20 കൊല്ലം എടുത്തു ഒന്നിരിക്കാൻ, അല്ലെങ്കിൽ ഇപ്പോഴും ജൂനിയർ ആർട്ടിസ്റ്റായിട്ട് ഇരുന്നേനെ; വിനായകൻ

രാജീവന്റെ കമ്മട്ടിപ്പാടമാണ് മികച്ച കഥാപാത്രം ലഭിക്കാൻ കാരണമായത്, അല്ലെങ്കിൽ ഇപ്പോഴും ജൂനിയർ ആർട്ടിസ്റ്റായിട്ട് നിൽക്കേണ്ടി വന്നേനെ. കമ്മട്ടിപ്പാടത്തോടെ കൂടിയാണ് എല്ലാം സെറ്റ് ആയത് അതിനായി 20 കൊല്ലം എടുത്തു എന്നും വെളിപ്പെടുത്തുകയാണ് നടൻ വിനായകൻ.

“ഒന്ന് ഇൻഡസ്ടറിയിൽ നമ്മൾ പുതിയതായി ചെല്ലുമ്പോൾ ഇൻഡസ്ടറിയിലെ എഴുതാത്തതും എഴുതിയതുമായ നിയമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ചു മുന്നോട്ട് പോവുക എന്നുള്ളതാണ്, 20 കൊല്ലം 25 കൊല്ലം കസേര കിട്ടാൻ വെയിറ്റ് ചെയ്തിരുന്നു എന്നുപറയണത്തും ഞാൻ പിന്നിടാണ് ആലോചിച്ചിട്ടുള്ളത്.

സിനിമ ഇഷ്ട്ടായി തുടങ്ങിയ പിന്നെ അത് ഒരു വിഷമമില്ല അതാണ് സത്യം, പിന്നെ പ്രൊഡക്ഷനിലെ പിള്ളേർ ഫുൾ ടൈം ഉണ്ടാകും കൂടെ അവർ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യും. ചായ വരെ അവർ ഉണ്ടാക്കി തരും, അവരൊക്കെയിരുന്നു എപ്പോഴും എന്റെ മനസ്സ് തളരുമ്പോൾ പ്രൊഡക്ഷൻ പിള്ളേർ വന്ന് സഹായിക്കും. അതൊക്കെ ആലോചിച്ചാൽ സങ്കടമായിട്ട് തോന്നാം, പക്ഷെ അങ്ങനെ സങ്കടമുണ്ടായിട്ടല്ല പിന്നീട് ഇൻഡസ്ടറിയായിട്ട് ചിന്തിച്ച് വരുമ്പോൾ പ്രശ്നങ്ങൾ ഉള്ളു. അത് ആ സമയമാകുമ്പോൾ നമ്മുക്ക് കിട്ടും, അത് നമ്മളായിട്ട് ചോദിക്കേണ്ട ആവശ്യമില്ല അവർക്ക് അറിയാം ഇന്നാൾക്ക് ഇന്നത് വേണം ഇന്നാൾക്ക് ഇന്നത് വേണം എന്നൊക്കെ.

20 കൊല്ലം എടുത്തു ഒന്ന് ഇരിക്കാനായിട്ട്, രാജീവന്റെ കമ്മട്ടിപ്പാടം പടമാണ് അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇപ്പോഴും ജൂനിയർ ആർട്ടിസ്റ്റായിട്ട് നിൽക്കേണ്ടി വന്നേനെ. അതിനു മുന്നേയുള്ള ചിത്രങ്ങൾ ഹിറ്റായിരുന്നു അതൊക്കെ ഉൾക്കൊള്ളാൻ ആൾക്കാർക്ക് ഒരു പറ്റം സിനിമക്കാർക്ക് പറ്റിട്ടുണ്ടായില്ല ഞാൻ ഹിറ്റ് ആകണമെന്ന് പക്ഷെ കമ്മട്ടിപ്പാടത്തോടുകൂടി മാറ്റം മാറിയത് ” വിനായകൻ പറഞ്ഞു.

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മൃദുൽ നായരുടെ സംവിധാനത്തിൽ സെപ്റ്റംബർ 15 ന് റിലിസ് ചെയ്ത ചിത്രമാണ് കാസർഗോൾഡ്, ബി. ടെക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മൃദുൽ നായരും സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

മുഖരി എന്റർടൈൻമെന്റ് ബാനറിൽ വിക്രം മെഹര , സിദ്ധാർഥ് ആനന്ദ് കുമാർ , സുരാജ് കുമാർ, റിന്നി ദിവാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ദീപക് പറമ്പിൽ, ധ്രുവാൻ, അഭിരാം രാധാകൃഷ്ണൻ, പ്രസാന്ത്‌ മുരളി, മാളവിക ശ്രീനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ കഥാപാത്രങ്ങൾ.

തൊടാൻ പോലും പറ്റാത്ത ഒരാൾ ചേർത്തുപിടിച്ചു, ഇത്രയും ലെവൽ ആക്കിയത് ആ മനുഷ്യനാണ് ; വിനായകൻ

രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലറിൻറെ വൻ വിജയത്തിന് വില്ലൻ കഥാപാത്രം എവിടെ എന്നുള്ളതാണ് ആരാധകരിൽ ഇന്ന് ചോദ്യം ഉയർന്നത്, ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ രജിനികാന്തിനും, സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനും, സംവിധായകനും സൺപിക്ച്ചേഴ്സ് സ്നേഹസമ്മാനമായി ആഡംബര കാറുകളും ചെക്കും സമ്മാനിച്ചിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇതിന് താഴെ നിരവധി പേർ വിനായകന്റെ പേര് പരാമർശിച്ചു.

ഇപ്പോൾ ഇതാ സൺപിക്ചർസ് എന്ന യൂട്യൂബ് ചാനലിൽ ജയിലറിനെ കുറിച്ച് സംസാരിച്ച് രംഗതെത്തിയിരിക്കുകയാണ് നടൻ വിനായകൻ മനസ്സിലയോ നാൻതാൻ വർമ്മൻ വണക്കം എന്ന് പറഞ്ഞു കൊണ്ടാണ് വിനായകൻ രംഗ പ്രേവേശനം ചെയ്യുന്നത്.

“പത്തു, പതിനഞ്ച് ദിവസത്തോളം ഞാൻ കാട്ടിനുള്ളിലായിരുന്നപ്പോൾ ഫോൺ ഓഫായിരുന്നു, പിന്നീട് തിരിച്ചു വന്നുകഴിഞ്ഞപ്പോൾ ഫോൺ നോക്കുമ്പോൾ നിറയെ മിസ്സ്‌ കാൾ വന്നോണ്ടിരുന്നത്. അതിൽ നിന്ന് ഞാൻ എന്റെ മാനേജറെ വിളിച്ചപ്പോൾ രാജിനി സാരുടെ പടം, നെൽസനാണ് സംവിധാനം ചെയ്യുന്നത് അപ്പോ ഒന്നും കേൾക്കേണ്ട ആവശ്യമില്ലായിരുന്നു. രജിനി സാറിണ്ട്, നെൽസണെ അറിയാം, നെൽസൺ കഥയുടെ ഒരു സ്ട്രക്ച്ചർ പറഞ്ഞു തന്നു ഞാനാണ് മുഖ്യമായ വില്ലൻ.

തുടക്കത്തിൽ നെൽസൺ എന്റെ കഥാപാത്രമാണ് പറഞ്ഞു തന്നിരുന്നത്, ഞാൻ സ്ക്രിപ്റ്റ് കേൾക്കാറില്ല, കാരണം പല കാരണങ്ങളാൽ സ്ക്രിപ്റ്റ് മാറാൻ സാധ്യതയുണ്ട്. എന്നാൽ ഈ വർമ്മൻ കഥാപാത്രം വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ പറ്റാത്ത രീതിയിൽ ഹിറ്റായി, സ്വപ്നത്തിലും പോലും യോസിക്കല്ലേ സാർ പടത്തിലെ ഡയലോഗാണിത്.

പറയാൻ ഒന്നുമില്ല, അത്രയും വലിയ ആൾ തൊടാൻ പോലും പറ്റാത്ത ലെവൽ ഉള്ള ആൾ ചേർത്തുപിടിച്ചു അത്രെയും എനർജി തന്നു. ഈ ഒരു കഥാപാത്രം ഇത്രയും ലെവൽ വന്നത് ഒരേയൊരു മനുഷ്യൻ, ഒരേയൊരു ബാബ രജിനി സാർ.

ഓരോ കഥാപാത്രവും, ഉറങ്ങികൊണ്ടിരുന്ന സീൻ പോലും എനിക്ക് പ്രധാനമാണ്, ഏതെങ്കിലും കഥാപാത്രം എന്റെ ശരീരത്തിൽ കേറികഴിഞ്ഞാൽ പല്ല് കടിക്കുന്ന സീൻ ആണെങ്കിൽ ഞാൻ അത്രെയും സന്തോഷത്തോടെയായിരിക്കും ചെയ്യുക. എല്ലാ സീനും ഞാൻ അത്രെയും സന്തോഷത്തോടെയാണ് ചെയ്തത്. മിസ്റ്റർ നെൽസൺ ഒരുപാട് നന്ദി, രജിനി സാർ മറക്കില്ല, നിർമ്മിതാവ് കലാനിധി മാരൻ സാർ നന്ദി ” വിനായകൻ പറഞ്ഞു

Jailer : ആജീവനാന്ത കളക്ഷനുമായി ജയിലർ, ആറാം ദിവസവും റെക്കോർഡ്

സൺ പിക്ചേഴ്സിന്റെ ബാനറിൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രമാണ് ജയ്ലർ, രാജിനികാന്തിന്റെ മാസ്സ് ആക്ഷൻ ചിത്രം കൂടിയായ ജയ്ലർ ഒട്ടുമിക്ക കളക്ഷൻ തകർത്തിട്ടാണ് മുന്നേറുന്നത്. ആഗോളവിപണിയിൽ 412.20 കോടിയോള്ളം ബോക്സ്‌ ഓഫീസ് കളക്ഷനാണ് ജയ്ലർ വെറും 6 ദിവസം കൊണ്ട് നേടിയെടുത്തത്.

തമിഴ്നാട് 134 കോടിയും, ആന്ധ്രയും നിസാമും 49 കോടിയും, കേരളം 33.20 കോടിയും കർണാടകയിൽ 44 കോടിയും ജയ്ലർ നേടി കഴിഞ്ഞു, ജയ്ലറിൽ മലയാളത്തിൽ നിന്നും മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം തിയറ്ററിൽ അതുഗ്രൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

തമന്ന, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാർ, സുനിൽ, രമ്യ കൃഷ്ണൻ, വിനായകൻ, മിർണ മേനോൻ, തമന്ന, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫർ സാദിഖ്, കിഷോർ, ബില്ലി മുരളി, സുഗുന്തൻ, കരാട്ടെ കാർത്തി, മിഥുൻ, അർഷാദ്, മാരിമുത്തു, ഋത്വിക്, ശരവണൻ, അറന്തങ്കി നിഷ, മഹാനടി ശങ്കർ എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

അതുപോലെ തന്നെ ജയിലറിന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ നെൽസൺ ഈ അടുത്തിടെ വ്യക്തമാക്കിയിരുന്നു, ബീസ്റ്റിനും, ഡോക്ടർക്കും, കൊലമാവ് കോകില സിനിമയ്ക്കും രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്നും. വിജയെയും രജനികാന്തിനെയും ഒരു ചിത്രത്തിൽ കൊണ്ടുവരണം എന്നും ജയിലർ സംവിധായകൻ നെൽസൺ പറഞ്ഞു.

വൃഷഭയിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്, ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

ജയ്ലർ എന്ന വമ്പൻ കുത്തിപ്പിനു ശേഷം മോഹൻലാൽ നായകനാക്കി നന്ദ് കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം സെറ്റിലാണ് താരം, ഇപ്പോൾ ഇതാ വൃഷഭയുടെ ലൊക്കേഷനിൽ നിന്നുമുള്ള മോഹൻലാലിന്റെ വീഡിയോസും ഫോട്ടോകളുമാണ് സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്. ചിത്രത്തിനായി താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് മോഹൻലാലിനെ കാണുന്നത്, വൃഷഭയുടെ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ന്റെ പിറന്നാൾ ദിനാഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കണക്ട് മീഡിയയും എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം എന്നത് അച്ഛന്റെയും മകന്റെയും കഥയാണ്, റോഷൻ, ഷാനയ കപൂർ എന്നിവരാണ് ചിത്രത്തിലെ അഭിനയതാക്കൾ.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി ലോകമെമ്പാടുമുള്ള 4500-ലധികം സ്‌ക്രീനുകളിൽ എത്തുന്നതാണ്, ഇതിഹാസ ആക്ഷൻ എന്റർടൈൻമെന്റ് ചിത്രമാണ് വൃഷഭ 2024 ൽ റിലീസ് ചെയ്യുന്നതാണ്

രാജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് ഈ അടുത്തിടെ റിലീസ് ചെയ്ത ജയ്ലർ ചിത്രമാണ് മോഹൻലാലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ആഗോള ബോക്സ്‌ ഓഫീസിൽ 152 കോടി രൂപ നേടിയ ചിത്രത്തിൽ മാത്യുസ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തിയത്.

Jailer : അനിരുദ്ധ് ആണ് ജയ്ലറിന്റെ ആസ്തി, ആദ്യ ദിനം തന്നെ റെക്കോർഡ്

അണ്ണാത്തെ’ രണ്ടു വർഷത്തിന് ശേഷം രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ ഇന്നലെ മുതൽ തിയറ്ററുകളിൽ ആരാധകരെ കൊണ്ടുള്ള വമ്പൻ പൂരപറമ്പായി മാറിയിരുന്നു, സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ജയ്ലർ പ്രേക്ഷകരിൽ നിന്ന് ഇപ്പോഴും മികച്ച അഭിപ്രായമാണ് ലഭിച്ചോണ്ടിരിക്കുന്നത്.

ആദ്യ ദിനകൊണ്ട് തന്നെ ഈ വർഷത്തെ കേരളത്തിൽ റിലീസ് ചെയ്ത വാരിസുകേരള ബോക്സ്‌ ഓഫീസിൽ ഇന്ന് 4.45 കോടിയാണ് ചിത്രം നേടിയെതത്, ഇപ്പോൾ ഇതാ ദളപതി വിജയ്യുടെ വാരിസു ചിത്രത്തിന്റെ കേരള ബോക്സ്‌ ഓഫീസ് റെക്കോർഡ് തലൈവർ രജനികാന്ത് നേടിയെത്തിരിക്കുകയാണ്. 300ൽ അധികം കേരള തിയറ്ററിൽ റിലീസ് ചെയ്ത ജയ്ലർ 5.5 കോടി കളക്ഷനാണ് ആദ്യ ദിനം കൊണ്ട് ജയ്ലർ നേടിയത്, ലോകമെമ്പടും 95 കോടി ബോക്സ്‌ ഓഫീസ് കളക്ഷനാണ് ജയ്ലർ ഒറ്റദിനം കൊണ്ട് സ്വന്തമാക്കിയത് എന്ന് റിപ്പോർട്ട്.

ജയ്ലറിൽ ആരാധകരിൽ ആകർഷണമായിത് അനിരുദ്ധിന്റെ സംഗീതവും ബിജിഎംമാണ്, സിനിമ കണ്ട് കഴിഞ്ഞ് തിയറ്ററിൽ അനിരുദ്ധിന്റെ ഗാനകൊണ്ട് തന്നെ തിയറ്ററിൽ വീണ്ടും ആഘോഷപ്പൂരമാക്കി മാറ്റി തീർത്തു. ഇതിനുമുന്നേ ചിത്രത്തിന്റെ ജയ്ലറിന്റെ ഓഡിയോ ലോഞ്ചിൽ ‘ഹുകും ‘ ഗാനം കൊണ്ട് സോഷ്യൽ മിഡിയയെ ഒന്നടങ്കം തന്നെ കൈപിടിയിൽ ഒതുക്കി അനിരുദ്ധിന്റെ പ്രകടനം.

രജനിയുടെ 169-ാം ചിത്രം കൂടിയായ ജയിലറിൽ രജനിക്കൊപ്പം മോഹൻലാലും പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്, രജനികാന്തും മോഹൻലാലും ആദ്യമായി ഒന്നിച്ച് അഭിനയിച്ച് ചിത്രം കൂടിയാണ് ജയിലർ.

തമന്ന, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാർ, സുനിൽ, രമ്യ കൃഷ്ണൻ, വിനായകൻ, മിർണ മേനോൻ, തമന്ന, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫർ സാദിഖ്, കിഷോർ, ബില്ലി മുരളി, സുഗുന്തൻ, കരാട്ടെ കാർത്തി, മിഥുൻ, അർഷാദ്, മാരിമുത്തു, ഋത്വിക്, ശരവണൻ, അറന്തങ്കി നിഷ, മഹാനടി ശങ്കർ എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

ആ ഭീഷ്മ സ്റ്റെപ്പിനു മുന്നിൽ ഒക്കെ എന്ത്, കാവാലയ്യായുമായി ഷൈൻ ടോം ചാക്കോ ; വൈറൽ വീഡിയോ

സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്ന ഗാമാണ് കാവാലയ്യാ, തെന്നിന്ത്യൻ താരസുന്ദരിയായ തമന്നയുടെ ഐക്കോണിക്ക്‌ സ്റ്റെപ്പിനൊപ്പം നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ ചുവടുകൾ ഉറപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ പെൺതാരങ്ങളെ കടത്തി വെട്ടി കാവാലയ്യാ ഗാനത്തിനൊപ്പം ചുവട് ഉറപ്പിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

ഭീഷ്മപാർവ്വം എന്ന ചിത്രത്തിലെ ശ്രദ്ധ നേടിയ രതിപുഷ്പം എന്ന ഗാനത്തിലുടെ ഷൈൻ ടോം ചാക്കോ അഭിനയത്തിനു പുറമെ ഒരു മികച്ച ഡാൻസർ കൂടിയാണ് എന്ന് തെളിയിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ രതിപുഷ്പത്തെ കടത്തിവെട്ടിയാണ് കാവാലയ്യാ ഡാൻസുമായി ഷൈൻ ടോം ചാക്കോ എത്തിയിരിക്കുന്നത്. എന്നിരുന്നാലും ഷൈൻ ടോം ചാക്കോയുടെ കാവാലയ്യാ ഡാൻസ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

” രതിപുഷ്പ്പതെ കടത്തിവെട്ടാൻ കാവാലയ്യാ ഒന്നും കൂടി ജനിക്കണം, ആ ഭീഷ്മ സ്റ്റെപ്പിനുമുന്നിൽ കാവാലയ്യാ ഒക്കെ എന്ത്, ഇതൊക്കെ എനിക്ക് സർവ സാധാരണം ആയ വിഷയം, എല്ലാം ഷൈൻ ചേട്ടന്റെ വിസ്മയം, ഷൈൻ അണ്ണൻ തീ, ടോം ബോംബ്, ” തുടങ്ങിയ രസകരമായ കമന്റാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.

കുറുക്കൻ, ചാട്ടുളി എന്നി ചിത്രങ്ങളാണ് ഷൈൻ ടോം ചാക്കോയുടെ തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രങ്ങൾ, കമൽ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ് ‘ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രെയ്സ് ആന്റണി എന്നിവരാണ് അഭിനേതാക്കൾ.

രജനീകാന്തിന്റെ171-മത്തെ ചിത്രം ലോകേഷ് കനകരാജിനൊപ്പം, റിപ്പോർട്ട്

ലോകേഷ് കനകരാജിന്റെ ചിത്രം എന്നു കേട്ടാൽ ആരായാലും ഒന്ന് ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുക , കമൽഹാസനെ നായകനാക്കി ഒരുക്കിയ ‘വിക്രം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്.

റിപ്പോർട്ടുകൾ പ്രകാരം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി രജനികാന്ത് എത്തുന്നു, ലോകേഷ് കനകരാജിന്റെ കൂട്ട്ക്കെട്ടിൽ രജനികാന്തിന്റെ 171- മത്തെ ചിത്രമായിരിക്കും അത്. അതോടൊപ്പം ചിത്രത്തിൽ ബാബു ആന്റണിയും അഭിനയിക്കുന്നുണ്ട് എന്നും, ഈ വിവരം അദ്ദേഹം തന്നെയാണ് ആഭിമുഖത്തിൽ വെളിപ്പെടുത്തിയത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

വിജയുടെ പുതിയ ചിത്രമായ ‘ലിയോയുടെ സംവിധായകൻ എന്ന നിലയിലും ലോകേഷ് കനകരാജ് പ്രശസ്തനാണ്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്തിടെയാണ് പൂർത്തികരിച്ചത്. ചിത്രത്തിൽ ബാബു ആന്റണിയും പ്രധാന കഥാപാത്രമായി ലിയോയിൽ അഭിനയിച്ചിട്ടുണ്ട്, ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസിന് ഒരുങ്ങുന്നതാണ്.

മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്തിടെ പൂർത്തീകരിച്ചിരുന്നു, ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ചിത്രം ഈ വർഷം തന്നെ തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.

നെൽസൺ സംവിധാനം ചെയ്ത് ആഗ്സ്റ്റ് 10 ന് റിലീസ് ചെയ്യാൻ ഇരിക്കുന്ന ജയ്ലർ ആണ് രജനികാന്തിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ജയ്ലർ സൺ പിക്ചർസ് ബാനറിൽ കളനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

മകളെ ചേർത്ത് പിടിച്ച് രജനികാന്ത്, മൊയ്ദീൻ ഭായ്ക്ക് പാക്കപ്പ്

മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു, കേക്ക് കട്ട് ചെയ്തുകൊണ്ട് മകൾ ഐശ്വര്യക്കൊപ്പം പുഞ്ചിരിയോടെ നിൽക്കുന്ന രജനികാന്തും താരങ്ങളും, മറ്റ്‌ അണിയറ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ടാണ് അറിയിച്ചത്.

ചിത്രത്തിൽ മൊയ്ദീൻ ഭായ് ആയിട്ടാണ് രജനികാന്ത എത്തുന്നത്, ഇതിനോടകം തന്നെ ചുവന്ന തൊപ്പിയും കുർത്തയും ധരിച്ച് താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വൈറലായി മാറിയിരുന്നു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്, ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാനാണ്.

നെൽസൺ സംവിധാനം ചെയ്ത് ആഗ്സ്റ്റ് 10 ന് റിലീസ് ചെയ്യാൻ ഇരിക്കുന്ന ജയ്ലർ ആണ് രജനികാന്തിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ജയ്ലറിലെ ആദ്യ ഗാനമായ കാവാലയ്യാ എന്ന ഗാനം സോഷ്യൽ മിഡിയയിൽ ഏറെ ജനശ്രദ്ധ നേടി കഴിഞ്ഞു. അരുൺരാജ് കാമരാജിന്റെ വരികൾക്ക് ശില്പ റയോ ആലപിച്ച ഗാനത്തിൽ നടി തമന്നയുടെ ഐറ്റം ഡാൻസിന് ചുവട് ഉറപ്പിച്ചത്, ഗാനത്തിലെ ഡാൻസ് സ്റ്റെപ്പും ഗാനത്തിന്റെ ഈണവും എല്ലാം സോഷ്യൽ മിഡിയയിൽ ട്രാൻഡിങ്ങിൽ ഇടം പിടിച്ചു.