ശങ്കർ സാറിന് എന്നെ കാണണമെന്ന് പറഞ്ഞു, അന്ന് കൈയ്യിൽ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ ; അറ്റ്ലീ

How Did Atlee Become Assistant Director Of Shankar?.

തമിഴ് സംവിധാനത്തിലെ മുൻനിരയിൽ നിൽക്കുന്ന ഒരു സംവിധായാകനാണ് ശങ്കർ. നിരവധി സൂപ്പർ ഹിറ്റ് സമ്മാനിച്ച സംവിധായാകന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് അറ്റ്ലീ.

ഇതുവരെ നിർമ്മിച്ച സിനിമകളിലൂടെ തോൽക്കാതെ വിജയം തീർത്ത സംവിധായാകരിൽ ഒരാളായി മാറിയിരിക്കുകയാണ് അറ്റ്ലീ. ഇപ്പോൾ ഇതാ സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയതിനു കുറിച്ച് സംസാരിക്കുകയാണ് അറ്റ്ലീ.

” ഞാൻ എടുത്ത ഷോർട്ട് ഫിലിമുകൾക്ക് രണ്ട് ദേശീയ തല മത്സര അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ആ സമയത്ത് ആയിരുന്നു എന്റെ സുഹൃത്തുക്കൾ അസിസ്റ്റന്റ് ഡയറക്ടറായി ശ്രമിച്ചൂടെ എന്ന് പറഞ്ഞത്.”

” ‘ബില്ല ‘ ചെയ്യുന്ന സമയത്ത് വിഷ്ണു വർദ്ധൻ സാറിന്റെ ഓഫീസ് വിലാസം ലഭിച്ചത്. എന്റെ ബയോഡാറ്റയും സിഡിയും നൽകി, അവിടെ നിന്ന് മണി സാറിന്റെ ഓഫീസിലും കൊടുത്തു. എന്നിട്ട് ഗൗതം സാറിന്റെ ഓഫീസിലേക്ക് പോയി, ഞാൻ ഈ സ്ഥലങ്ങളിലെല്ലാം പോകുമ്പോൾ എന്റെ കൈയ്യിൽ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നിടാണ് പെട്ടെന്ന് എനിക്ക് ശകർ സാറിന്റെ അടുത്തേക്ക് പോകാൻ തോന്നിയത്.”

“ഒരു ദിവസം ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശങ്കർ സാറിന്റെ ബന്ധു ബാലാജി എന്നെ വിളിക്കുന്നത്. ശങ്കർ സാറിന് എന്നെ കാണണമെന്ന് പറഞ്ഞു, ആരോ എന്നെ കളിയാക്കുകയാണ് എന്ന് കരുതി ഞാൻ ആരോടും പറഞ്ഞില്ല. സാറിനെ കണ്ടതും ഞാൻ ആകെ ബ്ലാങ്ക് ആയി പോയി, അങ്ങനെ അടുത്ത വർഷം വരാൻ പറഞ്ഞു.”

” ഞാൻ സാറിനോട് നന്ദി സാർ പറഞ്ഞ് ഞാൻ നിങ്ങളുടെ ആരാധകനാണ്, ഞാൻ കൈ കൊടുത്തിട്ടാണ് വന്നത്. എന്റെ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞു, എല്ലാവരും ഞെട്ടിപ്പോയി. അച്ഛന് ഞാൻ ഈ ഫീൽഡിൽ വരുന്നത് പേടിയായിരുന്നു, കാരണം സിനിമയിലെ കയ്പേറിയ അനുഭവത്തെക്കുറിച്ച് എന്നെ ഉപദേശിച്ചവരിൽ പ്രധാനി അച്ഛൻ ആയിരുന്നു. ഞാൻ ശങ്കർ സാറിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി. അദ്ദേഹം എല്ലാ ബന്ധുക്കളെയും വിളിച്ച് എന്റെ മകൻ സംവിധായകൻ ശങ്കറിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ ശങ്കർ സാറിനൊപ്പമുള്ളത് വലിയ അംഗീകാരമാണ്.” അറ്റ്ലീ പറഞ്ഞു

Related Articles