എല്ലാ വർഷവും ഈ സമയത്താണ് ഞാൻ വർഷം തൂക്കിനോക്കുന്നത്, വിവാഹവാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ

പാൻ ഇന്ത്യൻ താരമായ ദുൽഖരിന്റെയും ഭാര്യ അമാലിന്റെയും പന്ത്രണ്ടാമത്തെ വിവാഹ വാർഷിക ദിനമാണ്. അമാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് ദുൽഖർ സൽമാൻ സോഷ്യൽ മിഡിയയിൽ എത്തിയത്.

‘ 12 വർഷവും എണ്ണുന്നു ആം! തിരിഞ്ഞു നോക്കുമ്പോൾ ഒരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ജീവിതം നയിക്കുമ്പോൾ വർഷങ്ങൾ പറന്നു കൊണ്ടിരിക്കുകയാണ്.

എല്ലാ വർഷവും ഈ സമയത്താണ് ഞാൻ വർഷം തൂക്കിനോക്കുന്നത്. എല്ലാ ഉയർച്ചയും താഴ്ചയും ജയവും തോൽവിയും. എല്ലാ വർഷവും നീ എന്റെ പാറയായിരുന്നുവെന്ന് എല്ലാ വർഷവും ഞാൻ മനസ്സിലാക്കുന്നു. എന്തുതന്നെയായാലും, നിങ്ങൾ ശാന്തനായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒന്നും വളരെ വലുതോ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ മോശമോ അല്ല. നിങ്ങളുടെ ആ ഒരു ഗുണം എപ്പോഴും എന്നെ കേന്ദ്രീകരിക്കുന്നു.

ഹാപ്പി ആനിവേഴ്സറി ബേബി. എന്റെ ശാന്തതയ്ക്കും എന്റെ കേന്ദ്രത്തിനും നന്ദി. എന്റെ പാറയും എന്റെ നങ്കൂരവും. ഡസൻ കണക്കിന് ഇവിടെയുണ്ട് !! ‘ എന്ന അടിക്കുറുപ്പോടെയാണ് ദുൽഖർ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.

ചെന്നൈ സ്വദേശിനിയും ആര്‍ക്കിടെക്ച്ചർ കൂടിയായ അമാലയെ 2011 ഡിസംബർ 22-നാണ് ദുൽഖർ വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരുടെ പ്രണയ വിവാഹം കൂടിയാണ്, ദുൽഖർ പഠിച്ച സ്കൂളിൽ അഞ്ച് വർഷത്തെ ജൂനിയർ കൂടിയാണ് അമാൽ സുഫിയ. പല ആഭിമുഖത്തിലും ദുൽഖർ സൽമാൻ ഈക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ഇന്നിൽ ജീവിക്കുന്ന ഒരാളാണ് മോഹൻലാൽ, ജീത്തു ജോസഫ്

മോഹൻലാലിന്റെ സിനിമ വിജയ് പരാജയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്, കഴിഞ്ഞതിനെ കുറിച്ച് ചിന്തിച്ചിരിക്കുന്ന വ്യക്തിയല്ല മോഹൻലാൽ എന്നും. ഇതുവരെ പരാജയത്തെപറ്റിയോ വിജയത്തെ പറ്റിയോ ഒന്നും സംസാരിക്കാറില്ല എന്ന് ജീത്തു ജോസഫ് പറയുന്നു.’

നേര്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ നടത്തിയ യൂട്യൂബ് ചാനലിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്.

” വിജയ് പരാജയങ്ങളെ പറ്റി ഞാൻ ഇന്നേ വരെ കേട്ടട്ടില്ല, നേര് അദ്ദേഹം വിട്ട് വേറെ പടത്തിന്റെ പരിപാടിയിലാണ് ഇപ്പോൾ. അദ്ദേഹം ഷൂട്ട്‌ ചെയ്തു റിലീസ് ചെയ്തു പടം ഓടി ആണോ സന്തോഷം, പടം ഓടിയില്ല ആണോ കൊഴപ്പമില്ല അത്രെയും ഉള്ളു. നമ്മൾ അത് കരിയർ കൊണ്ട് പോകുന്നതിന് എന്തിനാണ്, വിജയപരാജയങ്ങൾ ഇതിനകത്ത് ഉള്ളതാണ്. നമ്മൾ ഒരു പടം ചെയ്ത് അത് ഓടിയില്ല എന്ന് പറഞ്ഞ് കരഞ്ഞട്ട് കാര്യമില്ല”.

“ജീവിതം മുന്നോട്ട് പോകും, അത് പോലെയാണ് ലാൽ സാറും ഇന്നിൽ ജീവിക്കുന്ന വ്യക്തിയാണ് ലാൽ, കഴിഞ്ഞതിനെ ഓർത്ത് ഇരിക്കാറില്ല. സാധാരണ അത് ഒരു സമയം ചെലവാണ്, നമ്മുടെ ആരോഗ്യത്തിന് മോശമാണ്. പക്ഷെ ഞാൻ ഇടയ്ക്ക് ആലോചിക്കും, പക്ഷെ അത് എല്ലാവർക്കും പറ്റണമെന്നില്ല” ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫിന്റെ കൂട്ട്ക്കെട്ടിൽ മോഹൻലാലിനെ നായകനാക്കി ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് ‘നേര്’. ജീത്തു ജോസഫിന്റെയും ശാന്തി മായാദേവിയുടെയും തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ വക്കിൽ വേഷത്തിലാണ് എത്തുന്നത്.

കൂടെയുള്ളവരുടെ സിനിമ കേൾക്കാൻ അദ്ദേഹത്തിന് ആവേശമാണ്, കാരണം സിനിമയോട് പ്രാന്തുള്ളോണ്ടാണ് ; ജീത്തു ജോസഫ്

സിനിമയോടുള്ള ആഘാതമായ പ്രാന്തുള്ള മനുഷ്യനാണ് മമ്മൂട്ടി എന്ന് മലയാളികൾക്ക് അറിയാവുന്ന ഒരു കാര്യമാണ്. സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് വരാൻ താല്പര്യം കാണിക്കാൻ മമ്മൂട്ടിയ്ക്ക് ഏറെ പ്രിയമാണ്.

ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ സിനിമ പ്രാന്തിനെ പറ്റി സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കൂടെയുള്ളവരുടെ കഥ കേൾക്കാൻ മമ്മൂട്ടിയ്ക്ക് ഭയങ്കര ആഗ്രഹമാണ് പക്ഷെ സിനിമ ചെയ്യില്ല എന്നും. സിനിമയോടുള്ള അടുക്കനാകാത്ത പ്രാന്താണ് മമ്മൂട്ടിയ്ക്ക് എന്ന് ജീത്തു ജോസഫ് പറയുന്നു.

” മമ്മൂട്ടിയ്ക്ക് സിനിമയോടും അഭിനയത്തോടും പ്രാന്തനുള്ള മനുഷ്യനാണ്, അതുകൊണ്ടാണ് നല്ല കഥകളും നല്ല സിനിമകളും അദ്ദേഹത്തിന് വരുന്നത്. മോഹൻലാലും മമ്മൂട്ടിയും നല്ല സുഹൃത്തുക്കളാണ്, മോഹൻലാലിന്റെ കഥകൾ അറിയാൻ മമ്മൂട്ടിയ്ക്ക് ആവേശമാണ്”.

“എന്താണ് എന്തൊക്കെയാണ് എന്ന് അറിയാൻ ആഗ്രഹമുള്ള വ്യക്തിയാണ്. അതാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രത്യേകത, ഇന്നും ഒരു തുടക്കകാരുടെ ഫയർ അവർക്കുണ്ട്. അത് നമ്മൾ റെസ്‌പെക്റ്റ് ചെയ്യേണ്ട കാര്യമാണ് ” ജീത്തു ജോസഫ് പറഞ്ഞു.

എല്ലാവരെയും റെസ്‌പെക്റ്റ് ചെയ്യുന്ന മനുഷ്യനാണ്, നമ്മുക്ക് ഒന്നും അങ്ങനെ ആവാൻ പറ്റത്തില്ല; ജീത്തു ജോസഫ്

നടൻ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്, ഏത് പ്രായക്കാരെയും ബഹുമാനിക്കാനുള്ള മനസ്സുള്ള മനുഷ്യനാണ് മോഹൻലാൽ എന്നും. മോഹൻലാൽ മറ്റുള്ളവരെ സംതൃപ്തിപ്പെടുത്തുന്നത് പോലെ ഒന്നും നമ്മുക്ക് ഒന്നും സാധിക്കില്ല എന്ന് ജീത്തു ജോസഫ് പറയുന്നു.

നാളെ റിലീസിന് ഒരുങ്ങാൻ ഇരിക്കുന്ന ‘നേര്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ, നടത്തിയ ആഭിമുഖത്തിലാണ് ജീത്തു ജോസഫ് സംസാരിച്ചത്.

” എല്ലാവരെയും റെസ്പെക്റ്റ് ചെയ്യുന്ന മനുഷ്യനാണ് മോഹൻലാൽ, അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അദ്ദേഹം കഴിക്കുന്നതിന് മുൻപ് മറ്റുള്ളവരെ കഴിപ്പിക്കാനാണ് ശ്രമിക്കാറ്. ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, നമ്മുക്ക് ഒന്നും അങ്ങനെ ആവാൻ പറ്റില്ല. ഒരു ദിവസം ഹോം തിയറ്ററിൽ സിനിമ കാണാൻ വേണ്ടി ഞങ്ങൾ അടക്കം 15 പേയുണ്ടായിരുന്നു. ആറ് സീറ്റ് മാത്രമെയൊള്ളു, അദ്ദേഹത്തിന് ഒരു സീറ്റ് ഞാൻ മാറ്റി വച്ചിട്ടുണ്ടായിരുന്നു. പുള്ളി ആദ്യം സാധാരണ കസേര എടുത്തിട്ട് മൂലയ്ക്ക് ഇരുന്നിട്ട് ‘ഞാൻ ഇവിടെ ഇരുന്നോളാം എന്ന് ‘ “.

” എന്നിട്ട് ബാക്കി എല്ലാവരും ഇരുന്ന് കഴിഞ്ഞപ്പോൾ ഞാൻ കസേര മാറ്റി ഇട്ടു, അവസാനം അദ്ദേഹത്തിന് മനസ്സിലായി എന്നെ ഇരുത്താൻ വേണ്ടിട്ടാണ് എന്ന്. പിന്നെ അദ്ദേഹത്തെ കൊണ്ട് പോയി ഇരുത്തി, പ്രായത്തിൽ മുതിർന്നവരാണെങ്കിലും എല്ലാവരെയും ബഹുമാനിക്കുന്ന വ്യക്തിയാണ് “. ജീത്തു ജോസഫ് പറഞ്ഞു.

ലാൽ സാറിനെ കണ്ടല്ല സിനിമ എഴുതിയത്, ഒരു സബ്ജെക്റ്റ് വന്നപ്പോൾ ലാലിലേക്ക് പോയതാണ്; ജീത്തു ജോസഫ്

ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം ഒന്ന് തിയറ്ററിൽ വൻ വിജയമായിരുന്നു സൃഷ്ട്ടിച്ചത്. എന്നാൽ ‘ദൃശ്യം 2′, ’12 ദി മാൻ’ എന്നി ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിൽ വന്നതോടെ, മോഹൻലാൽ സിനിമ ആരാധകർക്ക് തിയറ്ററിൽ കാണാനുള്ള അവസരമാണ് നഷ്ട്ടമായത്.

ഇപ്പോൾ ഇതാ ഇതുവരെ പുറത്തിറക്കിയ ചിത്രങ്ങൾ ഒടിടി കൈയെറിയതോടെ, വിജയങ്ങൾ തീർക്കാൻ അല്ല ‘നേര്’ൽ ലാലിനെ കൊണ്ട് വന്നത് എന്ന് സംസാരിക്കുകയാണ് ജീത്തു ജോസഫ്.

” ദൃശ്യം സിനിമയിലെ കോർട്ട് സീൻ ഒരു വക്കിലിന് മാത്രമേ എഴുതാൻ കഴിയു, ഞാൻ എത്ര റിസർച്ച് ചെയ്ത് എഴുതിയാലും ഭംഗിയാവില്ല. ശാന്തിയെ പരിചയപ്പെടുന്നതിന് മുൻപ് ഒരുപാട് വക്കിലിനെ കണ്ടാർന്നു, അവർക്ക് എഴുതി തരാൻ താല്പര്യമില്ല പറഞ്ഞു താരം എന്ന്. പക്ഷെ എനിക്ക് അതല്ല വേണ്ടത്, അങ്ങനെയാണ് ശാന്തി അഭിനയിക്കാൻ വന്നപ്പോൾ കോർട്ട് സീനിലെ രംഗങ്ങൾ എഴുതാൻ കഴിവുണ്ടെന്ന് മനസിലാക്കിയത്. “

” അങ്ങനെ എന്റെ അടുത്ത പ്രൊജക്റ്റിൽ വർക്ക് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്, രണ്ട് വർഷം എടുത്തു സ്ക്രിപ്റ്റ് റെഡി ആവാൻ. റാം കഴിയട്ടെ എന്നിട്ട് അത് ചെയ്യാം എന്ന് ആന്റണി പറഞ്ഞു, പക്ഷെ റാം വൈകിയതോടെ ലാലിന് ഒരു ഗ്യാപ് കിട്ടി. അപ്പോൾ ആന്റണി പറഞ്ഞ് സ്ക്രിപ്റ്റ് റെഡിയാണലോ അത് ചെയ്തേക്കാം എന്ന്, ഞാൻ ആദ്യം നുണക്കുഴി ചെയ്യാനാണ് പ്ലാൻ ചെയ്തത്”.

“അങ്ങനെ പെട്ടന്ന് വന്നതാണ് അല്ലാതെ ലാലിന് തിയറ്ററിൽ ഹിറ്റ് ഉണ്ടാക്കാനോ, ലാലിനെ കണ്ട് അല്ല സിനിമ എഴുതിയത്. ഒരു സബ്ജെക്റ്റ് വന്നപ്പോൾ ലാൽ ഇതുവരെ വക്കിൽ വേഷത്തിൽ വന്നട്ടും ഇല്ല, പ്രായം കൊണ്ടും എല്ലാ കാര്യത്തിൽ ഒക്കെ ആയത്കൊണ്ട് ലാലിനോട്‌ പറഞ്ഞതേയുള്ളു” ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫിന്റെ കൂട്ട്ക്കെട്ടിൽ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നേര്’. ഇരുവരുടെയും കൂട്ട്ക്കെട്ടിൽ പുറത്തിറങ്ങിയ സസ്പെൻസ് ചിത്രങ്ങൾക്ക് ശേഷം, ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘നേര്’. ഡിസംബർ 21-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൈവശമുള്ള മലയാള കോമഡി തിരക്കഥകൾ തേടുന്നു

സൈറാ ബാനു, സൺ‌ഡേ ഹോളിഡേ, ബി.ടെക്, വൺ. പ്രിൻസസ്സ് സ്ട്രീറ്റ് എന്നി ചിത്രങ്ങൾക്ക് ശേഷം, മാക്ട്രോ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിനായി പൂർത്തീകരിച്ച കോമഡി കഥകൾ തേടുന്നു.

വൺ. പ്രിൻസസ്സ് സ്ട്രീറ്റ് ചിത്രം സംവിധാനം ചെയ്ത നവാഗതനായ സിമയോൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈവശമുള്ള മികച്ച കോമഡി തിരക്കഥകൾ ഞങ്ങൾ നൽകുന്ന കോണ്ടാക്റ്റിൽ ആയിക്കാവുന്നതാണ്. തെരഞ്ഞെടുത്ത മികച്ച കഥകൾ, കഥ വിശദികരിക്കാൻ ഞങ്ങൾ അവസരം നൽകുന്നതായിരിക്കും. ജനുവരി 2, 2024 വരെയാണ് അയക്കുന്നതിന്റെ അവസാനം തിയതി.

ആയിക്കേണ്ട വിലാസം

Subject: Malayalam Comedy Story

Whatsapp Only: +9177360 48111

Email:marketingmaqtro@gmail.com

ഒരാളോട് ചിരിച്ച് സന്തോഷമായി സംസാരിക്കുന്നത് കൊണ്ട് ഒരു നഷ്ടമുണ്ടാവില്ല, നേരെ തിരിച്ചാണെങ്കിൽ സങ്കടമാകും ; മോഹൻലാൽ

മിനിസ്‌ക്രീനിലും, മിനിസ്ക്രീനിന് പുറത്തും സൗഹൃദങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ് മോഹൻലാൽ, ഇപ്പോൾ ഇതാ സൗഹൃദങ്ങങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടൻ മോഹൻലാൽ.

ഒരാളോട് നല്ല രീതിയിൽ പെരുമാറുന്നത് കൊണ്ട് യാതൊരു നഷ്ട്ടം വരുന്നില്ല എന്നും, മറിച്ച് ആണെങ്കിൽ വേദനയായിരിക്കും. പേഴ്സൺ ആയിട്ടുള്ള കാര്യങ്ങൾ മാറ്റി നിർത്തിട്ടാണ് പോസറ്റീവ് ആയിട്ട് സംസാരിക്കുന്നത് എന്ന് മോഹൻലാൽ പറയുന്നു.

“ഒരാളോട് ചിരിച്ച് സന്തോഷമായി സംസാരിക്കുക പറയുന്നത് സാധാരണ ചെയ്യേണ്ട കാര്യമാണ്, അതുകൊണ്ട് ഒരു നഷ്ട്ടം ഉണ്ടാകില്ല. നേരെ മറിച്ചാണ് പെരുമാറുന്നുണ്ടെങ്കിൽ അവർക്ക് ഭയങ്കര സങ്കടമാകും, വളരെ സന്തോഷമായിട്ട് ഇരിക്കുന്നുണ്ടെങ്കിൽ എന്നെ കാണുമ്പോൾ ഒരാൾ ചിരിച്ചില്ലെങ്കിൽ എനിക്ക് സങ്കടമാകും. അത് പോലെയാണ് തിരിച്ചും, നമ്മൾ ഏറ്റവും കൂടുതൽ വളരെ പ്രേസേന്റ് ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്.

” എനിക്ക് എന്റേതായ കാര്യങ്ങൾ ഉണ്ടാകും, പക്ഷെ അതൊക്കെ നമ്മുടെ പേഴ്സൺ കാര്യമാണ്. അത് മറ്റുള്ളവരിലേക്ക് അറിയിക്കാതെ പോസറ്റീവ് ആയിട്ട് ഇരിക്കണം. സുഹൃത്ത് എന്ന് പറയുന്നത് സൗഹൃദം എല്ലായിടത്തും ഉണ്ടാകും, സുഹൃത്തുക്കൾ വളരെ കുറവായിരിക്കും. അപ്പോൾ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നത് തെറ്റില്ല എന്ന് വിശ്വാസിക്കുന്ന ആളാണ് ഞാൻ ” മോഹൻലാൽ പറഞ്ഞു.

ജീത്തു ജോസഫിന്റെയും ശാന്തി മായാദേവിയുടെയും തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘നേര്’. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ, വക്കിൽ വിജയ മോഹന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഡിസംബർ 21-ന് തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ‘നേര്’.

കോർട്ടിൽ വാതിക്കുന്ന ലാൽ അല്ല ഇതിൽ, ലാലിന്റെ എക്സ്പ്രഷൻ മാത്രമാണ്; ജഗതീഷ്

‘ദൃശ്യം’ സിനിമയ്ക്ക് ശേഷം ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘നേര്’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 21-നാണ് റിലീസ് ചെയ്യുന്നത്.

ഇപ്പോൾ ഇതാ നടൻ ജഗതീഷ് മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ കോർട്ടിൽ വാതിക്കുന്ന ലാൽ അല്ല നിമിഷങ്ങിൽ എന്നും, കോർട്ടിന് പുറത്തുള്ള ലാലിന്റെ എക്സ്പ്രഷൻ മാത്രമാണ് എന്ന് ജഗതീഷ് പറയുന്നു. ‘നേര്’ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ പ്രെസ്സ് മീറ്റിങ്ങിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്.

” നേര്-ൽ കോർട്ടിൽ വാതിക്കുന്ന ലാൽ അല്ല വേറെ നിമിഷങ്ങളിൽ, ലാലിന്റെ എക്സ്പ്രഷൻ മാത്രമാണ് പലപ്പോഴും. കോർട്ടിൽ എത്രത്തോളം വാതിക്കുന്നുവോ ആ കോർട്ടിന് പുറത്ത് എക്സ്പ്രഷൻ കൊണ്ടാണ് ആ സീൻ നിർത്തിയിരിക്കുന്നത്. ഓരോ സീനിലും കണ്ണുകൾ വരെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്, ചില റിയാക്ഷൻസ് വളരെ വലുതാണ്. ഇത്‌ കണ്ടോണ്ടിരിക്കുന്ന നമ്മുക്ക് വരെ ഫീൽ ചെയ്തിട്ടുണ്ട്, ഇത്‌ ലാലിനോടും നമ്മളോടും നേരിട്ട് ജീത്തു നേരിട്ട് അഭിനദിച്ചിട്ടുണ്ട്”.

” ചിത്രത്തിൽ പ്രിയാമണി ലാലും തമ്മിലുള്ള വാതപ്രതിഭാതം ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ്, ഓരോ നടന്മാരെയും നോട്ട് ചെയ്യാൻ പറ്റിയ സദർഭങ്ങൾ ഈ സിനിമയിൽ ഒരുക്കിട്ടുണ്ട്. അതുകൊണ്ട് എനിക്കും ലാലിനും ക്രെഡിറ്റ്‌ കിട്ടുന്നുണ്ടെങ്കിൽ, അതിന് അകത്ത് കോൺട്രിബൂറിംഗ് ഫാക്റ്റ് ജീത്തുന്റെയും ശാന്തിയുടെയും ഇൻവോൾവ്മെന്റ് ആണ്.

ശാന്തി മായാദേവിയുടെയും , ജീത്തു ജോസഫിന്റെയും തിരക്കഥയിൽ മോഹൻലാലിനെ കൂടാതെ ജഗതീഷ്, അനശ്വര രാജൻ, പ്രിയാമണി, സിദ്ദിഖ്, ഗണേഷ് കുമാർ എന്നിവരാണ് അഭിനയിക്കുന്നത്.

യഷ് നായകനാകുന്ന ഗീതു മോഹൻദാസിന്റെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

കെജിഎഫ് സീരിസിന്റെ വൻ വിജയത്തിന് പിന്നാലെ മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ യഷ്. യഷിന്റെ 19-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്സർ പുറത്തുവിട്ടിരിക്കുകയാണ്, ‘ടോക്സിക്’ എന്നാണ് ചിത്രത്തിന്റെ പേര്. നടൻ യഷ് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചത്.

‘നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളെ തേടുന്നു – റൂമി മുതിർന്നവർക്കുള്ള ഒരു യക്ഷിക്കഥ ‘ എന്ന് ക്യാപ്ഷൻ നൽകി കൊണ്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻ ബാനറിൽ നിർമ്മിക്കുന്ന ചിത്രം, മലയാളി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ആണ് സംവിധാനം ചെയ്യുന്നത്.

2025 ഏപ്രിൽ 10-ന് റിലീസ് ചെയ്യുമെന്നാണ് ടൈറ്റിൽ പോസ്റ്റർ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ നായികയായി എത്തുന്നത് സായ് പല്ലവിയാണ്, അതേസമയം മലയാളത്തിലെ ഒരു നടൻ ചിത്രത്തിൽ പ്രതിനായകനായി എത്തുമെന്നും സൂചനയുണ്ട്. ഒരു ആക്ഷൻ ത്രില്ലറിൽ ഒരുങ്ങുന്ന ‘ടോക്സിക്’, ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

റോക്കിങ് സ്റ്റാറിന്റെ നായികയായി ഇനി സായ് പല്ലവി, റിപ്പോർട്ട്

കന്നഡ സൂപ്പർ താരം റോക്കിങ് സ്റ്റാർ യാഷിന്റെ വരാനിരിക്കുന്ന ‘യാഷ് 19’ ചിത്രത്തിൽ നായകനായി, തെന്നിന്ത്യൻ താരസുന്ദരി സായ് പല്ലവി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

കെ ജി എഫ് സീരിസിന് ശേഷം നീണ്ട ഒരു വർഷത്തിലേറെ കാത്തിരിപ്പിന് ശേഷമാണ് യഷിന്റെ 19- മത്തെ ചിത്രം പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 8-ന് രാവിലെ 9:55 ന് ഉണ്ടാകുന്നതാണ്.കൂടാതെ ഒരു മോളിവുഡ് യുവനടിയും ചിത്രത്തിലെ എതിരാളി വേഷം ചെയ്‌തേക്കുമെന്നാണ് മറ്റൊരു വാർത്ത വരുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ചരൺ രാജ് സംഗീതം നൽകുന്നത്.

മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘യാഷ് 19’, ഗോവ ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള ഒരു ആനുകാലിക ആക്ഷൻ ഡ്രാമയാണിതെന്ന് പറയപ്പെടുന്നത്.

അതെസമയം നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുക്കുന്ന രാമായണ കഥയിൽ രൺവീർ കപൂറും സായ് പല്ലവിയും അഭിനയിക്കുന്നുണ്ട്. നെഗറ്റീവ് കഥാപാത്രമായി യഷ് രാവണനായും അഭിനയിക്കുന്നു.