രണ്ട് പ്രതിഭകളുടെ ഫൺ പാക്കഡ് ഫാമിലി എന്റർടൈൻമെന്റ് ‘തെക്ക് വടുക്ക്’

ഇക്കാലത്ത് സിനിമയുടെ കഥയെക്കാൾ കൂടുതൽ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് സിനിമയുടെ ടൈറ്റിൽ പേരാണ്. ഇത് വരെ കേൾക്കാത്ത പേര്, അത് കൊണ്ട് തന്നെ ഒരു സിനിമയെ ടൈറ്റിൽ പേര് കൊണ്ട് തന്നെ വിലയിരുത്തുന്ന കാലമായി മാറുന്നു. അത്തരത്തിൽ ഒരു കൗതുകം ഉണർത്തുന്ന പേര് ആണ് ‘തെക്ക് വടുക്ക്’. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘തെക്ക് വടുക്ക്’ പ്രേം ശങ്കർ ആണ് സംവിധാനം ചെയ്യുന്നത്, രണ്ട് വ്യക്തിക്കിടയിൽ അസ്വാഭാവിക ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം എന്ന് നിർമ്മാതാവ് അഞ്ജന ഫിലിപ്പ് പറഞ്ഞു.

അഭിനയതക്കൾ

വിനായകൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി രണ്ട് കോമഡി സ്റ്റാറുകൾ ആദ്യമായി ഒന്നിക്കുന്ന ‘തെക്ക് വടുക്ക്’ൽ വിനീത് വിശ്വ, മെറിൻ, മെൽവിൻ ജി ബാബു , ഷമീർ ഖാൻ , ശീതൾ ജോസഫ്, സ്നേഹ വിജേഷ്, അനിഷ്മ അനിൽകുമാർ തുടങ്ങി അഞ്ച് സോഷ്യൽ മിഡിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നണ്ട്. റിട്ടേഡ് കെ എസ് ഇ ബി എഞ്ചിനീയർ മാധവൻ എന്ന കഥാപാത്രമായിട്ട് വിനായകനും, അരി മില്ല് ഉടമ ശങ്കുണി ആയിട്ട് സുരാജ് വെഞ്ഞാറമൂടും സിനിമയിൽ എത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇവരെല്ലാം ആയിരുന്നോ ഇതിന്റെ അണിയറ പ്രവർത്തകർ

ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ പ്രശസ്ത സിനിമകൾക്ക് തിരക്കഥ എഴുതിയ എസ്.ഹരീഷ് ‘രാത്രി കാവൽ’ എന്ന കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘തെക്ക് വടുക്ക്’ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജന ടോക്കീസിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാറിൽ അഞ്ജന ഫിലിപ്പ് നിർമ്മിച്ച ചിത്രം ആടുജീവിതം, പ്രേമലു, തലവൻ തുടങ്ങി ഒട്ടേറെ നിരവധി സിനിമ വിതരണം ഏറ്റെടുത്ത പിഎച്ച്എഫ് ഫിലിസ് ആണ് ‘തെക്ക് വടുക്ക് ‘ വിതരണം ചെയ്യുന്നത്.

സംഗീതം ഒരുക്കുന്നത് സാം സിഎസ് ആണ്, ഡിഒപി: സുരേഷ് രാജൻ, എഡിങ്ങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസ് ആണ്, പ്രൊഡക്ഷൻ ഡിസൈൻ: രഖിൽ വി, ഗാനരചന: ലക്ഷ്മി ശ്രീകുമാർ, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, വസ്ത്രാലങ്കാരം: ആയിഷ ഷഫീർ സെയ്ത്, മേക്കപ്പ്: അമൽ ചന്ദ്ര, ആക്ഷൻ: മാഫിയ ശശി, നൃത്തസംവിധാനം: പ്രസന്ന മാസ്റ്റർ, വരുൺ പ്രദീപ്, അസോസിയേറ്റ് ഡയറക്ടർമാർ: അനിൽ സേവ്യർ, ജസീന്തർ റോക്ക്ഫെല്ലർ, അസോസിയേറ്റ് ഛായാഗ്രാഹകൻ: മിറാഷ് കെ.ടി. എന്നിവർ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

സിനിമ വിശേഷങ്ങൾ

ഈ വർഷം ഫെബ്രുവരി 12 ന് ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ പാലക്കാട് വെച് തുടങ്ങുകയും, ചിത്രത്തിന്റെ ഷൂട്ടിംഗ് അന്ന് തന്നെ തുടക്കം കുറിച്ചു, മെയ്‌ 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തുകരിച്ചു. പിന്നാലെയാണ് ആദ്യ ആമുഖ ടീസർ പുറത്തിറങ്ങുന്നത്, ഇരുവരും മധ്യവയസ്‌ക ലുക്കിൽ വിനായകൻ തെക്കോട്ടും സുരാജ് വെഞ്ഞാറമൂട് വടക്കോട്ടും തിരിയുന്ന ടീസർ ആണ് ഇറക്കിയിരിക്കുന്നത്.

ഏകദേശം അണിയറ പ്രവർത്തകർ ആദ്യ ആമുഖ ടീസർ കൂടാതെ മൂന്ന് ആമുഖ ടീസർ പുറത്തിറക്കിട്ടുണ്ട്, മൂന്നും വ്യത്യസ്ത ആമുഖ ടീസർ കണ്ട പ്രേക്ഷകർക്ക് ഒരു കിടിലൻ തിയേറ്റർ അനുഭവം നൽകാൻ ‘തെക്ക് വടുക്ക്’ സിനിമയ്ക്ക് കഴിയും എന്ന് ഉറപ്പിക്കാം. ആഗസ്റ്റ് 10ന് ആദ്യ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് ഇറങ്ങിയത്. വിനായകൻ മഞ്ഞ കോട്ടും പാന്റും കൈയിൽ ജീറ്റാരും, സുരാജ് വെഞ്ഞാറമൂട് മുണ്ടും നീല ഷർട്ടും ധരിച്ച് ഡിസ്കോയിൽ ആണ് പോസ്റ്റർ ഇറക്കിയത്.

സെപ്റ്റംബർ 11 നാണ് ‘തെക്ക് വടുക്ക് ‘ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ഇറക്കിയത്. രണ്ട് കോമഡി തമ്പുരാക്കന്മാരുടെ കിടിലൻ പെർഫോമൻസ് തന്നെ ഈ സിനിമയിൽ എന്ന് ട്രൈലെറിൽ നിന്ന് വ്യക്തമാണ്. പണ്ട് എങ്ങാണ്ടും തുടങ്ങിയ മാധവന്റെയും ശങ്കുണിയുടെയും വൈരാഗ്യത്തിന്റെ കഥയാണ് ട്രൈലെറിൽ കാണാൻ സാധിച്ചത്. എന്നിരുന്നാലും ഇരുവരുടെയും കോമഡി കാണാൻ പ്രേക്ഷകർ ഇപ്പോഴേ കാത്തിരിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഒരൊറ്റ ഷെഡ്യൂളിൽ അവസാനിപ്പിച്ച് 2024 ആഗസ്റ്റ് റിലീസ് ചെയ്യാനിരുന്ന ‘തെക്ക് വടുക്ക് ‘ സെപ്റ്റംബർ 20ന് റിലീസ് ചെയ്യും എന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ റിലീസ് തിയതി മാറ്റി വെക്കുകയും ഓഗസ്റ്റ് 4-ന് കേരത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ്.

എന്റെ മോളെയാണ് ദേവനന്ദയിലൂടെ കണ്ടത്, എന്നെ ആരെങ്കിലും അടിച്ചാൽ പോലും അവൾക്ക് സഹിക്കില്ല ; സൈജു കുറുപ്പ്

ഉണ്ണിമുകുന്ദന്റെ കരിയറിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നാണ് ‘മാളികപ്പുറം’. 2022-ൽ വിഷ്ണു സസി ശങ്കർ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ, ദേവനന്ദ, സൈജു കുറുപ്പ്, ശ്രീപത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്.

ഇപ്പോൾ ഇതാ, ‘മാളികപ്പുറം’ ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കരഞ്ഞ കാര്യം പറയുകയാണ് നടൻ സൈജു കുറുപ്പ്. അടിക്കുന്ന സീനിൽ എന്റെ മോള് മയുഖയിലൂടെയാണ് ദേവനന്ദയെ കണ്ടത് എന്നും, ആരെങ്കിലും എന്നെ അടിച്ചാൽ പോലും മോൾക്ക് വിഷമമാകും എന്ന് സൈജു കുറുപ്പ് പറയുന്നു.

” ഡബ്ബിങ് സമയത്ത് ‘മാളികപ്പുറം’ത്ത് എന്നെ അടിച്ചതിനു ശേഷം, ഞാൻ എന്റെ മോള് കാണുന്നുണ്ട് എന്ന് പറയുന്നുണ്ട്. അപ്പോൾ സംഭവിച്ചത് അതാണ് ഈ സീൻ പ്ലേ ചെയ്യുകയായിരുന്നു, ഞാൻ ഡബ്ബ് ചെയ്യുകയായിരുന്നു. പിന്നെ അത് വീണ്ടും കാണണം എന്ന് പറഞ്ഞപ്പോൾ, ഞാൻ അതിലേക്ക് ഇറങ്ങി പോയി”.

“എന്റെ മോള് മയുഖയാണ് അപ്പോൾ ഞാൻ ദേവനന്ദയിലൂടെ കാണുന്നത്, അവൾ എത്ര മാത്രം ഫീൽ ചെയ്യുന്നതാണ്. എന്നെ പരസ്യമായിട്ടോ രഹസ്യമായിട്ടോ അടിച്ചുവെന്ന് പറഞ്ഞാൽ വിഷമമാണ്, അതാണ് എന്റെ ഉള്ളിൽ വന്നത്. പോരാത്തതിന് ഡബ്ബിങ് സമയത്ത് അവരൊക്കെ പുറകിൽ ആയതോണ്ട് കരഞ്ഞു” സൈജു കുറുപ്പ് പറഞ്ഞു.

വധുവായി ആഹാന, വരൻ എവിടെ എന്ന് ആരാധകർ.

മലയാളികൾക്ക് ഏറെ ശുപരിചിതമായ നടൻ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് ആഹാന കൃഷ്ണ, സിനിമ ജീവിതവും പോലെ തന്നെ സോഷ്യൽ മിഡിയയിൽ വളരെ സജിവമായ താരം കൂടിയാണ് ആഹാന കൃഷ്ണ. ആഹാനയെ കൂടാതെ തന്നെ കൃഷ്ണ കുമാർ ഫാമിലിയും സോഷ്യൽ മിഡിയയിൽ ആരാധകരുടെ പ്രിയകുടുംബമാണ് കൃഷ്ണ കുമാർ ഫാമിലിസ്.

താരം എന്നതിലുപരി മോഡൽ ഫോട്ടോഷൂട്ട്‌ രംഗത്തും താരം സജിവ സാനിധ്യമാണ്, ആഹാന പങ്കു വെക്കുന്ന ഓരോ വീഡിയോസും, ചിത്രങ്ങളും ആരാധകരിൽ ഇടം നേടാരും ഉണ്ട്. 2.8 മില്യൺ ഫോളോവേഴ്‌സാണ് ആഹാനയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.

ഇപ്പോൾ ഇതാണ് ക്രിസ്ത്യൻ വധുവിന്റെ വേഷത്തിൽ കൈയിൽ റോസപൂ ബൊക്കയുമായുള്ള ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ മിഫിയയിൽ ആരാധകരിൽ ശ്രദ്ധ നേടുന്നത്.

ഓർച്ചിഡ്‌ഡിസൈൻ സഭയൻസു ഡിസൈൻ തീർത്ത കുത്തന്നെ നീളത്തിൽ ഡീപ് വി നെക്കിൽ വെള്ള നിറത്തിലുള്ള വെസ്റ്റേൺ വെഡിങ് ഗൗൺ ആൺ താരം തിളങ്ങിയത്. ഗൗണിൽ ലൈറ്റ് കളറോട് കൂടിയ സ്റ്റോൺ വർക്ക് ഗൗണിൽ കൂടുതൽ മനം കവരുന്നു.

ചിത്രത്തിനു പിന്നാലെയാണ് നിരവധി ആരാധകർ വിവാഹം ഉറപ്പിച്ചോ, വരാൻ എവിടെ എന്നിങ്ങനെയുള്ള കമന്റുമായി എത്തുന്നത്. 

2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റേവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നു വന്നത്, അന്ന് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാൻ ആഹാനയ്ക്ക് കഴിഞ്ഞില്ല. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേ ചിത്രത്തിൽ സാറ ചാക്കോ എന്ന കഥാപാത്ര അഭിനയത്തിൽ ആഹാനയ്ക്ക് ആരാധകരിൽ ശ്രദ്ധ നേടാൻ കഴിഞ്ഞു. 2019 ലൂക്കാ,

പതിനെട്ടാം പാടി എന്നി ചുരുങ്ങിയ ചിത്രത്തിൽ ആഹാന ആരാധകർക്കിടയിൽ പ്രിയനായികയായി മാറി. 2023 ൽ അടി, പാച്ചുവും അത്ഭുതം വിളക്കും എന്നി രണ്ട് ചിത്രമാണ് ആഹാനയുടെ അവസാനമായി പുറത്തിറങ്ങിയത്.