മക്കൾക്കോപ്പവും തൃഷ, ലിയോ സെറ്റിലെ ബിറ്റിഎസ് വീഡിയോമായി തൃഷ

BTS Photos From Thrisha With Childrens in Leo

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോ, ഒക്ടോബർ 19 ന് റിലീസ് ചെയ്ത ലിയോ ലോകമെമ്പാടും ഒരാഴ്ച കൊണ്ട് 461 കോടി കളക്ഷൻ നേടി മുന്നേറുന്നത്.

ഇപ്പോൾ ഇതാ ലിയോ ചിത്രത്തിലെ സെറ്റിൽ നിന്നുള്ള സ്റ്റിലുകൾ വീഡിയോയാക്കി സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുകയാണ് നടി തൃഷ.

“ഓരോ സെക്കന്റിന്റെ നൂറിലൊന്ന് സമയവും ജീവിതത്തെ തീവ്രമായി ആസ്വദിക്കുകയാണ് ചിത്രങ്ങളെടുക്കുന്നത്” എന്ന ക്യാപ്‌ഷനോടെ പങ്കു വച്ച വീഡിയോയിൽ തൃഷയുടെ മക്കളായി എത്തിയ മാത്യു തോമസും, ഇയലും കൂടാതെ സഞ്ജയ്‌ ദത്ത് വീഡിയോയിൽ കാണാം.

‘ഗില്ലി’ ചിത്രത്തിന് ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിക്കുന്നത്, സത്യ എന്ന കഥാപാത്രമായി വിജയുടെ ഭാര്യയായിട്ടാണ് തൃഷ ലിയോയിൽ എത്തുന്നത്. ചിത്രത്തിൽ മറ്റൊരു പ്രത്യേകത മലയാളി താരം മാത്യു തോമസിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ലിയോ, അതെസമയം ലോകേഷ് സസ്പെൻസാക്കി വച്ച വിജയുടെ സഹോദരിയായ ‘എലിസാ’ എന്ന കഥാപാത്രം മഡോണ സെബാസ്റ്റ്യനാണ് അവതരിപ്പിച്ചിരുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ എസ്. എസ് ലളിത കുമാർ, ജഗദീഷ് പളനിസ്വാമി എന്നിവർ നിർമ്മിച്ച ചിത്രത്തിൽ അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, എന്നിവരാണ് എത്തുന്നത്.

Other Trending Film News Related to Leo

ഈ വീക്കെൻഡ് വേൾഡ് ബോക്സ് ഓഫീസിൽ നമ്പർ 1 ഫിലിം ലിയോ, റിപ്പോർട്ട്

Leo Box Office Collection

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോ ഈക്കഴിഞ്ഞ ഒക്ടോബർ 19 ന് ലോകമെമ്പാടും റിലീസ് ചെയ്തിരുന്നത്, സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം സകല റെക്കോർഡുകളാണ് നേടുന്നത്.

ഇപ്പോൾ ഇതാ ലിയോ ചിത്രം ഈ വീക്കന്റ് ലാസ്റ്റ് 3 ഡേയ്സ് കളക്ഷൻ റിപ്പോർട്ടിൽ വേൾഡ് വൈഡിൽ മൂന്നാമനും, വീക്കൻ ഫസ്റ്റ് 4 ഡേയ്സിൽ വേൾഡ് വൈഡ് 402 കോടിയുമായി ലിയോ ഒന്നാം സ്ഥാനമാണ്. കൂടാതെ 2 കോം സ്കോർ ഗ്ലോബൽ വീക്കൻ ചാർട്ടിൽ ഇടം നേടുന്ന ആദ്യ തമിഴ് സിനിമ ലിയോ കഴിഞ്ഞു.

റിലീസ് ചെയ്ത ആദ്യ ദിനം കൊണ്ട് തന്നെ ഈ വർഷത്തെ റെക്കോർഡ് തുക ഭേദിച്ച് 148.5 കൊടിയും, രണ്ടാം ദിനവും 24 കോടിയും, നാലാം ദിവസത്തെ ഓപ്പണിംഗ് വാരാന്ത്യത്തിൽ 402 കോടിയും നേടി. ഇത് ഈ വർഷം പുറത്തിറങ്ങിയ ഏതൊരു തമിഴ് സിനിമയുടെയും റെക്കോർഡാണ് ലിയോ വെറും നാല് ദിവസം കൊണ്ട് നേടിയത്.

നേരെമറിച്ച് കേരളത്തിലെ ഫസ്റ്റ് ഡേ 12 കോടിയും, സെക്കന്റ്‌ ഡേ 5.85 കോടിയും, തേർഡ് ഡേ 7 കോടിയും നേടിയ ലിയോ നാലാം ദിനമായ ഇന്ന് കേരള ബോക്സ് ഓഫീസിന്റെ ചരിത്രത്തിലെ തന്നെ ഹസ്റ്റ് ഗോസ് ആണ് നേടിയിരിക്കുന്നത്. മലയാളതിൽ ഇതുവരെ നാലാം ദിനത്തിൽ നേടിയിട്ടില്ലാത്ത ഗ്രോസ് 8 കോടി തമിഴകത്തിന്റെ ദത്തു പുത്രന്റ അഴിഞ്ഞാട്ടമാണ് തിയറ്ററിൽ.

സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ, മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ്, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡ, എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Leo Other News