-ൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്ത ചിത്രം, 2025-ൽ പൊങ്കലിനാണ് റിലീസ് ചെയ്യുന്നത്. മിത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ദിലീപിന്റെ ‘പവി കെയർ ടേക്കർ’ റിലീസ് തിയതി പുറത്ത്’

തങ്കമണി’യ്ക്ക് ശേഷം ദിലീപിന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്, ഏപ്രിൽ 26ന് തീയറ്റർ റിലീസ് ചെയ്യുന്നത്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം, ‘പവി കെയർ ടേക്കർ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

രാധിക ശരത്കുമാർ, ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി, അഭിഷേക് ജോസഫ്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ, സ്ഫടികം ജോർജ്, മാസ്റ്റർ ശ്രീപത് തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ദിലീപ് നിർമ്മിക്കുന്ന ചിത്രം ഗ്രാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ മാസം പുറത്ത് ഇറങ്ങിയിരുന്നു, സിനിമയുടെ പേര് പോലെതന്നെയാണ് പവി കെയർ ടേക്കർ ആയിട്ടാണ് ദിലീപ് എത്തുന്നത്.

More From Flix Malayalam:

2023-ൽ ദുൽഖർ സൽമാൻ മുതൽ മോഹൻലാലിന്റെ വരെ തിയറ്ററിൽ പാളിപോയ സിനിമകൾ

പൂവൻ

ജനുവരി 20-ന് വിനീത് വാസുദേവൻ സംവിധാനം ചെയ്ത് ആന്റണി വർഗീസ് നായകനായി എത്തിയ ചിത്രം ആയിരുന്നു പൂവൻ. പൂവൻ സിനിമ ആന്റണി വർഗീസിന്റെ തല്ല് പടം പ്രതീക്ഷച്ച പ്രേക്ഷകർക്ക് നിരാശയാണ് ഉണ്ടാക്കിയത്. ബോക്സ്‌ ഓഫീസിൽ എട്ട് നിലയാണ് ചിത്രം പൊട്ടിയത്.ആയിഷമലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആയിരുന്നു.

ആയിഷ

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആയിരുന്നു.മഞ്ജു വാര്യരുടെ മികച്ച പ്രകടനം കാഴ്ച്ച വച്ചു എങ്കിലും, തിയറ്ററിൽ എത്തിയ ചിത്രത്തിന് വിജയം നേടാൻ കഴിഞ്ഞില്ല. ജനുവരി 20-ന് റിലീസ് ചെയ്ത ചിത്രം ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്തത്.

എലോൺ

ഷാജി കൈലാസന്റെ സംവിധാനത്തിൽ മോഹൻലാലിന്റെ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട സിനിമ ആയിരുന്നുഎലോൺ. ജനുവരി 26-ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികര ആണ് ലഭിച്ചിരുന്നത്. ആദ്യം ഒടിടി-യിൽ റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം കൂടി ആയിരുന്നു എലോൺ, ബോക്സ്‌ ഓഫീസിൽ വൻ പരാജയം ആയിരുന്നു എലോൺ.

തങ്കം

ജനുവരി 26-ന് സഹീദ് അറഫത് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു തങ്കം, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ക്രൈം ത്രില്ലർ ചിത്രം കൂടിയായ തങ്കം ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്, സിനിമ ബോക്സ്‌ ഓഫീസിൽ വലിയ പരാജയം ആണ് സൃഷ്ട്ടിച്ചത്.

ഇരട്ട

ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു ഇരട്ട, ഫെബ്രുവരി 3-ന് റിലീസ് ചെയ്ത ചിത്രം രോഹിത് എം .ജി . കൃഷ്ണൻ ആണ് സംവിധാനം ചെയ്തത്. കിടിലൻ ക്ലൈമാക്സ്‌ ചിത്രം കൂടിയായ ഇരട്ട ബോക്സ്‌ ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ചിത്രത്തിൽ ജോജു ജോർജ് കൂടാതെ അഞ്ജലി, ആര്യ സലിം, ശ്രീകാന്റ് മുരളി എന്നിവർ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

വെടിക്കെട്ട്

ബിബിൻ ജോർജ് , വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ട്ക്കെട്ടിൽ ഒരുക്കിയ ചിത്രം ആയിരുന്നു വെടിക്കെട്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഐശ്വര്യ അനിൽ കുമാർ, സമദ് സുലൈമാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരി 3-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര അഭിപ്രായം ആണ് ലഭിച്ചത്. ബോക്സ്‌ ഓഫീസിൽ വൻ തോൽവി ആയി സിനിമ മാറി.

ഡിയർ വാപ്പി

ഷാൻ തുളസി സംവിധാനം ചെയ്ത് ചിത്രം ആയിരുന്നു ഡിയർ വാപ്പി. ലാൽ, നിരഞ്ജ് മണിയൻപിള്ള രാജു, അനഘ നാരായണൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരി 17-ന് റിലീസ് ചെയ്ത ഡിയർ വാപ്പി വെറും 3 ദിവസം ആണ് തിയറ്ററിൽ ഓടിയത്. വൻ ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രം എട്ട് നിലയിൽ പൊട്ടി.

എങ്കിലും ചന്ദ്രികേ

ഫെബ്രുവരി 17-ന് ആദിത്യൻ ചദ്രശേഖർ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു എങ്കിലും ചന്ദ്രികേ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്, അശ്വിൻ വിജയൻ, നിരഞ്ജന അനൂപ്, താൻവി റാം എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. പ്രേക്ഷകരിൽ നിന്ന് മോശം അഭിപ്രായം ലഭിച്ച ചിത്രം തിയറ്ററിൽ വൻ പരാജയം ആയിരുന്നു.

ക്രിസ്റ്റി

ആൽവിൻ ഹെനറിയുടെ സംവിധാനത്തിൽ മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആയിരുന്നു ക്രിസ്റ്റി. 17 ഫെബ്രുവരി തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം വൻ പരാജയം ആയിരുന്നു.

ഓഹ് മൈ ഡാർലിംഗ്

ആൽഫർഡ് ഡി’ സാമൂൽ സംവിധാനം ചെയ്ത് ഫെബ്രുവരി 24-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ഓഹ് മൈ ഡാർലിംഗ്. ബാലതാരം അനിഖ സുരേന്ദ്രൻ നായിക ആയി എത്തിയ ആദ്യ ചിത്രം കൂടി ആണ് ഓഹ് മൈ ഡാർലിംഗ്. ബോക്സ്‌ ഓഫീസിൽ നിന്ന് വളരെ മോശമായ അഭിപ്രായം നേടിയ ചിത്രം എട്ട് നിലയിൽ ആണ് പൊട്ടിയത്. ചിത്രത്തിൽ അനിഖ സുരേന്ദ്രനെ കൂടാതെ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളായ്, വിജയ് രാഘവൻ എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങൾ.

പ്രണയ വിലാസം

അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആണ് പ്രണയ വിലാസം. നിഖിൽ മുരളി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. എന്നിരുന്നാലും ചിത്രം പരാജയത്തിൽ എത്തിയില്ല, ഫെബ്രുവരി 24-നാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ മിയ ജോർജ് ഒരു പ്രധാന കഥാപാത്രം ആയി വേഷം ഇട്ടിട്ടുണ്ട്.

തുറമുഖം

വമ്പൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു തുറമുഖം, രാജീവ്‌ രവിയുടെ സംവിധാനത്തിൽ നിവിൻ പോളിയെ നായകനാക്കി എത്തിയത്. നിരവധി തവണ റിലീസ് നീട്ടിയ ചിത്രം കൂടി ആയിരുന്നു തുറമുഖം, ചിത്രം ബോക്സ്‌ ഓഫീസിൽ വൻ പരാജയം ആണ് സൃഷ്ട്ടിച്ചത്. ചിത്രത്തിൽ നിവിൻ പോളി കൂടാതെ ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആർ. ആചരി എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. മാർച്ച്‌ 10-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം, പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്.

വെള്ളരി പട്ടണം

മഹേഷ്‌ വെട്ടിയരുടെ സംവിധാനത്തിൽ മഞ്ജു വാര്യർ, സൗബിൻ ഷഹീർ എന്നിവരെ പ്രധാന കഥാപാത്രം ആക്കി ഒരുക്കിയ ചിത്രം ആണ് വെള്ളരി പട്ടണം. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ബോക്സ്‌ ഓഫീസിൽ വൻ പരാജയം ആയിരുന്നു. ചിത്രം മാർച്ച്‌ 24-നാണ് തിയറ്ററിൽ റിലീസ് ചെയ്തത്.

കിങ് ഓഫ് കൊത്ത

വമ്പൻ പ്രൊമോഷനോടെ ആഗസ്റ്റ് 24-ന് തിയറ്ററിൽ എത്തിയ ദുൽഖർ സൽമാന്റെ ചിത്രം ആയിരുന്നു ‘കിങ് ഓഫ് കൊത്ത’. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് നിർമ്മിച്ചത്. എന്നാൽ റിലീസിന് മുന്നേ ഉണ്ടായ ഹൈപ്പ് ഒന്നും തിയറ്ററിൽ സിനിമ കണ്ട പ്രേക്ഷകരിൽ ഉണ്ടായില്ല.

രാമചന്ദ്രൻ ബോസ്സ് ആൻഡ് കൊ

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അടേനി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു രാമചന്ദ്രൻ ബോസ്സ് ആൻഡ് കൊ. ആഗസ്റ്റ് 25-ന് റിലീസ് ചെയ്ത ചിത്രം തിയറ്ററിൽ വൻ പരാജയം ആയിരുന്നു, ആർഷ ചന്ദിനി ബൈജു, മമിത ബൈജു, വിനയ് ഫോർട്ട്, ജഫ്ഫർ ഇടുക്കി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

കാസർഗോൾഡ്

ബി.ടെക് ചിത്രത്തിന്റെ വിജയത്തിന് ശേഷം, മൃദുൽ നായർ ആസിഫ് അലി കൂട്ട്ക്കെട്ടിൽ ഒരുക്കിയ ചിത്രം ആണ് കാസർഗോഡ്. സെപ്റ്റംബർ 15-ന് വൻ പ്രതീക്ഷയോടെ തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം വൻ പരാജയം ആണ് സൃഷ്ട്ടിച്ചത്. ആസിഫ് അലിയെ കൂടാതെ സണ്ണി വെയിൻ, വിനായകൻ എന്നിവർ ആണ് മറ്റ് താരങ്ങൾ.

തീപ്പൊരി ബെന്നി

ജോജി തോമസ് സംവിധാനം ചെയ്ത് സെപ്റ്റംബർ 22-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു തീപ്പൊരി ബെന്നി. വൻ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രം വൻ പരാജയം ആയിരുന്നു. ചിത്രത്തിൽ അർജുൻ അശോകൻ, ഫെമിന ജോർജ്, ജഗദീഷ് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ.

ചാവേർ

ടിനു പപ്പച്ചൻ സംവിധാനത്തിൽ ഒക്ടോബർ 5-ന് വമ്പൻ പ്രൊമോഷനോടെ റിലീസ് ചെയ്‌ത ചിത്രം ആയിരുന്നു ചാവേർ. ചിത്രത്തിൽ കുഞ്ചക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എനിവർ ആണ് പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. വൻ പ്രതീക്ഷയിൽ എത്തിയ ചിത്രം വിജയം കൈവരിക്കാൻ ആയില്ല.

ഒറ്റ

ഒക്ടോബർ 27-ന് സൗണ്ട് ഡിസൈനർ റെസുൽ പൂക്കുട്ടി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഒറ്റ, ആസിഫ് അലി, അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രം ആക്കിയാണ് ചിത്രം ഒരുക്കി ഇരിക്കുന്നത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം വേണ്ടത്ര ബോക്സ്‌ ഓഫീസിൽ കളക്ഷൻ നേടാൻ സാധിച്ചില്ല.

തോൽവി എഫ്. സി

ഷറഫ് യു ദീൻ, ജോണി ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ആയിരുന്നു തോൽവി എഫ്. സി. ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രത്തിൽ പെടുന്ന ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം ആണ് നേടിയത്. എന്നാൽ ബോക്സ്‌ ഓഫീസിൽ മികച്ച കളക്ഷൻ നേടാൻ സാധിച്ചില്ല. നവംബർ 3-ന് റിലീസ് ചെയ്ത ചിത്രം ജോർജ് കോര ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ബാന്ദ്ര

രാമലീലയ്ക്ക് ശേഷം അരുൺ ഗോപി ദിലീപ് കൂട്ട് കെട്ടിൽ ഒരുക്കിയ ചിത്രം ആയിരുന്നു ബാന്ദ്ര. ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി തമന്ന ആയിരുന്നു നായിക. നവംബർ 10-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഇറക്കിയ ചിത്രത്തിന് മികച്ച കളക്ഷൻ നേടാൻ സാധിച്ചില്ല. ചിത്രത്തിൽ ഡിനോ മോരെയേ, മാമറ്റ മോഹൻദാസ്, കലാഭവൻ ക്ഷജോൺ, ആർ. ശരത്കുമാർ എന്നിവർ ആയിരുന്നു മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

വേല

ശ്യാം ശശി സംവിധാനത്തിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കഥാപാത്രമാക്കിയ ചിത്രം ആയിരുന്നു വേല. തിയറ്ററിൽ വിജയം നേടാൻ സാധിച്ചിരുന്നില്ല, ആദ്യമായിട്ട് ഷൈൻ നിഗം പോലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയാണ് വേല. നവംബർ 10-നാണ് ചിത്രം റിലീസ് ചെയ്ത് ഇരുന്നത്.

ശേഷം മൈക്കിൽ ഫാത്തിമ

കല്യാണി പ്രിയദർശൻ നായികയായി ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത് നവംബർ 17-ന് ഇറങ്ങിയ ചിത്രത്തിന് വൻ വിജയം നേടാൻ സാധിച്ചില്ല.

ഫീനിക്സ്

വിഷ്‌ണു ഭരതൻ സംവിധാനം ചെയ്ത് നവംബർ 17-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ഫീനിക്സ്, ഹൊറർ ഗണത്തിൽ പെടുന്ന ചിത്രം ആയതിനാൽ പ്രതീക്ഷിച്ച അത്രയും വിജയം നേടാൻ സാധിച്ചില്ല. ചിത്രത്തിൽ അജു വർഗീസ്, ചന്ദുനാഥ്‌, അനൂപ് മേനോൻ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.

ഫിലിപ്പ്സ്

വമ്പൻ പ്രൊമോഷനോടെ തിയറ്ററിൽ എത്തിയ ഫാമിലി എന്റർടൈൻമെന്റ് ചിത്രം ആണ് ഫിലിപ്പ്സ്. ആൽഫർഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത് ഡിസംബർ 1-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ഫിലിപ്പ്സ്. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് മികച്ച ബോക്സ്‌ ഓഫീസ് കളക്ഷൻ നേടാൻ കഴിഞ്ഞില്ല. വൻ പരാജയം ആണ് ചിത്രം തിയറ്ററിൽ നിന്ന് നേരിട്ടത്.

നഷ്ട്ടപ്പെട്ട കീരിടം വീണ്ടെടുക്കാൻ എത്തുന്നു, തങ്കമണി ടീസർ പുറത്ത്

Thankamani Movie Teaser Out

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ജനപ്രിയ നായകൻ ദിലീപും രതീഷ് രഘുനന്ദനും ഒന്നിക്കുന്ന ‘തങ്കമണി’ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.

ഇഫാർ മീഡിയ റാഫി മതിര ബാനറും, സൂപ്പർ ഗുഡ് ഫിലിമുകളുടെ ബാനറിൽ ആർ ബി ചൗധരിയും ചേർന്നാണ് ‘തങ്കമണി’ ചിത്രം നിർമ്മിക്കുന്നത്. 1986 ഒക്‌ടോബറിൽ തങ്കമണി വില്ലേജിലെ പോലീസ് ക്രൂരതയെക്കുറിച്ചുള്ള കഥയാണ് ‘തങ്കമണി’ മ്യൂസിക് റൈറ്റ്‌സ് സൈന മ്യൂസിക് സ്വന്തമാക്കി.

‘കമ്മാര സംഭവം’ത്തിന് ശേഷം വരുന്ന ദിലീപിന്റെ 148-മത്തെ മറ്റൊരു ക്വാളിറ്റി ഐറ്റം ചിത്രം കൂടിയാണ് ‘തങ്കമണി’. പ്രണിത സുഭാഷ്, നീത പിള്ള, രമ്യ പണിക്കർ, മനോജ് കെ ജയൻ, അജ്മൽ അമീർ, അസിസ് നെടുമങ്ങാട്, സിദ്ധിഖ്, തൊമ്മൻ മാങ്കുവ, അരുൺ ശങ്കരൻ, മാളവിക മേനോൻ, മുക്ത, അംബിക മോഹൻ, സന്തോഷ് കീഴാറ്റൂർ, മേജർ രവി, കോട്ടയം രമേഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Other Related News

‘സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗം എന്ന് എപ്പോൾ ഉള്ള ചോദ്യം കേട്ട് മടുത്തോ, മറുപടിയുമായി ജോണി ആന്റണി

മലയാളികൾ ഏറെ നാൾ കാത്തിരിക്കുന്ന ദിലീപിന്റെ ചിത്രമാണ് ‘സി.ഐ.ഡി മൂസ’. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് എന്നുള്ള വാർത്ത പുറത്തു വിട്ടത്തോടെ, കാത്തിരിപ്പിനു ഇതുവരെ ഒരു അവസാനം ഉണ്ടായിട്ടില്ല മലയാളികൾക്ക്.

‘സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ദിലീപും ജോണി ആന്റണിയുമാണ്. ഈ വിവരം അറിഞ്ഞ പ്രേക്ഷകർ ദിലീപിനെയും ജോണി ആന്റണിയെയും കാണുമ്പോൾ, എന്നാണ് സി.ഐ.ഡി മൂസ എത്തുന്നത് തുടങ്ങിയ ചോദ്യങ്ങൾ താരങ്ങളെ തേടിയെത്താറുണ്ട്.

ഇപ്പോഴിതാ ‘സി.ഐ.ഡി മൂസ’ എപ്പോൾ വരും എന്നുള്ള ചോദ്യം കേട്ട് മടുത്തോ, എന്ന് ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ നടനും സംവിധായകനുമായ ജോണി ആന്റണി നൽകിയ മറുപടി ഇങ്ങനെ ;

” അവർ പറയുന്നതിന് അനുസരിച്ച് സംഭവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു. സംസാരങ്ങൾ കാണുമ്പോൾ നടക്കുന്നുണ്ട്, കൃത്യമായിട്ട് ഒരു ഒഫീഷ്യൽ ആയിട്ടുള്ള കാര്യങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.”

“സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗത്തിൽ എന്തായാലും ഹരിശ്രീ അശോകനും ദിലീപും ആ ഡോഗും ഉണ്ടാകും. പുതുമുഖങ്ങളെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നതിലുള്ള ആലോചനയില്ല” ജോണി ആന്റണി പറഞ്ഞു.

അവർ രണ്ടുപേരും സമ്മതിച്ചാൽ എന്റെ അടുത്ത ചിത്രം അതായിരിക്കും ; അറ്റ്ലീ

ബോളിവുഡിൽ കിങ് ഖാനെ നായകനാക്കി റെക്കോർഡ് കളക്ഷൻ നേടിയ ‘ജവാൻ’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായാകാനാണ് അറ്റ്ലീ. ‘ജവാൻ’ന് ശേഷം ഇനി ബോളിവുഡ് ആണോ കോളിവുഡ് ആണോ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് എന്ന് ആകാംഷയുടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

‘ജവാൻ’ അന്നൗൻസ്ഡ് പുറത്തു വിട്ടത്തോടെ ദളപതി വിജയ് ഉണ്ടാകും എന്ന് സോഷ്യൽ മിഡിയയിൽ ചർച്ച വിഷയമായി മാറിയതായിരുന്നു. ജവാന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുമ്പോഴാണ് വിജയെ ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങൾ വൈറലായത്. വിജയ് ‘ജവാൻ’ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളാണ് ഇതിന് കാരമായത്.

എന്നാൽ ചിത്രം റിലീസ് ചെയ്തത്തോടെ വിജയുടെ പ്രെസെൻസ് പോലും ചിത്രത്തിന്റെ മുഴുനീളത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് സത്യം. എന്നാൽ ഇപ്പോഴും ആരാധകർ അറ്റ്ലീയോട് ചോദിക്കുന്ന ഒരൊറ്റ ചോദ്യം വിജയ് എസ്.ആർ.കെ കോംമ്പോ എന്നാണ്. ഇപ്പോൾ ഇതാ തമിഴ് യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂയിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് അറ്റ്ലീ.

കഥ കേട്ട് അവർ രണ്ടുപേരും ഒരുമിച്ചു സിനിമ ചെയ്യുകയാണെങ്കിൽ എന്റെ അടുത്ത ചിത്രം അവരുടെ കൂടെയാണ് അറ്റ്ലീ പറഞ്ഞു.

“എന്റെ അടുത്ത 10 വർഷം! എന്നിൽ നിന്ന് മറ്റെന്തെങ്കിലും കാണാൻ എല്ലാവരും പ്രതീക്ഷിക്കുന്നു. ഞാൻ അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കും. പക്ഷേ നിങ്ങൾ എന്നോടൊപ്പം കണ്ടിട്ടില്ലാത്ത ചിലത് ഞാൻ ചെയ്യാൻ പോകും. അല്ലെങ്കിൽ ചില സമയങ്ങളിൽ, എന്റെ കഴിഞ്ഞ 20 വർഷങ്ങളിൽ, നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകാൻ ഞാൻ പ്രവർത്തിക്കുകയാണ്.”

” ഹോളിവുഡിൽ നിന്നും ഒരു റൈറ്ററും ആയി ചേർന്ന് സ്ക്രീൻപ്ലേ പൂർത്തിയാക്കും, അത് പൂർത്തിയായ ഉടനെ വിജയ് അണ്ണനോടും ഷാരൂഖ് സാറിനോടും കഥ പറയും. എന്റെ അടുത്ത പ്രോജക്റ്റ്, അവർ രണ്ടുപേരും ഒരുമിച്ചു സിനിമ ചെയ്യാൻ റെഡി ആണ്. കഥ ഇഷ്ടപെട്ടാൽ അത് ആയിരിക്കും എന്റെ അടുത്ത കഥ. എന്നാൽ അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും നായകൻ സമ്മതിച്ചാൽ. കഴിഞ്ഞ 30 വർഷമായി നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു സിനിമ ഞങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു” അറ്റ്ലീ പറഞ്ഞു

എല്ലാവരും വിചാരിച്ചിരുന്നത് ആ സിനിമ ഫാഷൻ ഷോ പോലെ ആയിരിക്കും എന്നാണ്, ദിലീപ്

2008-ൽ മലയാളത്തിലെ മികച്ച സംവിധായകരിലെ ഒരാളായ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു 20:ട്വന്റി. മലയാളി താരരാജക്കന്മാർ അണിചേർന്ന് സൂപ്പർ ഹിറ്റ് ആക്കിയ 20:ട്വന്റികണ്ട് പ്രേക്ഷകരിൽ ഇപ്പോഴും ആ ത്രില്ല് മാറിട്ടില്ല എന്നതാണ് സത്യം. ഇനി അത് പോലെ ഒരു സിനിമ, മികച്ച തിരക്കഥയിൽ മലയാളത്തിൽ ഉണ്ടായാൽ ജനങ്ങൾ ഇരുകൈ നീട്ടിയായിരിക്കും സ്വീകരിക്കുക.

20:ട്വന്റി സിനിമയുടെ നിർമ്മിതാവ് കൂടിയായ ദിലീപ് ചിത്രത്തിന്റെ വെല്ലുവിളിയെകുറിച്ചും, സിനിമ ഉണ്ടായത് സീനിയസ് ജൂനിയസ് തമ്മിലുള്ള ബന്ധം കൊണ്ടാണ് എന്ന്ടു ഈ അത്തിടെ നടന്ന അഭിമുഖത്തിൽ വെളിപ്പെടുത്തി.

” അമ്മ അസോസിയേഷന് വേണ്ടി ഈ ചിത്രം നിർമ്മിക്കുക എന്നുള്ള ഉത്തവാദിദ്യം ഉണ്ടായിരുന്നു. അതിനായി എല്ലാ ആർട്ടിസ്റ്റുകളെ കോർഡിനെറ്റ് കൊണ്ടുവരിക എന്ന് പറയുന്നത് കാര്യമാണ്. ആ സിനിമ സംഭവിച്ചത് സീനിയസ് ജൂനിയസ് തമ്മിലുള്ള ബന്ധത്തിന്റെ പുറത്താണ് 20:ട്വീറ്റ് ഉണ്ടായത്.”

” 20:ട്വന്റി സിനിമയിൽ അത്രയും പേര് വന്നത് തമ്മിലുള്ള വിശ്വാസകൊണ്ടാണ്, എല്ലാവരും വിചാരിച്ചത് ആ സിനിമ വെറും ഒരു ഫാഷൻ ഷോ പോലെ ആകും എന്നാണ്. ആ സിനിമ 100 ദിവസം പോലും ഓടും എന്ന് പറഞ്ഞത് സുരേഷ് ഗോപിയാണ്. ‘തെങ്കാശിപ്പട്ടണം’ കഴിഞ്ഞ് 100 ദിവസം ഓടിയ സിനിമ 20:ട്വന്റി -യായിരുന്നു.”

” മറ്റുള്ളവർക്ക് എന്താകും എന്നൊരു ഭയം ഉണ്ടായിരുന്നു, ഇങ്ങനെ ഒരു ചാൻസ് എനിക്ക് കിട്ടിയതിൽ ഞാൻ ആഗ്രഹിക്കുന്നത് ഇവരുടെ ഫാൻ ബോയ് എന്ന രീതിയിൽ ആണ്. ആദ്യം സിനിമ ഓരോ പോഷനിൽ ഓരോ ഡയറക്ടറെ കൊണ്ട് ചെയ്യാം എന്നായിരുന്നു പിന്നെ ഞാൻ പറഞ്ഞു അത് വേണ്ട അത് തീരുമാനിക്കേണ്ടത് ജോഷി സാർ ആണ്. ജോഷി സാർ ആണ് അതിന് കറക്റ്റ്, ദൈവ അനുഗ്രഹിച്ച് ആ സിനിമ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു.”

” സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ സീനിയസിനോട് എനിക്ക് ഒരു വാക്ക് പോലും പറയാൻ പറ്റില്ല. കാരണം എന്നെ വിശ്വാസിച്ചട്ടല്ലേ എന്നൊരു ചോദ്യം വരും. ഫിനാൻഷ്യലി സിനിമയ്ക്ക് സംഭവിച്ചാൽ മൊത്തത്തിൽ ആദ്യം തൊട്ട് തുടങ്ങേണ്ടി വരും”ദിലീപ് പറഞ്ഞു.

ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, നടൻ ആണെന്നുള്ള കാര്യം മറന്നുതന്നെ പോയി അപ്പോൾ ; ദിലീപ്

‘ബാന്ദ്ര’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ‘ചാന്ത്പൊട്ട്’ ലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

സിനിമ കഴിഞ്ഞട്ടും ആ കഥാപാത്രം എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു എന്ന് ദിലീപ്.ആ അവസ്ഥയിൽ ഞാൻ ഒറ്റയ്ക്ക് ഇരുന്ന് കരയുന്ന സാഹചര്യം വരെ വന്നു എന്നും നടൻ ആണെന്നുള്ള കാര്യം വരെ മറന്നു ഞാൻ അപ്പോൾ ദിലീപ് പറഞ്ഞു.

“സിനിമ കഴിഞ്ഞ് ഒന്നര മാസം വരെ എന്നെ ഫോണ്ട് ചെയ്തിരുന്ന ക്യാരക്റ്റർ ആയിരുന്നു ‘ചാന്ത്പൊട്ട്’. എന്റെ ഇരിപ്പും നടപ്പും ഒകെ അങ്ങനെ തന്നെയായിരുന്നു, പല ഇന്റർവ്യൂസിലും ഞാൻ ആക്കാര്യം പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, ഞാൻ ഇങ്ങനെ ആയി പോകോ എന്നുള്ള വിഷയത്തിൽ വന്നിട്ടുണ്ട്. അത്രെയും എന്നിൽ ആ ക്യാരക്റ്റർ ഇമ്പാക്ട് ആയി കഴിഞ്ഞു.”

” പിന്നെ ‘സ്പീഡ്’ സിനിമയ്ക്കായി എക്സസൈസ് ചെയ്തും, ഓട്ടം ചാട്ടം ഇതിലേക്ക് മാറാനുള്ള ശ്രമം നടത്തിയിരുന്നു. അതിന് മുൻപ് നോക്കുമ്പോഴും ഇരിക്കുമ്പോഴും നോട്ടം ഒകെ രാധയുടെ ഹാങ്ങ്‌ ഓവർ ഉണ്ടായിരുന്നു. പിനെ പതുകെ പതുകെ പോയി” ദിലീപ് പറഞ്ഞു.

‘രാമലീല’യ്ക്ക് ശേഷം ദിലീപിന്റെ കരിയർ തന്നെ മാറ്റിമരിച്ച അരുൺ ഗോപിയാണ് ‘ബാന്ദ്ര’ സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ 10ന് റിലീസ് ചെയ്ത ‘ബാന്ദ്ര’യ്ക്ക് തിയറ്ററിൽ ഇന്ന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിലെ ദിലീപിന്റെ നായിക, തമന്നയുടെ ആദ്യ മോളിവുഡ് എൻട്രിയ്ക്ക് പോസിറ്റീവ് റിപ്പോർട്ട്സുമായിട്ടാണ് മുന്നേറുന്നത്.

ദിലീപ് സാർ ഒരു സുഹൃത്ത് മാത്രമല്ല, ഒരു വഴിക്കാട്ടി കൂടിയാണ് ; തമന്ന

Dileep Sir Is Not Only Friend But Also Guide : Tamannaah

‘രാമലീല’യ്ക്ക് ശേഷം അരുൺ ഗോപി ദിലീപ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ‘ബാന്ദ്ര’ നവംബർ 10 തിയറ്ററിൽ റിലീസിന് തയ്യാറെടുത്തോണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന ‘ബാന്ദ്ര’യുടെ പ്രെസ്സ് മീറ്റിംഗ് തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. ദിലീപ് ഒരു സുഹൃത്ത് എന്നതിലുപരി ഒരു വഴിക്കാട്ടിയും, എന്ന് നടി തമന്ന.

” എന്റെ കരിയർ ഇൻഡസ്‌ട്രീസിൽ എന്റേതായ വഴിയിലൂടെ എത്തിയതായിട്ടാണ് എന്ന് നിങ്ങൾക്ക് അറിയാം. ആരിൽ നിന്നും പിന്തുണയോ മാർഗനിർദേശമോ ഉണ്ടായിരുന്നില്ലെന്ന് നിങ്ങൾക്കറിയാം, അതിനാൽ ‘ബാന്ദ്ര’യിൽ പ്രവർത്തിച്ചതിന് ശേഷം ഞാൻ തീർച്ചയായും ദിലീപ് സാർ ഒരു സുഹൃത്ത് മാത്രമല്ല. ഒരു വഴിക്കാട്ടി കൂടിയാണ്, അദ്ദേഹത്തെ ഞാൻ ശരിക്കും ബഹുമാനിക്കുന്ന ഒരാളാണ്, കൂടാതെ ദിലീപ് അഭിനേതാവ് എന്ന നിലയിൽ കഥാപാത്രങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തിന് അനുഭവസമ്പത്തുള്ള ഒരാളാണ്.”

” അദ്ദേഹത്തെ ശരിക്കും നിങ്ങൾക്കറിയാം എന്നെ കുടുംബത്തിലെ ഒരു അംഗമായിട്ടാണ് കാണുന്നത്. അതിനാൽ തീർച്ചയായും ഞങ്ങൾ പങ്കിടുന്ന ഒരു ബോണ്ടാണ് ഇത്, ശരിക്കും സംതൃപ്തമായ ഒരു അനുഭവമാണ്. ഇത് ഞാൻ എന്റെ കംഫർട്ട് സോണിലേക്ക് മടങ്ങുന്നത് പോലെയാണ് തോന്നുന്നു.”

” എന്റെ കരിയറിൽ എനിക്ക് ആരുടേയും മാർഗനിർദേശം ലഭിച്ചിട്ടില്ല, പക്ഷേ അദ്ദേഹത്തോട് ഞാൻ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് എനിക്ക് തോന്നുന്നു. ദിലീപ് സാറിൽ നിന്ന് പഠിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം അദ്ദേഹത്തിന് വളരെയധികം ജീവിതാനുഭവവും ആരോഗ്യകരമായ ജീവിതാനുഭവവും ഉണ്ട്. അതിനാൽ അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അപ്പോൾ ബഹുമാനിക്കണം.”

” അദ്ദേഹത്തിന്റെ റേഞ്ച് എന്നാണ് ഞാൻ ഉദ്ദേശിച്ചതെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ തവണയും ദിലീപ് സാർ ശാരീരികമായി രൂപാന്തരപ്പെടുന്നതുപോലെ എന്തെങ്കിലുമൊക്കെ അവതരിപ്പിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് നിങ്ങൾക്കറിയാം, അതിനാൽ അടുത്ത തവണ ഞങ്ങൾ ഒരുമിച്ച് വരുമ്പോൾ സ്‌ഫോടനാത്മകമായ എന്തെങ്കിലും ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” തമന്ന പറഞ്ഞു.

Other Film Blogs

‘ബാന്ദ്ര’യ്ക്ക് വേണ്ടി ടോവിനോയുടെ ട്രെയ്നറെ വരെ വിളിക്കേണ്ടി വന്നു, ദിലീപ്

ദിലീപ്, തമന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ ചിത്രത്തിനായി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടിട്ടുണ്ട് എന്ന് പറയുകയാണ് നടൻ ദിലീപ്.

ചിത്രത്തിന്റെ റിസ്ക്ക് ഏറ്റെടുത്തത് പ്രൊഡ്യൂസർ ആണ്, എന്ത് ആവശ്യപ്പെട്ടാലും അത് എല്ലാം കൊണ്ട് വന്നിട്ടുണ്ട്. ആ ഒരാളെ മറക്കാൻ പറ്റില്ല എന്നും, ഈ സിനിമയ്ക്ക് ദിലീപ് അല്ല വേണ്ടത് വരെ ഒരു ആളെ മതി എന്ന് അരുൺ ഗോപി പറഞ്ഞു എന്ന് ‘ബാന്ദ്ര’യുടെ’യുടെ റിലീസിന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ദിലീപ് സംസാരിക്കുകയുണ്ടായയി.

” ‘ബാന്ദ്ര’യ്ക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്, സാധാരണ ദിലീപിനെയല്ല ഈ സിനിമയ്ക്ക് വേണ്ടത്, വേറെ ഒരു ആൾ മതി എന്നായിരുന്നു അരുൺ ഗോപിയുടെ തീരുമാനം. അതിനായി ഒരുപാട് കാലം താടിയും മുടിയും നീട്ടി വളർത്തിയിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രത്തിന് ബോഡി ഫിറ്റ്‌ ആയിട്ട് ഇരിക്കണം എന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ ജിമ്മിൽ പോകാത്ത വ്യക്തിയാണ്, കഥാപാത്രത്തിന് വേണ്ടി ടോവിനോയുടെ ജിം ട്രൈയ്നർ വരെ വിളിക്കേണ്ടി വന്നു. പുള്ളി ചിത്രം പൂർത്തിയാകുന്നത് വരെ കൂടെ ഉണ്ടായി.”

“ഈ ചിത്രത്തിന്റെ റിസ്ക്ക് ഏറ്റെടുത്തത് പ്രൊഡ്യൂസർ വിനായക് ഫിലിം അജിത്താണ്. ഞാൻ ഇത്രയും ഹ്യൂജ് ബഡ്ജറ്റിൽ ചിത്രത്തിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. നമ്മൾ എന്ത് ആവശ്യപ്പെട്ടാലും അത് എല്ലാം ഈ സിനിമയ്ക്ക് കൊണ്ട് വന്നിട്ടുണ്ട്. ആ ഒരാളെ മറക്കാൻ പറ്റില്ല.”

“ഒരു ക്രൂഷ്യൽ സിറ്റുവേഷനിൽ നിൽക്കുന്ന സമയത്ത് നമ്മുക്ക് ഇത്രയും വലിയ ഇൻവെസ്റ്റ്‌ ചെയ്യുക എന്നുള്ളത് വലിയ മനസ്സാണ്. കച്ചവടം എന്നതിലുപരി വലിയ മനസ്സുണ്ട്, പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ. സ്ക്രീൻ അത്ഭുതം കാണാനേ ആൾക്കാർക്ക് താല്പര്യം ഉള്ളു ഒരു നോർമൽ സിനിമ വന്നാൽ അത് കാണാനുള്ള സമയം കളയാൽ ആൾക്കാർ തയ്യാറല്ല. പക്ഷെ ഒരു കോൺഫിഡൻസ് നമ്മുക്ക് ഈ സിനിമയിൽ ഉണ്ട്‌” ദിലീപ് പറഞ്ഞു.