മൂന്നാമത്തെ സംവിധാനത്തിൽ, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം; എമ്പുരാൻ ഫസ്റ്റ് ലുക്ക്‌

L2 Empuraan First Look Poster Out

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി ഇരിക്കുകയാണ്. സോഷ്യൽ മിഡിയയിലൂടെ നടൻ മോഹൻലാൽ ആണ് ‘എമ്പുരാൻ’ന്റെ’ന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തു വിട്ടത്.

L2 Empuraan First Look Poster Out

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തോക്ക് പിടിച്ച് തീപ്പൊരികൾക്കിടയിൽ കറുത്ത വേഷത്തിൽ തിരിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെയാണ് കാണിക്കുന്നത്. പോസ്റ്ററിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നത് തീപ്പൊരിയുന്ന യുദ്ധ കളത്തിൽ ഹെലികോപ്റ്ററിനു മുന്നിൽ വീര്യത്തോടെ നിൽക്കുന്ന ഖുറേഷിയാണെന്ന് വ്യക്തമാണ്.

നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019-ലെ ബോക്സ്‌ ഓഫീസ് ഹിറ്റായ ‘ലൂസിഫർ’റിന്റെ രണ്ടാം ഭാഗം കൂടിയാണ് ‘എമ്പുരാൻ’ എത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇത്‌ മൂന്നാം തവണയാണ് മോഹൻലാൽ ഒന്നിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ നിർമ്മിച്ച ‘എമ്പുരാൻ’ ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ലൈക്ക പ്രൊഡക്ഷൻസും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്.