വീണ്ടും കിങ് ഖാൻ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ്, ജവാൻ ബോക്സ്‌ ഓഫീസ് കളക്ഷൻ

സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ജവാൻ നാൾ ഇതുവരെ റെക്കോർഡുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്, അഞ്ചു വർഷത്തെ ഒരിടവേളയ്ക്ക് ശേഷം ഷാരുഖ് ഖാൻ ഒരു ചരിത്രം സൃഷ്ട്ടിച്ചുകൊണ്ടാണ് ഈ വർഷം വന്നത്. ഈ വർഷത്തിൽ പുറത്തിറങ്ങിയ പത്താൻ ആദ്യ ദിനത്തിൽ നേടിയെടുത്ത റെക്കോർഡിനെ പിന്നിലാക്കികൊണ്ടാണ് ജവാൻ മുന്നേറിയത്, ഇപ്പോൾ ഇതാ ചിത്രം റിലീസ് ചെയ്ത് പതിമൂന്നാമത്തെ ബോക്സ്‌ ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത് 907.54 കോടിയാണ് ലോകമെമ്പാടും ജവാൻ നേടിയത്.

അതുപോലെതന്നെ ജവാന് ഒരു തുടർച്ചയുണ്ടാകും എന്ന് അറ്റ്ലി വെളിപ്പെടുത്തിയിരുന്നു “എന്റെ എല്ലാ സിനിമകൾക്കും ഒരു ഓപ്പൺ എൻഡ് ഉണ്ട്, പക്ഷേ ഇന്നുവരെ, എനിക്ക് ശക്തമായി ഒന്നും വന്നിട്ടില്ല, ഞാൻ രണ്ടാമത് ഒരു ഭാഗം ചെയ്യും. ഞാൻ ഒരു ഓപ്പൺ എൻഡ് സൂക്ഷിച്ചിട്ടുണ്ട്, കൂടാതെ എനിക്ക് പിന്നീട് വരാൻ കഴിയില്ല. എൽ ഒരു ദിവസം ജവാൻ എന്ന സിനിമയുടെ തുടർച്ചയുമായി വരൂ. ജവാന്റെ ചരിത്ര വിജയത്തിന് ശേഷം ഒരു തുടർച്ചയുടെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യും, ഞാൻ അവസാനം വളരെ തുറന്ന് വച്ചിട്ടുണ്ട്, എനിക്ക് ഇപ്പോഴോ പിന്നീടോ ഒരു തുടർച്ചയുമായി വരാം, പക്ഷേ ഞാൻ തീർച്ചയായും വരും. നമുക്ക് നോക്കാം. വിക്രം റാത്തോഡിന്റെ സ്പിൻ-ഓഫ് സിനിമ നിർമ്മിക്കാനും ആഗ്രഹിക്കുന്നു – ആറ്റ്‌ലി പറഞ്ഞു.

തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ജവാനിൽ സൈനിക ഉദ്യോഗസ്ഥൻ വിക്രം റാത്തോഡും അദ്ദേഹത്തിന്റെ മകൻ ആസാദുവുമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം റാത്തോഡിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.

ലോകമെമ്പാടുമുള്ള ₹50 കോടി കളക്ഷനുമായി ജവാൻ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത്, മൂവിമാക്‌സിൽ ആദ്യ ദിവസം മാത്രം ജവാൻ 12,500 ടിക്കറ്റുകൾ വിറ്റു, ഗദർ 2 വിറ്റ 11,000 ടിക്കറ്റുകളിൽ മുൻപന്തിയിലാണ്.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.

ജവാൻ സക്സസ് പാർട്ടിയിൽ എത്തിയില്ല, ഒരു പ്രത്യേക സന്ദേശം മാത്രം പങ്കുവെച്ച് താരം

ജവാൻ വൻ വിജയത്തെ തുടർന്ന് ജവാൻ സക്സസ്സ് മീറ്റിംഗ് വെള്ളിയാഴ്ച മുംബൈയിൽ നടന്ന പരിപാടിയിൽ ചിത്രത്തിലെ മറ്റു തരങ്ങൾക്കൊപ്പം നടി നയൻതാര എത്തിയിരുന്നില്ല, ജവാൻ സക്സസ് മീറ്റിംഗ് നയൻ‌താര വരാതിരുന്നത് താരത്തിന്റെ അമ്മയുടെ പിറന്നാൾ ദിനമായതിനാൽ താരം ഇപ്പോൾ ചെന്നൈയിലാണ് നയൻ‌താരയുടെ അമ്മയ്ക്ക് ജന്മദിനാശംസ നേർന്നുകൊണ്ട് കിങ് ഖാൻ മീറ്റിംഗിടെ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, തന്റെ ടീമിനും ആരാധകർക്കും സ്നേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് താരം ഒരു വീഡിയോയിലൂടെ സന്ദേശം അയച്ചിരുന്നു.

“നിങ്ങളെ എല്ലാവരെയും അഭിസംബോധന ചെയ്യാൻ കഴിയുന്നത് ഒരു പരമമായ ബഹുമതിയാണ്, ഞാൻ നേരിട്ട് അവിടെ ഇല്ലെങ്കിലും, മാധ്യമങ്ങളിൽ നിന്ന് എന്റെ സുഹൃത്തുക്കൾക്ക് വലിയ ആലിംഗനം അയയ്‌ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജോലിയിലുടനീളം എന്നെ പിന്തുണച്ച അവിശ്വസനീയമായ ആളുകളാൽ ചുറ്റപ്പെട്ട മുംബൈയിൽ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇന്ന് എന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ഞാൻ വായിക്കുന്നു, ജമാലിന്റെ പിന്തുണയോടുള്ള അത്യധികം സ്നേഹമാണ്, അതിനർത്ഥം അത് എനിക്ക് ലോകമാണ്, ഞാൻ അങ്ങേയറ്റം അങ്ങേയറ്റം തീവ്രമാണ് അതിന് നന്ദിയുണ്ട്.

ആഫ്രിക്കയിൽ കളിക്കാനുള്ള അവസരം എനിക്ക് ക്ഷമിച്ച എന്റെ മുഴുവൻ ടീമിനും ഒരു വലിയ നന്ദി, ഇത് ചിരി വെല്ലുവിളികൾ നിറഞ്ഞ ഒരു യാത്രയാണ്, വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ കൂടുതൽ ആമുഖം ആവശ്യമുള്ള മനുഷ്യന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

അദ്ദേഹത്തിനൊപ്പം സ്‌ക്രീൻ പങ്കിടാനും, അസാധാരണമായ കഴിവും ചടുലമായ ഊർജവും നേരിൽ കാണാനും നിഴലുകൾ ശരിക്കും അസാമാന്യമായിരുന്നു. ഇന്ന് ഞാൻ നിങ്ങളോടൊപ്പമുണ്ടായിരിക്കില്ല, പക്ഷേ നിങ്ങളുടെ സ്നേഹവും പിന്തുണയും മെപ്രോമിസിനെ സ്പർശിച്ചു, നമുക്ക് സിനിമയുടെയും ശക്തിയുടെയും മായാജാലം ആഘോഷിക്കുന്നത് തുടരാം. ഒരുമിച്ചുള്ള കഥപറച്ചിൽ എല്ലായ്‌പ്പോഴും അടുത്ത ദിവസം ഒരു വാഗ്ദാനമാണ്” നയൻ‌താര പറഞ്ഞു.

അറ്റ്ലി സംവിധാനം ചെയ്ത സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ജവാൻ ആഗോള ബോക്സ്‌ ഓഫീസിൽ 696.67 കോടി രൂപയാണ് ചിത്രം നേടിയെടുത്തിരിക്കുന്നത്, ആദ്യ ദിനത്തിൽ തന്നെ ലോകമെമ്പാടും 129.6 കോടി രൂപയാണ് നേടിയത്, ഈ വർഷത്തിൽ തന്നെ റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ പത്താൻ ചിത്രത്തിന്റെ ആദ്യ ദിനത്തിൽ 56 കോടി കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജവാൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.

ജവാൻ… ബ്ലോക്ക്ബസ്റ്റർ സിനിമ…ജവാനെ അഭിനന്ദിച്ച് മഹേഷ്‌ ബാബു, മറുപടിയുമായി കിങ് ഖാൻ രംഗത്ത്

ബോളിവുഡിന്റെ കിങ് ഖാൻ നായകനായി അറ്റ്ലി സംവിധാനത്തിൽ സെപ്റ്റംബർ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ചെയ്ത ജവാനാണ് ഇപ്പോൾ താരങ്ങളിൽ ചർച്ച വിഷയം, ആദ്യ ദിനം കൊണ്ട് തന്നെ തിയറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് ജവാൻ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തിന്റെ ഫലമായി ജവാൻ ആദ്യ ദിന ബോക്സ്‌ ഓഫീസിൽ 129.6 കോടി രൂപ കളക്ഷൻ നേടിയത്, രണ്ടാം ദിവസവും ജവാൻ 236 കോടി നേടി.

ഇപ്പോൾ ഇതാ ജവാൻ കണ്ട തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ്‌ ബാബു കിങ് ഖാന് അഭിനന്ദനങ്ങളുമായി ട്വിറ്ററിൽ ” ജവാൻ… ബ്ലോക്ക്ബസ്റ്റർ സിനിമ… @Atlee dir രാജാവിനൊപ്പം തന്നെ കിംഗ് സൈസ് വിനോദം നൽകുന്നു!! തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായി വരുന്നു… @iamsrk-ന്റെ പ്രഭാവലയം, കരിഷ്മ, സ്‌ക്രീൻ പ്രസൻസ്…സമാനതകളില്ലാത്തതാണ്… അവൻ ഇവിടെ തീപിടിച്ചിരിക്കുന്നു !! ജവാൻ സ്വന്തം റെക്കോർഡുകൾ തകർക്കും…….” മഹേഷിന്റെ കുറിപ്പിന് ഷാരുഖ് ഖാൻ നൽകിയ കുറിപ്പ് ഇങ്ങനെ ” വളരെ നന്ദി സുഹൃത്തേ. നിങ്ങൾ സിനിമ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ കാണുമ്പോൾ എന്നെ അറിയിക്കൂ, ഞാൻ നിങ്ങളോടൊപ്പം വന്ന് അത് കാണും. നിങ്ങളോടും കുടുംബത്തോടും സ്നേഹം. വലിയ ആലിംഗനം.”

ചിത്രത്തിൽ ഷാരുഖ് ഖാൻ അച്ഛൻ മകൻ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.

ലോകമെമ്പാടുമുള്ള ₹50 കോടി കളക്ഷനുമായി ജവാൻ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത്, മൂവിമാക്‌സിൽ ആദ്യ ദിവസം മാത്രം ജവാൻ 12,500 ടിക്കറ്റുകൾ വിറ്റു, ഗദർ 2 വിറ്റ 11,000 ടിക്കറ്റുകളിൽ മുൻപന്തിയിലാണ്. കേരളത്തിൽ 310 സ്ക്രീനിൽ രാവിലെ ആറിനാണ് ആദ്യ പ്രദർശനം നടത്തിയത്, കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.

‘ നിങ്ങൾക്ക് പ്രതികാരം ചെയ്യാം, പക്ഷേ എന്റെ പെൺകുട്ടിളോട് വേണ്ട’, എസ്ആർകെ

ബോളിവുഡിന്റെ കിങ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ജവാന്റെ പ്രീ റിലീസ് ഇവന്റ് ആഗസ്റ്റ് 30 ന് ബുധനാഴ്ച ചെന്നൈയിലെ ശ്രീ സായിറാം എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ജവാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സഹതാരം വിജയ് സേതുപതിക്കും സംവിധായകൻ ആറ്റ്‌ലിക്കുമൊപ്പം ചിത്രത്തിലെ മറ്റ്‌ അണിയറ പ്രവർത്തകർ പങ്കെടുത്തിയിരുന്നു. ചടങ്ങിനിടെ, താരങ്ങൾ അവരുടെ സ്വകാര്യ ജീവിതത്തിലെ നിരവധി കഥകളും പങ്കിടുന്ന രസകരമായ വാക്കുകളാണ് സോഷ്യൽ മിഡിയയിൽ നിറയുന്നത്.

” സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഒരു പെൺകുട്ടിയോട് ഒരു പ്രണയമുണ്ടായിരുന്നു, പക്ഷേ അവൾക്കറിയില്ലായിരുന്നു. എല്ലാ ജാനുവിനും ഒരു രാമനുണ്ട്, പക്ഷേ ആ പെൺകുട്ടിയ്ക്ക് എസ്ആർകെ യുമായി പ്രണയത്തിലായിരുന്നു. എനിക്ക് പ്രതികാരം ചെയ്യാൻ ഇത്രയും വർഷങ്ങൾ എടുത്തു,” വിജയ്സേതുപതി പറഞ്ഞു.

താരത്തിന്റെ രസകരമായ മറുപടിയ്ക്ക് ഷാരൂഖ് പറഞ്ഞ വാക്കുകൾ ഇങ്ങനെ ; “വിജയ് സേതുപതി സാർ ഒഴികെ എല്ലാവരും എന്നെ പ്രശംസിച്ചുവെന്ന് ഞാൻ കരുതുന്നു. അവൻ ചില പെൺകുട്ടികളെക്കുറിച്ചാണ് പറഞ്ഞത്. വിജയ് സാർ ഞാൻ പറയട്ടെ, നിങ്ങൾക്ക് പ്രതികാരം ചെയ്യാം, പക്ഷേ നിങ്ങൾക്ക് എന്റെ പെൺകുട്ടികളെ എടുക്കാൻ കഴിയില്ല. അവർ എന്റേത് മാത്രമാണ്,” എസ്.ആർ.കെ. തമാശയായി പറഞ്ഞു.

ആറ്റ്ലി സംവിധാനത്തിൽ ആദ്യ ബോളിവുഡ് ചിത്രത്തിൽ നയൻ‌താരയാണ് നായികയായി എത്തുന്നത്, വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്യുന്നത്. ചിത്രത്തിൽ നയൻ‌താരയുടെയും വിജയ്സേതുപതിയുടെയും ബോളിവുഡിലേക്കുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ്. ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ.

ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, അനിരുദ്ധ് ആണ് സംഗീത സംവിധായകൻ, അനിരുദ്ധ് ഒരുക്കിയ ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയ മൂന്ന് ഗാനങ്ങളും യൂട്യൂബിൽ ട്രാൻഡിങ്ങിലാണ്. ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

ജവാനിലെ നയൻ‌സിന്റെയും കിങ്ഖാന്റെയും റൊമാന്റിക്, ‘ചലേയ’ പുറത്ത്

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനത്തിൽ ആദ്യ ബോളിവുഡ് ത്രില്ലർ ചിത്രമായ ജവാനിലെ കിങ് ഖാന്റെയും നയൻ‌താരയുടെയും റൊമാന്റിക് ട്രാക്കിൽ ഒരുക്കിയ രണ്ടാമത്തെ ‘ചലേയ’ ഗാനം ഇന്ന് പുറത്തിറങ്ങി, ടി സീരിസ് എന്ന യൂട്യൂബ് ചാനലിൽ 3 മിനിറ്റും 8 സെക്കന്റ്‌ ദൈർഘ്യമുള്ള റൊമാന്റിക് ഗാനമാണ് ‘ചലേയ’.

‘ചലേയ’ പുറത്തിറങ്ങി മിനിറ്റിനുള്ളിൽ തന്നെ പത്ത് ലക്ഷലധികം പേര് കണ്ട ഗാനം കുമാറിന്റെ വരികൾക്ക് അരിജിത് സിംഗ്, ശിൽപ റാവുമാണ് ചേർന്നാണ് ആലപിച്ചിരുന്നത്, അനിരുദ്ധിന്റെ കമ്പോസിൽ ഫറ ഖാനാണ് കൊറിയോഗ്രാഫർ ചെയ്തിരിക്കുന്നത്. ഈ അടുത്തിടെയാണ്

ആയിരത്തോളം നർത്തകിന്മാരോടൊപ്പം മാസ്സ് ലുക്കിൽ വരുന്ന ഷാരൂഖ് ഖാന്റെ ജവാനിലെ ആദ്യ ഗാനമായ ‘സിന്ദാ ബന്താ’ പുറത്തിറങ്ങിയത്, ചിത്രത്തിലെ ആദ്യ ഗാനം തന്നെ സോഷ്യൽ മിഡിയയിൽ ആരാധകരിൽ ഏറെ ശ്രദ്ധി നേടിക്കഴിഞ്ഞു. ഗാനത്തിൽ ഷാരൂഖാനൊപ്പം പ്രിയ മാണിയും, സന്യ മൽഹോത്രയും ഗാനത്തിലുണ്ട്.ചെന്നൈ എക്സ്പ്രസ്സ്‌ എന്ന ചിത്രത്തിലെ ഗാനത്തിനു ശേഷം ഷാരൂഖ് ഖാനും പ്രിയ മാണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജവാൻ.

ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ റിലീസ് ചെയത ‘ചലേയ’ തമിഴ് ഗാനത്തിൽ ‘ഹയ്യോടാ ‘എന്നും, തെലുങ്കിൽ ‘ചാലോന’ എന്നുമാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തിൽ നയൻ‌താരയാണ് നായികയായി എത്തുന്നത്, പോലീസ് കഥാപാത്രമായിട്ടാണ് നയൻ‌താര എത്തുന്നത് എന്ന് ട്രൈലെറിൽ കാണാം. വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്, ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരുന്നു, ആരാധകർ ട്രൈലെർ കണ്ടതോടെ ചിത്രത്തിന് ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. പല പല ലൂക്കിലുള്ള വേഷത്തിലാണ് ഷാരൂഖ് ഖാനെ ട്രൈലെറിൽ കാണാൻ സാധിച്ചത്, ഈ അടുത്തിടെയാണ് മുട്ടയടിച്ചുള്ള ലുക്കിലുള്ള ഷാരൂഖ് ഖാന്റെ പോസ്റ്റർ പുറത്തിറക്കിയത്.

റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.