കൂടെയുള്ളവരുടെ സിനിമ കേൾക്കാൻ അദ്ദേഹത്തിന് ആവേശമാണ്, കാരണം സിനിമയോട് പ്രാന്തുള്ളോണ്ടാണ് ; ജീത്തു ജോസഫ്

സിനിമയോടുള്ള ആഘാതമായ പ്രാന്തുള്ള മനുഷ്യനാണ് മമ്മൂട്ടി എന്ന് മലയാളികൾക്ക് അറിയാവുന്ന ഒരു കാര്യമാണ്. സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് വരാൻ താല്പര്യം കാണിക്കാൻ മമ്മൂട്ടിയ്ക്ക് ഏറെ പ്രിയമാണ്.

ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ സിനിമ പ്രാന്തിനെ പറ്റി സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കൂടെയുള്ളവരുടെ കഥ കേൾക്കാൻ മമ്മൂട്ടിയ്ക്ക് ഭയങ്കര ആഗ്രഹമാണ് പക്ഷെ സിനിമ ചെയ്യില്ല എന്നും. സിനിമയോടുള്ള അടുക്കനാകാത്ത പ്രാന്താണ് മമ്മൂട്ടിയ്ക്ക് എന്ന് ജീത്തു ജോസഫ് പറയുന്നു.

” മമ്മൂട്ടിയ്ക്ക് സിനിമയോടും അഭിനയത്തോടും പ്രാന്തനുള്ള മനുഷ്യനാണ്, അതുകൊണ്ടാണ് നല്ല കഥകളും നല്ല സിനിമകളും അദ്ദേഹത്തിന് വരുന്നത്. മോഹൻലാലും മമ്മൂട്ടിയും നല്ല സുഹൃത്തുക്കളാണ്, മോഹൻലാലിന്റെ കഥകൾ അറിയാൻ മമ്മൂട്ടിയ്ക്ക് ആവേശമാണ്”.

“എന്താണ് എന്തൊക്കെയാണ് എന്ന് അറിയാൻ ആഗ്രഹമുള്ള വ്യക്തിയാണ്. അതാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രത്യേകത, ഇന്നും ഒരു തുടക്കകാരുടെ ഫയർ അവർക്കുണ്ട്. അത് നമ്മൾ റെസ്‌പെക്റ്റ് ചെയ്യേണ്ട കാര്യമാണ് ” ജീത്തു ജോസഫ് പറഞ്ഞു.

ജയംരവിയ്ക്കും നിത്യയ്ക്കും കാതലിക്ക നേരമില്ലായ്, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ജയംരവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്റെ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘കാതലിക്ക നേരമില്ലായ് ‘ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പേര്, ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയംരവിയുടെ 33-ാമത്തെ ചിത്രം കൂടിയാണ് ‘കാതലിക്ക നേരമില്ലായ് ‘, റെഡ് ജയന്റെ മൂവിസ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ജയംരവിയും നിത്യ മേനോനും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്.

എ.ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സഗീത സംവിധായകൻ, ലാൽ, യോഗി ബാബു, ജോൺ കൊക്കൻ, ടി.ജെ ഭാനു, വിനയ് റായ്, ലക്ഷ്മി രാമകൃഷ്ണൻ, വിനോദ്ധിനി വൈദ്യനാഥൻ, മനോ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരങ്ങുന്നത്.

ജയംരവി, നയൻ‌താര എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഐ. അഹമ്മദ്‌ സംവിധാനം ചെയ്ത്, ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇരൈവൻ’. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം സൈക്കോ ക്രൈം ത്രില്ലർ ചിത്രമാണ് ‘ഇരൈവൻ’.

ധനുഷിനെ നായകനാക്കി മിത്രൻ ആർ.ജവാഹർ സംവിധാനം ചെയ്ത ‘തിരിച്ചിത്രമ്പലം’ ചിത്രമാണ്, നിത്യ മേനോന്റെ തമിഴിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ചെമ്പന്റെ സ്ക്രിപ്റ്റിൽ ഒരു ജോഷി-മോഹൻലാൽ പടം, ടൈറ്റിൽ പോസ്റ്റർ പുറത്ത്

നീണ്ട 8 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ജോഷി കോംമ്പോ വീണ്ടും എത്തുന്നു, നടൻ ചെമ്പന്റെ സ്ക്രിപ്റ്റിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ‘റമ്പാൻ’ എന്നാണ് ചിത്രത്തിൽ നൽകിയിരിക്കുന്ന പേര്.

ടൈറ്റിൽ പോസ്റ്ററിൽ കാറിനുമുകളിൽ ഒരു കൈയിൽ തോക്കും മറ്റേ കൈയിൽ ചുറ്റികയും പിടിച്ച് മുണ്ട് മടക്കി തിരിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്. പോസ്റ്ററിൽ മറ്റൊരു പ്രേത്യേകത സിറ്റും ഗ്രാമപ്രദേശവും കാണിക്കുന്നുണ്ട്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യയിലും വിദേശത്തും ചിത്രീകരണം നടക്കും,അടുത്ത് വർഷം 2024-ൽ ഷൂട്ട്‌ ആരംഭിച്ച് 2025-ൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചെമ്പോസ്കി മോഷൻ പിക്ചർസ്, എയ്ൻസ്റ്റീൻ മീഡിയ ഇൻ അസോസിയേഷൻ, നെക്സ്റ്റൽ സ്റ്റുഡിയോസ് തുടങ്ങിയ ബാനറിൽ ചെമ്പൻ വിനോദ് ജോസ് , എയ്ൻസ്റ്റീൻ സാക്ക് പോൾ, ഷൈലേഷ് ആർ.സിംഗ് എന്നിവർ ചേർന്നാണ് ‘റമ്പാൻ’ നിർമ്മിക്കുന്നത്.

‘ജോഷി സാർ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ഷൈലേഷ് ആർ. സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എന്റെ വരാനിരിക്കുന്ന സിനിമ ‘റമ്പാൻ’ അനാച്ഛാദനം ചെയ്യുന്നതിൽ സന്തോഷമുണ്ട്!നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ലോകം അർത്ഥമാക്കുന്നു.’ എന്ന ക്യാപ്‌ഷനോടെ പങ്കു വച്ചു കൊണ്ട് മോഹൻലാൽ സോഷ്യൽ മിഡിയയിൽ കുറിച്ചത്.