ഷൂട്ടിങ്ങിന് ശേഷം എനിക്ക് വിജയ് അങ്കിലിനോട് മിണ്ടാൻ ആയില്ല, ഒരുപാട് മിസ്സ് ചെയ്തു ; ഇയൽ

ദളപതി വിജയുടെ ലിയോ ചിത്രത്തിന്റെ സക്സസ് മീറ്റിംഗ് ഇന്നലെ ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നിരുന്നു. സക്സസ് മീറ്റിങ്ങിൽ നിന്നുള്ള വീഡിയോസും ചിത്രങ്ങളും സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുകയാണ്. വിജയ്ക്ക് പുറമെ തൃഷ, ലോകേഷ് കനകരാജ്, മാത്യു തോമസ്, ഇയൽ, അർജുൻ സഗർ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയ നിരവധി ലിയോ ടീം അംഗങ്ങളാണ് പരിപാടിയിൽ പങ്കു ചേർന്നത്.

ഓൺ സ്ക്രീനിലും ഓഫ്‌ സ്ക്രീനിലും വിജയ്ക്ക് കുട്ടികളോടുള്ള വാത്സല്യം എത്രയാണ് എന്ന് ഓരോ ആരാധകർക്കും അറിയാവുന്നതാണ്. ഇന്നലെ നടന്ന പരിപാടിയിൽ ലിയോയിൽ വിജയുടെ മക്കളായി അഭിനയിച്ച ഇയളോടുള്ള വിജയുടെ അളവറ്റ സ്നേഹം ക്യാമറയിൽ പകർത്തുന്നതിനേക്കാൾ മനോഹരമായിരുന്നു.

പരിപാടിയിൽ ഇയൽ വിജയ്നെ കുറിച്ച് പറഞ്ഞ വാക്കുകളാണ്ക സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

“ഷൂട്ടിംഗ് കഴിഞ്ഞ് എനിക്ക് വിജയ് അങ്കിളുമായി സംസാരിക്കാൻ കഴിഞ്ഞില്ല, ഞാൻ വിജയ് അങ്കിളിനെ വളരെയധികം മിസ് ചെയ്യുന്നതു” ഇയൽ പറഞ്ഞു. ഇത് കെട്ട ദളപതി വിജയ് ഓടി വന്ന് ഇയനെ എടുക്കുകയാണ് ചെയ്തത്. ലിയോ സക്സസ് മീറ്റിന്റെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണ് ദളപതി വിജയ് ഇയലിനെ എടുക്കുന്ന വീഡിയോസും ചിത്രങ്ങളും.

അതേസമയം ഈ അടുത്തിടെ ഇയലിന്റെ ആഭിമുഖത്തിൽ ഷൂട്ടിങ്ങിൽ 6 ദിവസം തുടർച്ചയായിട്ട് ഒരു ഫൈറ്റ് രംഗത്തിന്റെ ഷൂട്ടിംഗ് കാരണം വിജയ്ക്ക് നല്ല ബാക്ക്പേയ്ൻ ഉണ്ടായിരുന്നു. ഇയനെ കണ്ടപ്പോൾ ‘എന്റെ പുറകിൽ കേറി ഇരിക്കുന്നോ ഒരു വാക്കിനു പോയിട്ട് വരാം’ എന്ന് ചുമ്മാ ചോദിച്ചതേയുള്ളൂ ചാടി കേറിയങ്ങ് ഇരുന്നു എന്ന് ഇയലിന്റെ അച്ഛന് വെളിപ്പെടുത്തിയിരുന്നു.

സിനിമ വരുമ്പോ ആ സിൻ ട്രെൻഡ് ആകുമോ എന്ന് അവതാരിക ചോദിച്ചപ്പോൾ, ” ഇല്ല അത് ഓഫ് ക്യാമറയിൽ നടന്നതാണ്” എന്ന് ഇയൽ പറഞ്ഞു. വിജയ്ക്കൊപ്പമുള്ള ഇയലിന്റെ ചിത്രങ്ങളിൽ ആ ഒരു ചിത്രം പുറത്തു വിട്ടിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19-ന് റിലീസ് ചെയ്ത ലിയോ, ബോക്സ്‌ ഓഫീസിൽ 500 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയത്.

തങ്കളൻ വെറുമൊരു സിനിമ മാത്രമായിരിക്കില്ല, തങ്കലൻ ഇന്ത്യൻ സിനിമയുടെ ഒരു കണ്ണ് തുറക്കും; ചിയാൻ വിക്രം

പാ രഞ്ജിത്ത് സംവിധാനം ചെയ്ത് അടുത്ത് വർഷം ജനുവരി 24-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘തങ്കലാൻ’. ചിയാൻ വിക്രം പ്രധാന വേഷത്തിലെത്തുന്ന ‘തങ്കലാൻ’ ചിത്രത്തിന്റെ ഞെട്ടിക്കുന്ന രീതിയിൽ ഉള്ള ടീസർ ഇന്ന് പുറത്തു വിടുകയുണ്ടായി.

‘തങ്കലാൻ’ വെറുമൊരു സിനിമ അല്ലയെന്നും രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി ഷൂട്ടിംഗ് കാരണം വിശ്രമിക്കാൻ പോലും സമയം കിട്ടിയിട്ടില്ല എന്ന് ‘തങ്കലാൻ’ ടീസർ ലോഞ്ചിടെ ചിയാൻ വിക്രം സംസാരിക്കുകയുണ്ടായിരുന്നു. “

‘തങ്കലാൻ’ വെറുമൊരു സിനിമ മാത്രമായിരിക്കില്ല, കന്താര ചെറിയ ചിത്രമാണെങ്കിലും ദേശീയ തലത്തിൽ സ്വീകാര്യത നേടിയിട്ടുണ്ട്. അതുപോലെ തങ്കലാൻ ഇന്ത്യൻ സിനിമയുടെ ഒരു കണ്ണ് തുറക്കും, കൂടാതെ ലോക സിനിമയ്ക്കും പ്രതീക്ഷിക്കാം. ഷൂട്ടിങ്ങിനിടെ അക്ഷരാർത്ഥത്തിൽ കെ.ജി.എഫ്- ക്കാരുടെ ജീവിതമാണ് ഞാൻ ജീവിച്ചത്.”

” ബ്രിട്ടീഷ് ഭരണകാലത്ത് ജീവിച്ചിരുന്ന സമൂഹത്തെ കുറിച്ചാണ് ചിത്രം പറയുന്നത്, അവരുടെ ജീവിതശൈലി, വേദന, സന്തോഷം, എല്ലാം ഈ സിനിമയിൽ കാണിച്ചിരുന്നു. തത്സമയ ശബ്ദത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, അത് വളരെ കഠിനവും മിക്ക സീനുകളും ഒറ്റ ഷോട്ടുകളായിരുന്നു. വിശ്രമിക്കാൻ പോലും സമയം കിട്ടില്ല, രാവിലെ മുതൽ രാത്രി വരെ ഷൂട്ടിംഗ് തുടർച്ചയായി നടക്കും സെറ്റിൽ കസേരകളൊന്നും ഉണ്ടാകില്ല. പിതാമഗൻ, രാവണൻ തുടങ്ങിയ സിനിമകളാണ് ഇതുവരെ കഷ്ടപ്പെട്ടിട്ടുള്ളത് തങ്കലാനുമായി താരതമ്യം ചെയ്താൽ അത് മൂന്ന് ശതമാനം പോലുമില്ലെന്നും” ചിയാൻ വിക്രം പറഞ്ഞു.

മാളവിക മോഹനൻ, പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ, സ്റ്റുഡിയോ ഗ്രീൻ, നീലം എന്നി ബാനറിൽ കെ ഇ ജ്ഞാനവേൽരാജ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ടീസർ മണിക്കൂർ കൊണ്ട് യൂട്യൂബിൽ ട്രാൻഡിങ്ങിൽ നിൽക്കുന്ന ‘തങ്കലാൻ’ ടീസർ കണ്ടത് 21 ലക്ഷം പേരാണ്.

സിനിമയിൽ ഏത് കഥാപാത്രം വന്നാലും ചെയ്യണം, റിയൽ ലൈഫിൽ ബേസിൽ കുരുത്തംകെട്ടവനാണ്; മഞ്ജു പിള്ളായ്

സിനിമ എന്നത് ഒരു മേഖലയാണ്, ‘ഗോദ’ കണ്ടതിനു ശേഷം ബേസിലിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു എന്നും ഈ അടുത്തിടെ നടന്ന അഭിമുഖത്തിൽ മഞ്ജു പിള്ളായ് സംസാരിക്കുക ഉണ്ടായി.

“ഒരു ആക്ടർ എന്ന നിലയിൽ ഇന്നത് എന്നുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കില്ല, കാരണം സിനിമ മേഖല എന്നൊരു പേര് മാത്രമെ ഉള്ളു. ആ സിനിമയിൽ ഏത് കഥാപാത്രം വന്നാലും നമ്മൾ ചെയ്യണം, കാരണം എത്രയോ മാസ്സ് സിനിമകലും ഫാമിലി സിനിമകളും ഹിറ്റ് ആകുന്നത്.”

ഒരു ആക്ടർ എന്നതിലുപരി ഡയറക്ടർ ബേസിനെ കുറിച്ച് മഞ്ജു പിള്ളായ് പറഞ്ഞ വാക്കുകൾ ഇങ്ങനെ:

” ബേസിൽ സംവിധാനം ചെയ്ത സിനിമയോ ബേസിൽ എങ്ങനെയുള്ള വ്യക്തിയാണ് എന്നൊന്നും അറിയില്ല. ‘ഗോദ’ സിനിമ കണ്ടതിനു ശേഷം ബേസിൽ ഡയറക്റ്റ് ചെയ്ത ചിത്രത്തിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ‘ജയ് ജയ് ജയ് ജയ് ഹേ’യിലെ ക്ലൈമാക്സ്‌ ചെയ്യാൻ സാധിച്ചത്. അന്നും എനിക്ക് ബേസിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെ ‘ഫാലിമി’ യുടെ സെറ്റിൽ വച്ചാണ് ബേസിൽ എന്നൊരു വ്യക്തിയെ കൂടുതൽ അറിയാൻ സാധിച്ചത്.”

” റിയൽ ലൈഫിൽ ബേസിലാണ് കുരുത്തംകെട്ടവൻ, വടി എടുത്ത് അടിക്കാനുള്ള കുരുത്തംകെട് ബേസിലിന്റെ കൈയിൽ ഉണ്ട്‌. സെറ്റിൽ ചൊറിഞ്ഞു ചൊറിഞ്ഞു കൊണ്ടിരിക്കും, ഞാൻ എപ്പോഴും വിളിക്കും കുരുത്തംകെട്ടവൻ എന്ന് ” മഞ്ജു പിള്ളായ് കൂട്ടിചേർത്തു.