ആ ഒരു വേഷത്തിന് വേണ്ടി യു.കെയിൽ പോയി രണ്ട് മാസത്തെ കോഴ്സ് ചെയ്ത നടനാണ് ; രഞ്ജിത്ത് അമ്പാടി

Kamal Haasan

ഉലകനായകന്റെ ഏറെ പ്രശംസ നേടിയിട്ടുള്ള കഥാപാത്രമായിരുന്നു ‘അവ്വൈ ഷൺമുഖി’, 1996-ൽ കെ.എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഇത്. ചിത്രത്തിൽ കമൽ ഹാസൻ നാനിയുടെ വേഷം സിനിമയിൽ പ്രത്യേക്ഷപ്പെടുന്നു, ആ ഒരു വേഷം ഇന്നും മറക്കാൻ പറ്റാത്ത ഒന്നായിരുന്നു.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ, മേക്കപ്പ് എക്സ്പ്പിരമെന്റ് ചെയ്തിട്ടുള്ള നടൻ ആണ് കമൽ ഹാസൻ. കമൽ ഹാസന്റെ മേക്കപ്പ് ചെയ്ത സമയത്തെ സജ്ജക്ഷനുകൾ ചോദിച്ചപ്പോൾ, ആ വേഷത്തിന് യു.കെയിൽ രണ്ട് മാസത്തെ കോഴ്സ് ചെയ്തിരുന്നു എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി പറയുന്നത്.

‘ ഞാൻ പത്ത് ഇരുപത്തിയഞ്ച് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും, വലിയ ആഗ്രഹം ആയിരുന്നു അദ്ദേഹത്തെ കാണണം എന്നുള്ളത്. പ്രത്യേകിച്ച് മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക്, ആ ആഗ്രഹം പെട്ടന്ന് വരുകയും ചെയ്തു. പിന്നെ ഇത്ര കാലം വർക്ക് ചെയ്തു, എനിക്ക് ഇന്ന അവാർഡ് കിട്ടി, ഇത്ര ഡയറക്ടറുടെ വർക്ക് ചെയ്തു എന്ന് പറഞ്ഞാലും ഞാൻ അവിടെ ചെന്നപ്പോൾ എൽകെജി-യിൽ ചെന്ന പോലെയാണ്. കാര്യം മേക്കപ്പിന്റെ ഒരു പ്രൊഫസറാണ് അവിടെ ഇരുന്നത്, അദ്ദേഹത്തിന് ആണ് മേക്കപ്പ് ചെയ്യാൻ പോകുന്നത്’.

‘അവ്വൈ ഷൺമുഖി സിനിമയ്ക്ക് മുൻപ്, അദ്ദേഹം യുകെയിൽ പോയി രണ്ട് മാസത്തെ കോഴ്സ് ചെയ്ത വ്യക്തിയാണ്. അങ്ങനെ കോഴ്സ് ചെയ്തിട്ടാണ് അദ്ദേഹം മേക്കപ്പിൽ ഫോക്കസ് ചെയ്തത്, ചെയ്ത് കഴിഞ്ഞ് ഫൈനൽ ടച്ചപ്പിൽ അദ്ദേഹത്തിന് മാത്രം അല്ല. വേറെ ആരെങ്കിലിനെയും ചെയ്ത് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു തരും’, രഞ്ജിത്ത് അമ്പാടി പറഞ്ഞു.

More From Flix Malayalam:

ദൃഷ്ട്ടിദോഷം മാറുന്നതിനാണ് ഞാൻ ഫോൺ കോൾ അറ്റാൻഡ് ചെയ്യാറ് ; മുകേഷ്

Mukesh Exclusive Interview In Philips

മലയാള നടൻ എന്നതിനു അപ്പുറം രാഷ്ട്രീയക്കാരൻ സംവിധായകൻ എന്നി നിലയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മുകേഷ്. മുകേഷിന്റെ 300-ന്റെ നിറവിൽ എത്തുന്ന ചിത്രമാണ് ‘ഫിലിപ്സ്’. ‘ഹെലൻ’ എന്ന ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഫിലിപ്സ്’.

ഇപ്പോൾ ഇതാ, ദൃഷ്ട്ടിദോഷത്തെ കുറിച്ചും അന്തവിശ്വാസങ്ങളെ കുറിച്ചും മുകേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദൃഷ്ട്ടിദോഷം മാറ്റാൻ വേണ്ടിയാണ് ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നത് എന്ന് മുകേഷ് പറയുന്നു. ‘ഫിലിപ്സ്’ ചിത്രത്തിന്റെ ഭാഗമായി യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഈക്കാര്യം വെളിപ്പെടുത്തിയത്.

” എന്നെ സംബന്ധിച്ചിടത്തോളം അന്തവിശ്വാങ്ങൾ കുറവാണ്, ദൈവം ഉണ്ടോ ഇല്ലയോ സൂപ്പർ നാച്ചുറൽ പവർ ഉണ്ടോ ഇല്ലയോ അതൊക്കെ ഓരോരുത്തരുടെ വീക്ഷണം ആണ്. പക്ഷെ രണ്ട് കാര്യങ്ങൾ നല്ലവണ്ണം അറിയാം, ഒന്ന് അനുഗ്രഹം ഒരു വലിയ ശക്തിയാണ് ശാപത്തിനും അതുപോലെ ശക്തിയുണ്ട്. ഇത്‌ രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. “

” അതുപോലെ തന്നെ ദൃഷ്ട്ടിദോഷം, എന്റെ സിനിമ രണ്ട് ദിവസം ഓടി കഴിഞ്ഞാൽ എനിക്ക് പനിയോ, വല്ലായ്മായോ വരുമ്പോൾ ഞാൻ ദൃഷ്ട്ടിദോഷം മാറാൻ വേണ്ടി ഫോൺ കോളുകൾ അറ്റൻഡ് ചെയ്യും. അപ്പോൾ അവരും ഹാപ്പി നമ്മളും ഹാപ്പി, പിന്നീട് പുതിയ ജീവിതം ആരംഭിച്ച് അടിച്ചു പൊളിക്കും. വീണ്ടും ഫോൺ കോൾ എടുക്കുന്നു. ” മുകേഷ് പറഞ്ഞു.

Other Related News

ശങ്കർ സാറിന് എന്നെ കാണണമെന്ന് പറഞ്ഞു, അന്ന് കൈയ്യിൽ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ ; അറ്റ്ലീ

How Did Atlee Become Assistant Director Of Shankar?.

തമിഴ് സംവിധാനത്തിലെ മുൻനിരയിൽ നിൽക്കുന്ന ഒരു സംവിധായാകനാണ് ശങ്കർ. നിരവധി സൂപ്പർ ഹിറ്റ് സമ്മാനിച്ച സംവിധായാകന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് അറ്റ്ലീ.

ഇതുവരെ നിർമ്മിച്ച സിനിമകളിലൂടെ തോൽക്കാതെ വിജയം തീർത്ത സംവിധായാകരിൽ ഒരാളായി മാറിയിരിക്കുകയാണ് അറ്റ്ലീ. ഇപ്പോൾ ഇതാ സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയതിനു കുറിച്ച് സംസാരിക്കുകയാണ് അറ്റ്ലീ.

” ഞാൻ എടുത്ത ഷോർട്ട് ഫിലിമുകൾക്ക് രണ്ട് ദേശീയ തല മത്സര അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ആ സമയത്ത് ആയിരുന്നു എന്റെ സുഹൃത്തുക്കൾ അസിസ്റ്റന്റ് ഡയറക്ടറായി ശ്രമിച്ചൂടെ എന്ന് പറഞ്ഞത്.”

” ‘ബില്ല ‘ ചെയ്യുന്ന സമയത്ത് വിഷ്ണു വർദ്ധൻ സാറിന്റെ ഓഫീസ് വിലാസം ലഭിച്ചത്. എന്റെ ബയോഡാറ്റയും സിഡിയും നൽകി, അവിടെ നിന്ന് മണി സാറിന്റെ ഓഫീസിലും കൊടുത്തു. എന്നിട്ട് ഗൗതം സാറിന്റെ ഓഫീസിലേക്ക് പോയി, ഞാൻ ഈ സ്ഥലങ്ങളിലെല്ലാം പോകുമ്പോൾ എന്റെ കൈയ്യിൽ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നിടാണ് പെട്ടെന്ന് എനിക്ക് ശകർ സാറിന്റെ അടുത്തേക്ക് പോകാൻ തോന്നിയത്.”

“ഒരു ദിവസം ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശങ്കർ സാറിന്റെ ബന്ധു ബാലാജി എന്നെ വിളിക്കുന്നത്. ശങ്കർ സാറിന് എന്നെ കാണണമെന്ന് പറഞ്ഞു, ആരോ എന്നെ കളിയാക്കുകയാണ് എന്ന് കരുതി ഞാൻ ആരോടും പറഞ്ഞില്ല. സാറിനെ കണ്ടതും ഞാൻ ആകെ ബ്ലാങ്ക് ആയി പോയി, അങ്ങനെ അടുത്ത വർഷം വരാൻ പറഞ്ഞു.”

” ഞാൻ സാറിനോട് നന്ദി സാർ പറഞ്ഞ് ഞാൻ നിങ്ങളുടെ ആരാധകനാണ്, ഞാൻ കൈ കൊടുത്തിട്ടാണ് വന്നത്. എന്റെ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞു, എല്ലാവരും ഞെട്ടിപ്പോയി. അച്ഛന് ഞാൻ ഈ ഫീൽഡിൽ വരുന്നത് പേടിയായിരുന്നു, കാരണം സിനിമയിലെ കയ്പേറിയ അനുഭവത്തെക്കുറിച്ച് എന്നെ ഉപദേശിച്ചവരിൽ പ്രധാനി അച്ഛൻ ആയിരുന്നു. ഞാൻ ശങ്കർ സാറിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി. അദ്ദേഹം എല്ലാ ബന്ധുക്കളെയും വിളിച്ച് എന്റെ മകൻ സംവിധായകൻ ശങ്കറിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ ശങ്കർ സാറിനൊപ്പമുള്ളത് വലിയ അംഗീകാരമാണ്.” അറ്റ്ലീ പറഞ്ഞു

Related Articles

മൂന്നാമത്തെ സംവിധാനത്തിൽ, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം; എമ്പുരാൻ ഫസ്റ്റ് ലുക്ക്‌

L2 Empuraan First Look Poster Out

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി ഇരിക്കുകയാണ്. സോഷ്യൽ മിഡിയയിലൂടെ നടൻ മോഹൻലാൽ ആണ് ‘എമ്പുരാൻ’ന്റെ’ന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തു വിട്ടത്.

L2 Empuraan First Look Poster Out

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തോക്ക് പിടിച്ച് തീപ്പൊരികൾക്കിടയിൽ കറുത്ത വേഷത്തിൽ തിരിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെയാണ് കാണിക്കുന്നത്. പോസ്റ്ററിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നത് തീപ്പൊരിയുന്ന യുദ്ധ കളത്തിൽ ഹെലികോപ്റ്ററിനു മുന്നിൽ വീര്യത്തോടെ നിൽക്കുന്ന ഖുറേഷിയാണെന്ന് വ്യക്തമാണ്.

നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019-ലെ ബോക്സ്‌ ഓഫീസ് ഹിറ്റായ ‘ലൂസിഫർ’റിന്റെ രണ്ടാം ഭാഗം കൂടിയാണ് ‘എമ്പുരാൻ’ എത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇത്‌ മൂന്നാം തവണയാണ് മോഹൻലാൽ ഒന്നിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ നിർമ്മിച്ച ‘എമ്പുരാൻ’ ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ലൈക്ക പ്രൊഡക്ഷൻസും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്.

‘ബാന്ദ്ര’യ്ക്ക് വേണ്ടി ടോവിനോയുടെ ട്രെയ്നറെ വരെ വിളിക്കേണ്ടി വന്നു, ദിലീപ്

ദിലീപ്, തമന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ ചിത്രത്തിനായി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടിട്ടുണ്ട് എന്ന് പറയുകയാണ് നടൻ ദിലീപ്.

ചിത്രത്തിന്റെ റിസ്ക്ക് ഏറ്റെടുത്തത് പ്രൊഡ്യൂസർ ആണ്, എന്ത് ആവശ്യപ്പെട്ടാലും അത് എല്ലാം കൊണ്ട് വന്നിട്ടുണ്ട്. ആ ഒരാളെ മറക്കാൻ പറ്റില്ല എന്നും, ഈ സിനിമയ്ക്ക് ദിലീപ് അല്ല വേണ്ടത് വരെ ഒരു ആളെ മതി എന്ന് അരുൺ ഗോപി പറഞ്ഞു എന്ന് ‘ബാന്ദ്ര’യുടെ’യുടെ റിലീസിന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിൽ ദിലീപ് സംസാരിക്കുകയുണ്ടായയി.

” ‘ബാന്ദ്ര’യ്ക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്, സാധാരണ ദിലീപിനെയല്ല ഈ സിനിമയ്ക്ക് വേണ്ടത്, വേറെ ഒരു ആൾ മതി എന്നായിരുന്നു അരുൺ ഗോപിയുടെ തീരുമാനം. അതിനായി ഒരുപാട് കാലം താടിയും മുടിയും നീട്ടി വളർത്തിയിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രത്തിന് ബോഡി ഫിറ്റ്‌ ആയിട്ട് ഇരിക്കണം എന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ ജിമ്മിൽ പോകാത്ത വ്യക്തിയാണ്, കഥാപാത്രത്തിന് വേണ്ടി ടോവിനോയുടെ ജിം ട്രൈയ്നർ വരെ വിളിക്കേണ്ടി വന്നു. പുള്ളി ചിത്രം പൂർത്തിയാകുന്നത് വരെ കൂടെ ഉണ്ടായി.”

“ഈ ചിത്രത്തിന്റെ റിസ്ക്ക് ഏറ്റെടുത്തത് പ്രൊഡ്യൂസർ വിനായക് ഫിലിം അജിത്താണ്. ഞാൻ ഇത്രയും ഹ്യൂജ് ബഡ്ജറ്റിൽ ചിത്രത്തിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. നമ്മൾ എന്ത് ആവശ്യപ്പെട്ടാലും അത് എല്ലാം ഈ സിനിമയ്ക്ക് കൊണ്ട് വന്നിട്ടുണ്ട്. ആ ഒരാളെ മറക്കാൻ പറ്റില്ല.”

“ഒരു ക്രൂഷ്യൽ സിറ്റുവേഷനിൽ നിൽക്കുന്ന സമയത്ത് നമ്മുക്ക് ഇത്രയും വലിയ ഇൻവെസ്റ്റ്‌ ചെയ്യുക എന്നുള്ളത് വലിയ മനസ്സാണ്. കച്ചവടം എന്നതിലുപരി വലിയ മനസ്സുണ്ട്, പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ. സ്ക്രീൻ അത്ഭുതം കാണാനേ ആൾക്കാർക്ക് താല്പര്യം ഉള്ളു ഒരു നോർമൽ സിനിമ വന്നാൽ അത് കാണാനുള്ള സമയം കളയാൽ ആൾക്കാർ തയ്യാറല്ല. പക്ഷെ ഒരു കോൺഫിഡൻസ് നമ്മുക്ക് ഈ സിനിമയിൽ ഉണ്ട്‌” ദിലീപ് പറഞ്ഞു.

ഇത് ഉണ്ണിമുകുന്ദൻ അല്ല, ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും നല്ല തീരുമാനം ; മാളവിക ജയറാം

മലയാളത്തിന്റെ സ്വന്തം പ്രിയ താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മക്കളാണ് കാളിദാസും മാളവികയും, അച്ഛനെയും അമ്മയെയും പോലെ തന്നെ മകൻ കാളിദാസ് സിനിമയിൽ നിറസജീവമാണ് താരം. എന്നാൽ മകൾ മാളവിക സിനിമയിൽ സജീവമല്ല, അല്ലെങ്കിൽപോലും പ്രേക്ഷകർക്ക് കാളിദാസിനോട് എത്ര പ്രിയമോ അത്രയും തന്നെയാണ് മാളവികയോടും.

സോഷ്യൽ മിഡിയയിൽ വളരെ സജീവമായ മാളവിക ഈ അടുത്തിടെയാണ് താരപുത്രി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ ബോയ്ഫ്രണ്ടിനൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് സൂചന നൽകിയത്, എന്നാൽ ചിത്രത്തിൽ ബോയ്ഫ്രണ്ടിന്റെ മുഖം കാണിക്കുന്നില്ലായിരുന്നു. പോസ്റ്റിന് താഴെ നിരവധി ആരാധകർ നടൻ ഉണ്ണിമുകുന്ദൻ ആണോ എന്ന് ചോദിച്ചവർ ഉണ്ട്‌.

ഇപ്പോഴിതാ മാളവികയുടെ ഇൻസ്റ്റാഗ്രാം സ്ട്രോയിൽ പങ്കു വച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. “ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും നല്ല തീരുമാനത്തിന് ഐ ലവ് യു, ഇപ്പോളും എന്നേക്കും ജന്മദിനാശംസകൾ,” ക്യാപ്‌ഷൻ നൽകി ചിത്രത്തിൽ ആ ചെറുപ്പക്കാരനാണോ താരപുത്രിയുടെ ബോയ്ഫ്രണ്ട് തുടങ്ങിയ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മിഡിയയിലെ പ്രേക്ഷകർ.

ആ ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്തത് ആയിരുന്നില്ല, നിത്യ മേനോൻ

Chinna Chinna Song From Urumi Is Not Planned Choreography

2011 ൽ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് പൃഥിരാജ്, ജനലിയ, പ്രഭു ദേവ്, നിത്യ മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ഉറുമി’. ഇപ്പോൾ ഇതാ ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ‘ഉറുമി’ ചിത്രത്തിൽ നിത്യ, പ്രഭു ദേവ കോംമ്പോയിൽ തകർത്താഭിനയിച്ച ‘ചിന്ന ചിന്ന’ എന്ന ഗാനം പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത് ചെയ്തിരുന്നല്ല എന്ന് നിത്യ മേനോൻ.

” എന്റെ മനസ്സിൽ വരുന്ന ആ ഗാനം കോറിഗ്രാഫ് ചെയ്തതായിരുന്നില്ല അത് ഓൺ ദി സ്പോട്ടിൽ എടുത്ത ഗാനമാണ്. സന്തോഷം അധികം സംവിധാനം ചെയ്യുന്ന ഒരാളെയല്ല വളരെ യാദൃശ്ചികയൊരു ഗാനം. ഭയങ്കര സ്പോൺടാണെസായിട്ടും ഫ്ലൂവേഡായിട്ടും ചെയ്ത ഗാനമായിരുന്നു, അത് ഒരിക്കലും പ്ലാൻ ചെയ്ത് കോറിഗ്രാഫ് ചെയ്ത ഗാനമല്ലായിരുന്നു.”

” ഷൂട്ട്‌ സമയത്ത് ഗാനത്തിന്റെ ലിറിക്സ് തന്നു, ഷൂട്ട്‌ ചെയ്യുന്നിടയിൽ എന്റെ കൈയിൽ നിന്നാണ് ഗാനത്തിൽ അഭിനയിച്ചത്” നിത്യ മേനോൻ പറഞ്ഞു.

തെക്കൻ തല്ലുകേസ് ചിത്രത്തിനു ശേഷം ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്ത ‘മാസ്റ്റർ പീസ്’ വെബ് സിരീസ് ആണ് നിത്യ മേനോനന്റെ പുറത്തിറങ്ങിയ ചിത്രം. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്ററിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

നിത്യ മേനോനെ കൂടാതെ ഷറഫുദീൻ, രഞ്ജി പണിക്കർ, മല പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.സെൻട്രൽ അഡ്വർസിങ് ബാനറിൽ മാത്യു ജോർജ് നിർമ്മിച്ചിരിക്കുന്ന മാസ്റ്റർ പീസ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷയിൽ ലഭിക്കും, കേരത്തിലെ രണ്ടാത്തെ വെബ് സിരീസ് ചിത്രം കൂടിയാണ് മാസ്റ്റർ പീസ്.

ഈ വീക്കെൻഡ് വേൾഡ് ബോക്സ് ഓഫീസിൽ നമ്പർ 1 ഫിലിം ലിയോ, റിപ്പോർട്ട്

Leo Box Office Collection

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോ ഈക്കഴിഞ്ഞ ഒക്ടോബർ 19 ന് ലോകമെമ്പാടും റിലീസ് ചെയ്തിരുന്നത്, സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം സകല റെക്കോർഡുകളാണ് നേടുന്നത്.

ഇപ്പോൾ ഇതാ ലിയോ ചിത്രം ഈ വീക്കന്റ് ലാസ്റ്റ് 3 ഡേയ്സ് കളക്ഷൻ റിപ്പോർട്ടിൽ വേൾഡ് വൈഡിൽ മൂന്നാമനും, വീക്കൻ ഫസ്റ്റ് 4 ഡേയ്സിൽ വേൾഡ് വൈഡ് 402 കോടിയുമായി ലിയോ ഒന്നാം സ്ഥാനമാണ്. കൂടാതെ 2 കോം സ്കോർ ഗ്ലോബൽ വീക്കൻ ചാർട്ടിൽ ഇടം നേടുന്ന ആദ്യ തമിഴ് സിനിമ ലിയോ കഴിഞ്ഞു.

റിലീസ് ചെയ്ത ആദ്യ ദിനം കൊണ്ട് തന്നെ ഈ വർഷത്തെ റെക്കോർഡ് തുക ഭേദിച്ച് 148.5 കൊടിയും, രണ്ടാം ദിനവും 24 കോടിയും, നാലാം ദിവസത്തെ ഓപ്പണിംഗ് വാരാന്ത്യത്തിൽ 402 കോടിയും നേടി. ഇത് ഈ വർഷം പുറത്തിറങ്ങിയ ഏതൊരു തമിഴ് സിനിമയുടെയും റെക്കോർഡാണ് ലിയോ വെറും നാല് ദിവസം കൊണ്ട് നേടിയത്.

നേരെമറിച്ച് കേരളത്തിലെ ഫസ്റ്റ് ഡേ 12 കോടിയും, സെക്കന്റ്‌ ഡേ 5.85 കോടിയും, തേർഡ് ഡേ 7 കോടിയും നേടിയ ലിയോ നാലാം ദിനമായ ഇന്ന് കേരള ബോക്സ് ഓഫീസിന്റെ ചരിത്രത്തിലെ തന്നെ ഹസ്റ്റ് ഗോസ് ആണ് നേടിയിരിക്കുന്നത്. മലയാളതിൽ ഇതുവരെ നാലാം ദിനത്തിൽ നേടിയിട്ടില്ലാത്ത ഗ്രോസ് 8 കോടി തമിഴകത്തിന്റെ ദത്തു പുത്രന്റ അഴിഞ്ഞാട്ടമാണ് തിയറ്ററിൽ.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ, മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ്, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Leo Other News

വിജയ് അങ്ങനെ സംസാരിച്ചാൽ മുഴുവൻ ഉത്തരവാദിത്യം എന്റേത് മാത്രമാണ്, ലോകേഷ് കനകരാജ്

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒക്ടോബർ 19 ന് റിലീസിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ട്രൈലെറിൽ വിജയ് തൃഷയോട് മോശമായ വാക്കുകൾ ഞാൻ പറഞ്ഞിട്ടാണ് അദ്ദേഹം അത് ചെയ്തത് എന്നും, വിജയ് അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്യം എനിക്കുള്ളതാണ് എന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

” ട്രൈലെറിൽ മോശമായ വർത്താനം വരുന്നുണ്ട് അത് പറയുന്നത് വിജയ് അല്ല ആ സിനിമയിലെ ക്യാരക്റ്ററാണ്, മൊത്തം സിനിമയിൽ വിജയ് തൊടുക്കം മുതൽ അവസാനത്തെ സ്ക്രിപ്റ്റ് വരെയും എല്ലാ കഥയും അവസാനത്തെ കഥയും കേൾക്കും അവസാനത്തെ കേട്ട് കഴിഞ്ഞട്ട് റിലീസ് വരെയും ഒരു കാര്യവും ഇത് മാറ്റാം ഇത് ചെയ്യാം അതിന് ഒരു സാധ്യതയില്ല.

ഞാൻ എത്രയും പറഞ്ഞണെങ്കിലും ഞാൻ ചെയ്യുന്ന എന്റെ ജോലിയെക്കുറിച്ച് എനിക്ക് വാഗ്ദാനം ചെയ്യാം അത്രത്തോളം സിൻസീരിയാറാണ് അദ്ദേഹം, ഒരു ഡയറക്ടർ എന്ത് പറഞ്ഞാലുപോലും അപ്പോൾ അത് പോലെ ചെയ്യും. പക്ഷെ സീനിൽ ഒരു സിംഗിൾ ഷോർട്ടിൽ ചെയ്യണമായിരുന്നു, ഒരു 6 മിനിറ്റുള്ള സിംഗിൾ ഷോർട്ട് ആ 6 മിനിറ്റിന് ഇടയിൽ ഒരു ചെറിയ വാക്ക് വിട്ടിരുന്നു. അവര് ഒരു ഇന്നേസെന്റ് ആയിരുന്നു ആളെ ദേഷ്യക്കാരനായി നിൽക്കുമ്പോൾ പറയുന്ന വാക്കുകൾ പറയേണ്ടിരുന്നു.

പക്ഷെ എന്നെ രാവിലെ വിളിച്ച് ചോദിച്ചു ഈ വാക്ക് ഓക്കേ ആണോ ഞാൻ പറയണോ എന്ന് ഞാൻ ഒരുപാട് നിർബന്ധിച്ച് അത് പറയണം ഈ കഥയ്ക്ക് അത് അത്യാവശ്യമാണ് എന്ന്. ഓക്കേ എന്ന് പറഞ്ഞു പോയി, അതിനാൽ ഞാൻ ഈ സീനിലെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇതിൽ ഇനി ആരെങ്കിലും ഒരാൾ സെന്റിമെന്റ്സിൽ വിജയ് അങ്ങനെ സംസാരിച്ചു വിഷമമായാൽ മുഴുവൻ ഉത്തരവാദിത്യം എന്റേതാണ്. അദ്ദേഹത്തിന്റെ അല്ല, എന്റേതാണ് ഞാൻ ഓപ്പണായിട്ടാണ് പറയുന്നത് ” ലോകേഷ് പറഞ്ഞു.

മാസ്റ്ററിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക, ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.