ലോകേഷ് തന്നെ സമീപിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് മമ്മൂട്ടി

Mammootty In Thalaivar 171 Lokesh Kanagaraj

ലോകേഷിന്റെ സംവിധാനത്തിൽ രാജിനികാന്തിനെ നായകനാക്കി ഒരുക്കുന്ന ‘തലൈവർ 171’-ൽ മമ്മൂട്ടി എത്തുന്നു എന്നുള്ള വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന് ഒരു വ്യക്തത നൽകിയിരിക്കുകയാണ് മമ്മൂട്ടി.

‘കാതൽ-ദി കോർ’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ, ലോകേഷ് സിനിമയ്ക്കായി തന്നെ സമീപിച്ചു എന്നുള്ള വാർത്തകൾ നിഷേധിച്ചിരിക്കുകയാണ് മമ്മൂട്ടി.

” ഞാനും കേട്ടിരുന്നു വാർത്ത, അതിലൊരു സത്യവുമില്ല. നമുക്ക് ഇതൊക്കെ പോരേ, വിളിക്കട്ടെ വിളിക്കുമ്പോൾ ആലോചിക്കാം. ഇതുവരെ വിളിച്ചിട്ടില്ല, എനിക്ക് ലോകേഷിനെ പരിചയമില്ല. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് കുഴപ്പമില്ല, കിട്ടിയാൽ കൊള്ളാം ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല” മമ്മൂട്ടി പറഞ്ഞു.

ജിയോ ബേബി സംവിധാനം ചെയ്ത് നവംബർ 23-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘കാതൽ ദി കോർ’. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം ജ്യോതികയാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മുത്തുമണി, ലാലു അലക്സ്, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവർ അഭിനയിക്കുന്നു.

Related News

മമ്മൂട്ടി കമ്പനിയോട് അഭിമാനം, ഇന്ത്യയിലെ എല്ലാ സിനിമകളേക്കാളും മുന്നിലാണ് മലയാളസിനിമ; ജ്യോതിക

‘കാതൽ ദി കോർ’ സിനിമയുടെ പ്രെസ്സ് മീറ്റിങ്ങിൽ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടി ജ്യോതിക.

മമ്മൂട്ടി കമ്പനിയിൽ ജോയിൻ ചെയ്യാൻ സാധിച്ചത്തിൽ സന്തോഷം ഉണ്ടെന്നും. കണ്ണൂർ സ്‌ക്വാഡ് കണ്ടിട്ട്, ആ സിനിമ എങ്ങനെയാണ് നിർമ്മിച്ചത് എന്ന് അത്ഭുതം തോന്നിയിട്ടുണ്ട് എന്നും. മമ്മൂട്ടി സാർ വളരെ സ്പെഷ്യൽ ആണ് എന്ന് പറയുകയാണ് നടി ജ്യോതിക.

“മമ്മൂട്ടിയുടെ കമ്പനിയിൽ പ്രവർത്തിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു, കാരണം ഈ അടുത്തിടെയാണ് കണ്ണൂർ സ്‌ക്വാഡ് കണ്ടത്. അവർ ഏത് തരത്തിലുള്ള സിനിമകളാണ് നിർമ്മിക്കുന്നതെന്ന് അത്ഭുതം തോന്നി. മമ്മൂട്ടി കമ്പനിയിൽ ജോലി ചെയ്യുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു.”

“മമ്മൂട്ടി സാറിനെ കുറിച്ച് വ്യക്തമായി സംസാരിക്കണമെങ്കിൽ, ഞാൻ ഒരുപാട് താരങ്ങളോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ മമ്മൂട്ടി സാർ വളരെ സ്പെഷ്യൽ ആണ്, കാരണം ഞാൻ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നത് കൊണ്ട് പറയുന്നതല്ല. സാർ പരീക്ഷണത്തിന് തയ്യാറാണ്, വളരെ വ്യത്യസ്തമായ തരത്തിലുള്ള സിനിമകൾ ചെയ്യുന്നു. പരീക്ഷണം നടത്തുന്നവരാണ് യഥാർത്ഥ ഹീറോ. അതിനാൽ സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.”

“സംവിധായകൻ ജിയോ സാറിനോട്‌ ഒരു വലിയ ആരാധനയാണ്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ എന്നെ ഞെട്ടിച്ചു, മലയാള സിനിമ വളരെ പുരോഗമനപരമാണെന്ന് എനിക്കറിയാം. ഇന്ത്യയിലെ എല്ലാ സിനിമാശാലകളേക്കാളും മുന്നിലാണ്, എന്നാൽ ആ ചിത്രത്തിൽ വളരെ കുറച്ച് സംഭാഷണങ്ങളും, അസാധാരണമായ പ്രകടനങ്ങളും, പൂർണ്ണമായും സംവിധായകന്റെ ചിത്രവുമാണ്. അങ്ങനെയെങ്കിൽ, എന്നെ തിരഞ്ഞെടുത്തതിന് നന്ദി സർ” ജ്യോതിക പറഞ്ഞു.

മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രം കൂടിയായ കാതൽ-ദി കോർ, നവംബർ 23 റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ബാനറിൽ വിതരണം ചെയ്യുന്ന ചിത്രം, ജിയോ ബേബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.മമ്മൂട്ടി, ജ്യോതിക കൂടാതെ മുത്തുമണി, ലാലു അലക്സ്, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവർ അഭിനയിക്കുന്നു.