വളരെ അവിചാരിതമായിട്ടാണ് കാതലിലേക്ക് എന്നെ വിളിക്കുന്നത്, ജോമോൾ

മമ്മൂട്ടി ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദി കോർ ‘. റിലീസ് ചെയ്ത അന്ന് മുതൽ മികച്ച അഭിപ്രായം നേടിയ ‘കാതൽ’ ചിത്രത്തിൽ, നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി ജ്യോതിക മലയാള സിനിമയിൽ എത്തുന്നത്.

ഓമന എന്ന കഥാപാത്രമായിട്ടാണ് ജ്യോതിക ചിത്രത്തിൽ അവതരിപ്പിച്ചത്, ജ്യോതികയുടെ കഥാപാത്രത്തെക്കാളും ഏറെ ആകർഷിച്ചത് ജ്യോതികയ്ക്ക് വേണ്ടി ഡബ് ചെയ്ത ശബ്ദമാണ്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ജ്യോതികയ്ക്ക് ശബ്ദം നൽകിയത്, നടി ജോമോൾ ആണ് എന്നുള്ള വിവരം പ്രേക്ഷകർ അറിഞ്ഞത്.

ഇപ്പോൾ ഇതാ, ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ‘കാതൽ’ലേക്ക് വരാനുള്ള സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജോമോൾ.

” അവിചാരിതമായിട്ടാണ് ‘കാതൽ’ ലേക്ക് എന്നെ വിളിക്കുന്നത്, തിരുവനന്തപുരത്ത് നിൽക്കുമ്പോഴാണ് ജിയോ ബേബിയുടെ കോൾ വരുന്നത്. ‘കാതൽ’ ചിത്രത്തിനായിട്ട് വോയിസ്‌ ടെസ്റ്റ്‌ നടത്താൻ പറ്റുമോ എന്ന് ചോദിച്ച് കൊണ്ട്. ഞാൻ വന്നാൽ വോയിസ്‌ ടെസ്റ്റ്‌ നോക്കാം എന്ന് ഞാൻ പറഞ്ഞു. ‘കാതൽ’ ചിത്രത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നു, അങ്ങനെ കൊച്ചിയിൽ എത്തിയിട്ട് അവരെ കോണ്ടാക്റ്റ് ചെയ്തു”.

” വോയിസ്‌ ടെസ്റ്റിന് ചെന്നപ്പോൾ എനിക്ക് അറിയുന്നവരും അറിയാത്തവരും കുറെ പേരും വന്നിട്ടുണ്ടായിരുന്നു. പിന്നെ പിറ്റേ ദിവസം രാവിലെ ജിയോയുടെ മെസ്സേജ് വോയിസ്‌ മാച്ച് ആവുന്നുണ്ട്, വന്ന് ഡബ് ചെയ്യുമോ എന്ന് ചോദിച്ചു. ആദ്യമായിട്ടാണ് ചെയ്യുന്നത്, പൊതുവെ ഞാൻ എല്ലാ കാര്യങ്ങളിലും പുറകെ നിന്നിരുന്ന ഒരാളാണ്”.

” ഇങ്ങനെ ഒരു അവസാനം വന്നപ്പോൾ ഞാൻ എന്നെ തന്നെ പുഷ് ചെയ്യുമായിരുന്നു. എന്തുകൊണ്ട് ചെയ്തൂടാ, അവർക്ക് ചേരുന്നു എന്ന് തോന്നിയുണ്ട് അല്ല എന്നെ വിളിച്ചത്. അങ്ങനെ രണ്ട് ദിവസത്തിനുള്ളിൽ പോയി ഡബ് ചെയ്തു, ഡബ് ചെയ്യുന്ന സമയത്ത് ജിയോ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. പിന്നെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമ കണ്ടു പക്ഷെ സൗണ്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ജിയോ മെസ്സേജ് അയച്ചിരുന്നു.

എന്റെ ആഗ്രഹമായിരുന്നു അത്, പക്ഷെ ഇങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചില്ല; അബിൻ ബിനോ

Abin Bino's birthday on the sets of Bazooka

‘രോമാഞ്ചം’എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അബിൻ ബിനോ. ചിത്രം സൂപ്പർ ഹിറ്റായത്തോടെ മികച്ച കഥാപാത്രങ്ങളാണ് അബിൻ ബിനോയെ തേടിയെത്തുന്നത്.

ഇപ്പോഴിതാ ഈ അടുത്തിടെ നടന്ന യൂട്യൂബ് ചാനലിൽ നൽകിയ ആഭിമുഖത്തിൽ, ‘ബസൂക്ക’യുടെ സെറ്റിൽ വച്ച് മമ്മൂട്ടിയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ചത്തിന്റെ അനുഭവം പങ്കു വച്ചിരിക്കുകയാണ് താരം.

” ‘രോമാഞ്ചം’ത്തിന്റെ സെറ്റിൽ വച്ച് അഞ്ച് പേരുടെ പിറന്നാൾ തന്നെ ഉണ്ടായിരുന്നു. എന്റെ ആഗ്രഹമായിരുന്നു ഏതെങ്കിലും സെറ്റിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിക്കണം എന്ന് ഉള്ളത്. പക്ഷെ ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. “

“ഷോട്ടിന് മുന്പേ ചെറിയ ബ്രേക്ക്‌ വന്നപ്പോൾ കോസ്റ്റ്യുമിട്ട് വാ നിങ്ങൾക്കുള്ള ഷോട്ട് ഒക്കെ ആയിട്ടുണ്ട് എന്ന്. ഞാനും ജഗതീഷ് ചേട്ടനും കോസ്റ്റ്യുമിട്ട് മാറി വന്നപ്പോൾ, ഒരു ടേബിൾ ഒക്കെ ഇട്ട് എല്ലാവരും കൂടി നിൽക്കുണ്ടായിരുന്നു. അപ്പോഴേക്കും ജോർജ് ചേട്ടൻ എന്നെ വിളിച്ച് മമ്മൂക്കടെ അടുത്തേക്ക് കൊണ്ട്പോയി, മമ്മൂക്ക ടാപ്ട്ടോപ്പ് നോക്കി ഇരിക്കുകയായിരുന്നു”.

“മമ്മൂക്കയോട് ഇന്ന് എന്റെ പിറന്നാൾ ആണ് എന്ന് പറഞ്ഞപ്പോഴേക്കും, എന്നെ നോക്കിട്ട് ‘ആണോടാ ശരിക്കും നിന്റെ പിറന്നാൾ ആണോ എന്ന്’. ഞാൻ അതെ എന്ന് പറഞ്ഞ്, ‘എന്നാ ബാ കേക്ക് മുറിക്യാ’ എന്ന് മമ്മൂക്ക പറഞ്ഞു. അപ്പോൾ തന്നെ എന്റെ കിളി പോയി”.

“കേക്ക് മുറിക്കാൻ പോലും പറ്റുന്നുണ്ടായില്ല , കൈ വിറച്ചപ്പോഴേക്കും മമ്മൂക്കയും കൈ പിടിച്ച് കേക്ക് മുറിച്ചു. പിന്നെ ആ ഒരു അവസ്ഥയിൽ നിന്ന് സമയം എടുത്തിട്ടാണ് റിക്കവർ ആയത്”.

അബിൻ ബിനോ പറഞ്ഞു ബസൂക്കയുടെ സെറ്റിൽ വച്ചുള്ള അബിൻ ബിനോയുടെ പിറന്നാൾ ആഘോഷ വീഡിയോ, സോഷ്യൽ മിഡിയയിൽ വൈറലായിരുന്നു. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ചിത്രത്തിൽ മമ്മൂക്കയൊപ്പമാണ് അബിൻ ബിനോ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോഴും പുരോഗമിച്ചോണ്ടിരിക്കുകയാണ്. അത് കൂടാതെ, മമ്മൂട്ടിയുടെ ‘ടർബോ’യിലും അബിൻ ബിനോ വേഷമിടുന്നുണ്ട്.

Related Posts

‘സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗം എന്ന് എപ്പോൾ ഉള്ള ചോദ്യം കേട്ട് മടുത്തോ, മറുപടിയുമായി ജോണി ആന്റണി

മലയാളികൾ ഏറെ നാൾ കാത്തിരിക്കുന്ന ദിലീപിന്റെ ചിത്രമാണ് ‘സി.ഐ.ഡി മൂസ’. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് എന്നുള്ള വാർത്ത പുറത്തു വിട്ടത്തോടെ, കാത്തിരിപ്പിനു ഇതുവരെ ഒരു അവസാനം ഉണ്ടായിട്ടില്ല മലയാളികൾക്ക്.

‘സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ദിലീപും ജോണി ആന്റണിയുമാണ്. ഈ വിവരം അറിഞ്ഞ പ്രേക്ഷകർ ദിലീപിനെയും ജോണി ആന്റണിയെയും കാണുമ്പോൾ, എന്നാണ് സി.ഐ.ഡി മൂസ എത്തുന്നത് തുടങ്ങിയ ചോദ്യങ്ങൾ താരങ്ങളെ തേടിയെത്താറുണ്ട്.

ഇപ്പോഴിതാ ‘സി.ഐ.ഡി മൂസ’ എപ്പോൾ വരും എന്നുള്ള ചോദ്യം കേട്ട് മടുത്തോ, എന്ന് ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ നടനും സംവിധായകനുമായ ജോണി ആന്റണി നൽകിയ മറുപടി ഇങ്ങനെ ;

” അവർ പറയുന്നതിന് അനുസരിച്ച് സംഭവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു. സംസാരങ്ങൾ കാണുമ്പോൾ നടക്കുന്നുണ്ട്, കൃത്യമായിട്ട് ഒരു ഒഫീഷ്യൽ ആയിട്ടുള്ള കാര്യങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.”

“സി.ഐ.ഡി മൂസ’യുടെ രണ്ടാം ഭാഗത്തിൽ എന്തായാലും ഹരിശ്രീ അശോകനും ദിലീപും ആ ഡോഗും ഉണ്ടാകും. പുതുമുഖങ്ങളെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നതിലുള്ള ആലോചനയില്ല” ജോണി ആന്റണി പറഞ്ഞു.

ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തിക്കാനായില്ല, പ്രേക്ഷകരോട് ക്ഷമ പറഞ്ഞ് ഗൗതം മേനോൻ

പ്രേക്ഷകർ ഏറെ നാൾ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ചിയാൻ വിക്രത്തെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത്, നവംബർ 24-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തിയതി നീട്ടിയിരിക്കുകയാണ്.

ഇന്ന് റിലീസ് ചെയ്യാനിരുന്ന ‘ധ്രുവനച്ചത്തിര’ത്തിന് ഒന്നോ രണ്ടോ ദിവസം കൂടി വേണമെന്നും, പ്രേക്ഷകരോട് ക്ഷമ പറഞ്ഞു കൊണ്ടാണ് ഗൗതം മേനോൻ ഈ കാര്യം സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചത്.

‘ ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തിക്കാനായില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്ന് തോന്നുന്നു. മുൻകൂർ ബുക്കിംഗുകളും ലോകമെമ്പാടുമുള്ള ശരിയായ സ്‌ക്രീനുകളും ഉപയോഗിച്ച് എല്ലാവർക്കും നല്ല അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.ചിത്രത്തിനുള്ള പിന്തുണ ഹൃദയസ്പർശിയായതും ഞങ്ങളെ മുന്നോട്ട് നയിച്ചതുമാണ്. കുറച്ച് ദിവസങ്ങൾ കൂടി, ഞങ്ങൾ എത്തും!’ ഗൗതം മേനോൻ സോഷ്യൽ മിഡിയയിൽ കുറിച്ചത്.

2016-ൽ ആരംഭിച്ച ‘ധ്രുവനച്ചത്തിരം’ പല കാരണങ്ങൾ കൊണ്ട് തന്നെ നിർത്തി വെക്കേണ്ടി വന്നിരുന്നു. ഒരുവൂരിലെയോരു ഫിലിം ഹൗസുമായി ചേർന്ന് ഒൻഡ്രാഗ എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ചിയാൻ വിക്രം കൂടാതെ ഋതു വർമ, രാധാകൃഷ്ണൻ പാർഥിബാൻ, ആർ റേഡികാ ശരത്കുമാർ, സിമ്രാൻ, വിനായകൻ , ദിവ്യ ദർശിനി, മുന്ന സൈമൺ, വമ്സി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണൻ, മായ എസ് കൃഷ്ണൻ എന്നിവരാണ് അഭിനയിക്കുന്നത്.

സങ്കീർണ്ണമായ കഥകളെ മലയാള സിനിമയിൽ കാണുമ്പോൾ അമ്പരന്ന് പോകും, ജ്യോതികയ്ക്ക് ആശംസ നൽകി സൂര്യ

മെഗാസ്റ്റാർ മമ്മൂട്ടി ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ-ദി കോർ. നവംബർ 23-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ഇന്നലെ അർദ്ധരാത്രിയിലാണ് പുറത്തിറങ്ങിയത്.

മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രം കൂടിയായ കാതൽ-ദി കോർ ചിത്രത്തിന്റെ ട്രൈലെർ കണ്ട നടിപ്പിൻ നായകനും ജ്യോതികയുടെ ഭർത്താവുമായ സൂര്യ ടീം അംഗങ്ങൾക്ക് സോഷ്യൽ മിഡിയയിലൂടെ ആശംസകൾ നൽകിയിരിക്കുകയാണ്.

‘ സങ്കീർണ്ണമായ കഥകളെ മലയാള സിനിമ എങ്ങനെ ശ്രദ്ധേയമായ അനായാസതയോടെ പുറത്തെടുക്കുന്നുവെന്ന് കാണുമ്പോൾ എപ്പോഴും അമ്പരന്നു. കാതൽ-ദി കോർ നവംബർ 23-ന് റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുക. മമ്മുക്ക, ജ്യോതിക, ജിയോ ബേബി ടീമിന് ആശംസകൾ.’

ചിത്രത്തിൽ രാഷ്ട്രീയക്കാരനായ മാത്യു ദേവസി എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്, മാത്യു ദേവസിയുടെ ഭാര്യയായിട്ടാണ് നടി ജ്യോതിക അവതരിപ്പിക്കുന്നത്. ‘രാക്കിളിപ്പാട്ട്’ ‘സീതാ കല്യാണം’ എന്നി മൂന്ന് ചിത്രങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്ക് എത്തുന്നത്.

ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ബാനറിൽ വിതരണം ചെയ്യുന്ന ചിത്രത്തിൽ, മുത്തുമണി, ലാലു അലക്സ്, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

എന്റെ പൊന്നിക്കാ.. നിങ്ങൾ എന്ത് ഭാവിച്ചാണ് എന്ന് ആരാധകർ; തരംഗം സൃഷ്ട്ടിച്ച് ഫോട്ടോയുമായി മമ്മൂട്ടി

പ്രായം വെറും ആക്കങ്ങളാണ് എന്ന് ഓരോ ദിനവും തെളിച്ചുക്കൊണ്ടിരിക്കുകയാണ് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി, മലയാളികളുടെ ഒരു ഹരമായ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ആരാധകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്. ഈ പ്രായത്തിലും ഫാഷൻ സെൻസിൽ മുന്നിൽ നിൽക്കുന്ന താരം കൂടിയാണ് മമ്മൂട്ടി.’ ഒബ്സെർവിങ് ആൻഡ് അബ്സൊറമ്പിങ് ‘ എന്ന ക്യാപ്‌ഷനോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ സോഷ്യൽമിഡിയയിൽ പങ്കു വച്ചത്, എന്നാൽ നിമിഷങ്ങൾക്കകം തന്നെ ആരാധകരിൽ ഇതൊരു ചർച്ച വിഷയമായി മാറി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുമായി എത്തിയിരിക്കുന്നത്.

” വെറുതെ മനുഷ്യനെ ഈഗോ കേറ്റാൻ ഓരോ ഫോട്ടോ ആയി വരും, കോസ്റ്റും സെൻസിൽ നിങ്ങൾക്ക് ഒരു എതിരാളി… അതത്ര എളുപ്പമല്ല.., ഈ ലുക്ക് ഒക്കെ കണ്ട് അസൂയയോടെ നോക്കി ഇരിക്കാം..അതെന്നെ.., കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാം പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ, ലെ വയസ്സ്: അപ്പൊ നാൻ പൊട്ടനാ, അധികാര പരിധി തീരും വരെ അവൻ ഭരിക്കുകയും അനുഭവിക്കുകയും ചെയ്യും… ആ സിംഹാസനം.., എന്താ മച്ചാ ….!26 കാരെ അപമാനിക്കല്ലിം ഇങ്ങള്, ഹേയ്! നമ്മൾ മുപ്പതുകാർക്ക് ഒരു അസൂയായുമില്ല, എന്റെ പൊന്നിക്കാ. നിങ്ങൾ എന്ത് ഭാവിച്ചാണ്, വീണ്ടും വീണ്ടും അയാൾ ചരിത്രം ആവർത്തിക്കുന്നു… നിങ്ങൾ ഒരു അത്ഭുതമാണ് ഇക്കാ… പകരം വെക്കാനില്ലാത്ത ഉലക നായകൻ, ഈ വരുന്ന ചിങ്ങത്തിൽ 72 തികയുന്ന പയ്യനാ.. തുടങ്ങിയ കമന്റുകളാണ് ആരാധകർ കുടിക്കുന്നത്.

ഈ അടുത്തിടെയായിരുന്നു മകൻ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനം, അന്ന് ദുൽഖർ സൽമാന്റെ മാസ്സ് ലുക്കിൽ ഉള്ള ചിത്രങ്ങളുമായി ആരാധകരെ ഞെട്ടിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ ദിവസം ആരാധകരെ ഞെട്ടിച്ചത് ബാപ്പയായിരുന്നു ആരാധകരെ ഞെട്ടിച്ചത്, ചിത്രം സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ബാപ്പയെയും മകനെയും വച്ചുള്ള നിരവധി ട്രോലായിരുന്നു നിറഞ്ഞിരുന്നത്.

മമ്മൂട്ടി കമ്പനി നിർമ്മാണത്തിൽ മമ്മൂട്ടി ജ്യോതിക കേന്ദ്രപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രമാണ് കാതൽ ദി കോർ, ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സീതാ കല്യാണത്തിന് ശേഷം 12 വർഷങ്ങൾക്ക് ശേഷം തമിഴ് താരം ജ്യോതികയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.