അമ്മയെയും ദാദയെയും കുട്ടികളാണെന്നും നീ മാതാപിതാക്കളാണെന്നും തോന്നിപ്പിച്ച നിമിഷങ്ങൾ! മകൾക്ക്‌ പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

സിനിമതരങ്ങളുടെ മക്കളെ സോഷ്യൽ മിഡിയയിൽ കാണുന്നത് തന്നെ ആണ്ടിലും കൊല്ലത്തിലും ആയിരിക്കും, കണ്ടാലോ മക്കളുടെ മുഖം വ്യക്തമാക്കി കാണിക്കുകയും ഇല്ല. അത്തരത്തിൽ മലയാളം സിനിമയിലെ മുൻനിര നായകന്മാരിൽ ശ്രദ്ധയുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ.

മകൾ അലംക്യതയുടെ ചിത്രങ്ങൾ പൃഥ്വിരാജുവോ ഭാര്യ സുപ്രിയയോ ഒന്നും സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്യാറില്ല, ചുരുക്കം ഒന്നോ രണ്ടോ ചിത്രമായിരിക്കും പങ്കു വെക്കുക. പൃഥ്വിരാജിനെ പോലെ തന്നെ താരപുത്രിയ്ക്കും ആരാധകർ ഏറെയാണ്.ഇപ്പോൾ ഇതാ മകൾ അലംക്യതയുടെ ഒൻപതാം പിറന്നാൾ ആശംസയുമായി നടൻ പൃഥ്വിരാജും സുപ്രിയയും മകൾക്കൊപ്പം ഉള്ള ചിത്രം പങ്കു വച്ച് എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാമിൽ.

” ഞങ്ങളുടെ ബേബി ഗേളിന് ജന്മദിനാശംസകൾ! 9 വർഷങ്ങൾ..അമ്മയെയും ദാദയെയും ഞങ്ങൾ കുട്ടികളാണെന്നും നീ മാതാപിതാക്കളാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരോടും ഉള്ള നീന്റെ അനുകമ്പ, ക്ഷമ, സ്നേഹം എന്നിവയിൽ ഞങ്ങൾ വളരെയധികം ഭയപ്പെടുന്നു! അവിശ്വസനീയമായ ആയിത്തീർന്ന ചെറിയ മനുഷ്യനെക്കുറിച്ച് വളരെ അഭിമാനിക്കുന്നു! നീ എന്നും ഞങ്ങളുടെ നിത്യ സൂര്യപ്രകാശമാണ്! ” എന്ന അടിക്കുറുപ്പോടെയാണ് പൃഥ്വിരാജ് മകൾക്ക് പിറന്നാൾ ദിനത്തിൽ കുറിച്ചത്.

ചിത്രത്തിനു താഴെ അലംക്യതയ്ക്ക് നിരവധി പിറന്നാൾ ആശംസകളുമായിട്ടാണ് താരങ്ങൾ എത്തിയത്, ഈ കഴിഞ്ഞ ഓണത്തിനാണ് മല്ലിക സുകുമാരനും, മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും, സുപ്രിയയും, പൂർണിമയും ചെറുമക്കളോടൊപ്പം ഓണാഘോഷിച്ച ചിത്രങ്ങൾ സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചത്. ചിത്രങ്ങളിൽ പൃഥ്വിരാജിന്റെ മകൾ അല്ലിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കു വച്ചിരുന്നു.

Other Film News

പ്രമോ ഷൂട്ട് ഉണ്ടാകില്ല;വാർത്ത എവിടെ നിന്നാണെന്ന് വന്നത് എന്നറിയില്ല, പൃഥ്വിരാജ്

ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയ എമ്പുരാൻ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ വാർത്തയാകുന്നത്.

ചിത്രത്തിന് പ്രമോ ഷൂട്ട് ഒന്നും തന്നെ ഉണ്ടാകില്ല എന്നും ഈ മാസത്തിൽ ഷൂട്ടിംൻ ആരംഭിക്കുകയും, ചിത്രത്തിന്റെ മറ്റ്‌ വിശദംശങ്ങൾ പുറത്തുവിടാൻ പദ്ധതിയിടുകയാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

” വാർത്ത എവിടെ നിന്നാണെന്ന് തീർച്ചയില്ല, പക്ഷേ L2E എമ്പുരാൻ “പ്രമോ” അല്ലെങ്കിൽ “പ്രമോ ഷൂട്ട്” ഒന്നും തന്നെ ഉണ്ടാകില്ല. ഈ മാസം എപ്പോഴെങ്കിലും ഷൂട്ടിംഗ് തീയതിയും പ്രോജക്റ്റിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാൻ ഞങ്ങൾ പദ്ധതിയിടുകയാണ്. നന്ദി” എന്ന് പൃഥ്വിരാജ് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചു.

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം കൂടിയാണ് എമ്പുരാൻ, എല്ലാത്തരം പ്രേക്ഷകർക്കും കാണാനും ആസ്വദിക്കാനും കഴിയുന്ന മോഹൻലാൽ നായകനായ ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ് എമ്പുരാൻ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മുരളി ഗോപി രചനയും ആശീർവാദ് സിനിമാസിന് കീഴിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.