ആദ്യ ഷെഡ്യൂൾ തന്നെ എന്റെ കൈയിൽ നിന്ന് പോയ ഷോയായിരുന്നു, പക്ഷെ പേർളിയോടാണ് നന്ദി പറയേണ്ടത് ; ഡെയിൻ ഡേവിസ്

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന, ‘കോമഡി സർക്കസ്’ എന്ന പരിപാടിയിലൂടെ എത്തിപ്പെട്ട താരമാണ് ഡെയിൻ ഡേവിഡ്. പിന്നീട് അങ്ങോട്ട് മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന, ‘നായിക നായകൻ’, ഉടൻ പണം 3.0 തുടങ്ങിയ പരിപാടിയിലൂടെ അവതാരകനായി.

അവതാരകൻ എന്നതിപുരി ചുരുക്കം ചുരുങ്ങിയ മലയാള സിനിമയിലും ഡെയിൻ അഭിനയ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതാ ‘നായിക നായകൻ’ൽ സംഭവിച്ച കാര്യത്തെ പറ്റിയും, പേർളിയെ കുറിച്ചും സംസാരിക്കുകയാണ് ഡെയിൽ ഡേവിഡ്.

” പേർളിയോട് ഞാൻ ഇപ്പോൾ ഭയങ്കരമായിട്ട് കടപ്പെട്ടിക്കുന്നു, പേർളി കാരണമാണ് എനിക്ക് കോൺഫിഡൻസ് കിട്ടിയത്. പേർളിയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ എന്റെ കൈയിൽ നിന്ന് പോയി ഷോ ആയിരുന്നു. രണ്ടാമത്തെ ദിവസം തൊട്ട് എന്നെ ത്രൂഔട്ടിന് മാറ്റി, ഞാൻ ഫ്ലോറിൽ വെറുതെ ഒരു ഭാരമായി നിൽക്കുന്നതുപോലെയാണ്. പേർളി ഒറ്റയ്ക്ക് ഹാന്റിൽ ചെയ്യുണ്ടാലോ പിന്നെ എന്തിനാ ഇവൻ എന്ന് ജഡ്ജസ്സിനുള്ളിൽ വന്നിരുന്നു”.

“പക്ഷെ പേർളി നേരത്തെ എന്റെ ഷോ കണ്ടിട്ടുണ്ട്, പേർളിയ്ക്ക് അത് തോന്നിട്ടുണ്ടാകും ഒരു കോമഡി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നുള്ള വിശ്വാസം. അല്ലെങ്കിൽ ഒരു എക്സ്പീരിയൻസോ മുൻ പരിചയമോ ഇല്ലാതെ സീനിയർ അങ്കർ കൂടെ വർക്ക് ചെയ്യുമോ”.

” അങ്ങനെ പേർളി എന്നെ ഒരു ദിവസം വിളിച്ച് പാലക്കാട്ടിൽ വരാൻ, അവിടെ പ്രോഗ്രാമുണ്ട് എന്ന്. അന്ന് ഞാൻ ബസിനാണ് പോയത്, പേർളി ബിഎംഡബ്ല്യൂവിൽ വന്ന് പിക്ക് ചെയ്തു. അവിടെ പേർളിടെ അച്ഛന്റെ ഷോ ആയിരുന്നു, അത് സെൽഫ് കോൺഫിഡൻസ് ആണ് നടന്നിരുന്നത്. സ്റ്റേജിൽ കേറുമ്പോൾ എങ്ങനെ സംസാരിക്കണം എന്നുള്ള പരിപാടിയായിരുന്നു”.

“എവിടെ ടോക്ക് ഷോയും ആൾക്കാരെ ഇൺട്രാക്ട് ചെയ്യുന്ന പരിപാടിയായിരുന്നു, അന്ന് ആദ്യമായിട്ടാണ് ലൈവ് ആയിട്ട് സംസാരിച്ചതും ആൾക്കാർ തിരിച്ചറിഞ്ഞതും. അന്ന് ഞാൻ വേറെ ഫങ്ക്ഷനിൽ പോകാത്തൊണ്ട് എന്നെ ആർക്കും അറിയില്ലായിരുന്നു. അങ്ങനെ ഒരു ഓപ്പോർട്യൂണിറ്റി തന്നപ്പോഴാണ് ഇത്‌ നമ്മുക്ക് പറ്റും എന്നുള്ള വിശ്വാസം വന്നത്. അതിൽ ഞാൻ ഇപ്പോഴും പേർളിയോട് നന്ദി പറയാനെയൊള്ളു” ഡെയിൽ ഡേവിഡ് പറഞ്ഞു.

മാലിക് ചെയ്യുന്ന സമയത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു, മീനാക്ഷി അരവിന്ദ്

മഴവിൽ മനോരമയിൽ ‘നായിക നായകൻ’ എന്ന റിലാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് മീനാക്ഷി അരവിന്ദ്. പിന്നീട് മഴവിൽ മനോരമയിൽ തന്നെ സംരക്ഷണം ചെയ്തിരുന്ന, ‘ഉടൻ പണം’ എന്ന ഷോയിലൂടെ അവതാരികയായി മീനാക്ഷി എത്തി.

‘ഉടൻ പണം’ത്തിലെ അവതാരികയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മീനാക്ഷി, ‘മാലിക്’ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകളായിട്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഈ അടുത്തിടെ പുറത്തിറങ്ങിയ ‘തോൽവി’ ചിത്രത്തിൽ നായികയായി മീനാക്ഷി എത്തിയിരുന്നു.

ഇപ്പോൾ ഇതാ ഈ അടുത്തിടടെ യൂട്യൂബ് ചാനലിൽ നടത്തിയ ആഭിമുഖത്തിൽ, ‘മാലിക് ‘ അഭിനയിച്ച അനുഭവം വെളിപ്പെടുത്തുകയാണ് താരം. മാലിക് ചെയ്യുന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു എന്നും, ചെയ്യുന്ന സമയത്ത് ആവശ്യമില്ലാത്ത ചിന്തകൾ വരും എന്നും മീനാക്ഷി പറയുന്നു.

” ‘മാലിക്’ ചെയ്യുന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു, ഒത്തിരി സീനിയർ ആക്റ്റെഴ്സ് ഉണ്ട്‌. എനിക്ക് കോമ്പിനേഷൻ വരുന്നത് ഫഹദ് ഫാസിലെ കൂടെയാണ്, ആ ഒരു സിംഗിൾ ടേക്കിൽ ആവശ്യമില്ലാത്ത കുറെ ചിന്തകളാണ് വരുന്നത്. നമ്മൾ ഇങ്ങനെ ചെയ്താൽ ശരി ആവോ, അടുത്ത് പോകുമ്പോൾ എന്ത് തോന്നും അപ്പോൾ അതിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടായിരുന്നു. 23-മത്തെ വയസ്സിലാണ് ‘മാലിക്’ ചെയ്യുന്നത്” മീനാക്ഷി പറഞ്ഞു.