150 ദിവസത്തെ പരിശീലനം, 30 ദിവസത്തെ ഷൂട്ട്, 2 പരിക്കുകൾ,1 ഫിലിമിന് വേണ്ടി, വീഡിയോ പങ്കു വച്ച് ജാൻവി കപൂർ

pic of Janhvi Kapoor in Mr and Mrs Mahi

ജാൻവി കപൂറും, രാജ്കുമാർ റാവും രണ്ടാം തവണ കൂടി ഒന്നിക്കുന്ന സിനിമയാണ് “മിസ്റ്റർ & മിസ്സിസ് മഹി”. റൊമാറ്റിക് സ്പോർട്സ് ചിത്രം കൂടിയായ “മിസ്റ്റർ & മിസ്സിസ് മഹി”യിൽ, ക്രിക്കറ്റിനോടുള്ള രണ്ട് വ്യക്തികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ഇത്.

ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 150 ദിവസത്തെ പരിശീലനവും, 30 ദിവസത്തെ ഷൂട്ടും, 2 പരിക്കുകളും അതും ഒരു ഫിലിമിന് വേണ്ടി താരം വീഡിയോ പങ്കു വച്ചിരിക്കുകയാണ്. വീഡിയോയിൽ തന്നെ വ്യക്തമാണ് ജാൻവി കപൂർ എത്രത്തോളം ഈ സിനിമയ്ക്ക് ആയി കഷ്ട്ടപെട്ടിട്ടുണ്ട് എന്നുള്ളത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാൻവി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, രണ്ട് വർഷമായിട്ടാണ് ക്രിക്കറ്റ്‌ പരിശീലിക്കാൻ തുടങ്ങിയത്. ക്രിക്കറ്റ്‌ കളിക്കുന്നിടയിൽ പരിക്കുകകളും തോളുകളിലെ രണ്ടും സ്ഥാനം തെറ്റിയെന്നും താരം സംസാരിച്ചിരുന്നു. ശരൺ ശർമ്മ സംവിധാനം ചെയ്യുന്ന “മിസ്റ്റർ & മിസ്സിസ് മഹി”യുടെ ട്രൈലെറിനും ഗാനത്തിനും വൻ സ്വീകാരിതയാണ് ലഭിച്ചത്.

മെയ് 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോയും, ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് ബാനറിൽ കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹിറൂ യാഷ്, ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതും കൂടാതെ ചിത്രത്തിന്റെ റിലീസിന് അനുബന്ധിച്ച് അനുഗ്രഹം നേടാൻ ജാൻവി കപൂറും, രാജ്കുമാറും വാരണസിയിൽ ഗംഗ ആരതിക്ക് പങ്കു എടുത്തിയിരുന്നു.

More From Flixmalayalam:

ഭജേ വായു വേഗയുടെ ട്രൈലെർ തിയതി പുറത്ത്

Bhaje Vayu Vega Trailor

തെലുങ്ക് നടൻ കാർത്തികേയയുടെ വരാനിരിക്കുന്ന ചിത്രം ആണ് ‘ഭജേ വായു വേഗം’, ചിത്രത്തിന്റെ ട്രൈലെർ തിയതി പുറത്ത് വിട്ടിരിക്കുകയാണ്. മെയ്‌ 25-ന് 12:15 ആണ് റിലീസ് ചെയ്യുന്നത്, ചിത്രം മെയ്‌ 31-നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.

Pic Of Karthikeya

പ്രശാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇക്കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്, ടീസർ മെഗാസ്റ്റാർ ചിരൻജീവിയാണ് ലോഞ്ച് ചെയ്തത്. യുവി കൺസെപ്റ്റ്സിൻ്റെ ബാനറിൽ അജയ് കുമാർ, രാജു.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ആക്ഷൻ ഡ്രാമയിൽ ഒരുങ്ങുന്ന ‘ഭജേ വായു വേഗം’യിൽ ശരത് ലോഹിതാശ്വ, ഐശ്വര്യ മേനോൻ, രാഹുൽ ടൈസൺ, രവിശങ്കർ, തനിക്കെല്ല ഭരണി എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ. രാധൻ ആണ് ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ആദ്യ ഗാനമായ ‘സെറ്റ് ആയിന്ദേ’ ലിറിക്‌സ് വീഡിയോ പുറത്ത് ഇറക്കിട്ടുണ്ട്.

ക്ലസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ ‘ബെദുരുലങ്ക 2012’ എന്ന ചിത്രമാണ് കാർത്തികേയയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. കോമഡി ചിത്രമായ ‘ബെദുരുലങ്ക 2012’ നേഹ ഷെട്ടി ആയിരുന്നു നായിക.

More From Flixmalayalam:

ഇപ്പോൾ സോഷ്യൽ മിഡിയയെ ഭരിച്ച് ഫൂളും ദീപകും, വൈറൽ വീഡിയോസ്

Laapataa Movie | Deepak & Fool

കഴിഞ്ഞ വർഷം സെപ്റ്റംബർ 8-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ലാപതാ ലേഡീസ്, ഉത്തരേന്ത്യയിലെ ഗ്രാമീണതയും, പാരമ്പര്യത്തെയും ആസ്പതമാക്കി ആണ് സിനിമ ഒരുക്കിരിക്കുന്നത്. ഒരു കർഷകനായ ദീപക് എന്ന വ്യക്തി ഫൂൽ എന്ന പെൺകുട്ടിയെ, കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനിൽ ഭാര്യയെയും കണ്ട് മടങ്ങുന്നു. പാരമ്പര്യ പ്രകാരം കല്യാണം കഴിഞ്ഞ രണ്ടു പേർ ട്രെയിനിൽ ഉണ്ട്, ഇറങ്ങേണ്ട സ്റ്റേഷനിൽ ധൃതിയിൽ ഭാര്യയെയും കൊണ്ട് ഇറങ്ങി വീട്ടിലെത്തുമ്പോൾ ആണ് ഭാര്യ മാറി പോയി എന്ന് മനസ്സിലാക്കുന്നത്.

Laapataa Ladies Movie Hero & Heroine

കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, ഈ കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. എന്നാൽ നല്ല പ്രേക്ഷക പ്രതികരണം ആണ് നെറ്റ്ഫ്ലിക്സിലൂടെ നേടിയത്. ചെറിയ സിനിമ ആണെങ്കിലും ദീപക് എന്ന നായകന്റെയും ഫൂൽ എന്ന നായികയുടെയും കെമിസ്ട്രി ആളുകളിലേക്ക് ഏറെ ആഴ്ന്ന് ഇറങ്ങുന്നത് ആയിരുന്നു.

ഇന്ന് ഇപ്പോൾ സോഷ്യൽ മിഡിയ മുഴുവൻ സിനിമയുടെ അവസാന ഭാഗങ്ങൾ, നാളുകൾക്ക്‌ ശേഷം ഫൂലും ദീപകും നേരിൽ കാണുന്ന മുഹൂർത്തം റീൽസായും സ്റ്റാറ്റസായും വൈറലായി കഴിഞ്ഞു. ചിത്രത്തിൽ കേൾക്കാൻ കൊതിക്കുന്ന ‘ഒ സജിനി രേ’ എന്ന ഗാനവും അതിനൊപ്പം തന്നെ വൈറൽ ആയി.

ജിയോ സ്റ്റുഡിയോസും ആമിർ ഖാൻ പ്രൊഡക്ഷൻസ് ബാനറിൽ, ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിതാൻഷി ഗോയൽ ആണ് ഫൂൽ എന്ന കഥാപാത്രവും, സ്പർശ് ശ്രീവാസ്തവ് ആണ് ദീപക് എന്ന കഥാപാത്രവും, പ്രതിഭ രന്തയാണ് ജയ എന്ന കഥാപാത്രം അവതരിപ്പിച്ചത്.

Related Articles Are:

അനിമലെ നായിക വീണ്ടും ബോളിവുഡിലേക്ക്, റിപ്പോർട്ട്

Rashmika Mndanna To Bollywood

എ ആർ മുരുകദോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന, ‘സിക്കന്ദർ’ൽ സൽമാൻ ഖാൻ്റെ നായികയായി രശ്മിക മന്ദന്ന എത്തുന്നു. ജൂൺ മുതൽ ഷൂറ്റിംഗ് ആരംഭിക്കുന്ന ചിത്രം ഈദ് ദിനത്തിൽ 2025-ലാണ് റിലീസ് ചെയുക.

Salman Khan & Rashmika Mandanna Pics

ചിത്രത്തിലെ അണിയറപ്രവർത്തകർ ആണ് ഇക്കാര്യം സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്, അതിനു പിന്നാലെ നടി രശ്മിക മന്ദന്നയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ‘അടുത്ത അപ്ഡേറ്റ് ഇതാ..സർപ്രൈസ്!! സിക്കന്ദറിൻ്റെ ഭാഗമായതിൽ ഞാൻ ആത്മാർത്ഥമായി നന്ദിയുള്ളവനും അഭിമാനിക്കുന്നു’ എന്ന് കുറിച്ചിട്ടുണ്ടായി.

ആക്ഷൻ ത്രില്ലർ ചിത്രം കൂടിയായ ‘സിക്കന്ദർ’ൽ എ ആർ മുരുകദോസും സൽമാൻ ഖാനും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്.

Related Articles :

ഈ പ്രാവിശ്യം തല്ല് പടം അല്ല സ്പോർട്സ് കോമഡി ചിത്രമാണ്, പുതിയ ചിത്രം പ്രഖ്യാപിച്ച് ഖാലിദ് റഹ്മാൻ

‘തല്ലുമാല’ സംവിധായകൻ ഖാലിദ് റഹ്മാൻ്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ഇന്നായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നിരുന്നത്. നസ്‌ലെൻ കെ ഗഫൂറും ലുക്മാൻ അവറാനും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

Pic Of Neslan & Gafoor lukman

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നു നിർമിക്കുന്നു. ചിത്രം ഒരു സ്‌പോർട്‌സ് ഡ്രാമയിൽ ആണ് ഒരുക്കുന്നത്. ‘ഇഷ്‌ക് ‘ സിനിമയുടെ തിരക്കഥാകൃത്തായ രതീഷ് രവി ആണ് ചെയ്യുന്നത്.

ചിത്രത്തിൽ ഗണപതി, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് എന്നിവർ ആണ് മറ്റ് താരങ്ങൾ. വിഷ്‌ണു വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.

തല്ലുമാലയ്ക്ക് ശേഷം ഒരു ആക്ഷൻ സിനിമ അല്ല, ഒരു സ്പോർട്സ് കോമഡി സിനിമയാണ് ഒരുക്കുന്നത്. ഒരു ചെറുപ്പക്കാരെ വച്ച് ഒരുക്കുന്ന കോമഡി സിനിമയാണ്, കഥ പശ്ചാത്തലം അവരുടെ ജീവിതകഥയും കാര്യങ്ങളും ആണ് സിനിമയിൽ ഉള്ളത്. ആലപ്പുഴയിൽ നടക്കുന്ന ഒരു കഥയായത് കൊണ്ട് തന്നെയാണ് പ്രധാന കഥാപാത്രങ്ങളും വരുന്നത് എന്ന് സംവിധാകയൻ ഖാലിദ് റഹ്മാൻ്റെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

Related Articles :

വിനീത് ഏട്ടൻ പറഞ്ഞ ഡയലോഗ് അന്ന് മനസിലാക്കിയില്ല, വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച് വധുവരന്മാർ

Pics of Marriage Aparna Das and Deepak Parambol

നടി അപർണ ദാസും നടൻ ദീപക് പറമ്പോലിനും ഏപ്രിൽ 24-ന് വിവാഹിതരായി, ഗുരുവായൂർ ക്ഷേത്രത്തിൽ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ പുലർച്ചെയാണ് വിവാഹം കഴിഞ്ഞത്. വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

2019-ൽ പുറത്ത് ഇറങ്ങിയ ‘മനോഹരം’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു, അപർണ ദാസും ദീപക് പറമ്പോലിനും പ്രണയത്തിൽ ആകുന്നത്. ആ സിനിമയിൽ വിനീത് ശ്രീനിവസൻ പറയുന്ന ഡയലോഗ്, ഇരുവരുടെ വിവാഹ കാര്യം അറിഞ്ഞ സോഷ്യൽ മിഡിയ ഒരു സേവ് ദി ഡേറ്റ് പോലെ പുറത്ത് ഇറങ്ങിക്കിയിരുന്നു.

ഇപ്പോൾ ഇതാ, വിവാഹ ശേഷം ആദ്യമായി മാധ്യമങ്ങളോട് ആ സിനിമയിലെ ഡയലോഗിനെ കുറിച് അപർണയും ദീപകും സംസാരിക്കുകയുണ്ടായി. ‘വിനീത് ഏട്ടൻ ആ സ്പോട്ടിൽ കൈയിൽ നിന്ന് എടുത്ത ഡയലോഗ് ആണ്, അന്ന് ഞാൻ മനസ്സിൽ ആക്കില്ല ഇന്ന് ഇവിടെ വരെ എത്തുന്നുള്ളത് ‘ അപർണ ദാസ് പറഞ്ഞു.

അതേസമയം ഇരുവരുടെ പ്രണയത്തെ കുറിച്ച് നടൻ വിനീത് ശ്രീനിവാസൻ ഒരു ആഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സെറ്റിൽ വച്ചായിരുന്നു ഇവർ ഇഷ്ട്ടത്തിൽ ആകുന്നത്, ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ബേസിൽ കൂടെ ഇവരുടെ കാര്യം പിടിക്കുന്നത്. അത് വരെ അപർണയും ദീപകും ഇക്കാര്യം പറഞ്ഞട്ടില്ല, പ്രോമോഷൻ ഇന്റർവ്യൂ പോകുന്ന സമയത്ത് ചെറിയ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിട്ട് പിടിച്ചതാണ് എന്ന് വിനീത് പറഞ്ഞിരുന്നു.

2018-ൽ റിലീസ് ചെയ്ത ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെയാണ് അപർണ ദാസ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് എന്നി ഭാഷയിൽ നല്ല സിനിമകൾ താരം ചെയ്തിരുന്നു. 2024-ൽ റിലീസ് ചെയ്ത ‘സീക്രെറ്റ് ഹോം’ സിനിമയാണ് അപർണയുടെ അവസാനമായി പുറത്ത് ഇറങ്ങിയ ചിത്രം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്‌ ‘ ചിത്രത്തിലൂടെയാണ്, ദീപക് പറമ്പോൽ അഭിനയത്തിൽ തുടക്കം കുറിച്ചത്. ബോക്സ്‌ ഓഫീസിൽ വൻ വിജയം നേടിയ ‘മഞ്ഞുമ്മേൽ ബോയ്സ് ‘, വർഷങ്ങൾക്ക് ശേഷം എന്നി ചിത്രങ്ങൾ ആണ് ദീപകിന്റെ അവസാനമായി പുറത്ത് ഇറങ്ങിയത്.

Other Articles

ബജ്രംഗി ഭായ്ജാനിയുടെ രണ്ടാം ഭാഗം വരുന്നു, സ്ക്രിപ്റ്റിംഗ് റെഡി; റിപ്പോർട്ട്

Bajrangi Bhaijaan Part 2

2015-ലെ ബോളിവുഡ് ബോക്സ്‌ ഓഫീസിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ സിനിമയാണ് ‘ബജ്രംഗി ഭായ്ജാൻ’. ചിത്രത്തിൽ പ്രധാനമായും സൽമാൻ ഖാൻ, കരീന കപൂർ, ഹർഷാലി മഹോൽത്ര എന്നിവ ആയിരുന്നു കഥാപാത്രങ്ങൾ. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഒരു പെൺകുട്ടിയെ, ബജ്രംഗി എന്ന വ്യക്തി പാകിസ്ഥാനിലേക്ക് എത്തിക്കുന്ന യാത്രയാണ് ഈ ചിത്രത്തിൽ ഇതിവ്യത്തം.

ഇപ്പോൾ ഇതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ‘ബജ്രംഗി ഭായ്ജാൻ’ 2 സ്ക്രിപ്റ്റിംഗ് പൂർത്തിയായി എന്നാണ് വാർത്തകൾ വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുകയും, ആദ്യം സംവിധാനം ചെയ്ത കബീർ ഖാൻ ഇത്തവണയും ചിത്രത്തിന്റെ തുടർച്ച സംവിധാനം ചെയ്തേക്കില്ല എന്നും റിപ്പോർട്ട് ഉണ്ട്‌.

ആയുഷ് ശർമ്മയെ കേന്ദ്രകഥാപാത്രമാക്കി വരാനിരിക്കുന്ന ‘റുസ്ലാൻ’ എന്ന സിനിമയുടെ പ്രൊമോഷന്റെ പരിപാടിയിലാണ്, ബജ്രംഗി ഭായ്ജാൻ 2-ന്റെ തിരക്കഥ തയ്യാറാണെന്ന് വെളിപ്പെടുത്തിയത്. വി വിജയേന്ദ്ര പ്രസാദ് ഉടൻ തന്നെ സൽമാൻ ഖാന് തിരക്കഥ പറഞ്ഞു കൊടുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത വന്നതോടെ പ്രേക്ഷകർ ഏറെ ആവേശത്തോടെ ആണ് ചിത്രത്തിന് ആയിട്ട് കാത്തിരിക്കുന്നത്. കോമഡി ആക്ഷൻ ചിത്രം കൂടിയായ ബജ്രംഗി ഭായ്ജാൻ ആദ്യ ഭാഗത്തിൽ, 969 കോടി കളക്ഷൻ ആണ് നേടി എടുത്തത്. നവാസുദ്ദീൻ സിദ്ദിഖി, ഓം പുരി, രാജേഷ് ശർമ്മ, സുനിൽ ചിറ്റ്ക്കര, മെഹർ വിജ് എന്നിവർ ആയിരുന്നു മറ്റ് താരങ്ങൾ.

മനീഷ് ശർമ്മയുടെ സംവിധാനത്തിൽ, കഴിഞ്ഞ വർഷം സൽമാൻ ഖാന്റെ അവസാന ചിത്രം ആയിരുന്നു ടൈഗർ 3. ചിത്രത്തിൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

More From Flix Malayalam :

ഐസ്‌ലാൻഡിക് പ്രകൃതി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്, ഐസ്‌ലാൻഡിൽ നിന്നുള്ള ചിത്രങ്ങളുമായി ആഹാന കൃഷ്ണ

Ahaana Krishna Images

യാത്ര പോകാനും വ്യത്യസ്ത ഭക്ഷണവും കാഴ്ച്ചയും ആസ്വാദിക്കാൻ താല്പര്യമാണ് നടി ആഹാന കൃഷ്ണയ്ക്ക്. കുടുംബത്തിനൊപ്പവും സുഹൃത്തുകൾക്കൊപ്പവും അല്ലാതെ ഒറ്റയ്ക്കും താരം നിരവധി യാത്രകൾ ചെയ്തിട്ടുണ്ട്. നടി എന്ന നിലയിൽ യൂട്യൂബർ കൂടിയായ ആഹാന കൃഷ്ണ, പോകുന്ന യാത്ര വിശേഷങ്ങൾ സോഷ്യൽ മിഡിയ വഴി പങ്കു വെക്കാറുണ്ട്. ഒരു യാത്ര കഴിഞ്ഞാൽ അടുത്ത സിനിമ എന്നാണ് എന്ന് ചോദിക്കുന്നതിൽ ഉപരി, ആരാധകർ ആഹാനയോട് ചോദിക്കുന്ന അടുത്ത ട്രിപ്പ്‌ എവിടേക്ക് ആണ് എന്നാണ്.

ഇപ്പോൾ ഇതാ താരം യാത്ര പോയിരിക്കുന്നത് ഐസ്ലാൻഡിൽ ആണ്, ഐസ്ലാൻഡിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ആഹാനയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വച്ചിട്ടുണ്ട്. വെള്ള വസ്ത്രം ധരിച്ച് മരങ്ങൾക്കിടയിലെ ചൂടുള്ള കുളത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ മഞ്ഞ് മൂടിയ പൈൻ മരങ്ങൾക്കിടയിലുള്ള ഈ ചൂടുള്ള കുളങ്ങളിൽ അഭിനിവേശത്തിലാണ്, ഐസ്‌ലാൻഡിൽ ധാരാളം ഭൗമതാപ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ. ഈ വെള്ളമെല്ലാം ഭൂമിയുടെ ഉപരിതലത്തിനടിയിൽ സ്വാഭാവികമായി ചൂടാക്കപ്പെടുന്നു, ഈ ചൂടുള്ള കുളങ്ങളും ചൂടുനീരുറവകളുമാണ് ഐസ്‌ലാൻഡിക് പ്രകൃതി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം’ എന്നാണ് ചിത്രത്തിന് താഴെ കുറിച്ച് ഇരിക്കുന്നത്.

അതുപോലെ തന്നെ, ഡയമണ്ട് ബീച്ചിൽ നിന്ന് ഐസ് ബെർഗ് ക്രിസ്റ്റൽസ് നിറഞ്ഞ ഐസ്‌ലാൻഡിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഡയമണ്ട് ബീച്ച് ഐസ് ബെർഗ് ക്രിസ്റ്റൽസ് നിറഞ്ഞ ഐസ്‌ലാൻഡ് എനിക്ക് കുറച്ച് പ്രധാന ഓർമ്മകൾ സമ്മാനിച്ചു, ഇത് തീർച്ചയായും പട്ടികയിൽ വളരെ ഉയർന്നതാണ് ‘ എന്ന് കുറിച്ചത്.

കൂടാതെ തന്നെ ഐസ്‌ലാൻഡിൽ രാത്രിയിൽ നിന്നുള്ള അതിമനോഹരമായ അറോറ ഹാർട്ട് കാഴ്ച്ചയും ആഹാന പങ്കു വച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും കൂട്ടി സിംഗപ്പൂരിൽ ആണ് യാത്ര പോയിരുന്നു.

Other Related Articles Are :

പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി

Adujeevitham

ആടുജീവിതം എന്നൊരു പുസ്തകത്തെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആടുജീവിതം. മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 28-ന് ലോകമെമ്പാടും തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ചിത്രത്തിൽ യഥാർത്ഥ നജീബിന്റെ വേഷം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് ആണ്, അദ്ദേഹത്തിന്റെ സിനിമയിലെ ഓരോ ലൂക്കും ആചര്യപെടുത്തുന്ന രീതിയിൽ ആണ് മേക്കഓവർ ചെയ്തിരിക്കുന്നത്. മികച്ച ആർട്ടിസ്റ്റിന് ദേശീയ അവാർഡ് ലഭിച്ച രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്, ഇപ്പോൾ ഇതാ പൃഥ്വിരാജിന്റെ മേക്കഓവറിനെ കുറിച്ച് അദ്ദേഹം അടുത്തിടെ സംസാരിക്കുകയുണ്ടായി.

പൃഥ്വിരാജിന് ഇനി മേക്കപ്പ് ചെയ്യാൻ ഒന്നും ഇല്ല എന്നും, ചെയ്തിട്ടുള്ള ഓരോ മേക്കപ്പ് ഒരു സിനിമയ്ക്ക് ആവശ്യം വരുകയൊള്ളു എന്ന് അദ്ദേഹം പറയുകയുണ്ടായി.

‘ആടുജീവിതത്തിൽ പൃഥ്വിരാജിന് ഇനി മേക്കപ്പ് ചെയ്യാൻ ഉള്ളത് ആയിട്ട് ഒന്നും ഇല്ല, എല്ലാം ചെയ്തിട്ടുണ്ട്. ചില സിനിമകൾക്ക് മാത്രമേ മേക്കപ്പിന് വേറെ തരത്തിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമുള്ളൂ, ഇതങ്ങനെയല്ല ഇതിനകത്ത് ചെയ്യാത്ത വർക്കുകൾ ഇല്ല. ഈ സിനിമയിൽ ചെയ്തിട്ടുള്ള ഒന്നോ രണ്ടോ സീനുകളിൽ ചെയ്തിട്ടുള്ള മേക്കപ്പ്, ഒരു സിനിമയ്ക്ക് ആവശ്യമുള്ളു. അദ്ദേഹത്തിന്റെ കൈ ആയിക്കോട്ടെ നഖം ആയിക്കോട്ടെ പല്ല്, താടി, മുടി മീശ, സ്കിൻ ട്ടോൺ നമ്മുടെ ബോഡിയിൽ ഉള്ള പല ഭാഗങ്ങളും ചെയ്തിട്ടുണ്ട്’.’

‘ഇത് പോലെ ഒരു ഷൂട്ടിങ്ങിന് ഇടയിൽ അത്യാവശ്യമാണ് മൊബൈൽ ഫോൺ, എന്നാൽ നഖം വച്ചത് കൊണ്ട് സമയ ചെലവിന് മൊബൈൽ പോലും അദ്ദേഹത്തിന് നോക്കാൻ പറ്റില്ല. ഫോണിൽ വർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് രണ്ട് വിരലിലെ നഖം മാറ്റും, ഷൂട്ടിങ്ങിന് മുന്നേ ആ സ്പോട്ടിൽ വെയ്ക്കും. പിന്നെ നഖം ഉള്ളത് കൊണ്ട് ഓരോ ഷോട്ടിലും ഞാൻ ആണ് പല്ല് വച്ച് കൊടുക്കുന്നത്, വസ്ത്രം വരെ നടക്കാനും ഇരിക്കാനും ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് ടോയ്‌ലറ്റിൽ പോകാൻ വരെ ബുദ്ധിമുട്ടായിരുന്നു അദ്ദേഹത്തിന് ‘, രഞ്ജിത്ത് അമ്പാടി പറഞ്ഞു.

More From Flixmalayalam :

ചില സാഹചര്യങ്ങളിൽ മണി ചേട്ടനുമായി സാമ്യമുണ്ട്, ആ കഥാപാത്രം ഞാൻ മരിച്ചാലും മരിക്കില്ല എന്നാണ് എന്റെ വിശ്വാസം; മണികണ്ഠൻ രാജൻ

Pic Of Manikandan rajan

ഒരു കഥാപാത്രത്തിന്റെ കുട്ടികാലം മുതൽ, 100 ശതമാനം യോജിച്ച വിധത്തിൽ അവതരിപ്പിച്ച സിനിമകളിൽ ഒന്ന് കമ്മട്ടിപ്പാടം. ചിത്രത്തിൽ പുതുമുഖമായി വന്ന താരമാണ് മണികണ്ഠൻ രാജൻ, വേറിട്ട ഗെറ്റപ്പുകളിൽ ബാലൻ ചേട്ടൻ എന്ന കഥാപാത്രം ജനമനസ്സിൽ നിന്നും നിറസാന്നിധ്യമാണ്. കമ്മട്ടിപ്പാടം ചിത്രത്തിന് ശേഷം മണികണ്ഠൻ നിരവധി തരങ്ങൾക്ക് ഒപ്പം അഭിനയിച്ചു.

മണി ചേട്ടന്റെ യാത്ര ഇൻസ്പെയർ ആയിട്ടുള്ളത് കൊണ്ട്, സാഹചര്യം കൊണ്ട് മണി ചേട്ടനുമായി നല്ല ബന്ധമുണ്ട് എന്നും. ബാലൻ ചേട്ടൻ എന്ന കഥാപാത്രം താൻ മരിച്ചാലും ജനമനസ്സിൽ മരിക്കില്ല എന്നും, ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ചക്കള്ളക്കോക്കന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ നടത്തിയ ആഭിമുഖത്തിലായിരുന്നു താരം സംസാരിച്ചിരുന്നു.

‘ ജീവിത സാഹചര്യമായിട്ട് നോക്കുമ്പോൾ മണിചേട്ടൻ ആയിട്ട് നല്ല ബന്ധമുണ്ട്, മണിചേട്ടന്റെ യാത്ര എന്നെ ഇൻസ്പെയർ ചെയ്തിട്ടുണ്ട്. മണി ചേട്ടൻ ചെയ്യുന്ന ക്യാരക്റ്ററിന്റെ സ്‌ട്രക്ച്യർ തന്നെ വേറെയാണ്, മലയാളത്തിൽ രാവണൻ എന്ന കഥാപാത്രത്തെ സങ്കൽപ്പിക്കുയാണെങ്കിൽ എന്റെ മനസ്സിൽ വരുന്നത് കലാഭവൻ മണി ആയിരിക്കും. സകല വല്ലഭൻ, പത്ത് തലയും, ആരെയും തോൽപ്പിക്കാൻ പറ്റുന്ന ആറ് അടി പൊക്കവും, ഒത്ത വണ്ണവും അങ്ങനെ ആരാണ് ഉള്ളത്. ഈ കഥാപാത്രത്തിന് പല റിവ്യൂസ് പറയുന്നുണ്ട്, വിനായകൻ ചേട്ടൻ കലാഭവൻ മണി ചെയ്യുന്ന റോൾ ആണ് മണികണ്ഠൻ ചെയ്തിരിക്കുന്നത് എന്ന് പറയുമ്പോൾ വലിയ അംഗീകാരമാണ്’.

‘ ജീവിത സാഹചര്യത്തിൽ അദ്ദേഹം അനുഭവിച്ചിട്ടുള്ള ദാരിദ്ര്യമാണ്, പല തൊഴിൽ സാഹചര്യങ്ങളിൽ തന്നെ കലയോടുള്ള ഉറച്ച വിശ്വാസം. അതുപോലെ തന്നെ ഉറച്ച് നിന്നുകൊണ്ടാണ് എനിക്ക് ഇവിടെ എത്താൻ കഴിഞ്ഞത്, ഒരു നിലയിൽ എത്തിയിട്ടും എന്റെ നാട് എന്റെ സുഹൃത്തുക്കൾ ഇവരെ വിട്ടിട്ടുള്ള സന്തോഷമായ ജീവിതം ഞാൻ സ്വപ്നം കാണുന്നില്ല. എനിക്ക് ത്രിപ്രുണിത്തറയിൽ ഇപ്പോഴും കള്ളിമുണ്ട് എടുത്ത് കൊണ്ട് നടക്കണം, അതിൽ എനിക്ക് ഒരു ഇമേജ് പ്രശ്നം ഇല്ല അത് മണിചേട്ടനിൽ കിട്ടിട്ടുള്ളതാണ്’.

‘പരാതി പെടാൻ എന്ത് ഉണ്ട്‌, പണി എടുത്താൽ അതിനുള്ള റിസൾട്ട്‌ കിട്ടും. ഞാൻ എവിടെന്ന് വന്നേ ഇപ്പോൾ എവിടെ ഇരിക്കുന്നെ, അത് നോക്കിയാൽ പരാതിയ്ക്ക് യാതൊരു സാധ്യത ഇല്ല. ബാലൻ ചേട്ടൻ എന്ന് പറയുന്ന ക്യാരക്റ്റർ, ഞാൻ മരിച്ചാലും മരിക്കില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇപ്പോഴും എന്നെ സ്നേഹിക്കാൻ ഒരുപാട് പേര് ഉണ്ട്‌ അപ്പോൾ അവിടെ പരാതി പറയരുത്. 2024 വരെ വെയിറ്റ് ചെയ്യേണ്ടി വന്നു, ഇതിന്റെ സമയം ഇപ്പോൾ ആണ്. ഇനിയും വെയിറ്റ് ചെയ്തതൽ നല്ല ക്യാരക്റ്റർ ഇനിയും ഉണ്ടാകും ‘ മണികണ്ഠൻ പറഞ്ഞു.

Other Articles :