മമ്മൂട്ടി കമ്പനിയിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്

മമ്മൂട്ടി വൈശാഖ് കൂട്ട്ക്കെട്ടിൽ വരാനിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി, ‘ടർബോ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥയിൽ ഒരുങ്ങുന്ന ‘ടർബോ’ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്, വിഷ്ണു ശർമ ചിത്രത്തിന് ഛായഗ്രഹണം നിർഹിക്കുമ്പോൾ ഷമീർ മുഹമ്മദാണ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് തുടക്കമിടും, 100 ദിവസത്തെ ഷൂട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

പോക്കിരിരാജ, മധുരരാജ് എന്നി രണ്ട് ചിത്രങ്ങൾക്ക് ശേഷമാണ് വൈശാഖ് മമ്മൂട്ടി കോമ്പോ വീണ്ടും ഒന്നിക്കുന്നതിൽ ആരാധകർ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. കൂടാതെ നൽപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ, കണ്ണൂർ സ്‌ക്വാഡ് എന്നി ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി ബാനറിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ‘ടർബോ.

തിയറ്ററിൽ മികച്ച അഭിപ്രായത്തോടെ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് ചിത്രമാണ് മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി റോബിൻ വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം 100 കോടിയോളമാണ് നേടിയത്.

പഴയ അശോകേട്ടൻ അല്ല പഴയ അക്കോസേട്ടനും പുതിയ ഉണ്ണിക്കുട്ടനും; ചിത്രങ്ങളുമായി മോഹൻലാൽ

ashokan with unnikuttan

1992-ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതീഷ് ശ്രീകുമാർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഓരുക്കിയ ‘യോദ്ധ’ എന്ന ചിത്രം ഒരു കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു, ഹാസ്യങ്ങൾ നിറഞ്ഞ രംഗങ്ങൾ കൊണ്ട് ഇപ്പോഴും ആരാധകർ കാണാൻ കൊതിക്കുന്ന ചിത്രമാണ് ‘യോദ്ധ’.

‘യോദ്ധ’ ചിത്രത്തിലെ മോഹൻലാലിനെയും ജഗതീഷ് ശ്രീകുമാറിനെപോലെതന്നെ ഏറെ ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രം കൂടിയാണ് ഉണ്ണിക്കുട്ടൻ, ചിത്രത്തിലെ അശോകേട്ടനും ഉണ്ണിക്കുട്ടനും രംഗങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു ഓർമയായിരിക്കും.

ഇപ്പോൾ ഇതാ മോഹൻലാൽ അദ്ദേഹത്തിന്റെ സോഷ്യൽ മിഡിയയിൽ ഉണ്ണിക്കുട്ടനൊപ്പമുള്ള ചിത്രമാണ് ആരാധകരിൽ ചർച്ച വിഷയമായി മാറുന്നത്, ‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം മോഹൻലാൽ പങ്കു വച്ചിരിക്കുന്നത്.

എന്നിരുന്നാലും ഇതൊരു വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി, ഈ മനോഹരമായ ചിത്രം ക്യാമറയിൽ പകർത്തിയത് മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ്. ചിത്രം ആരാധകരിൽ ഇടം നേടിയതോടെ നിരവധി പേരാണ് കമന്റ്‌ ചെയ്തിരിക്കുന്നത്.

ക്യാപ്‌ഷനിൽ മോഹൻലാൽ നൽകിയിരിക്കുന്ന അശോകേട്ടനും അല്ല അക്കോസേട്ടനും ആണ് എന്ന് ആരാധകർ തിരുത്തുന്നുണ്ട്,” ‘യോദ്ധ’ 2 ഭാഗം വരുവാ എന്നും, അശോകേട്ടൻ പഴകിയിട്ടൊന്നുല്ല ലാലേട്ടാ… ” തുടങ്ങിയ കമന്റുകളുമായിട്ടാണ് നിരവധി പേര് രംഗത്തെത്തുന്നത്.

അതില് തൊട്ടട്ടില്ല, മമ്മൂക്കയുടെ കൈയിൽ നിന്നാണ് എടുത്തത്; തിരക്കഥക്യത്ത് ഷാഫി

തിയറ്ററിൽ റിലീസ് ചെയ്ത് അന്ന് തൊട്ട് കേൾക്കുന്ന ഒരേയൊരു പേരാണ് കണ്ണൂർ സ്‌ക്വാഡ്, ആരെയധികം കണ്ണൂർ സ്‌ക്വാഡ് മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്. യഥാർത്ഥ സംഭവമാണെങ്കിലും ജനങ്ങളുടെ മനസ്സിൽ സിനിമ അത്രത്തോളം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. കണ്ണൂർ സ്‌ക്വാഡിലെ മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുഹമ്മദ്‌ ഷാഫ.

” അത് സ്ക്രിപ്റ്റിൽ ഇൻവോൾവ്ഡ് അല്ല അതില് തൊട്ടട്ടില്ല കാരണം അങ്ങനത്തെ മാന്നഴ്സം സ്ക്രിപ്റ്റിൽ ഇല്ല, ബാക്കി കൊറേ കാര്യങ്ങൾ ഞങ്ങൾ സ്ക്രിപ്റ്റിൽ എഴുതിട്ടുണ്ട് അത് സാർ തന്നെ ഡെവലപ്പ് ചെയ്ത കാര്യമാണ് നമ്മൾ ഷൂട്ട്‌ തുടങ്ങിയത്തിനു ശേഷമാണ് നമ്മൾ അത് കാണുന്നത്.

രണ്ട്, മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ മനസ്സിലായി എല്ലാം എഡിറ്റ്‌ ചെയ്ത് കഴിയുമ്പോൾ ഏത് സ്പോട്ടിലാണ് എന്ന് മനസ്സിലക്കാം, അത് സിനിമയിൽ ഉടനീളം സാർ അത് കീപ് ചെയ്തിട്ടുണ്ട്. അതിപ്പോൾ ടെൻഷൻ വരുമ്പോഴും ഇമോഷണൽ ആയിരിക്കുമ്പോഴും സന്തോഷമായിരിക്കുമ്പോഴും ആക്ഷനിലും എല്ലായിടത്തും സാർ കറക്റ്റായിട്ട് മൈന്റൈൻ ചെയ്തിട്ടുണ്ട്.

സാർ ആ ജോർജ് എന്ന കഥാപാത്രം നല്ലവണ്ണം സ്റ്റഡി ചെയ്ത് സെറ്റ് ചെയ്തിട്ടാണ് വന്നത്, അത് എല്ലാ ക്യാരക്റ്റഴ്സിലും പോലീസ് വ്യത്യാസമായിട്ടാണ് അവരുടെ നടത്തം, നോട്ടം, സംസാര രീതി, സ്റ്റൈലിഷും എല്ലാ സിനിമയിലും പോലീസുക്കാരൻ വ്യത്യാസമായിട്ട് നിൽക്കുന്നതിന്റെ ബേയ്സ് അതാണ് അത് സാറിന് മാത്രം അവകാശപ്പെടാവുന്ന കാര്യമാണ് ” മുഹമ്മദ്‌ ഷാഫി പറഞ്ഞു.

സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത് മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ആഗോളതലത്തിൽ മികച്ച അഭിപ്രായം ലഭിച്ച ചിത്രം 50 കോടിയാണ് ബോക്സ്‌ ഓഫീസിൽ ലഭിച്ചത്.

മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ബാനറും ചേർന്ന് നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്, റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

സത്യം പറഞ്ഞാൽ അമ്മയിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്; ധ്രുവൻ

കണ്ണൂർ സ്‌ക്വാഡ് ചിത്രം സക്സസിനു ശേഷം ചിത്രത്തെ കുറിച്ചും സാധനണ നടന്നാമാരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ് നടൻ ധ്രുവൻ, കണ്ണൂർ സ്‌ക്വാഡ് പ്രധാന വില്ലൻ കഥാപാത്രമായിട്ടാണ് ധ്രുവൻ എത്തിയിരുന്നത്. താരങ്ങളായതിനു ശേഷം എത്ര നല്ല സിനിമ ചെയ്താലും അത് ഏതെങ്കിലും മോശമായാലും പ്രേക്ഷകരിൽ നിന്ന് വിമർശനം നിരവധി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും, അതിനൊക്കെ തരണം ചെയ്യാൻ സഹായിച്ചത് അമ്മയാണ് എന്നും ധ്രുവൻ പറഞ്ഞു.

” ആദ്യമൊക്കെ ഞാൻ ഭയങ്കര എക്സൈറ്റടായിരുന്നു എക്സ്ട്രിമായിരുന്നു എനിക്കിണ്ടായിരുന്നത്, സങ്കടം വരുമ്പോൾ പിന്നീടായിരുന്നു മനസ്സിലായത് അത് എക്സ്പീരിയൻസിലൂടെ മനസ്സിലാക്കിയത് എന്തായാലും അത് സന്തോഷമായാലും സങ്കടമാണെങ്കിലും നമ്മളൊരു ബാലൻസിൽ കൊണ്ട് പോകണം നമ്മൾ എത്രത്തോളം എടുക്കണം എന്നുള്ളത്.

സത്യം പറഞ്ഞാൽ ഞാൻ എന്റെ അമ്മയിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്, കാരണം എനിക്ക് അത് കൊറേ കാര്യങ്ങൾ നെഗറ്റീവായിട്ട് അതും അല്ലെങ്കിൽ എന്നെ ഒഴിവാക്കപ്പെട്ടപ്പോളോ ഞാൻ തകർന്നിരുന്ന അവസരത്തിൽ എന്റെ അമ്മയാണ് പറഞ്ഞത് അത് കൊഴമില്ലടാ മോനെ നീനക്ക് വരും നീനക്കുള്ളത് നീനക്ക് വരും ആൾക്കാർ പലതും പറയും അത് എല്ലാത്തിനും നീ അത് എടുക്കണമെന്നില്ല.

നല്ലതും പറയും ചീത്തയും പറയും അപ്പോൾ എല്ലാത്തിനും പോസിറ്റീവും നെഗറ്റീവുമുണ്ട് അതിനൊരു ബാലൻസിൽ കൊണ്ടുപോകേണ്ടതാണ് എന്നുള്ളത് എന്റെ അമ്മയാണ് തന്നത്, അവിടെന്ന് ശേഷമാണ് എനിക്ക് ഹാപ്പിനെസ്സ് ആണെങ്കിലും അതൊരു വിഷമങ്ങെങ്കിലും ഞാൻ അതിനെ അങ്ങനെയെടുക്കാറുള്ളു.

ഇത് ഒരിക്കലും ലോങ്ങ്‌ലാസ്റ്റിക് അല്ല എത്ര എക്സ്പീരിയൻസ് കഴിഞ്ഞാലും നമ്മൾ ഇതിനെ എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നു എന്നതിനെ അനുസരിച്ചിരിക്കും, നമ്മൾ എത്രത്തോളം അപ്ഡേറ്റഡ് ആകുന്നുവോ ഓരോ കാര്യത്തിനും അല്ലെങ്കിൽ ആക്ടിങ്ങിന്റെ കാര്യത്തിൽ ആണെങ്കിലും പെർഫോമൻസ് ചെയ്യുന്ന കാര്യത്തിലാണെങ്കിലും എങ്ങനെ നമ്മൾ നമ്മളെ തന്നെ മോട്ടിവ് ആകുന്നുവോ അതിന് അനുസരിച്ചിരിക്കും നമ്മുടെ മുന്നോട്ടുള്ള യാത്ര. അതില് ഒരു ക്ലിക്കിൽ മുകളിൽ കേറി പോകാം എന്ന് വിചാരിക്കുന്നില്ല, പക്ഷെ അങ്ങനെ പല ക്ലിക്കുകൾ വന്നോണ്ടിരിക്കും അത് ലക്കാണ്.

അപ്പൊ പല ജോലിയിൽ നിന്നും വ്യത്യാസമായിട്ടുള്ള ഒരു പരിപാടിയാണ് അവിടെന്ന് വിമർശനങ്ങളും പോസിറ്റീവും എല്ലാം നമ്മൾ അക്‌സെപ്റ്റ് ചെയ്യണം, വിമർശനം നല്ലതാണ് നല്ല വിമർശനം ആണെങ്കിൽ ഞാൻ എല്ലാം തന്നെ കേൾക്കാറുണ്ട് ഞാൻ കൂടുതൽ കേൾക്കും കാരണം അയാൾ പറയുന്നത് എന്താണ് ഞാൻ എവിടെയാണ് പ്രശ്നം വരുത്തിയത് എന്നൊക്കെ എന്നട്ട് ഞാൻ ഇൻമ്പ്രൂ ചെയ്യാറുണ്ട് അങ്ങനെയാണ് മുന്നോട്ട് പോകുന്നത് ” ധ്രുവൻ പറഞ്ഞു.

കൗണ്ട് ഡൌൺ ആരംഭിച്ചു, ജോർജ്ജ് മാർട്ടിൻ & ടീമും സ്‌ക്രീനുകളിൽ

മമ്മൂട്ടിയെ നായകനാക്കി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ചിത്രത്തിന്റെ റിലീസ് തിയതിയും ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്, ജോർജ് മാർട്ടിനും ടീം ലോകമെമ്പാടുമുള്ള തിയറ്ററിൽ സെപ്റ്റംബർ 28 ന് എത്തുന്ന കണ്ണൂർ സ്ക്വാഡ് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഒരു ക്രിമിനൽ സംഘത്തെ പിടിക്കുന്നതിൽ വെല്ലുവിളി നിറഞ്ഞ യാത്രയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും പിടിമുറുക്കുന്ന കഥയാണ് കണ്ണൂർ സ്ക്വാഡ്. എസ്ഐ ജോർജ് മാർട്ടിനായി എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ്, അതോടൊപ്പം തന്നെ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, കിഷോർകുമാർ, വിജയരാഘവൻ അസീസ് നെടുമങ്ങാട്,തുടങ്ങിയവരാണ് മറ്റ് അഭിനയതാക്കൾ. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

“ഭൂതകാലം” എന്ന ചിത്രത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനത്തിൽ മമ്മൂട്ടിയുടെ വരാനിരിക്കുന്ന അടുത്ത ചിത്രമാണ് ബ്രമയുഗം, ചിത്രത്തിലെ ലുക്ക്‌ മമ്മൂട്ടിയുടെ 72 മത്തെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിരുന്നു.

കേരളത്തിലെ ഇരുണ്ട കാലഘട്ടത്തിൽ (അന്ധവിശ്വാസങ്ങൾ) വേരൂന്നിയ കഥയാണ് ബ്രമയുഗം എന്ന ഇതിഹാസ ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പൂജാ ചടങ്ങിനെ അഭിസംബോധന ചെയ്ത് രാഹുൽ ശിവദാസ് പറഞ്ഞു.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും അഭിനയിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 2024 ൽ തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി, വൈ നോട്ട് സ്റ്റുഡിയോ ബാനറിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽഎത്തുന്നത്.